Sunday Notice 25-10-2026

സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.

അറിയിപ്പുകൾ

തിയതി: 25/10/2026

1) ഇന്ന് ഇടവകയിൽ മിഷൻ സൺഡേ ആയി ആചരിക്കുന്നു. കാറ്റക്കിസം കുട്ടികളുടെ മിഷൻ സൺഡേ നവംബർ 1-ന് നടത്തപ്പെടും.

2) ഒക്ടോബർ 31-ന് വൈകുന്നേരം 06:00 മണിക്ക് മരിയൻ റാലി ധർമ്മരാം ചാപ്പലിൽ നിന്നാരംഭിച്ച് മെയിൻ ഹാളിൽ സമാപിക്കും. തുടർന്ന് യൂത്തിന്റെ പ്രോഗ്രാമും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം വൈകിട്ട് 05:30-ന് ധർമ്മാരാം ചാപ്പലിൽ വി. കുർബാന ഉണ്ടായിരിക്കുന്നതാണ്.

3) മരിയൻ റാലിയിൽ മനോഹരമായി അണിനിരക്കുന്ന ആദ്യ 3 വാർഡുകൾക്ക് സർപ്രൈസ് ഗിഫ്റ്റ് നൽകുന്നതാണ്. എല്ലാ വാർഡുകളും അതാത് വാർഡ് മദ്ധ്യസ്ഥന്റെ/മദ്ധ്യസ്ഥയുടെ രൂപം ഏറ്റവും മുൻപിൽ പിടിക്കേണ്ടതാണ്.

4) 2026 നവംബർ 1 മുതൽ 12:30-ന്റെ വി. കുർബാന മലയാളത്തിൽ ആയിരിക്കും.

5) കാറ്റക്കിസം കുട്ടികൾക്കുള്ള വിശുദ്ധ കുർബാനയിൽ, കുട്ടികൾ ബാൽക്കണി ഉപയോഗിക്കാതിരിക്കാൻ ടീച്ചേഴ്സും പേരെന്റ്സും പ്രത്യേകം ശ്രദ്ധിക്കുക.

6) ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ First Semester Catechism exam നവംബർ എട്ടാം തീയതി രാവിലെ 11:00- മണിക്ക് Christ CBSE സ്കൂളിൽ വെച്ച് നടത്തപ്പെടുന്നതാണ്.

7) എല്ലാ വാർഡ് കൗൺസിലേഴ്സും കുടുംബങ്ങളുടെ ആത്മസ്ഥിതി വിവരങ്ങൾ എത്രയും പെട്ടെന്ന് ബഹു. ജോൺ അച്ചനെ ഏൽപ്പിക്കുക.

8) മാണ്ഡ്യ രൂപത പിതൃവേദി ദിനം നവംബർ ഒന്നിന് (അടുത്ത ഞായറാഴ്ച) Christ ICSE സ്കൂളിൽ വച്ച് രാവിലെ 9 മണിക്ക് നടത്തപ്പെടുന്നു. രൂപതയുടെ ബിസിനസ്സ് ഗ്രൂപ്പായ ഒലിവ് കമ്മ്യൂണിറ്റിയുടെ Exhibition നും ഉണ്ടായിരിക്കും.  

9) ക്രിസ്മസ് കേക്ക് Sale നവംബർ 29 മുതൽ ആരംഭിക്കും. Pre-ബുക്കിങ് നടത്തുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് സർപ്രൈസ് ഗിഫ്റ്റ് ലഭിക്കും.

10) കൃപാലയ മാസാചരണത്തോടനുബന്ധിച്ച് 200 രൂപയുടെ കൂപ്പൺ എടുത്ത് ഈ ധനശേഖരണ ഉദ്യമത്തെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ആകർഷകമായ സമ്മാനങ്ങൾ ഒരുക്കിയിട്ടുള്ള നറുക്കെടുപ്പ് ഒക്ടോബർ 31 ശനിയാഴ്ച്ച നടക്കും.

11) Sacred Heart സെമിത്തേരിയിൽ കല്ലറയുള്ളവരിൽ രജിസ്റ്റർ ചെയ്യാത്തവർ പുതിയ കല്ലറ നമ്പറും പഴയ കല്ലറ നമ്പറുമായി പുറത്തുള്ള കൗണ്ടറിൽ സമീപിക്കുക.

12) സാന്തോം സൗഹാർദ്ദ സൊസൈറ്റി ഈ മാസം Membership Campaign മാസമായി ആചരിക്കുന്നു. സൊസൈറ്റിയിൽ അംഗങ്ങളാകാൻ താത്പര്യമുള്ളവർ സൊസൈറ്റിയുടെ ഓഫീസുമായി ബന്ധപ്പെടുക.

13) സകല മരിച്ചവരുടെയും ദിനമായ നവംബർ 2-ന് Sacred Heart, Saint Patrick സെമിത്തേരിയിൽ ഒപ്പീസ് നടത്താൻ താല്പര്യമുള്ളവർ, കല്ലറ ഇരിക്കുന്ന സോണും പുതിയ നമ്പറും ഒക്ടോബർ 31-ന് മുൻപായി പാരിഷ് ഓഫീസിൽ അറിയിക്കുക.

14) സ്മരണാഞ്ജലിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ, വേർപ്പെട്ടു പോയവരുടെ പേരും ഫോട്ടോയും ₹500/-ഉം ഇന്ന് തന്നെ പാരിഷ് ഓഫീസിൽ ഏൽപ്പിക്കുക.

15) നമ്മുടെ ഇടവകയിൽ പാർട്ട് ടൈം ജോലി ചെയ്യുവാൻ താല്പര്യമുള്ള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. തസ്തികകൾ: സെക്യൂരിറ്റി, ബുക്കിങ് ഓഫീസർ, ക്ലീനിങ് സ്റ്റാഫ്, ഇലക്ട്രിഷ്യൻ, ലിഫ്റ്റ് ഓപ്പറേറ്റർ, വേസ്റ്റ് മാനേജ്മെന്റ്. താല്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

16) Internal ഓഡിറ്ററെ ആവശ്യമുണ്ട്, മുൻപരിചയമുള്ള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

17) വിശേഷദിവസങ്ങളിൽ ആശംസകൾ LED വാളിൽ പോസ്റ്റ് ചെയ്യാൻ താല്പര്യമുള്ളവർ ഫോട്ടോയും ₹500/- ഉം നൽകി പാരിഷ് ഓഫീസിൽ രജിസ്റ്റർ ചെയ്യാം.

18) പിതൃവേദിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന (ചിരട്ട) Coconut shell collection നന്നായി പുരോഗമിക്കുന്നു. നിങ്ങളുടെ വീടുകളിൽ ഉപയോഗിച്ചിട്ടുള്ള ചിരട്ടകൾ കളക്ട് ചെയ്തു വച്ച് അത് പള്ളിയിൽ പാർക്കിംഗ് ഏരിയയിൽ ക്രമീകരിച്ചിരിക്കുന്ന പ്രത്യേക ബോക്സിൽ നിക്ഷേപിക്കാൻ പരിശ്രമിക്കുക. കൂടുതൽ ചിരട്ടകൾ ഉണ്ടെങ്കിൽ ചാക്കിലാക്കി വെച്ച് അറിയിച്ചാൽ പിതൃവേദി അംഗങ്ങൾ വീടുകളിൽ വന്ന് കളക്ട് ചെയ്യുന്നതായിരിക്കും ചിരട്ടകൾ വേസ്റ്റ് ആക്കാതെ പിതൃവേദിയുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഉപയോഗപ്പെടുത്തുമല്ലോ.

19) മാതൃവേദിയുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾക്കായി ‘ഗേറ്റ് ഓഫ് ഹെവൻ’ എന്ന പേരിൽ ഏകദിന മരിയൻ ധ്യാനം സംഘടിപ്പിക്കുന്നു. പ്രമുഖ ക്രിസ്തീയ ഗാനരചയിതാവും വചനപ്രഘോഷകനുമായ ബ്ര. ബേബി ജോൺ കലയന്താനിയാണ് ധ്യാനം നയിക്കുന്നത്. നവംബർ 7-ന് രാവിലെ 9:00 മുതൽ വൈകുന്നേരം 4:00 വരെ നടക്കുന്ന ഈ ധ്യാനത്തിൽ എല്ലാ ഇടവകാംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

20) മാണ്ഡ്യ Laity Commission-നും Catholic Congress-ഉം ചേർന്ന് സംഘടിപ്പിക്കുന്ന Syro Malabar വിവാഹാർത്ഥി സംഗമം ധർമ്മാരാം Christ ICSE സ്കൂളിൽ വച്ച് നവംബർ 8-ന് നടത്തപ്പെടുന്നു. Register ചെയ്യാൻ ആഗ്രഹിക്കുന്നവർ നോട്ടീസ് ബോർഡ് സന്ദർശിക്കുക.

21) വി. കുർബാനയ്ക്കു ശേഷം വാഹനങ്ങൾ ഉടനെ തന്നെ പാർക്കിംഗ് സ്പേസിൽ നിന്നും മാറ്റേണ്ടതാണ്.

Today’s Prayer Meeting

1) St. Jude Ward BTM കൊന്ത നമസ്കാരം 06:30-ന് 16 മുതൽ 25 വരെ.

2) St. Pauls Ward Chikka Adugodi കൊന്ത നമസ്കാരം 07:00-ന് 21 മുതൽ 30 വരെ.

3) St. Mariam Thresia Ward ജപമാല പ്രദക്ഷിണം 25-10-2026 Christ Special School-ൽ നിന്നും Jnanodaya Convent-ലേക്ക് 06:00 മണിക്ക്.

4) St. John’s Ward കൊന്ത നമസ്കാരം 06:30-ന് Vincent-ന്റെ ഭവനത്തിൽ വച്ച്.

5) S H Ward Group 1 കൊന്ത നമസ്കാരം 05:30-ന് Alex Varghese-ന്റെ ഭവനത്തിൽ വച്ച്.

6) S H Ward Group 2 കൊന്ത നമസ്കാരം 05:30-ന് Jomy Joseph-ന്റെ ഭവനത്തിൽ വച്ച്.

7) S H Ward Group 3 കൊന്ത നമസ്കാരം 05:30-ന് Joseph Bejoy-യുടെ ഭവനത്തിൽ വച്ച്.

8) Infant Jesus Ward കൊന്ത നമസ്കാരം 05:30-ന് John Francis-ന്റെ ഭവനത്തിൽ വച്ച്.