സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.
അറിയിപ്പുകൾ
തിയതി: 06/09/2026
1) ഇന്ന് Catechism കുട്ടികളുടെ വി. കുർബാനയ്ക്കു ശേഷം 12:30-ന് STARTT ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.
2) SMYM, സെന്റ് തോമസ് യൂത്തിന്റെയും, സാന്തോം മെഡിക്കൽ ഫോറത്തിന്റെയും സഹകരണത്തോടെ ഇന്ന് രാവിലെ 08:30 മുതൽ ഉച്ചയ്ക്ക് 02:00 മണി വരെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. രക്തദാന ക്യാമ്പിന്റെ വിജയത്തിനായി എല്ലാവരെയും പ്രത്യേകമായി ക്ഷണിക്കുന്നു.
3) SCA-യുടെ പ്രതിമാസ മീറ്റിംഗ് ഇന്ന് രാവിലെ 10:30-ന് Parish Administrative ബ്ലോക്കിൽ വെച്ചു നടക്കുന്നു. എല്ലാ SCA അംഗങ്ങളും ഇതിൽ പങ്കെടുക്കണം എന്ന് അറിയിക്കുന്നു.
4) Santhome Souharda Credit Co: Operative Society യുടെ 2025-26 വർഷത്തെ പൊതുയോഗം ഇന്ന് രാവിലെ 10:30 ന് AC Hall-ൽ വച്ച് നടത്തുന്നതാണ്. 31-03-2026-നോ അതിനു മുമ്പോ സൊസൈറ്റിയിൽ അംഗത്വമുള്ളവർക്കു ഈ മീറ്റിങ്ങിൽ സംബന്ധിക്കാവുന്നതാണ്.
5) എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായുള്ള പി. ടി. എ യോഗം ഇന്ന് രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്ക് ശേഷം St. Chavara Hall-ൽ വെച്ച്.
6) അഞ്ചും ആറും ക്ലാസുകളിലെ Catechism വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായുള്ള സംയുക്ത പി. ടി. എ യോഗം September 13-ന് രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്ക് ശേഷം St. Chavara Hall-ൽ വെച്ച്.
7) സെപ്റ്റംബർ പന്ത്രണ്ടാം തീയതി ശനിയാഴ്ച ഹോളി ഫാമിലി ഭവനിൽ വെച്ച് ഹോളി ഫാമിലി സിസ്റ്റേഴ്സ് 5,6,7 ക്ലാസുകളിൽപ്പെട്ട കുട്ടികൾക്കായി, 10 മണി മുതൽ ഒരു മണി വരെ ഒരു ഹാഫ് ഡേ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ബോർഡ് സന്ദർശിക്കുക.
8) എല്ലാ തിങ്കളാഴ്ചകളിലും വൈകുന്നേരം 06:00 മണിയുടെ വി കുർബാനയ്‌ക്കുശേഷം വി. കാർലോ അക്യൂറ്റസിന്റെ നൊവേനയും തിരുശേഷിപ്പ് ആശീർവാദവും ഉണ്ടായിരിക്കുന്നതാണ്.
9) പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് സെപ്റ്റംബർ 1-ന് ആരംഭിച്ചു, എട്ടു നോമ്പിനോടനുബന്ധിച്ച് വൈകിട്ട് 6 മണിയുടെ വി. കുർബാനയ്ക്കു ശേഷം നൊവേനയും നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്. സാധിക്കുന്നവരെല്ലാവരും തന്നെ എട്ടു നോമ്പിന്റെ ദിവസങ്ങളിൽ വി. കുർബാനയിലും, നൊവേനയിലും പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു. നേർച്ച സ്പോൺസർ ചെയ്യാൻ താത്പര്യമുള്ളവർ പാരിഷ് ഓഫീസുമായി ബന്ധപ്പെടുക.
9) സെപ്റ്റംബർ 8-ആം തിയതി വൈകിട്ട് 06:00 മണിക്ക് വി. കുർബാനയും തുടർന്ന് ജപമാല പ്രദക്ഷിണവും, മാതൃവേദിയും പിതൃവേദിയും ചേർന്ന് ഒരുക്കുന്ന പാച്ചോർ നേർച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഇടവകാംഗങ്ങളും ഭക്തിപൂർവ്വം 8 നോമ്പ് തിരുനാളിൽ സംബന്ധിക്കണമെന്ന് ഓർമിപ്പിക്കുന്നു.
10) സെന്റ് തോമസ് ഇടവകയുടെ ഉപവിയുടെ മുഖമായ St. Chavara Krupalaya-യെ കൂടുതൽ അറിയുവാനും അതിന്റെ ഭാഗഭാക്കുകളാകാനും ഇടവകാംഗങ്ങളെ ഓർമിപ്പിച്ചുകൊണ്ട്, എല്ലാ വർഷവും സെപ്റ്റംബർ മാസം Krupalaya Month ആയി നാം ആചരിക്കാറുണ്ടല്ലോ. അതിനാൽ തന്നെ സെപ്റ്റംബർ മാസം കുടുംബമായിട്ടോ, തനിച്ചോ കൃപലായ സന്ദർശിക്കുവാനും, കൃപലായയുടെ ഉപകാരികളാകുവാനും ഇടവകാംഗങ്ങളെ ഓർമിപ്പിക്കുന്നു. സെപ്റ്റംബർ മാസത്തിലെ എല്ലാ ഞായറാഴ്ചകളിലും വി. കുർബാനയ്ക്കു ശേഷം, ദൈവാലയത്തിന്റെ മുൻവശത്ത് Donation സ്വീകരിക്കുന്നതിന് ഒരു കൌണ്ടർ തയ്യാറാക്കിയിട്ടുണ്ട്. സാധിക്കുന്നവർക്കു തങ്ങളുടേതായ സംഭാവന നൽകാവുന്നതാണ്. സെപ്റ്റംബർ മാസത്തിലെ എല്ലാ ഞായറാഴ്ച്ചകളിലും കൃപലായ അന്തേവാസികളെ ഇവിടെ കൊണ്ടുവന്നു വി. കുർബാനമധ്യേ അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നതും ആദരിക്കുന്നതുമായിരിക്കും.
11) കൃപലായ മാസാചരണത്തോടനുബന്ധിച്ച് കൃപലായയുടെ ധനശേഖരണാർത്തം 200 രൂപ മുഖവിലയുള്ള ഒരു കൂപ്പൺ എടുത്ത് ഈ ഉദ്യമത്തെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നറുക്കെടുപ്പിൽ ആകർഷമായ സമ്മാനങ്ങലാണ് ഒരുക്കിയിരിക്കുന്നത്. നറുക്കെടുപ്പ് ഒക്ടോബർ നാലിന് ഞായറാഴ്ച്ച നടത്തുന്നതാണ്.
12) സെപ്റ്റംബർ 26-നു ശനിയാഴ്ച്ച വൈകുന്നേരം 06:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം സെന്റ് ചാവറ ഹാളിൽ വച്ച് കൃപലായ ഡേ ആചരിക്കുന്നതായിരിക്കും.
13) സെപ്റ്റംബർ മാസത്തെ പാരിഷ് കൗൺസിൽ മീറ്റിംഗ് 20-ആം തിയതി ഞായറാഴ്ച്ച രാവിലെ 08:30-ന് ഇവിടെ നിന്നും പുറപ്പെട്ട് ജിഗനി, ആനേക്കൽ താലൂക്കിൽ ക്രൈസ്റ്റ് നഗറിൽ കൃപലായയ്‌ക്കു ലഭിച്ച സ്ഥലത്തുവെച്ച് നടത്തപ്പെടുന്നതായിരിക്കും. എല്ലാ പാരിഷ് കൌൺസിൽ മെമ്പേഴ്‌സും മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. അന്നേ ദിവസം ആ സ്ഥലം കാണുന്നതിനും മനസിലാക്കുന്നതിനും ഇടവക ജനങ്ങളെയും ഹാർദ്ദവമായി ക്ഷണിക്കുന്നു. വാഹന സൗകര്യം ഉള്ളവർ ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. വാഹന സൗകര്യമില്ലാത്തവർക്ക് ഇടവകയിൽ നിന്നും സൗകര്യമേർപ്പെടുത്തുന്നതും ഭക്ഷണസൗകര്യം ക്രമീകരിക്കുന്നതുമായിരിക്കും. കൂടുതൽ വിവരങ്ങൾ നമ്മുടെ ഇടവക കമ്മ്യൂണിറ്റി WhatsApp ഗ്രൂപ്പിലൂടെ അറിയിക്കുന്നതായിരിക്കും.
14) അടിയന്തിര ഘട്ടങ്ങളിലുള്ള ഫണ്ട് ശേഖരണങ്ങൾ ബഹുമാനപ്പെട്ട വികാരിയച്ചന്റെ മുൻകൂട്ടിയുള്ള അനുമതിയോടെ മാത്രമേ നടത്താവൂ. സമാഹരിക്കുന്ന തുക പള്ളി ഓഫീസിൽ ഏൽപ്പിച്ച് രസീത് വാങ്ങേണ്ടതാണ്. പ്രസ്തുത തുക ഇടവകയുടെ ചെക്ക് മുഖേന അർഹരായ വ്യക്തികൾക്കോ കുടുംബങ്ങൾക്കോ കൈമാറുന്നതായിരിക്കും.
15) നിലവിലെ വാർഡിന്റെ പരിധിക്ക് പുറത്ത് മാറിത്താമസിക്കുന്നവർ, നിലവിൽ താമസിക്കുന്ന സ്ഥലത്തെ വാർഡിലേക്ക് അംഗത്വം മാറ്റിയെടുക്കേണ്ടതാണ്.
16) മുൻവർഷങ്ങളിലേതുപോലെ ഈ വർഷവും ക്രിസ്മസ് കേക്ക് വിൽപ്പന ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഇടവകാംഗങ്ങളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
17) SMYM സെന്റ് തോമസ് യൂത്ത് സെപ്റ്റംബർ 13-ന് രാവിലെ 9 മണിയുടെ വി. കുർബാനയ്ക്ക് ശേഷം, റൂഫ് ടോപ്പ് ഹാളിൽ വെച്ച് നടത്തുന്ന ‘നമ്മ പൊന്നോണം 2026′ എന്ന ഓണാഘോഷ പരിപാടിയിലേക്ക് ഇടവകയിലെ എല്ലാ യുവജനങ്ങളെയും ക്ഷണിക്കുന്നു. രജിസ്ട്രേഷൻ ലിങ്കിനായി ഭാരവാഹികളെ ബന്ധപ്പെടുക.
18) പൂരിപ്പിച്ച നോർക്ക ഐ. ഡി ഫോമുകൾ ലോക്കൽ ഐ. ഡി പ്രൂഫിനൊപ്പം പള്ളി റിസപ്ഷനിൽ ഏൽപ്പിക്കുക. പുതിയ ഫോം ആവശ്യമുള്ളവർക്ക് റിസപ്ഷനിൽ നിന്ന് കൈപ്പറ്റാവുന്നതാണ്.
19) സെപ്റ്റംബർ 13-ന് ഞായറാഴ്ച്ച രാവിലെ 7.15-ന്റെ വിശുദ്ധ കുർബാനയ്ക്കു ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാർത്ഥന, പിത്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്നു. സെപ്റ്റംബർ മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. തുടർന്ന് പിതൃവേദിയുടെ പ്രതിമാസ മീറ്റിംഗ് റാണി മരിയ ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ് . എല്ലാ പിതൃവേദി അംഗങ്ങളും പിതൃവേദിയിൽ ചേർന്നു പ്രവർത്തിക്കാൻ താത്പര്യമുള്ളവരും ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
20) സെന്റ് ക്രിസ്റ്റോഫർ അസോസിയേഷന്റെ പ്രതിമാസ യോഗം 13/9/2026-ന് രാവിലെ 7:15-ന് റാണി മരിയ ഹാളിൽ വച്ച് നടക്കുന്നതാണ്.
21) നമ്മുടെ ഇടവകയിലെ SSPF യുവജനങ്ങൾ നേപ്പാൾ ജനതയ്ക്കുവേണ്ടി ഒരു ലക്ഷം നമ്മ നിറഞ്ഞ മറിയമേ ചൊല്ലി പ്രാർത്ഥിക്കുന്നു. നമ്മുക്കും അവരോടൊപ്പം പങ്കുചേർന്ന് പ്രാർത്തിക്കാം.
22) ഈ ആഴ്ച്ച 7, 8, 9 തീയതികളിൽ സ്റ്റോക്ക് എടുക്കുന്നതിന്റെ ഭാഗമായി സാന്തോം ബുക്ക് സ്റ്റാൾ അവധിയായിരിക്കും എന്ന് ഓർമിപ്പിക്കുന്നു.
Today’s Prayer Meeting
1) St. Sebastian Ward 06:30 മണിക്ക് Vinoy Mon-ന്റെ ഭവനത്തിൽ വെച്ച്.
2) St. Alphonsa Ward 05:00 മണിക്ക് St. Alphonsa Bhavan-ൽ വെച്ച്.
3) St. Thomas Ward 06:00 മണിക്ക് Jobin-ന്റെ ഭവനത്തിൽ വെച്ച്.
4) St. Mariam Thresia Ward 06:00 മണിക്ക് Benny V R-ന്റെ ഭവനത്തിൽ വെച്ച്.
5) St. Xavier’s Ward 06:00 മണിക്ക് V P Poulose-ന്റെ ഭവനത്തിൽ വെച്ച്.
6) St. Antonys Ward 10:30-ന് Rani Maria ഹാളിൽ വച്ച്.
1) ഇടവകാംഗങ്ങൾക്ക് ഇടവക വാർത്തകൾ വേഗത്തിൽ അറിയുന്നതിനായി വാട്‌സ്ആപ്പ് കമ്മ്യൂണിറ്റി ആരംഭിച്ചിട്ടുണ്ട്. ഇതിൽ ഇതുവരെയും ഉൾപ്പെടാത്ത ഇടവകാംഗങ്ങൾ അതാത് വാർഡ് കൗൺസിലർമാരുമായി ബന്ധപ്പെടുക.
2) ഇടവകാംഗങ്ങൾ അല്ലാത്തവർക്കും പള്ളിയിലെ വിവിധ അറിയിപ്പുകളും വിവരങ്ങളും സമയബന്ധിതമായി ലഭ്യമാക്കുന്നതിനായി സെന്റ് തോമസ് ഫൊറോന പള്ളി & രൂപത തീർത്ഥാടന കേന്ദ്രം, ബംഗളൂരു ഔദ്യോഗിക വാട്ട്സ്ആപ്പ് ചാനൽ സജ്ജമാക്കിയിട്ടുണ്ട്. വിശുദ്ധ കുർബാനയും മറ്റ് ആരാധനാക്രമങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, ആത്മീയ പ്രവർത്തനങ്ങൾ, ഇടവകാ പരിപാടികൾ, മറ്റ് പ്രധാനപ്പെട്ട അറിയിപ്പുകൾ എന്നിവ കൃത്യമായി അറിയുന്നതിനായി ഇടവകയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുക. ചാനലിൽ ചേരുന്നതിനായി സ്ക്രീനിൽ നൽകിയിരിക്കുന്ന QR Code സ്കാൻ ചെയ്യുകയോ പള്ളി Notice Board-ൽ പ്രദർശിപ്പിച്ചിട്ടുള്ള QR Code സ്കാൻ ചെയ്തോ ചാനലിൽ അംഗമാകാവുന്നതാണ്.
