Sunday Notice 01-11-2026

സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.

അറിയിപ്പുകൾ

തിയതി: 01/11/2026

1) ഇന്ന് മുതൽ 12:30-ന്റെ വി. കുർബാന മലയാളത്തിൽ ആയിരിക്കും.

2) ഇന്ന് ഇടവകയിൽ കാറ്റക്കിസം കുട്ടികൾ മിഷൻ സൺഡേ ആയി ആചരിക്കുന്നു.

3) ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ First Semester Catechism exam നവംബർ എട്ടാം തീയതി രാവിലെ 11:00- മണിക്ക് Christ CBSE സ്കൂളിൽ വെച്ച് നടത്തപ്പെടുന്നതാണ്.

4) ഒന്നും രണ്ടും ക്ലാസുകളിലെ Catechism വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായുള്ള സംയുക്ത പി. ടി. എ യോഗം November 15-ന് രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്ക് ശേഷം St. Chavara Hall-ൽ വെച്ച് നടത്തുന്നതാണ്.

5) കാറ്റക്കിസം കുട്ടികൾക്കുള്ള വിശുദ്ധ കുർബാനയിൽ, കുട്ടികൾ ബാൽക്കണി ഉപയോഗിക്കാതിരിക്കാൻ ടീച്ചേഴ്സും പേരെന്റ്സും പ്രത്യേകം ശ്രദ്ധിക്കുക.

6) SCA-യുടെ പ്രതിമാസ മീറ്റിംഗ് ഇന്ന് രാവിലെ 10:30-ന് Parish Administrative ബ്ലോക്കിൽ വെച്ചു നടക്കുന്നു. എല്ലാ SCA അംഗങ്ങളും ഇതിൽ പങ്കെടുക്കണം എന്ന് അറിയിക്കുന്നു.

7) നമ്മുടെ ഇടവകയിൽ സകല മരിച്ചവരെയും അനുസ്മരിച്ചുകൊണ്ട് നടത്തപ്പെടുന്ന സമരണാഞ്ജലി നാളെ വൈകിട്ട് ആറുമണിക്ക് ആഘോഷമായ വി. കുർബാന തുടർന്ന് പ്രദക്ഷിണം, വലിയപ്പീസ്, റിഫ്രഷ്മെന്റും ഉണ്ടായിരിക്കുന്നതാണ്. പേര് രജിസ്റ്റർ ചെയ്തവർ പാരിഷ് ഓഫീസിൽ നിന്നും തിരി വാങ്ങേണ്ടതാണ്.

8) എല്ലാ വാർഡ് കൗൺസിലേഴ്സും കുടുംബങ്ങളുടെ ആത്മസ്ഥിതി വിവരങ്ങൾ എത്രയും പെട്ടെന്ന് ബഹു. ജോൺ അച്ചനെ ഏൽപ്പിക്കുക.

9) മാണ്ഡ്യ രൂപത പിതൃവേദി ദിനം ഇന്ന് Christ ICSE സ്കൂളിൽ വച്ച് രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ നടത്തപ്പെടുന്നു. രൂപതയുടെ ബിസിനസ്സ് ഗ്രൂപ്പായ ഒലിവ് കമ്മ്യൂണിറ്റിയുടെ Exhibition നും ഉണ്ടായിരിക്കും. സാധിക്കുന്നവരെല്ലാവരും ഇതിൽ പങ്കെടുക്കുക.

10) ക്രിസ്മസ് കേക്ക് Sale നവംബർ 29 മുതൽ ആരംഭിക്കും. Pre-ബുക്കിങ് നടത്തുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് സർപ്രൈസ് ഗിഫ്റ്റ് ലഭിക്കും.

11) Sacred Heart സെമിത്തേരിയിൽ കല്ലറയുള്ളവരിൽ രജിസ്റ്റർ ചെയ്യാത്തവർ പുതിയ കല്ലറ നമ്പറും പഴയ കല്ലറ നമ്പറുമായി പുറത്തുള്ള കൗണ്ടറിൽ സമീപിക്കുക.

12) നമ്മുടെ ഇടവകയിൽ പാർട്ട് ടൈം ജോലി ചെയ്യുവാൻ താല്പര്യമുള്ള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. തസ്തികകൾ: സെക്യൂരിറ്റി, ബുക്കിങ് ഓഫീസർ, ക്ലീനിങ് സ്റ്റാഫ്, ഇലക്ട്രിഷ്യൻ, ലിഫ്റ്റ് ഓപ്പറേറ്റർ, വേസ്റ്റ് മാനേജ്മെന്റ്. താല്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

13) Internal ഓഡിറ്ററെ ആവശ്യമുണ്ട്, മുൻപരിചയമുള്ള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

14) വിശേഷദിവസങ്ങളിൽ ആശംസകൾ LED വാളിൽ പോസ്റ്റ് ചെയ്യാൻ താല്പര്യമുള്ളവർ ഫോട്ടോയും ₹500/- ഉം നൽകി പാരിഷ് ഓഫീസിൽ രജിസ്റ്റർ ചെയ്യാം.

15) പിതൃവേദിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന (ചിരട്ട) Coconut shell collection നന്നായി പുരോഗമിക്കുന്നു. നിങ്ങളുടെ വീടുകളിൽ ഉപയോഗിച്ചിട്ടുള്ള ചിരട്ടകൾ കളക്ട് ചെയ്തു വച്ച് അത് പള്ളിയിൽ പാർക്കിംഗ് ഏരിയയിൽ ക്രമീകരിച്ചിരിക്കുന്ന പ്രത്യേക ബോക്സിൽ നിക്ഷേപിക്കാൻ പരിശ്രമിക്കുക. കൂടുതൽ ചിരട്ടകൾ ഉണ്ടെങ്കിൽ ചാക്കിലാക്കി വെച്ച് അറിയിച്ചാൽ പിതൃവേദി അംഗങ്ങൾ വീടുകളിൽ വന്ന് കളക്ട് ചെയ്യുന്നതായിരിക്കും ചിരട്ടകൾ വേസ്റ്റ് ആക്കാതെ പിതൃവേദിയുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഉപയോഗപ്പെടുത്തുമല്ലോ.

16) മാതൃവേദിയുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾക്കായി ‘ഗേറ്റ് ഓഫ് ഹെവൻ’ എന്ന പേരിൽ ഏകദിന മരിയൻ ധ്യാനം സംഘടിപ്പിക്കുന്നു. പ്രമുഖ ക്രിസ്തീയ ഗാനരചയിതാവും വചനപ്രഘോഷകനുമായ ബ്ര. ബേബി ജോൺ കലയന്താനിയാണ് ധ്യാനം നയിക്കുന്നത്. നവംബർ 7-ന് രാവിലെ 9:00 മുതൽ വൈകുന്നേരം 4:00 വരെ നടക്കുന്ന ഈ ധ്യാനത്തിൽ എല്ലാ ഇടവകാംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

17) മാണ്ഡ്യ Laity Commission-നും Catholic Congress-ഉം ചേർന്ന് സംഘടിപ്പിക്കുന്ന Syro Malabar വിവാഹാർത്ഥി സംഗമം ധർമ്മാരാം Christ ICSE സ്കൂളിൽ വച്ച് നവംബർ 8-ന് നടത്തപ്പെടുന്നു. Register ചെയ്യാൻ ആഗ്രഹിക്കുന്നവർ നോട്ടീസ് ബോർഡ് സന്ദർശിക്കുക.

18) വി. കുർബാനയ്ക്കു ശേഷം വാഹനങ്ങൾ ഉടനെ തന്നെ പാർക്കിംഗ് സ്പേസിൽ നിന്നും മാറ്റേണ്ടതാണ്.

Today’s Prayer Meeting

1) St. Xavier’s Ward 05:30-ന് C G John Cheruppily-യുടെ ഭവനത്തിൽ വച്ച്.

2) St. Thomas Ward 06:00 മണിക്ക് Vincent-ന്റെ ഭവനത്തിൽ വച്ച്.