Sunday Notice 20-09-2026

സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.

അറിയിപ്പുകൾ

തിയതി: 20/09/2026

1) ഇന്ന് 11:00 മണിക്ക് നേഴ്‌സസ് മിനിസ്ട്രിയുടെ ഒരു മീറ്റിങ്ങ് മിനി ഹാളിൽ വച്ച് നടത്തപ്പെടുന്നു.

2) എല്ലാ തിങ്കളാഴ്ചകളിലും വൈകുന്നേരം 06:00 മണിയുടെ വി കുർബാനയ്‌ക്കുശേഷം വി. കാർലോ അക്യൂറ്റിസിന്റെ നൊവേനയും തിരുശേഷിപ്പ് ആശീർവാദവും ഉണ്ടായിരിക്കുന്നതാണ്.

3) മൂന്നും നാലും ക്ലാസുകളിലെ Catechism വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായുള്ള സംയുക്ത പി. ടി. എ യോഗം September 27-ന് രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്ക് ശേഷം St. Chavara Hall-ൽ വെച്ച് നടത്തുന്നതാണ്.

4) കേരള കാത്തലിക് ബൈബിൾ സൊസൈറ്റി നടത്തുന്ന ലോഗോസ് ബൈബിൾ ക്വിസ് 2026, സെപ്റ്റംബർ 27 ആം തീയതി 2 pm to 3.30 pm ന് ക്രൈസ്റ്റ് സി. ബി. എസ്. ഇ. സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു. രജിസ്റ്റർ ചെയ്ത എല്ലാവരും 01:30-ന് റിപ്പോർട്ട് ചെയ്ത് Hall Ticket കൈപ്പറ്റേണ്ടതാണ്. അന്നേ ദിവസം പരീക്ഷ എഴുതുന്ന Catechism കുട്ടികൾക്കുള്ള ഉച്ചഭക്ഷണം മാതാപിതാക്കൾ കൊടുത്തു വിടുവാൻ ശ്രദ്ധിക്കണം.

5) സെന്റ് തോമസ് ഇടവകയുടെ ഉപവിയുടെ മുഖമായ St. Chavara Krupalaya-യെ കൂടുതൽ അറിയുവാനും അതിന്റെ ഭാഗഭാക്കുകളാകാനും ഇടവകാംഗങ്ങളെ ഓർമിപ്പിച്ചുകൊണ്ട്, എല്ലാ വർഷവും സെപ്റ്റംബർ മാസം Krupalaya Month ആയി നാം ആചരിക്കാറുണ്ടല്ലോ. അതിനാൽ തന്നെ സെപ്റ്റംബർ മാസം കുടുംബമായിട്ടോ, തനിച്ചോ കൃപലായ സന്ദർശിക്കുവാനും, കൃപലായയുടെ ഉപകാരികളാകുവാനും ഇടവകാംഗങ്ങളെ ഓർമിപ്പിക്കുന്നു. സെപ്റ്റംബർ മാസത്തിലെ എല്ലാ ഞായറാഴ്ചകളിലും വി. കുർബാനയ്ക്കു ശേഷം, ദൈവാലയത്തിന്റെ മുൻവശത്ത് Donation സ്വീകരിക്കുന്നതിന് ഒരു കൗണ്ടർ തയ്യാറാക്കിയിട്ടുണ്ട്. സാധിക്കുന്നവർക്കു തങ്ങളുടേതായ സംഭാവന നൽകാവുന്നതാണ്.

6) കൃപലായ മാസാചരണത്തോടനുബന്ധിച്ച് കൃപലായയുടെ ധനശേഖരണാർത്തം 200 രൂപ വിലയുള്ള ഒരു കൂപ്പൺ എടുത്ത് ഈ ഉദ്യമത്തെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നറുക്കെടുപ്പിൽ ആകർഷമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നറുക്കെടുപ്പ് 2026, ഒക്ടോബർ നാലിന് ഞായറാഴ്ച്ച നടത്തുന്നതാണ്.

7) സെപ്റ്റംബർ 26-നു ശനിയാഴ്ച്ച വൈകുന്നേരം 06:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം സെന്റ് ചാവറ ഹാളിൽ വച്ച് കൃപലായ ഡേ ആചരിക്കുന്നതായിരിക്കും.

8) ഇന്ന് നമ്മുടെ ഇടവകയിലെ പാരിഷ് കൌൺസിൽ അംഗങ്ങൾ ജിഗനി, ആനേക്കൽ താലൂക്കിൽ നമ്മുടെ കൃപലായയ്ക്കു ലഭിച്ച സ്ഥലം സന്ദർശിക്കുന്നതായിരിക്കും.

9) ഇന്ന് Catechism കുട്ടികളുടെ വി. കുർബാനയ്ക്കു ശേഷം 12:30-ന് STARTT ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.

10) അടിയന്തിര ഘട്ടങ്ങളിലുള്ള ഫണ്ട് ശേഖരണങ്ങൾ ബഹുമാനപ്പെട്ട വികാരിയച്ചന്റെ മുൻകൂട്ടിയുള്ള അനുമതിയോടെ മാത്രമേ നടത്താവൂ. സമാഹരിക്കുന്ന തുക പള്ളി ഓഫീസിൽ ഏൽപ്പിച്ച് രസീത് വാങ്ങേണ്ടതാണ്. പ്രസ്തുത തുക ഇടവകയുടെ ചെക്ക് മുഖേന അർഹരായ വ്യക്തികൾക്കോ കുടുംബങ്ങൾക്കോ കൈമാറുന്നതായിരിക്കും.

11) നിലവിലെ വാർഡിന്റെ പരിധിക്ക് പുറത്ത് മാറിത്താമസിക്കുന്നവർ, നിലവിൽ താമസിക്കുന്ന സ്ഥലത്തെ വാർഡിലേക്ക് അംഗത്വം മാറ്റിയെടുക്കേണ്ടതാണ്.

12) സെന്റ് ക്രിസ്റ്റഫർ അസോസിയേഷന്റെ നേതൃത്വത്തിൽ 27/09/2026 ഞായറാഴ്ച്ച എല്ലാ കുർബാനകൾക്കും ശേഷം പള്ളി അങ്കണത്തിൽ വെച്ച് വാഹന വെഞ്ചരിപ്പ് നടത്തുന്നതാണ്. അതിനാൽ വെഞ്ചരിക്കുന്നതിനായി എല്ലാവരും തങ്ങളുടെ വാഹനങ്ങൾ ദയവായി വൃത്തിയാക്കി കൊണ്ടുവരേണ്ടതാണ്. സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ അംഗങ്ങളുടെ നിർദ്ദേശാനുസരണം വാഹനങ്ങൾ നിശ്ചിത പാർക്കിംഗ് സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യാനും അവരുമായി പൂർണ്ണമായും സഹകരിക്കാനും അപേക്ഷിക്കുന്നു.

13) ദമ്പതിമാരുടെ ആത്മീയ വളർച്ചക്കും നവീകരണത്തിനുമായി Young Couples Apostolate-ന്റെ ആഭിമുഖ്യത്തിൽ യുവ ദമ്പതികൾക്കായി ഈ മാസം 25-ന് വൈകിട്ടു 07:30-ന് AC Hall-ൽ വെച്ചു ദിവ്യകാരുണ്യ ആരാധന ഉണ്ടായിരിക്കുന്നതാണ്. എല്ലാ യുവദമ്പതികളും ഇതിൽ പങ്കു ചേരണമെന്ന് താല്പര്യപ്പെടുന്നു.

14) ഒക്ടോബർ മാസത്തെ 10 ദിവസത്തെ ഇടവക തലത്തിലുള്ള ആഘോഷമായ കൊന്ത നമസ്കാരം, ഒക്ടോബർ 1 മുതൽ 9 വരെയും, ഒക്ടോബർ 31-നും ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്.

15) മുൻവർഷങ്ങളിലേതുപോലെ ഈ വർഷവും ക്രിസ്മസ് കേക്ക് വിൽപ്പന ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഇടവകാംഗങ്ങളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

16) സാന്തോം മെസഞ്ചറിലേക്കുള്ള ലേഖനങ്ങളും, വാർഡുകളിൽ നിന്നുള്ള വാർത്തകളും അതുപോലെ തന്നെ ജന്മദിനം, വിവാഹം, മരണ വാർഷികം തുടങ്ങിയ പരസ്യങ്ങളും സെപ്റ്റംബർ 28 തിങ്കളാഴ്ചയ്ക്കു മുമ്പ് പാരിഷ് ഓഫീസിൽ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

17) മാണ്ഡ്യ Laity Commission-നും Catholic Congress-ഉം ചേർന്ന് സംഘടിപ്പിക്കുന്ന Syro Malabar വിവാഹാർത്ഥി സംഗമം ധർമ്മാരാം ക്രൈസ്റ്റ് ICSE സ്കൂളിൽ വച്ച് നവംബർ 8-ന് നടത്തപ്പെടുന്നു. Register ചെയ്യാൻ ആഗ്രഹിക്കുന്നവർ നോട്ടീസ് ബോർഡ് സന്ദർശിക്കുക.

18) Christ The King Church Hullahalli സംഘടിപ്പിച്ച Inter Prish Women’s Throwball ടൂർണമെന്റിൽ നമ്മുടെ സെന്റ് തോമസ് യൂത്തിന്റെ Girls Throwball Team First Runners Up ആയി സെക്കന്റ് പൊസിഷൻ കരസ്ഥമാക്കി. STY Girls Throwball ടീമിന് ഇടവകയുടെ അഭിനന്ദനങ്ങൾ.

19) ഇന്ന് വൈകിട്ട് 5 മണിക്ക് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി സെൻട്രൽ ക്യാമ്പസ് മെയിൻ ഓഡിറ്റോറിയത്തിൽ വെച്ച് സ്കൂൾ ഓഫ് ലോ വിദ്യാർത്ഥികൾ നടത്തുന്ന “The Tempest” എന്ന നാടകം കാണുന്നതിനായി എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

20) കഴിഞ്ഞ ഞായറാഴ്ച്ച St. Vincent De Paul സംഘടനക്കു ലഭിച്ച സംഭാവന 24098/-നിങ്ങളുടെ ഉദാരമായ സഹകരണത്തിന് നന്ദി.

Today’s Prayer Meeting

1) St. Chavara Ward 06:00 മണിക്ക് George Mathai-യുടെ ഭവനത്തിൽ വെച്ച്.

2) St. Mary’s Ward 05:30-ന് Jain Mathew-ന്റെ ഭവനത്തിൽ വച്ച്.

4) St. John’s Ward 06:00 മണിക്ക് Babu Joseph-ന്റെ ഭവനത്തിൽ വച്ച്.