സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.
അറിയിപ്പുകൾ
തിയതി: 30/08/2026
1) ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായുള്ള പി. ടി. എ യോഗം ഇന്ന് രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്ക് ശേഷം St. Chavara Hall-ൽ വെച്ച് നടത്തുന്നതാണ്.
2) അടുത്ത ഞായറാഴ്ച (06/09/’26) Catechism കുട്ടികളുടെ വി. കുർബാനയ്ക്കു ശേഷം 12:30-ന് STARTT ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.
3) എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായുള്ള പി. ടി. എ യോഗം September 6-ന് രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്ക് ശേഷം St. Chavara Hall-ൽ വെച്ച് നടത്തുന്നതാണ്.
4) നാളെ മുതൽ എല്ലാ തിങ്കളാഴ്ചകളിലും വൈകുന്നേരം 06:00 മണിയുടെ വി കുർബാനയ്‌ക്കുശേഷം വി. കാർലോ അക്യൂറ്റസിന്റെ നൊവേനയും തിരുശേഷിപ്പ് ആശീർവാദവും ഉണ്ടായിരിക്കുന്നതാണ്.
5) പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് സെപ്റ്റംബർ 1-ന് ആരംഭിക്കുകയാണ്, എട്ടു നോമ്പിനോടനുബന്ധിച്ച് വൈകിട്ട് 6 മണിയുടെ വി. കുർബാനയ്ക്കു ശേഷം നൊവേനയും നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്. സാധിക്കുന്നവരെല്ലാവരും തന്നെ എട്ടു നോമ്പിന്റെ ദിവസങ്ങളിൽ വി. കുർബാനയിലും, നൊവേനയിലും പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.
6) അടിയന്തിര ഘട്ടങ്ങളിലുള്ള ഫണ്ട് ശേഖരണങ്ങൾ ബഹുമാനപ്പെട്ട വികാരിയച്ചന്റെ മുൻകൂട്ടിയുള്ള അനുമതിയോടെ മാത്രമേ നടത്താവൂ. സമാഹരിക്കുന്ന തുക പള്ളി ഓഫീസിൽ ഏൽപ്പിച്ച് രസീത് വാങ്ങേണ്ടതാണ്. പ്രസ്തുത തുക ഇടവകയുടെ ചെക്ക് മുഖേന അർഹരായ വ്യക്തികൾക്കോ കുടുംബങ്ങൾക്കോ കൈമാറുന്നതായിരിക്കും.
7) നിലവിലെ വാർഡിന്റെ പരിധിക്ക് പുറത്ത് മാറിത്താമസിക്കുന്നവർ, നിലവിൽ താമസിക്കുന്ന സ്ഥലത്തെ വാർഡിലേക്ക് അംഗത്വം മാറ്റിയെടുക്കേണ്ടതാണ്.
8) മുൻവർഷങ്ങളിലേതുപോലെ ഈ വർഷവും ക്രിസ്മസ് കേക്ക് വിൽപ്പന ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഇടവകാംഗങ്ങളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
9) SCA-യുടെ നേതൃത്വത്തിൽ ഓണാഘോഷവും വാർഡുകൾക്കായുള്ള മത്സരങ്ങളും, ഓണ പായസ വിതരണവും, നമ്മുടെ മാവേലി 2026 എന്ന പേരിൽ, ഇന്ന് Parish Rooftop Hall-ൽ വെച്ച് നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ബോർഡ് സന്ദർശിക്കുക.
10) ഈ വർഷത്തെ വാർഷിക കുടുംബ പ്രതിഷ്‌ഠ (House Blessing) 50 നോമ്പിന്റെ ദിവസങ്ങളിലായിരിക്കും ഉണ്ടായിരിക്കുക. മുൻകാലങ്ങളിൽ Other വാർഡുകൾ ആയിരുന്ന, എന്നാൽ ഇപ്പോൾ സെന്റ് ആന്റണീസ്, സെന്റ് മദർ തെരേസ, സെന്റ് എവുപ്രേസിയ സെന്റ് പീറ്റേഴ്‌സ് എന്നീ വാർഡുകളിലെ House Blessing ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്.
11) രൂപതയിലെ യുവജനങ്ങൾക്കായി SMYM മാണ്ഡ്യ സംഘടിപ്പിച്ച Inter Parish Youth Cultural Fest ആയ വചനോത്സവത്തിൽ, തുടർച്ചയായി ആറാം തവണയും നമ്മുടെ ഇടവകയുടെ സെന്റ് തോമസ് യൂത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയിരിക്കുന്നു. സെന്റ് തോമസ് യൂത്തിന് ഇടവകയുടെ പേരിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
12) അടുത്ത ഞായറാഴ്ച്ച സെപ്റ്റംബർ 6-ന് നമ്മുടെ ഇടവകയും സെന്റ് മാർത്താസ് ഹോസ്പിറ്റലും ചേർന്ന് സെന്റ് തോമസ് യൂത്തിന്റെയും, സെന്റ് തോമസ് മെഡിക്കൽ ഫോറത്തിന്റെയും നേതൃത്വത്തിൽ ഒരു Blood Donation ക്യാമ്പ് സംഘടിപ്പിക്കുന്നതാണ്. രാവിലെ 08:30 മുതൽ ഉച്ചകഴിഞ്ഞ് 02:00 മണി വരെ സെന്റ് ജോസഫ് ഹാളിലാണ് ക്യാമ്പ് നടത്തപ്പെടുക രക്തദാനത്തിനായി ഏവരെയും ക്ഷണിക്കുന്നു.
13) പിതൃവേദിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വീടുകളിൽ നിന്നുള്ള ചിരട്ട കൊണ്ടുവരുന്നവർ വോൾട് സിമിത്തേരിയുടെ പാർക്കിങ്ങിന് സമീപം ക്രമീകരിച്ചിരിക്കുന്ന പ്രത്യേക ബോക്സിൽ നിക്ഷേപിക്കാൻ പരിശ്രമിക്കുക.
14) സെപ്റ്റംബർ 13-ന് ഞായറാഴ്ച്ച രാവിലെ 7.15-ന്റെ വിശുദ്ധ കുർബാനയ്ക്കു ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാർത്ഥന പിത്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്നു. സെപ്റ്റംബർ മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. തുടർന്ന് പിതൃവേദിയുടെ പ്രതിമാസ മീറ്റിംഗ് റാണി മരിയ ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ് . എല്ലാ പിതൃവേദി അംഗങ്ങളും പിതൃവേദിയിൽ ചേർന്നു പ്രവർത്തിക്കാൻ താത്പര്യമുള്ളവരും ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
15) Santhome Souharda Credit Co: Operative Society യുടെ 2025-26 വർഷത്തെ പൊതുയോഗം 06-09-2026 ഞായറാഴ്ച്ച രാവിലെ 10:30 ന് AC Hall-ൽ വച്ച് നടത്തുന്നതാണ്. 31-03-2026-നോ അതിനു മുമ്പോ സൊസൈറ്റിയിൽ അംഗത്വമുള്ളവർക്കു ഈ മീറ്റിങ്ങിൽ സംബന്ധിക്കാവുന്നതാണ്. അഡ്രസ്സും ഫോൺ നമ്പറും മാറിയിട്ടുള്ളവർ സൊസൈറ്റിയിൽ വിവരമറിയിക്കുക. 2025-26 വർഷത്തിൽ പത്താം ക്ലാസ്സ് SSLC, ICSE, CBSE, സിലബസുകളിൽ പഠിച്ച് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ രണ്ടു കുട്ടികൾക്കുവീതം പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നതാണ്. ആയതിനാൽ സൊസൈറ്റി അംഗത്വമുള്ള മാതാപിതാക്കൾ പത്താം ക്ലാസ്സ് മാർക്കിന്റെ Copy സഹിതം 30-08-2026 നു മുമ്പായി സൊസൈറ്റിയുടെ ഓഫിസിൽ ഏൽപ്പിക്കുക. എല്ലാ സൊസൈറ്റി അംഗങ്ങളും പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
16) പ്രവാസിക്കും കുടുംബത്തിനും സമ്പൂർണ ആരോഗ്യ സുരക്ഷക്കുള്ള കേരളം സംസ്ഥാന ഗവൺമെന്റിന്റെ നോർക്ക ഇൻഷുറൻസ് കാർഡ് പുതിയതായി എടുക്കുവാനും പുതുക്കുവാനുമുള്ള സൗകര്യം സെപ്റ്റമ്പർ 18 വരെയുണ്ട്. ഞായറാഴ്ച്ചകളിൽ പള്ളിയുടെ പുറത്തിരിക്കുന്ന സെന്റ് ക്രിസ്റ്റഫർ അസോസിയേഷന്റെ ഭാരവാഹികളെ സമീപിക്കാവുന്നതാണ്.
Today’s Prayer Meeting
1) SH Ward 05:00 മണിക്ക് St. Chavara Hall-ൽ വെച്ച്.
2) St. Jude Ward 06:00 മണിക്ക് Sajjen Mathew-ന്റെ ഭവനത്തിൽ വെച്ച്.
1) ഇടവകാംഗങ്ങൾക്ക് ഇടവക വാർത്തകൾ വേഗത്തിൽ അറിയുന്നതിനായി വാട്‌സ്ആപ്പ് കമ്മ്യൂണിറ്റി ആരംഭിച്ചിട്ടുണ്ട്. ഇതിൽ ഇതുവരെയും ഉൾപ്പെടാത്ത ഇടവകാംഗങ്ങൾ അതാത് വാർഡ് കൗൺസിലർമാരുമായി ബന്ധപ്പെടുക.
2) ഇടവകാംഗങ്ങൾ അല്ലാത്തവർക്കും പള്ളിയിലെ വിവിധ അറിയിപ്പുകളും വിവരങ്ങളും സമയബന്ധിതമായി ലഭ്യമാക്കുന്നതിനായി സെന്റ് തോമസ് ഫൊറോന പള്ളി & രൂപത തീർത്ഥാടന കേന്ദ്രം, ബംഗളൂരു ഔദ്യോഗിക വാട്ട്സ്ആപ്പ് ചാനൽ സജ്ജമാക്കിയിട്ടുണ്ട്. വിശുദ്ധ കുർബാനയും മറ്റ് ആരാധനാക്രമങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, ആത്മീയ പ്രവർത്തനങ്ങൾ, ഇടവകാ പരിപാടികൾ, മറ്റ് പ്രധാനപ്പെട്ട അറിയിപ്പുകൾ എന്നിവ കൃത്യമായി അറിയുന്നതിനായി ഇടവകയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുക. ചാനലിൽ ചേരുന്നതിനായി സ്ക്രീനിൽ നൽകിയിരിക്കുന്ന QR Code സ്കാൻ ചെയ്യുകയോ പള്ളി Notice Boardൽ പ്രദർശിപ്പിച്ചിട്ടുള്ള QR Code സ്കാൻ ചെയ്തോ ചാനലിൽ അംഗമാകാവുന്നതാണ്.
