സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.
അറിയിപ്പുകൾ
തിയതി: 22/11/2026
1) ഈ മാസത്തെ Parish Council Meeting ഇന്ന് രാവിലെ 9 മണിയുടെ വി. കുർബാനക്ക് ശേഷം AC Hall-ൽ വച്ച് നടത്തുന്നു. എല്ലാ Council Members-ഉം ഈ മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതാണ്.
2) ക്രിസ്മസ് കേക്ക് Sale നവംബർ 29 മുതൽ ആരംഭിക്കും. 50 പീസിന് മുകളിൽ കേക്ക് വാങ്ങാൻ തപര്യമുള്ളവർക്കു pre-ബുക്കിങ് ചെയ്യാവുന്നതാണ് അവർ പാരിഷ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് സർപ്രൈസ് ഗിഫ്റ്റ് ലഭിക്കും. pre-ബുക്കിങ് നവംബര്‍ 29-ന് ശേഷം സ്വീകരിക്കുന്നതല്ല.
3) YCA-യുടെ നേതൃത്വത്തിൽ ഡിസംബർ 4,5,6 തീയതികളിൽ വൈകുന്നേരം 3 ദിവസത്തെ കുടുംബ നവീകരണ ധ്യാനം നടക്കുന്നു. ധ്യാനം നയിക്കുന്നത് ഫാദർ സുരേഷ് ജോസ് കപ്പൂച്ചിൻ ആയിരിക്കും. കൂടുതൽ വിവരങ്ങൾ WhatsApp കമ്മ്യൂണിറ്റി ഗ്രൂപ്പിലൂടെ അറിയിക്കുന്നതായിരിക്കും.
4) 6 മാസത്തിൽ അധികമായി ഇടവകാതിര്‍ത്തിയിൽ താമസിക്കുന്ന, ഇടവകയില്‍ ചേര്‍ന്നിട്ടില്ലാത്ത കുടുംബങ്ങള്‍ എത്രയും വേഗം ഇടവക ചേരുകയും, വാര്‍ഡുകള്‍ മാറിയിട്ടുള്ളവര്‍ പളളിയിലെ ഫാമിലി റെക്കോർഡിൽ വിവരം രേഖപ്പെടുത്തുകയും വാര്‍ഡ് കൗണ്‍സിലേഴ്സിന്റെ കയ്യില്‍ പേരുവിവരം കൊടുക്കേണ്ടതുമാണ്. വാര്‍ഷിക വരിസംഖ്യ കുടിശികയുളള ഭവനങ്ങള്‍ അടച്ച് തീര്‍ക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.
5) സ്വന്തം ഇടവകയുടെ പുറത്തും ഈ ഇടവകാതിർത്തിയിൽ താമസിക്കുന്ന, എല്ലായുവതി-യുവാക്കളും അവരുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്ത് Youth Identity Card എടുക്കുകയും. SPF (Santhome Professional Forum) ത്തിൽ അംഗത്വം എടുക്കേണ്ടതുമാണ് വിവാഹത്തിനാവശ്യമായ Free State Certificate ലഭിക്കാൻ ഇത് നിർബന്ധമാണ്.
6) Nov 29, അടുത്ത ഞായറാഴ്ച, പിതൃവേദി അംഗങ്ങൾ പിതൃവേദി ദിനമായി ആചരിക്കുന്നു. .രാവിലെ 9.30 മുതൽ ചാവറ ഹാളിൽ നടത്തപ്പെടുന്ന അഘോഷത്തിൽ എല്ലാ പിതൃവേദി അംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
7) സാന്തോം മെസഞ്ചറിലേക്കുള്ള ലേഖനങ്ങളും, വാർഡുകളിൽ നിന്നുള്ള വാർത്തകളും അതുപോലെ തന്നെ ജന്മദിനം, വിവാഹം, മരണ വാർഷികം തുടങ്ങിയ പരസ്യങ്ങളും നവംബർ 25 -ന്മുമ്പ് പാരിഷ് ഓഫീസിൽ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
8) കഴിഞ്ഞ ഞായറാഴ്ച്ച St. Vincent De Paul സംഘടനക്കു ലഭിച്ച സംഭാവന 31675/- നിങ്ങളുടെ ഉദാരമായ സഹകരണത്തിന് നന്ദി.
9) നമ്മുടെ ഇടവകയിൽ പാരിഷ് ഹാളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ സുഗമമായി നടത്തുവാൻ വേണ്ടി ഒരു സൂപ്പർവൈസർ, ഇലക്ട്രീഷ്യൻ, ഡ്രൈവർ അല്ലെങ്കിൽ ഇലക്റ്റീഷൻ കം ഡ്രൈവറെ ആവശ്യമുണ്ട് താത്പര്യമുള്ളവർ പാരിഷ് ഓഫീസുമായി ബന്ധപ്പെടുക.
Today’s Prayer Meeting
1) St. Jude Ward BTM 05:00– മണിക്ക് Jose V J-യുടെ ഭവനത്തിൽ.
2) St. Chavara Ward 06:30-ന് Jojy Devassy-യുടെ ഭവനത്തിൽ.
3) S H Ward Group 1 5:30-ന് Saji Chacko-യുടെ ഭവനത്തിൽ.
4) S H Ward Group 2 5:30-ന് Annie Thomas-ന്റെ ഭവനത്തിൽ.
5) S H Ward Group 3 5:30-ന് Deepak Antony-യുടെ ഭവനത്തിൽ.