സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.
അറിയിപ്പുകൾ
തിയതി: 23/08/2026
1) പാരിഷ് കൌൺസിലിൽ തീരുമാനിച്ച പ്രകാരം എല്ലാ ഞായറാഴ്ച്ചകളിലും 12:30-ന്റെ വി. കുർബാന ഇംഗ്ലീഷിലായിരിക്കും.
2) പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായുള്ള പി. ടി. എ. യോഗം ഇന്ന് രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്ക് ശേഷം St. Chavara Hall-ൽ വച്ച് നടത്തപ്പെടുന്നു.
3) ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കായി ഇന്ന് ഉച്ചയ്ക്ക് 02:00 മണി മുതൽ 03:00 മണി വരെ ഒരു ഓറിയന്റേഷൻ പ്രോഗ്രാം ബഹു. Catechism ഡയറക്ടർ Fr. നിഖിൽ തച്ചുപറമ്പിൽ CMI നടത്തുന്നതായിരിക്കും. ആദ്യകുർബാന സ്വീകരിക്കുന്ന എല്ലാ കുഞ്ഞുങ്ങളുടെയും മാതാപിതാക്കൾ നിർബന്ധമായും ഈ പ്രോഗ്രാമിൽ പങ്കെടുക്കേണ്ടതാണെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.
4) ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായുള്ള പി. ടി. എ യോഗം August 30-ന് രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്ക് ശേഷം St. Chavara Hall-ൽ വെച്ച് നടത്തുന്നതാണ്.
5) ഇന്ന് Catechism കുട്ടികളുടെ വി. കുർബാനയ്ക്കു ശേഷം A C Hall-ൽ വച്ച് 12:30-ന് STARTT ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.
6) ധർമ്മാരാം കോളജിലെ ബ്രദേഴ്സ് ഒരുക്കിയിരിക്കുന്ന പൂക്കളം കാണുവാൻ ഇന്ന് രാവിലെ 08:30 മുതൽ 05:30 വരെ സൗകര്യമൊരുക്കിയിട്ടുണ്ട് എല്ലാവരെയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നു.
8) അടിയന്തിര ഘട്ടങ്ങളിലുള്ള ഫണ്ട് ശേഖരണങ്ങൾ ബഹുമാനപ്പെട്ട വികാരിയച്ചന്റെ മുൻകൂട്ടിയുള്ള അനുമതിയോടെ മാത്രമേ നടത്താവൂ. സമാഹരിക്കുന്ന തുക പള്ളി ഓഫീസിൽ ഏൽപ്പിച്ച് രസീത് വാങ്ങേണ്ടതാണ്. പ്രസ്തുത തുക ഇടവകയുടെ ചെക്ക് മുഖേന അർഹരായ വ്യക്തികൾക്കോ കുടുംബങ്ങൾക്കോ കൈമാറുന്നതായിരിക്കും.
9) രൂപത പാസ്റ്ററൽ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ജോർജ്ജ് ജോസഫിന് ഇടവകയുടെ പേരിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
10) നിലവിലെ വാർഡിന്റെ പരിധിക്ക് പുറത്ത് മാറിത്താമസിക്കുന്നവർ, നിലവിൽ താമസിക്കുന്ന സ്ഥലത്തെ വാർഡിലേക്ക് അംഗത്വം മാറ്റിയെടുക്കേണ്ടതാണ്.
11) മുൻവർഷങ്ങളിലേതുപോലെ ഈ വർഷവും ക്രിസ്മസ് കേക്ക് വിൽപ്പന ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഇടവകാംഗങ്ങളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
12) ഒക്ടോബർ മാസത്തെ 10 ദിവസത്തെ കൊന്ത നമസ്കാരം, ഒക്ടോബർ 1 മുതൽ 9 വരെയും, ഒക്ടോബർ 31-നും ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്.
13) SCA-യുടെ നേതൃത്വത്തിൽ ഓണാഘോഷവും വാർഡുകൾക്കായുള്ള മത്സരങ്ങളും, ഓണ പായസ വിതരണവും, നമ്മുടെ മാവേലി 2026 എന്ന പേരിൽ, ഓഗസ്റ്റ് മാസം 30 ആം തിയതി ഞായറാഴ്ച്ച രാവിലെ മുതൽ Parish Rooftop Hall-ൽ വെച്ച് നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ബോർഡ് സന്ദർശിക്കുക.
14) ഈ വർഷത്തെ വാർഷിക കുടുംബ പ്രതിഷ്ഠ (House Blessing) 50 നോമ്പിന്റെ ദിവസങ്ങളിലായിരിക്കും ഉണ്ടായിരിക്കുക. മുൻകാലങ്ങളിൽ Other വാർഡുകൾ ആയിരുന്ന, എന്നാൽ ഇപ്പോൾ സെന്റ് ആന്റണീസ്, സെന്റ് മദർ തെരേസ, സെന്റ് എവുപ്രേസിയ സെന്റ് പീറ്റേഴ്സ് എന്നീ വാർഡുകളിലെ House Blessing ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്.
15) സന്തോം സ്റ്റുഡൻസ് ആൻഡ് പ്രൊഫഷണൽസ് ഫോറം (SSPF) ന്റെ ID കാർഡ് എടുക്കാനോ അഥവാ പഴയ കാർഡ് പുതുക്കാനോ താല്പര്യമുള്ളവർ പുറത്തുനിൽക്കുന്ന SSPF ഭാരവാഹികളെ ബന്ധപ്പെടുക. ബാംഗ്ലൂരിൽ പഠിക്കാനോ ജോലിക്ക് വേണ്ടിയോ ഇവിടെ എത്തിച്ചേർന്ന യുവജനങ്ങൾക്ക് ഇടവകയുടെ പ്രവർത്തനങ്ങളിൽ ഭാഗമാകുവാൻ (SSPF) കാർഡ് അനിവാര്യമാണ്.
16) ഇന്ന് പിതൃവേദിയുടെ നേതൃത്വത്തിൽ Home Made പായസം വിതരണം ഉണ്ടായിരിക്കുന്നതാണ്. പായസം ആവശ്യമുള്ളവർക്ക് പിതൃവേദി ഒരുക്കിയിരിക്കുന്ന കൗണ്ടറിൽ നിന്ന് വാങ്ങാവുന്നതാണ്.
17) പിതൃവേദിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വീടുകളിൽ നിന്നുള്ള ചിരട്ട കൊണ്ടുവരുന്നവർ വോൾട് സിമിത്തേരിയുടെ പാർക്കിങ്ങിന് സമീപം ക്രമീകരിച്ചിരിക്കുന്ന പ്രത്യേക ബോക്സിൽ നിക്ഷേപിക്കാൻ പരിശ്രമിക്കുക.
18) Santhome Souharda Credit Co: Operative Society യുടെ 2025-26 വർഷത്തെ പൊതുയോഗം 06-09-2026 ഞായറാഴ്ച്ച രാവിലെ 10:30 ന് AC Hall-ൽ വച്ച് നടത്തുന്നതാണ്. 31-03-2026-നോ അതിനു മുമ്പോ സൊസൈറ്റിയിൽ അംഗത്വമുള്ളവർക്കു ഈ മീറ്റിങ്ങിൽ സംബന്ധിക്കാവുന്നതാണ്. അഡ്രസ്സും ഫോൺ നമ്പറും മാറിയിട്ടുള്ളവർ സൊസൈറ്റിയിൽ വിവരമറിയിക്കുക. 2025-26 വർഷത്തിൽ പത്താം ക്ലാസ്സ് SSLC, ICSE, CBSE, സിലബസുകളിൽ പഠിച്ച് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ രണ്ടു കുട്ടികൾക്കുവീതം പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നതാണ്. ആയതിനാൽ സൊസൈറ്റി അംഗത്വമുള്ള മാതാപിതാക്കൾ പത്താം ക്ലാസ്സ് മാർക്കിന്റെ Copy സഹിതം 30-08-2026 നു മുമ്പായി സൊസൈറ്റിയുടെ ഓഫിസിൽ ഏൽപ്പിക്കുക. എല്ലാ സൊസൈറ്റി അംഗങ്ങളും പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
19) പ്രവാസിക്കും കുടുംബത്തിനും സമ്പൂർണ ആരോഗ്യ സുരക്ഷക്കുള്ള കേരളം സംസ്ഥാന ഗവൺമെന്റിന്റെ നോർക്ക ഇൻഷുറൻസ് കാർഡ് പുതിയതായി എടുക്കുവാനും പുതുക്കുവാനുമുള്ള സൗകര്യം സെപ്റ്റമ്പർ 18 വരെയുണ്ട്. ഞായറാഴ്ച്ചകളിൽ പള്ളിയുടെ പുറത്തിരിക്കുന്ന സെന്റ് ക്രിസ്റ്റഫർ അസോസിയേഷന്റെ ഭാരവാഹികളെ സമീപിക്കാവുന്നതാണ്.
Today’s Prayer Meeting
1) St. John’s Ward 06:00 മണിക്ക് Jincy Varghese-ന്റെ ഭവനത്തിൽ വെച്ച്.
2) St. Chavara Ward 06:00 മണിക്ക് Rinto Anto-യുടെ ഭവനത്തിൽ വച്ച്.
3) Don Bosco Ward 06:30-ന് Mathukutty Thomas-ന്റെ ഭവനത്തിൽ വെച്ച്.
4) St. Joseph Ward Lakkasandra 07:00 മണിക്ക് Anoop-ന്റെ ഭവനത്തിൽ വെച്ച്.
1) ഇടവകാംഗങ്ങൾക്ക് ഇടവക വാർത്തകൾ വേഗത്തിൽ അറിയുന്നതിനായി വാട്സ്ആപ്പ് കമ്മ്യൂണിറ്റി ആരംഭിച്ചിട്ടുണ്ട്. ഇതിൽ ഇതുവരെയും ഉൾപ്പെടാത്ത ഇടവകാംഗങ്ങൾ അതാത് വാർഡ് കൗൺസിലർമാരുമായി ബന്ധപ്പെടുക.
2) ഇടവകാംഗങ്ങൾ അല്ലാത്തവർക്കും പള്ളിയിലെ വിവിധ അറിയിപ്പുകളും വിവരങ്ങളും സമയബന്ധിതമായി ലഭ്യമാക്കുന്നതിനായി സെന്റ് തോമസ് ഫൊറോന പള്ളി & രൂപത തീർത്ഥാടന കേന്ദ്രം, ബംഗളൂരു ഔദ്യോഗിക വാട്ട്സ്ആപ്പ് ചാനൽ സജ്ജമാക്കിയിട്ടുണ്ട്. വിശുദ്ധ കുർബാനയും മറ്റ് ആരാധനാക്രമങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, ആത്മീയ പ്രവർത്തനങ്ങൾ, ഇടവകാ പരിപാടികൾ, മറ്റ് പ്രധാനപ്പെട്ട അറിയിപ്പുകൾ എന്നിവ കൃത്യമായി അറിയുന്നതിനായി ഇടവകയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുക. ചാനലിൽ ചേരുന്നതിനായി സ്ക്രീനിൽ നൽകിയിരിക്കുന്ന QR Code സ്കാൻ ചെയ്യുകയോ പള്ളി Notice Boardൽ പ്രദർശിപ്പിച്ചിട്ടുള്ള QR Code സ്കാൻ ചെയ്ത് ചാനലിൽ അംഗമാകാവുന്നതാണ്
