Sunday Notice 27-09-2026

സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.

അറിയിപ്പുകൾ

തിയതി: 27/09/2026

1) മൂന്നും നാലും ക്ലാസുകളിലെ Catechism വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായുള്ള സംയുക്ത പി. ടി. എ യോഗം ഇന്ന് രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്ക് ശേഷം St. Chavara Hall-ൽ വെച്ച്.

2) കേരള കാത്തലിക് ബൈബിൾ സൊസൈറ്റി നടത്തുന്ന ലോഗോസ് ബൈബിൾ ക്വിസ് 2026, ഇന്ന് 02:00 pm to 03:30 pm-ന് ക്രൈസ്റ്റ് സി. ബി. എസ്. ഇ. സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു. രജിസ്റ്റർ ചെയ്ത എല്ലാവരും 01:30-ന് റിപ്പോർട്ട് ചെയ്ത് Hall Ticket കൈപ്പറ്റേണ്ടതാണ്. പരീക്ഷ എഴുതുന്ന Catechism കുട്ടികൾക്കുള്ള ഉച്ചഭക്ഷണം മാതാപിതാക്കൾ കൊടുത്തു വിടുവാൻ ശ്രദ്ധിക്കണം.

3) സെന്റ് ക്രിസ്റ്റഫർ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് എല്ലാ കുർബാനകൾക്കും ശേഷം പള്ളി അങ്കണത്തിൽ വെച്ച് വാഹന വെഞ്ചരിപ്പ് നടത്തുന്നതാണ്. സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ അംഗങ്ങളുടെ നിർദ്ദേശാനുസരണം വാഹനങ്ങൾ നിശ്ചിത പാർക്കിംഗ് സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യാനും അവരുമായി പൂർണ്ണമായും സഹകരിക്കാനും അപേക്ഷിക്കുന്നു.

4) ഇടവക തിരുനാൾ പൊതുയോഗം ഒക്ടോബർ 18-ന് ഞായറാഴ്ച്ച രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം പാരിഷ് ഹാളിൽ വച്ച്.

5) സെന്റ് തോമസ് ഇടവകയുടെ ഉപവിയുടെ മുഖമായ St. Chavara Krupalaya-യെ കൂടുതൽ അറിയുവാനും അതിന്റെ ഭാഗഭാക്കുകളാകാനും ഇടവകാംഗങ്ങളെ ഓർമിപ്പിച്ചുകൊണ്ട്, എല്ലാ വർഷവും സെപ്റ്റംബർ മാസം Krupalaya Month ആയി നാം ആചരിക്കാറുണ്ടല്ലോ. അതിനാൽ തന്നെ സെപ്റ്റംബർ മാസം കുടുംബമായിട്ടോ, തനിച്ചോ കൃപലായ സന്ദർശിക്കുവാനും, കൃപലായയുടെ ഉപകാരികളാകുവാനും ഇടവകാംഗങ്ങളെ ഓർമിപ്പിക്കുന്നു. സെപ്റ്റംബർ മാസത്തിലെ എല്ലാ ഞായറാഴ്ചകളിലും വി. കുർബാനയ്ക്കു ശേഷം, ദൈവാലയത്തിന്റെ മുൻവശത്ത് Donation സ്വീകരിക്കുന്നതിന് ഒരു കൗണ്ടർ തയ്യാറാക്കിയിട്ടുണ്ട്. സാധിക്കുന്നവർക്കു തങ്ങളുടേതായ സംഭാവന നൽകാവുന്നതാണ്.

6) കൃപലായ മാസാചരണത്തോടനുബന്ധിച്ച് കൃപലായയുടെ ധനശേഖരണാർത്തം 200 രൂപ വിലയുള്ള ഒരു കൂപ്പൺ എടുത്ത് ഈ ഉദ്യമത്തെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നറുക്കെടുപ്പിൽ ആകർഷമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നറുക്കെടുപ്പ് 2026, ഒക്ടോബർ 31-ന് ഞായറാഴ്ച്ച നടത്തുന്നതാണ്.

7) നമ്മുടെ ഇടവകയിൽ ഒക്ടോബർ 2-ന് സേവന ദിനമായി ആചരിക്കുന്നു. പള്ളിയും പള്ളിപ്പരിസരവും വൃത്തിയാക്കുന്ന ധൗത്യത്തിലേക്ക് എല്ലാ വാർഡുകളും, അസോസിയേഷനുകളും സജീവമായി പങ്കെടുക്കുവാൻ അഭ്യർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾ കൗൺസിലേഴ്‌സും, അസോസിയേഷൻ ഭാരവാഹികളും മുഖാന്തരം അറിയിക്കുന്നതാണ്.

8) സെന്റ് ക്രിസ്റ്റഫർ അസോസിയേഷന്റെ ഒക്ടോബർ മാസത്തെ മീറ്റിങ്ങ് 04-10-2026-ന് രാവിലെ 08:45-ന് റാണി മരിയ ഹാളിൽ വച്ച് നടത്തപ്പെടുന്നു.

9) സീനിയർ ഇംഗ്ലീഷ് Choir ഗ്രൂപ്പിലേക്ക് ഗായിക ഗായകൻമാരെ ആവശ്യമുണ്ട് താല്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് നൽകുക.

10) ST. THOMAS MEDICAL FORUM: ഒക്ടോബർ 4 ഞായറാഴ്ച രാവിലെ 7:00 & 9:00 മണിക്കുള്ള വിശുദ്ധ കുർബാനകൾക്ക് ശേഷം Basic Health Check-up ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് Medical Forum General Body Meeting നടക്കുന്നതാണ്. പുതിയ അംഗത്വത്തിനും മെഡിക്കൽ സേവനങ്ങളിൽ സഹകരിക്കാനും താത്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് നൽകുക.

11) ഒക്ടോബർ മാസത്തെ 10 ദിവസത്തെ ഇടവക തലത്തിലുള്ള ആഘോഷമായ കൊന്ത നമസ്കാരം, ഒക്ടോബർ 1 മുതൽ 9 വരെയും, ഒക്ടോബർ 31-ന് മരിയൻ റാലി ധർമ്മാരാം ചാപ്പലിൽ നിന്ന് ആരംഭിച്ച് ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്.

12) ഒക്ടോബർ 11-ന് കാറ്റിക്കിസം കുട്ടികൾ മിഷൻ സൺ‌ഡേ ആയി ആചരിക്കുന്നു.

13) മുൻവർഷങ്ങളിലേതുപോലെ ഈ വർഷവും ക്രിസ്മസ് കേക്ക് വിൽപ്പന ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഇടവകാംഗങ്ങളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

14) സാന്തോം മെസഞ്ചറിലേക്കുള്ള ലേഖനങ്ങളും, വാർഡുകളിൽ നിന്നുള്ള വാർത്തകളും അതുപോലെ തന്നെ ജന്മദിനം, വിവാഹം, മരണ വാർഷികം തുടങ്ങിയ പരസ്യങ്ങളും സെപ്റ്റംബർ 28 തിങ്കളാഴ്ചയ്ക്കു മുമ്പ് പാരിഷ് ഓഫീസിൽ ഏൽപ്പിക്കുക.

15) മാണ്ഡ്യ Laity Commission-നും Catholic Congress-ഉം ചേർന്ന് സംഘടിപ്പിക്കുന്ന Syro Malabar വിവാഹാർത്ഥി സംഗമം ധർമ്മാരാം Christ ICSE സ്കൂളിൽ വച്ച് നവംബർ 8-ന് നടത്തപ്പെടുന്നു. Register ചെയ്യാൻ ആഗ്രഹിക്കുന്നവർ നോട്ടീസ് ബോർഡ് സന്ദർശിക്കുക.

16) സെന്റ് സെബാസ്റ്റ്യൻ ചർച്ച് രൂപത തലത്തിൽ നടത്തിയ Group Song മത്സരത്തിൽ തുടർച്ചയായി മൂന്നാം തവണയും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സെന്റ് തോമസ് യൂത്തിന്റെ Group Song Team മെമ്പേഴ്സിന് ഇടവകയുടെ അഭിനന്ദനങ്ങൾ.

17) വി. കുർബാനയ്ക്കു വരുന്നവർ വാഹനങ്ങൾ വി. കുർബാനയ്ക്കു ശേഷം ഉടനെ തന്നെ പാർക്കിംഗ് സ്പേസിൽ നിന്നും മാറ്റേണ്ടതാണ്.

Today’s Prayer Meeting

1) St. Jude Ward BTM 05:00 മണിക്ക് Shinju Christudas-ന്റെ ഭവനത്തിൽ വച്ച്.

2) Don Bosco Ward 07:00 മണിക്ക് Johnson Joseph-ന്റെ ഭവനത്തിൽ വച്ച്.

3) St. Joseph Ward Lakkasandra 07:00 മണിക്ക് Nitin Varghesh-ന്റെ ഭവനത്തിൽ വച്ച്.

4) S H Ward (Group 1) 05:30-ന് Pramod P J-യുടെ ഭവനത്തിൽ വച്ച്.

5) S H Ward (Group 2) 05:30-ന് Viju T J-യുടെ ഭവനത്തിൽ വച്ച്.

6) S H Ward (Group 3) 05:30-ന്Bastian Varghese-ന്റെ ഭവനത്തിൽ വച്ച്.

7) Infant Jesus Ward 06:00 മണിക്ക് Alex Rozario-യുടെ ഭവനത്തിൽ വച്ച്.