Sunday Notice 29-11-2026

സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.

അറിയിപ്പുകൾ

തിയതി: 29/11/2026

1) ഈ വർഷത്തെ ക്രിസ്മസ് Cake Sale സെന്റ് ക്രിസ്റ്റഫർ അസോസിയേഷന്റെ സഹകരണത്തോടെ ഇന്ന് മുതൽ ആരംഭിച്ചിരിക്കുന്നു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. ഈ വർഷത്തെ കേക്ക് സെയിലിൽ ലഭിക്കുന്ന തുക ക്യാൻസർ രോഗികളുടെ ചികിത്സക്കായി വിനിയോഗിക്കുന്നതായിരിക്കും.

2) ഇന്ന് പിതൃവേദി അംഗങ്ങൾ പിതൃവേദി ദിനമായി ആചരിക്കുന്നു. രാവിലെ 9.30 മുതൽ  ചാവറ ഹാളിൽ നടത്തപ്പെടുന്ന അഘോഷത്തിൽ എല്ലാ പിതൃവേദി അംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

3) ബാംഗ്ലൂർ ബ്രിയോ ബീറ്റ്സ് (B-QUBE) എന്ന സംഗീത കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പുതുതായി ആരംഭിക്കുന്ന B-QUBE Music Ministry-യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ‘തിരുമുൽക്കാഴ്ച ഭജനസന്ധ്യ’ എന്ന പേരിൽ ഒരു ക്രിസ്തീയ ഭക്തിഗാനസന്ധ്യ സംഘടിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം 7 മണിക്ക് ബാംഗ്ലൂരിലെ Christ CBSE School Auditorium-ലാണ് പരിപാടി. പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീ പീറ്റർ ചേരാനെല്ലൂരും ബാംഗ്ലൂരിലെ അനുഗ്രഹീതരായ കലാകാരന്‍മാരും സംഗീതസന്ധ്യയിൽ അണിനിരക്കുന്നു. സാധിക്കുന്ന എല്ലാവരും പങ്കെടുത്ത് ഈ സംരംഭത്തെ പ്രോത്സാഹിപ്പിക്കണമെന്ന് സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു.

4) അടുത്ത ഞായറാഴ്ച്ച മുതൽ എല്ലാ ഞായറാഴ്ചകളിലും രാവിലെ 06:00 മണിയുടെ വി. കുർബ്ബാന രാവിലെ 05:45-ന് ആയിരിക്കും എന്ന് അറിയിക്കുന്നു.

5) Altar Angels അസോസിയേഷന്റെ ഭാഗമായി അൾത്താരയിൽ ശുശ്രൂഷ ചെയ്യുവാൻ ആഗ്രഹിക്കുന്ന ആദ്യകുർബാന സ്വീകരണം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാക്കിയ കുട്ടികൾ പാരിഷ് ഓഫീസിൽ നിന്നും ഫോം Collect ചെയ്യണമെന്ന് അറിയിക്കുന്നു.

6) പാരിഷ് കൗൺസിലിൽ പങ്കെടുക്കാൻ സാധിക്കാത്ത അംഗങ്ങൾ ബഹു. വികാരിയച്ചനെ മുൻകൂട്ടി അറിയിക്കണമെന്ന് ഓർമിപ്പിക്കുന്നു.

7) Young Couple Apostolate (YCA)-യുടെ നേതൃത്വത്തിൽ ദമ്പതികൾക്കായ് The Vineyard എന്ന പേരിൽ ഡിസംബർ 4,5,6 തീയതികളിൽ 3 ദിവസത്തെ ധ്യാനം നടത്തപ്പെടുന്നു. ധ്യാനം നയിക്കുന്നത് പ്രശസ്ത ധ്യാന ഗുരു ഫാ. സുരേഷ് ജോസ് കപ്പൂച്ചിനച്ചനായിരിക്കും. ധ്യാനത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ദമ്പതികൾ WhatsApp ഗ്രൂപ്പിൽ വന്നിരിക്കുന്ന ലിങ്കിലോ നോട്ടീസ് ബോർഡിലുള്ള QR കോഡ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.

8) സെന്റ് ക്രിസ്റ്റഫർ അസോസിയേഷന്റെ ഡിസംബർ മാസത്തെ യോഗം 2026 ഡിസംബർ 6 ഞായറാഴ്ച രാവിലെ 7:15-ന് റാണി മരിയ ഹാളിൽ നടക്കുന്നതിനാൽ, എല്ലാ അംഗങ്ങളും മുടങ്ങാതെ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

9) അടുത്ത ഞായറാഴ്ച്ച STARTT ക്ലാസ് ഉണ്ടായിരിക്കുന്നതാണ്.

10) നമ്മുടെ ഇടവകയിലെ എല്ലാ അംഗങ്ങളും കൃപാലയെ കൂടുതലായി അറിയുന്നതിനുവേണ്ടി ഓരോ മാസവും രണ്ടു വാർഡുകൾക്കായി അലോട്ട് ചെയ്യുന്നതായിരിക്കും. ആ മാസം ആ വാർഡ് അംഗങ്ങൾ തങ്ങൾക്കു പറ്റുന്ന സഹായം കൃപലയിൽ ചെന്ന് അവർക്കു നൽകണമെന്നും അവരോടു കൂടി കുറച്ചു സമയം ചിലവഴിക്കണമെന്നും സ്നേഹപൂർവ്വം അറിയിക്കുന്നു.

11) 6 മാസത്തിൽ അധികമായി ഇടവകാതിര്‍ത്തിയിൽ താമസിക്കുന്ന, ഇടവകയില്‍ ചേര്‍ന്നിട്ടില്ലാത്ത കുടുംബങ്ങള്‍ എത്രയും വേഗം ഇടവക ചേരുകയും, വാര്‍ഡുകള്‍ മാറിയിട്ടുള്ളവര്‍ പളളിയിലെ ഫാമിലി റെക്കോർഡിൽ വിവരം രേഖപ്പെടുത്തുകയും വാര്‍ഡ് കൗണ്‍സിലേഴ്സിന്‍റെ കയ്യില്‍ പേരുവിവരം കൊടുക്കേണ്ടതുമാണ്. വാര്‍ഷിക വരിസംഖ്യ കുടിശികയുളള ഭവനങ്ങള്‍ അടച്ച് തീര്‍ക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.

12) സ്വന്തം ഇടവകയുടെ പുറത്തും ഈ ഇടവകാതിർത്തിയിൽ താമസിക്കുന്ന, എല്ലായുവതി-യുവാക്കളും അവരുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്ത് Youth Identity Card എടുക്കുകയും. SSPF (Santhome Students & Professional Forum) ത്തിൽ അംഗത്വം എടുക്കേണ്ടതുമാണ് വിവാഹത്തിനാവശ്യമായ Free State Certificate ലഭിക്കാൻ ഇത് നിർബന്ധമാണ്.

13) സൈമൺ & വെറോനിക്കയുടെയും സെന്റ് തോമസ് മാര്യേജ് ബ്യൂറോയുടെയും ഡിജിറ്റൽ വേർഷന്റെ ഉത്‌ഘാടനം അടുത്ത ഞായറാഴ്ച്ച 09:00 മണിയുടെ വി. കുർബ്ബാനയ്ക്കു ശേഷം നടത്തുന്നതായിരിക്കും.

14) അൾത്താരയുടെ സൈഡിലെ ക്ലോസ് ചെയ്ത ഡോറിനു പകരമായി അതിന്റെ സൈഡിൽ പുതുതായി ഒരു ഡോർ സ്ഥാപിച്ചിട്ടുണ്ട്. അത് പുറത്തേക്കു പോകുന്നതിനു മാത്രമായി ഉപയോഗിക്കണമെന്ന് അറിയിക്കുന്നു.

Today’s Prayer Meeting

1) Don Bosco Ward 07:00 മണിക്ക് Robin George-ന്റെ ഭവനത്തിൽ വച്ച്.

2) Infant Jesus Ward 06:00 മണിക്ക് Antony C P-യുടെ ഭവനത്തിൽ വച്ച്.

3) St. Joseph Ward Adugodi 05:00 മണിക്ക് Praveen-ന്റെ ഭവനത്തിൽ വച്ച്.