Sunday Notice 08-11-2026

സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.

അറിയിപ്പുകൾ

തിയതി: 08/11/2026

1) ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ First Semester Catechism Exam ഇന്ന് രാവിലെ 11:00- മണിക്ക് Christ CBSE സ്കൂളിൽ വെച്ച് നടത്തപ്പെടുന്നതാണ്.

2) ഒന്നും രണ്ടും ക്ലാസുകളിലെ Catechism വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായുള്ള സംയുക്ത പി. ടി. എ യോഗം November 15-ന് രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്ക് ശേഷം St. Chavara Hall-ൽ വെച്ച് നടത്തുന്നതാണ്.

3) നമ്മുടെ ഇടവകയിലെ Solemn Holy Communion നവംബർ 21-ന് നടത്തപ്പെടുന്നു.

4) സെൻ്റ് ക്രിസ്റ്റോഫർ അസോസിയേഷന്റെ നവംബർ മാസത്തെ പ്രതിമാസ യോഗം ഇന്ന് രാവിലെ 7:15-ന് റാണി മരിയ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. അസോസിയേഷനിലെ എല്ലാ അംഗങ്ങളും ഈ യോഗത്തിൽ മുടങ്ങാതെ പങ്കെടുക്കണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.

5) നവംബർ 15-ന് ഞായറാഴ്ച രാവിലെ 7:15-ന്റെ വിശുദ്ധ കുർബാനയ്ക്കു ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാർത്ഥന പിത്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്നു. നവംബർ മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന്  അഭ്യർത്ഥിക്കുന്നു. തുടർന്ന് പിതൃവേദിയുടെ പ്രതിമാസ മീറ്റിംഗ് റാണി മരിയ ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ് . എല്ലാ പിതൃവേദി അംഗങ്ങളും പിതൃവേദിയിൽ ചേർന്നു പ്രവർത്തിക്കാൻ താത്പര്യമുള്ളവരും ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

6) ക്രിസ്മസ് കേക്ക് Sale നവംബർ 29 മുതൽ ആരംഭിക്കും. Pre-ബുക്കിങ് നടത്തുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് സർപ്രൈസ് ഗിഫ്റ്റ് ലഭിക്കും.

7) വിശേഷദിവസങ്ങളിൽ ആശംസകൾ LED വാളിൽ പോസ്റ്റ് ചെയ്യാൻ താല്പര്യമുള്ളവർ ഫോട്ടോയും ₹500/- ഉം നൽകി പാരിഷ് ഓഫീസിൽ രജിസ്റ്റർ ചെയ്യാം.

8) St. Vincent De Paul സംഘടനയിലെ ഭാരവാഹികൾ വിശുദ്ധ കുർബാനയ്ക്കു ശേഷം പുറത്ത് സംഭാവനകൾ സ്വീകരിക്കുന്നു. നിങ്ങളുടെ ഉദാരമായ സംഭാവനകൾ നൽകി അവരുടെ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുക.

9) നമ്മുടെ ഇടവകയിൽ പാർട്ട് ടൈം ജോലി ചെയ്യുവാൻ താല്പര്യമുള്ള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. തസ്തികകൾ: സെക്യൂരിറ്റി, ബുക്കിങ് ഓഫീസർ/റിസപ്‌ഷനിസ്റ്, ക്ലീനിങ് സ്റ്റാഫ്, ഇലക്ട്രിഷ്യൻ, ലിഫ്റ്റ് ഓപ്പറേറ്റർ, വേസ്റ്റ് മാനേജ്മെന്റ്. താല്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

10) ഒഡീഷയിലെ കാണ്ഡമാലിൽ ക്രിസ്തുവിശ്വാസത്തെപ്രതി കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന നമ്മുടെ സഹോദരങ്ങളുടെ സഹനങ്ങളെയും രക്തസാക്ഷിത്വത്തെയും ആസ്പദമാക്കി ധർമ്മാരാം കോളേജ് ഒരുക്കുന്ന ഹൃദയസ്പർശിയായ നാടകം ‘രക്തരചിതം’ Gospel Penned with Blood അരങ്ങിലെത്തുന്നു. കാണ്ഡമാലിന്റെ മണ്ണിൽ വീണുടഞ്ഞ ചോരത്തുള്ളികളിൽ നിന്ന് വിരിഞ്ഞ വിശ്വാസത്തിന്റെ പുഷ്പങ്ങളെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തലും അവരുടെ ത്യാഗങ്ങൾക്കുള്ള ഒരു സമർപ്പണവും കൂടിയാണ് ഈ കലാസൃഷ്ടി. വരുന്ന നവംബർ 14, 15 തീയതികളിൽ ധർമ്മാരാം ഓഡിറ്റോറിയത്തിൽ വെച്ചാണ് നാടകം അരങ്ങേറുന്നത്. നവംബർ 14-ലെ അവതരണം സമർപ്പിതർക്കും, നവംബർ 15-ലേത് പൊതുജനങ്ങൾക്കും വേണ്ടിയുള്ളതാണ്. ​വിശ്വാസത്തിന്റേയും അതിജീവനത്തിന്റേയും ഈ നേർസാക്ഷ്യം നേരിൽക്കാണാനും ഈ സംരംഭത്തെ വിജയിപ്പിക്കാനും നിങ്ങളേവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

11) നമ്മുടെ ഇടവകയിൽ നടന്ന കൃപലായ കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾ ഒന്നാം സമ്മാനം: കെവിൻ വിവിയൻ ​രണ്ടാം സമ്മാനം: ശിവ കുമാർ മൂന്നാം സമ്മാനം: ഷെബു മേനാച്ചേരി സമ്മാന വിതരണ തീയതി ഉടൻ അറിയിക്കുന്നതാണ്. പ്രോത്സാഹന സമ്മാനാർഹർ Stephen Chakramakkil, Allan, Biju Thomas, Evelynn, Joshua Varghese, David John, Tresa B വിജയികൾക്ക് ഇടവകയുടെ പേരിലുള്ള ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

Today’s Prayer Meeting

1) St. Francis Assisi 06:00 മണിക്ക് Jojo Kurian-ന്റെ ഭവനത്തിൽ.

2) St. Sebastian Ward 06:30-ന് V K Joseph-ന്റെ ഭവനത്തിൽ.

3) Holy Family Ward 06:00 മണിക്ക് Sibi K P-യുടെ ഭവനത്തിൽ.  

4) Holy Trinity Ward 06:00 മണിക്ക് Jefhin K Jose-ന്റെ ഭവനത്തിൽ.

5) St. Paul Ward 06:30-ന് Louis Mathew-ന്റെ ഭവനത്തിൽ.