Sunday Notice 18-10-2026

സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.

അറിയിപ്പുകൾ

തിയതി: 18/10/2026

1) ഇടവക തിരുനാൾ പൊതുയോഗം ഇന്ന് രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം പാരിഷ് ഹാളിൽ വച്ച്.

2) ഒക്ടോബർ മാസത്തെ 10 ദിവസത്തെ ഇടവക തലത്തിലുള്ള ആഘോഷമായ കൊന്ത നമസ്കാരത്തിന്റെ സമാപനം ഒക്ടോബർ 31-ന് മരിയൻ റാലി ധർമ്മാരാം ചാപ്പലിൽ നിന്ന് ആരംഭിച്ച് ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്.

3) കൃപാലയ മാസാചരണത്തോടനുബന്ധിച്ച് കൃപാലയയുടെ ധനശേഖരണാർത്ഥം 200 രൂപ വിലയുള്ള ഒരു കൂപ്പൺ എടുത്ത് ഈ ഉദ്യമത്തെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നറുക്കെടുപ്പിൽ ആകർഷമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നറുക്കെടുപ്പ് 2026, ഒക്ടോബർ 31-ന് ശനിയാഴ്ച്ച നടത്തുന്നതാണ്.

4) Sacred Heart സെമിത്തേരിയിൽ കല്ലറയുള്ളവരിൽ രജിസ്റ്റർ ചെയ്യാത്തവർ പുതിയ കല്ലറ നമ്പറും പഴയ കല്ലറ നമ്പറുമായി പുറത്തുള്ള കൗണ്ടറിൽ സമീപിക്കുക.

5) സാന്തോം സൗഹാർദ്ദ സൊസൈറ്റി ഈ മാസം Membership Campaign മാസമായി ആചരിക്കുന്നു. സൊസൈറ്റിയിൽ അംഗങ്ങളാകാൻ താത്പര്യമുള്ളവർ സൊസൈറ്റിയുടെ ഓഫീസുമായി ബന്ധപ്പെടുക.

6) സകല മരിച്ചവരുടെയും തിരുന്നാൾ ദിനമായ നവംബർ 2-ന്, Sacred Heart, Saint Patrick സിമിത്തേരിയിലെ കല്ലറയിൽ ഒപ്പീസ് നടത്താൻ താല്പര്യമുള്ളവർ, കല്ലറ ഇരിക്കുന്ന സോണും പുതിയ കല്ലറ നമ്പറും ഒക്ടോബർ 31-ന് മുൻപായി Parish Office-ൽ അറിയിക്കണമെന്ന് താല്പര്യപെടുന്നു.

7) സകല മരിച്ചവരുടെയും ഓർമ്മ ദിനമായ നവംബർ 2-ന് നമ്മുടെ ഇടവകയിൽ നടത്തുന്ന സ്മരണാഞ്ജലിയിൽ, നമ്മളിൽ നിന്ന് വേർപ്പെട്ടു പോയവരെ പ്രേത്യേകം അനുസ്മരിച്ചു പ്രാർത്ഥിക്കുന്നതാണ്.  ഇതിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ,  മരിച്ച ആളുടെ പേരും ഫോട്ടോയും 500/- രൂപയും Parish Office-ൽ ഒക്ടോബർ 25 ന് മുൻപായി കൊടുക്കേണ്ടതാണ്.

8) നമ്മുടെ പള്ളിയിൽ പാർട്ട്‌ ടൈം ജോലിക്കാരെ ആവശ്യമുണ്ട്, താല്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് നൽകുക.

9) നിങ്ങളുടെ കുടുംബങ്ങൾക്കോ സുഹൃത്തുക്കൾക്കോ അവരുടെ സ്പെഷ്യൽ ദിവസത്തിൽ നിങ്ങളുടെ വിഷസ്, നമ്മുടെ LED വാളിൽ POST ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.  താല്പര്യമുള്ളവർ  ആ വ്യക്തിയുടെ ഫോട്ടോയും,  500/- രൂപയും നൽകി Parish Office-ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

10) മാതൃവേദിയുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾക്കായി ‘ഗേറ്റ് ഓഫ് ഹെവൻ’ എന്ന പേരിൽ ഏകദിന മരിയൻ ധ്യാനം സംഘടിപ്പിക്കുന്നു. പ്രമുഖ ക്രിസ്തീയ ഗാനരചയിതാവും വചനപ്രഘോഷകനുമായ ബ്ര. ബേബി ജോൺ കലയന്താനിയാണ് ധ്യാനം നയിക്കുന്നത്. നവംബർ 7-ന് രാവിലെ 9:00 മുതൽ വൈകുന്നേരം 4:00 വരെ നടക്കുന്ന ഈ ധ്യാനത്തിൽ എല്ലാ ഇടവകാംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

11) സീനിയർ ഇംഗ്ലീഷ് Choir ഗ്രൂപ്പിലേക്ക് ഗായിക ഗായകൻമാരെ ആവശ്യമുണ്ട് താല്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് നൽകുക.

11) മുൻവർഷങ്ങളിലേതുപോലെ ഈ വർഷവും ക്രിസ്മസ് കേക്ക് വിൽപ്പന ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഇടവകാംഗങ്ങളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

12) മാണ്ഡ്യ Laity Commission-നും Catholic Congress-ഉം ചേർന്ന് സംഘടിപ്പിക്കുന്ന Syro Malabar വിവാഹാർത്ഥി സംഗമം ധർമ്മാരാം Christ ICSE സ്കൂളിൽ വച്ച് നവംബർ 8-ന് നടത്തപ്പെടുന്നു. Register ചെയ്യാൻ ആഗ്രഹിക്കുന്നവർ നോട്ടീസ് ബോർഡ് സന്ദർശിക്കുക.

13) വി. കുർബാനയ്ക്കു വരുന്നവർ വാഹനങ്ങൾ വി. കുർബാനയ്ക്കു ശേഷം ഉടനെ തന്നെ പാർക്കിംഗ് സ്പേസിൽ നിന്നും മാറ്റേണ്ടതാണ്.

14) കഴിഞ്ഞ ഞായറാഴ്ച്ച St. Vincent De Paul സംഘടനക്കു ലഭിച്ച സംഭാവന 23550/- നിങ്ങളുടെ ഉദാരമായ സഹകരണത്തിന് നന്ദി.

Today’s Prayer Meeting

1) St. Jude Ward BTM കൊന്ത നമസ്കാരം 06:30-ന് 16 മുതൽ 25 വരെ.

2) St. Pauls Ward Chikka Adugodi കൊന്ത നമസ്കാരം 07:00-ന് 21 മുതൽ 30 വരെ.

3) St. Mariam Thresia Ward ജപമാല പ്രദക്ഷിണം 25-10-2026 Christ Special School-ൽ നിന്നും Jnanodaya Convent-ലേക്ക് 06:00 മണിക്ക്.