സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.
അറിയിപ്പുകൾ
തിയതി: 13/09/2026
1) അഞ്ചും ആറും ക്ലാസുകളിലെ Catechism വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായുള്ള സംയുക്ത പി. ടി. എ യോഗം ഇന്ന് രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്ക് ശേഷം St. Chavara Hall-ൽ വെച്ച് നടത്തപ്പെടുന്നു.
2) SMYM സെന്റ് തോമസ് യൂത്ത് ഇന്ന് രാവിലെ 9 മണിയുടെ വി. കുർബാനയ്ക്ക് ശേഷം, റൂഫ് ടോപ്പ് ഹാളിൽ വെച്ച് നടത്തുന്ന ‘നമ്മ പൊന്നോണം 2026′ എന്ന ഓണാഘോഷ പരിപാടിയിലേക്ക് ഇടവകയിലെ എല്ലാ യുവജനങ്ങളെയും ക്ഷണിക്കുന്നു.
3) ഇന്ന് രാവിലെ 7:15-ന്റെ വിശുദ്ധ കുർബാനയ്ക്കു ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാർത്ഥന, പിതൃവേദിയുടെ നേതൃത്വത്തിൽ നടത്തുന്നു. സെപ്റ്റംബർ മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. തുടർന്ന് പിതൃവേദിയുടെ പ്രതിമാസ മീറ്റിംഗ് സെൻ്റ് ചാവറ ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. എല്ലാ പിതൃവേദി അംഗങ്ങളും, പിതൃവേദിയിൽ ചേർന്നു പ്രവർത്തിക്കാൻ താത്പര്യമുള്ളവരും ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
4) സെന്റ് ക്രിസ്റ്റഫർ അസോസിയേഷന്റെ പ്രതിമാസ യോഗം ഇന്ന് രാവിലെ 7:15-ന് റാണി മരിയ ഹാളിൽ വച്ച് നടക്കുന്നതാണ്.
5) എല്ലാ തിങ്കളാഴ്ചകളിലും വൈകുന്നേരം 06:00 മണിയുടെ വി കുർബാനയ്ക്കുശേഷം വി. കാർലോ അക്യൂറ്റിസിന്റെ നൊവേനയും തിരുശേഷിപ്പ് ആശീർവാദവും ഉണ്ടായിരിക്കുന്നതാണ്.
6) സെന്റ് തോമസ് ഇടവകയുടെ ഉപവിയുടെ മുഖമായ St. Chavara Krupalaya-യെ കൂടുതൽ അറിയുവാനും അതിന്റെ ഭാഗഭാക്കുകളാകാനും ഇടവകാംഗങ്ങളെ ഓർമിപ്പിച്ചുകൊണ്ട്, എല്ലാ വർഷവും സെപ്റ്റംബർ മാസം Krupalaya Month ആയി നാം ആചരിക്കാറുണ്ടല്ലോ. അതിനാൽ തന്നെ സെപ്റ്റംബർ മാസം കുടുംബമായിട്ടോ, തനിച്ചോ കൃപലായ സന്ദർശിക്കുവാനും, കൃപലായയുടെ ഉപകാരികളാകുവാനും ഇടവകാംഗങ്ങളെ ഓർമിപ്പിക്കുന്നു. സെപ്റ്റംബർ മാസത്തിലെ എല്ലാ ഞായറാഴ്ചകളിലും വി. കുർബാനയ്ക്കു ശേഷം, ദൈവാലയത്തിന്റെ മുൻവശത്ത് Donation സ്വീകരിക്കുന്നതിന് ഒരു കൗണ്ടർ തയ്യാറാക്കിയിട്ടുണ്ട്. സാധിക്കുന്നവർക്കു തങ്ങളുടേതായ സംഭാവന നൽകാവുന്നതാണ്.
7) കൃപലായ മാസാചരണത്തോടനുബന്ധിച്ച് കൃപലായയുടെ ധനശേഖരണാർത്തം 200 രൂപ വിലയുള്ള ഒരു കൂപ്പൺ എടുത്ത് ഈ ഉദ്യമത്തെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നറുക്കെടുപ്പിൽ ആകർഷമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നറുക്കെടുപ്പ് 2026, ഒക്ടോബർ നാലിന് ഞായറാഴ്ച്ച നടത്തുന്നതാണ്.
8) സെപ്റ്റംബർ 26-നു ശനിയാഴ്ച്ച വൈകുന്നേരം 06:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം സെന്റ് ചാവറ ഹാളിൽ വച്ച് കൃപലായ ഡേ ആചരിക്കുന്നതായിരിക്കും.
9) സെപ്റ്റംബർ മാസത്തെ പാരിഷ് കൗൺസിൽ മീറ്റിംഗ് 20-ആം തിയതി ഞായറാഴ്ച്ച രാവിലെ 08:30-ന് ഇവിടെ നിന്നും പുറപ്പെട്ട് ജിഗനി, ആനേക്കൽ താലൂക്കിലെ ക്രൈസ്റ്റ് നഗറിൽ കൃപലായയ്ക്കു ലഭിച്ച സ്ഥലത്തുവെച്ച് നടത്തപ്പെടുന്നതായിരിക്കും. എല്ലാ പാരിഷ് കൗൺസിൽ മെമ്പേഴ്സും മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. വാഹന സൗകര്യം ഉള്ളവർ ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. വാഹന സൗകര്യമില്ലാത്തവർക്ക് ഇടവകയിൽ നിന്നും ക്രമീകരിക്കുന്നതുമായിരിക്കും. കൂടുതൽ വിവരങ്ങൾ നമ്മുടെ പാരിഷ് കൗൺസിൽWhatsApp ഗ്രൂപ്പിലൂടെ അറിയിക്കുന്നതായിരിക്കും.
10) അടുത്ത ഞായറാഴ്ച (20/09/26) Catechism കുട്ടികളുടെ വി. കുർബാനയ്ക്കു ശേഷം 12:30-ന് STARTT ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.
11) അടിയന്തിര ഘട്ടങ്ങളിലുള്ള ഫണ്ട് ശേഖരണങ്ങൾ ബഹുമാനപ്പെട്ട വികാരിയച്ചന്റെ മുൻകൂട്ടിയുള്ള അനുമതിയോടെ മാത്രമേ നടത്താവൂ. സമാഹരിക്കുന്ന തുക പള്ളി ഓഫീസിൽ ഏൽപ്പിച്ച് രസീത് വാങ്ങേണ്ടതാണ്. പ്രസ്തുത തുക ഇടവകയുടെ ചെക്ക് മുഖേന അർഹരായ വ്യക്തികൾക്കോ കുടുംബങ്ങൾക്കോ കൈമാറുന്നതായിരിക്കും.
12) നിലവിലെ വാർഡിന്റെ പരിധിക്ക് പുറത്ത് മാറിത്താമസിക്കുന്നവർ, നിലവിൽ താമസിക്കുന്ന സ്ഥലത്തെ വാർഡിലേക്ക് അംഗത്വം മാറ്റിയെടുക്കേണ്ടതാണ്.
13) സെന്റ് ക്രിസ്റ്റഫർ അസോസിയേഷന്റെ നേതൃത്വത്തിൽ 27/09/2026 ഞായറാഴ്ച്ച എല്ലാ കുർബാനകൾക്കും ശേഷം പള്ളി അങ്കണത്തിൽ വെച്ച് വാഹന വെഞ്ചരിപ്പ് നടത്തുന്നതാണ്. അതിനാൽ വെഞ്ചരിക്കുന്നതിനായി എല്ലാവരും തങ്ങളുടെ വാഹനങ്ങൾ ദയവായി വൃത്തിയാക്കി കൊണ്ടുവരേണ്ടതാണ്. സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ അംഗങ്ങളുടെ നിർദ്ദേശാനുസരണം വാഹനങ്ങൾ നിശ്ചിത പാർക്കിംഗ് സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യാനും അവരുമായി പൂർണ്ണമായും സഹകരിക്കാനും അപേക്ഷിക്കുന്നു.
14) ദമ്പതിമാരുടെ വളർച്ചക്കും ആത്മീയ നവീകരണത്തിനുമായി Young Couples Apostolate-ന്റെ ആഭിമുഖ്യത്തിൽ യുവ ദമ്പതികൾക്കായി ഈ മാസം 25-ആം തിയതി വൈകിട്ടു 7:30-ന് AC Hall-ൽ വെച്ചു ദിവ്യകാരുണ്യ ആരാധന സംഘടിപ്പിക്കുന്നു. എല്ലാ യുവദമ്പതികളും ഇതിൽ പങ്കു ചേരണമെന്ന് താല്പര്യപ്പെടുന്നു.
15) ഒക്ടോബർ മാസത്തെ 10 ദിവസത്തെ കൊന്ത നമസ്കാരം, ഒക്ടോബർ 1 മുതൽ 9 വരെയും, ഒക്ടോബർ 31-നും ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്.
16) മുൻവർഷങ്ങളിലേതുപോലെ ഈ വർഷവും ക്രിസ്മസ് കേക്ക് വിൽപ്പന ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഇടവകാംഗങ്ങളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
17) St. Vincent De Paul സംഘടനയിലെ ഭാരവാഹികൾ വിശുദ്ധ കുർബാനയ്ക്കു ശേഷം പുറത്ത് സംഭാവനകൾ സ്വീകരിക്കുന്നു. നിങ്ങളുടെ ഉദാരമായ സംഭാവനകൾ നൽകി അവരുടെ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുക.
18) സാന്തോം മെസഞ്ചറിലേക്കുള്ള ലേഖനങ്ങളും, വാർഡുകളിൽ നിന്നുള്ള വാർത്തകളും അതുപോലെ തന്നെ ജന്മദിനം, വിവാഹം, മരണ വാർഷികം തുടങ്ങിയ പരസ്യങ്ങളും സെപ്റ്റംബർ 28 തിങ്കളാഴ്ചയ്ക്കു മുമ്പ് പാരിഷ് ഓഫീസിൽ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Today’s Prayer Meeting
1) St. Francis Assisi Ward 06:00 മണിക്ക് PM Georgekutty-യുടെ ഭവനത്തിൽ വെച്ച്.
2) Holy Trinity Ward 06:00 മണിക്ക് St. Joseph Hall-ൽ വച്ച്.
3) Holy Family Ward 06:00 മണിക്ക് Saikko Francis-ന്റെ ഭവനത്തിൽ വച്ച്.