Sunday Notice 04-10-2026

സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.

അറിയിപ്പുകൾ

തിയതി: 04/09/2026

1) ഒക്ടോബർ മാസത്തെ 10 ദിവസത്തെ ഇടവക തലത്തിലുള്ള ആഘോഷമായ കൊന്ത നമസ്കാരം, ഒക്ടോബർ 1 മുതൽ 9 വരെയും, ഒക്ടോബർ 31-ന് മരിയൻ റാലി ധർമ്മാരാം ചാപ്പലിൽ നിന്ന് ആരംഭിച്ച് ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്.

2) സെന്റ് ക്രിസ്റ്റഫർ അസോസിയേഷന്റെ ഒക്ടോബർ മാസത്തെ മീറ്റിങ്ങ് ഇന്ന് രാവിലെ 08:45-ന് റാണി മരിയ ഹാളിൽ വച്ച് നടത്തപ്പെടുന്നു.

3) ഇടവക തിരുനാൾ പൊതുയോഗം ഒക്ടോബർ 18-ന് ഞായറാഴ്ച്ച രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം പാരിഷ് ഹാളിൽ വച്ച്.

4) St. Thomas Medical Forum-ന്റെ അഭിമുഖ്യത്തിൽ ഇന്ന് രാവിലെ 7:00 മണിയുടെയും 9:00 മണിയുടെയും വി. കുർബാനകൾക്ക് ശേഷം Basic Health Check-up ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് St. Medical Forum General Body Meeting നടക്കുന്നതാണ്. പുതിയ അംഗത്വത്തിനും മെഡിക്കൽ സേവനങ്ങളിൽ സഹകരിക്കാനും താത്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് നൽകുക.

5) ഒക്ടോബർ 11-ന് ഞായറാഴ്ച്ച രാവിലെ 7.15-ന്റെ വിശുദ്ധ കുർബാനയ്ക്കു ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാർത്ഥന പിത്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്നു. ഒക്ടോബർ മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന്  അഭ്യർത്ഥിക്കുന്നു. തുടർന്ന് പിതൃവേദിയുടെ പ്രതിമാസ മീറ്റിംഗ് സെൻ്റ് ചാവറ ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. എല്ലാ പിതൃവേദി അംഗങ്ങളും പിതൃവേദിയിൽ ചേർന്നു പ്രവർത്തിക്കാൻ താത്പര്യമുള്ളവരും ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

6) കൃപലായ മാസാചരണത്തോടനുബന്ധിച്ച് കൃപലായയുടെ ധനശേഖരണാർത്തം 200 രൂപ വിലയുള്ള ഒരു കൂപ്പൺ എടുത്ത് ഈ ഉദ്യമത്തെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നറുക്കെടുപ്പിൽ ആകർഷമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നറുക്കെടുപ്പ് 2026, ഒക്ടോബർ 31-ന് ഞായറാഴ്ച്ച നടത്തുന്നതാണ്.

7) സാന്തോം സൗഹാർദ്ദ സൊസൈറ്റി ഈ മാസം Membership Campaign മാസമായി ആചരിക്കുന്നു. സൊസൈറ്റിയിൽ അംഗങ്ങളാകാൻ താത്പര്യമുള്ളവർ ദേവാലയത്തിന് പുറത്തുള്ള കൗണ്ടറിലോ സൊസൈറ്റിയുടെ ഓഫീസിലോ സമീപിക്കുക.

8) സീനിയർ ഇംഗ്ലീഷ് Choir ഗ്രൂപ്പിലേക്ക് ഗായിക ഗായകൻമാരെ ആവശ്യമുണ്ട് താല്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് നൽകുക.

9) മുൻവർഷങ്ങളിലേതുപോലെ ഈ വർഷവും ക്രിസ്മസ് കേക്ക് വിൽപ്പന ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഇടവകാംഗങ്ങളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

10) മാണ്ഡ്യ Laity Commission-നും Catholic Congress-ഉം ചേർന്ന് സംഘടിപ്പിക്കുന്ന Syro Malabar വിവാഹാർത്ഥി സംഗമം ധർമ്മാരാം Christ ICSE സ്കൂളിൽ വച്ച് നവംബർ 8-ന് നടത്തപ്പെടുന്നു. Register ചെയ്യാൻ ആഗ്രഹിക്കുന്നവർ നോട്ടീസ് ബോർഡ് സന്ദർശിക്കുക.

11) വി. കുർബാനയ്ക്കു വരുന്നവർ വാഹനങ്ങൾ വി. കുർബാനയ്ക്കു ശേഷം ഉടനെ തന്നെ പാർക്കിംഗ് സ്പേസിൽ നിന്നും മാറ്റേണ്ടതാണ്.

12) സേവനദിനത്തിൽ പങ്കു ചേർന്ന എല്ലാ ഇടവകാംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നു.

Today’s Prayer Meeting

1) St Antony’s Ward 10:30-ന് Rani Maria Hall-ൽ വച്ച്.