സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.
അറിയിപ്പുകൾ
തിയതി: 15/11/2026
1) ഒന്നും രണ്ടും ക്ലാസുകളിലെ Catechism വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായുള്ള സംയുക്ത പി. ടി. എ യോഗം ഇന്ന് രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്ക് ശേഷം St. Chavara Hall-ൽ വെച്ച് നടത്തുന്നതാണ്.
2) ഈ മാസത്തെ Parish Council Meeting 22-ന് അടുത്ത ഞായറാഴ്ച്ച രാവിലെ 9 മണിയുടെ വി. കുർബാനക്ക് ശേഷം AC Hall-ൽ വച്ച് നടത്തുന്നു. എല്ലാ Council Members ഈ മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതാണ്.
3) നമ്മുടെ ഇടവകയിലെ Solemn Holy Communion നവംബർ 21-ന് നടത്തപ്പെടുന്നു.
4) ഇന്ന് രാവിലെ 7:15-ന്റെ വിശുദ്ധ കുർബാനയ്ക്കു ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാർത്ഥന പിത്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്നു. നവംബർ മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. തുടർന്ന് പിതൃവേദിയുടെ പ്രതിമാസ മീറ്റിംഗ് റാണി മരിയ ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ് . എല്ലാ പിതൃവേദി അംഗങ്ങളും പിതൃവേദിയിൽ ചേർന്നു പ്രവർത്തിക്കാൻ താത്പര്യമുള്ളവരും ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
5) ക്രിസ്മസ് കേക്ക് Sale നവംബർ 29 മുതൽ ആരംഭിക്കും. 50 പീസിന് മുകളിൽ കേക്ക് വാങ്ങാൻ തപര്യമുള്ളവർക്കു pre-ബുക്കിങ് ചെയ്യാവുന്നതാണ് അവർ പാരിഷ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് സർപ്രൈസ് ഗിഫ്റ്റ് ലഭിക്കും. pre-ബുക്കിങ് നവംബര്‍ 29-ന് ശേഷം സ്വീകരിക്കുന്നതല്ല.
6) ഒഡീഷയിലെ കാണ്ഡമാലിൽ ക്രിസ്തുവിശ്വാസത്തെപ്രതി കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന നമ്മുടെ സഹോദരങ്ങളുടെ സഹനങ്ങളെയും രക്തസാക്ഷിത്വത്തെയും ആസ്പദമാക്കി ധർമ്മാരാം കോളേജ് ഒരുക്കുന്ന ഹൃദയസ്പർശിയായ നാടകം ‘രക്തരചിതം’ Gospel Penned with Blood അരങ്ങിലെത്തുന്നു. കാണ്ഡമാലിന്റെ മണ്ണിൽ വീണുടഞ്ഞ ചോരത്തുള്ളികളിൽ നിന്ന് വിരിഞ്ഞ വിശ്വാസത്തിന്റെ പുഷ്പങ്ങളെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തലും അവരുടെ ത്യാഗങ്ങൾക്കുള്ള ഒരു സമർപ്പണവും കൂടിയാണ് ഈ കലാസൃഷ്ടി. ഇന്ന് ധർമ്മാരാം ഓഡിറ്റോറിയത്തിൽ വച്ച് വൈകുന്നേരം 06:00 മണിക്ക് നാടകം അരങ്ങേറുന്നതാണ്. വിശ്വാസത്തിന്റേയും അതിജീവനത്തിന്റേയും ഈ നേർസാക്ഷ്യം നേരിൽക്കാണാനും ഈ സംരംഭത്തെ വിജയിപ്പിക്കാനും നിങ്ങളേവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
7) YCA-യുടെ നേതൃത്വത്തിൽ ഡിസംബർ 4,5,6 തീയതികളിൽ വൈകുന്നേരം 3 ദിവസത്തെ കുടുംബ നവീകരണ ധ്യാനം നടക്കുന്നു. ധ്യാനം നയിക്കുന്നത് കപ്പൂച്ചിൻ ഫാദർ സുരേഷ് ജോസ് ആയിരിക്കും. കൂടുതൽ വിവരങ്ങൾ WhatsApp കമ്മ്യൂണിറ്റി ഗ്രൂപ്പിലൂടെ അറിയിക്കുന്നതായിരിക്കും.
8) 6 മാസത്തിൽ അധികമായി ഇടവകാതിര്‍ത്തിയിൽ താമസിക്കുന്ന, ഇടവകയില്‍ ചേര്‍ന്നിട്ടില്ലാത്ത കുടുംബങ്ങള്‍ എത്രയും വേഗം ഇടവക ചേരുകയും, വാര്‍ഡുകള്‍ മാറിയിട്ടുള്ളവര്‍ പളളിയിലെ ഫാമിലി റെക്കോർഡിൽ വിവരം രേഖപ്പെടുത്തുകയും വാര്‍ഡ് കൗണ്‍സിലേഴ്സിന്റെ കയ്യില്‍ പേരുവിവരം കൊടുക്കേണ്ടതുമാണ്. വാര്‍ഷിക വരിസംഖ്യ കുടിശികയുളള ഭവനങ്ങള്‍ അടച്ച് തീര്‍ക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.
9) സ്വന്തം ഇടവകയുടെ പുറത്തും ഈ ഇടവകാതിർത്തിയിൽ താമസിക്കുന്ന, എല്ലായുവതി-യുവാക്കളും അവരുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്ത് Youth Identity Card എടുക്കുകയും. SPF (Santhome Professional Forum) ത്തിൽ അംഗത്വം എടുക്കേണ്ടതുമാണ് വിവാഹത്തിനാവശ്യമായ Free State Certificate ലഭിക്കാൻ ഇത് നിർബന്ധമാണ്.
10) Santhome Students and Professionals Forum-ന്റെ General Body മീറ്റിംഗ് ഇന്ന് രാവിലെ 9:00-യുടെ കുർബാനയ്ക്ക് ശേഷം നടക്കപ്പെടുന്ന വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു. പുറത്ത് നിന്ന് പഠിക്കാനും ജോലിയാവശ്യമായി ഇവിടെ എത്തിചേർന്നവരും സംഘടനയുടെ ഭാഗമായ യുവതി യുവാക്കളും മീറ്റിങ്ങിൽ നിർബന്ധമായും പങ്കെടുക്കുക.
11) സാന്തോം മെസഞ്ചറിലേക്കുള്ള ലേഖനങ്ങളും, വാർഡുകളിൽ നിന്നുള്ള വാർത്തകളും അതുപോലെ തന്നെ ജന്മദിനം, വിവാഹം, മരണ വാർഷികം തുടങ്ങിയ പരസ്യങ്ങളും നവംബർ 25 -ന്മുമ്പ് പാരിഷ് ഓഫീസിൽ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Today’s Prayer Meeting
1) St. Mary’s Ward 05:30-ന് George Kadavan-ന്റെ ഭവനത്തിൽ.