Sunday Notice 11-10-2026

സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.

അറിയിപ്പുകൾ

തിയതി: 11/09/2026

1) ഒക്ടോബർ മാസത്തെ പാരിഷ് കൗൺസിൽ മീറ്റിംഗ് ഇന്ന് രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം Mini Hall-ൽ വച്ച് നടത്തപ്പെടുന്നതായിരിക്കും. എല്ലാ പാരിഷ് കൌൺസിൽ മെമ്പേഴ്‌സും മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.

2) ഇന്ന് രാവിലെ 7:15-ന്റെ വി. കുർബാനയ്ക്കു ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാർത്ഥന പിത്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്നു. ഒക്ടോബർ മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന്  അഭ്യർത്ഥിക്കുന്നു. തുടർന്ന് പിതൃവേദിയുടെ പ്രതിമാസ മീറ്റിംഗ് റാണി മരിയ ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. എല്ലാ പിതൃവേദി അംഗങ്ങളും പിതൃവേദിയിൽ ചേർന്നു പ്രവർത്തിക്കാൻ താത്പര്യമുള്ളവരും ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

3) നാളെ October 12-ന് St. Carlo Acutis-ന്റെ തിരുനാൾ ആയതിനാൽ വൈകുന്നേരം 06:00 മണിക്ക് ആഘോഷമായ വി. കുർബാനയും തുടർന്ന് നൊവേനയും തിരുശേഷിപ്പ് വഹിച്ചുകൊണ്ട് പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.

4) ഒക്ടോബർ മാസത്തെ 10 ദിവസത്തെ ഇടവക തലത്തിലുള്ള ആഘോഷമായ കൊന്ത നമസ്കാരം, ഒക്ടോബർ 1 മുതൽ 9 വരെയും, ഒക്ടോബർ 31-ന് മരിയൻ റാലി ധർമ്മാരാം ചാപ്പലിൽ നിന്ന് ആരംഭിച്ച് ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്.

5) ഇടവക തിരുനാൾ പൊതുയോഗം ഒക്ടോബർ 18-ന് ഞായറാഴ്ച്ച രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം പാരിഷ് ഹാളിൽ വച്ച്.

6) കൃപലായ മാസാചരണത്തോടനുബന്ധിച്ച് കൃപലായയുടെ ധനശേഖരണാർത്തം 200 രൂപ വിലയുള്ള ഒരു കൂപ്പൺ എടുത്ത് ഈ ഉദ്യമത്തെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നറുക്കെടുപ്പിൽ ആകർഷമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നറുക്കെടുപ്പ് 2026, ഒക്ടോബർ 31-ന് ഞായറാഴ്ച്ച നടത്തുന്നതാണ്.

7) സാന്തോം സൗഹാർദ്ദ സൊസൈറ്റി ഈ മാസം Membership Campaign മാസമായി ആചരിക്കുന്നു. സൊസൈറ്റിയിൽ അംഗങ്ങളാകാൻ താത്പര്യമുള്ളവർ സൊസൈറ്റിയുടെ ഓഫീസുമായി ബന്ധപ്പെടുക.

8) സകല മരിച്ചവരുടെയും തിരുന്നാൾ ദിനമായ നവംബർ 2-ന്, Sacred Heart, Saint Patrick സിമിത്തേരിയിലെ കല്ലറയിൽ ഒപ്പീസ് നടത്താൻ താല്പര്യമുള്ളവർ, കല്ലറ ഇരിക്കുന്ന സോണും പുതിയ കല്ലറ നമ്പറും ഒക്ടോബർ 31ന് മുൻപായി പരീഷ് ഓഫീസിൽ അറിയിക്കണമെന്ന് താല്പര്യപെടുന്നു.

9) സകല മരിച്ചവരുടെയും ഓർമ്മ ദിനമായ നവംബർ 2 ന്റെ ഭാഗമായി നമ്മുടെ ഇടവകയിൽ നടത്തുന്ന സ്മരണഞ്ജലിയിൽ, നമ്മളിൽ നിന്ന് വേർപ്പെട്ടു പോയവരെ പ്രേത്യേകം അനുസ്മരിച്ചു പ്രാർത്ഥിക്കുന്നതാണ്.  ഇതിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ,  മരിച്ച ആളുടെ പേരും ഫോട്ടോയും 500/- രൂപയും പരീഷ് ഓഫീസിൽ ഒക്ടോബർ 25 ന് മുൻപായി കൊടുക്കേണ്ടതാണ്.

10) നമ്മുടെ പള്ളിയിൽ പാർട്ട്‌ ടൈം ജോലിക്കാരെ ആവശ്യമുണ്ട്, താല്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് നൽകുക.

11) നിങ്ങളുടെ കുടുംബങ്ങൾക്കോ സുഹൃത്തുക്കൾക്കോ അവരുടെ സ്പെഷ്യൽ ദിവസത്തിൽ നിങ്ങളുടെ വിഷസ്, നമ്മുടെ LED വാളിൽ POST ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.  താല്പര്യമുള്ളവർ  ആ വ്യക്തിയുടെ ഫോട്ടോയും,  500/- രൂപയും നൽകി പരീഷ് ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

12) സീനിയർ ഇംഗ്ലീഷ് Choir ഗ്രൂപ്പിലേക്ക് ഗായിക ഗായകൻമാരെ ആവശ്യമുണ്ട് താല്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് നൽകുക.

13) മുൻവർഷങ്ങളിലേതുപോലെ ഈ വർഷവും ക്രിസ്മസ് കേക്ക് വിൽപ്പന ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഇടവകാംഗങ്ങളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

14) മാണ്ഡ്യ Laity Commission-നും Catholic Congress-ഉം ചേർന്ന് സംഘടിപ്പിക്കുന്ന Syro Malabar വിവാഹാർത്ഥി സംഗമം ധർമ്മാരാം Christ ICSE സ്കൂളിൽ വച്ച് നവംബർ 8-ന് നടത്തപ്പെടുന്നു. Register ചെയ്യാൻ ആഗ്രഹിക്കുന്നവർ നോട്ടീസ് ബോർഡ് സന്ദർശിക്കുക.

15) വി. കുർബാനയ്ക്കു വരുന്നവർ വാഹനങ്ങൾ വി. കുർബാനയ്ക്കു ശേഷം ഉടനെ തന്നെ പാർക്കിംഗ് സ്പേസിൽ നിന്നും മാറ്റേണ്ടതാണ്.

16) St. Vincent De Paul സംഘടനയിലെ ഭാരവാഹികൾ വിശുദ്ധ കുർബാനയ്ക്കു ശേഷം പുറത്ത് സംഭാവനകൾ സ്വീകരിക്കുന്നു. നിങ്ങളുടെ ഉദാരമായ സംഭാവനകൾ നൽകി അവരുടെ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുക.

17) ലോഗോസ് Bible ക്വിസ്സ് മത്സരത്തിൽ മാണ്ഡ്യ രൂപത തലത്തിൽ നമ്മുടെ ഇടവകയിൽ നിന്നും Mr James Mathew Padannamakal E ഗ്രൂപ്പിൽ നിന്ന് ഒന്നാം റാങ്കും, Mr P J Mathew Manakkattumattam F ഗ്രൂപ്പിൽ നിന്നും മൂന്നാം റാങ്കും കരസ്ഥമാക്കി. ഇരുവർക്കും ഇടവകയുടെ അഭിനന്ദങ്ങൾ.

Today’s Prayer Meeting

1) St Jude Ward BTM കൊന്ത നമസ്കാരം06:30-ന് 16 മുതൽ 25 വരെ.