Sunday Notice 15-08-2026

സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.

അറിയിപ്പുകൾ

തിയതി: 16/08/2026

1) പാരിഷ് കൌൺസിലിന്റെ തീരുമാന പ്രകാരം ഇന്നു മുതൽ എല്ലാ ഞായറാഴ്ച്ചകളിലും 12:30-ന്റെ വി. കുർബാന ഇംഗ്ലീഷിലായിരിക്കും എന്ന് അറിയിക്കുന്നു.

2) ഓഗസ്റ്റ് മാസത്തെ പാരിഷ് കൗൺസിൽ മീറ്റിംഗ് ഇന്ന് രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം AC Hall-ൽ വച്ച് നടത്തപ്പെടുന്നതായിരിക്കും. എല്ലാ പാരിഷ് കൌൺസിൽ മെമ്പേഴ്‌സും മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.

3) Catechism കുട്ടികൾക്കായുള്ള ധ്യാനത്തിന്റെ ഭാഗമായി മാതാപിതാക്കൾക്കായുള്ള സെഷൻ ഇന്ന് 3:00 മണിക്ക് റൂഫ് ടോപ്പ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാ മാതാപിതാക്കളും ഈ സെഷനിലും തുടർന്ന് കുട്ടികളോടൊപ്പമുള്ള വിശുദ്ധ കുർബാനയിലും Inner Healing Adoration-ലും നിർബന്ധമായും പങ്കെടുക്കണമെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.

4) പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായുള്ള പി. ടി. എ. യോഗം  August ഇരുപത്തിമൂന്നിന് രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്ക് ശേഷം St. Chavara Hall-ൽ വെച്ച് നടത്തുന്നതാണ്.

5) ഈ വർഷം ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികളുടെ ക്ലാസുകൾ ഓഗസ്റ്റ് 22 ആം തീയതി ശനിയാഴ്ച്ച ആരംഭിക്കുന്നതാണ്. എല്ലാ ശനിയാഴ്ച്ചകളിലും ഞായറാഴ്ച്ചകളിലും ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങൾ  WhatsApp ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നതായിരിക്കും. പേര് നൽകിയിട്ടുള്ള എല്ലാ കുട്ടികളും 22 ആം തീയതി ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3:30-ന് പാരീഷ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ എത്തിച്ചേരേണ്ടതാണ്. കൂടാതെ, ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കായി 23 ആം തീയതി ഞായറാഴ്ച്ച ഉച്ചയ്ക്ക് 2:00 മണി മുതൽ 3:00 മണി വരെ ഒരു ഓറിയന്റേഷൻ പ്രോഗ്രാം ബഹു. Catechism ഡയറക്ടർ Fr. നിഖിൽ തച്ചുപറമ്പിൽ CMI നടത്തുന്നതായിരിക്കും. ആദ്യകുർബാന സ്വീകരിക്കുന്ന എല്ലാ കുഞ്ഞുങ്ങളുടെയും മാതാപിതാക്കൾ നിർബന്ധമായും ഈ പ്രോഗ്രാമിൽ പങ്കെടുക്കേണ്ടതാണെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.

6) SCA-യുടെ നേതൃത്വത്തിൽ ഓണാഘോഷവും വാർഡുകൾക്കായുള്ള മത്സരങ്ങളും, ഓണ പായസ വിതരണവും, നമ്മുടെ മാവേലി 2026 എന്ന പേരിൽ, ഓഗസ്റ്റ് മാസം 30 ആം തിയതി ഞായറാഴ്ച്ച രാവിലെ മുതൽ Parish Rooftop Hall-ൽ വെച്ച് നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ബോർഡ്‌ സന്ദർശിക്കുക.

7) ഓണാഘോഷത്തോടനുബന്ധിച്ച് നമ്മുടെ ഇടവകയിലെ എല്ലാ അമ്മമാർക്കുമായി മാതൃവേദി അംഗങ്ങൾ നടത്തുന്ന പായസ മത്സരം ഇന്ന് നടത്തപ്പെടുന്നു.

8) ഈ വർഷത്തെ വാർഷിക കുടുംബ പ്രതിഷ്‌ഠ (House Blessing) 50 നോമ്പിന്റെ ദിവസങ്ങളിലായിരിക്കും ഉണ്ടായിരിക്കുക. മുൻകാലങ്ങളിൽ Other വാർഡുകൾ ആയിരുന്ന, എന്നാൽ ഇപ്പോൾ സെന്റ് ആന്റണീസ്, സെന്റ് മദർ തെരേസ, സെന്റ് എവുപ്രേസിയ സെന്റ് പീറ്റേഴ്‌സ് എന്നീ വാർഡുകളിലെ house blessing ഓഗസ്റ്റ്, സെപ്റ്റമ്പർ മാസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്.

9) സാന്തോം സ്റ്റുഡൻസ് ആൻഡ് പ്രൊഫഷണൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 22 ആം തീയതി ശനിയാഴ്ച്ച ഓണാഘോഷ പരിപാടി “ആർപ്പോ 2026” നടത്തപ്പെടുന്നു. പഠനത്തിനും ജോലി ആവശ്യങ്ങൾക്കുമായി ഇവിടെ എത്തിയ എല്ലാ യുവജനങ്ങളെയും ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ അറിയാനായി പുറത്തു നിൽക്കുന്ന (SSPF) അംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.

10) സന്തോം സ്റ്റുഡൻസ് ആൻഡ് പ്രൊഫഷണൽസ് ഫോറം (SSPF) ന്റെ ID കാർഡ് എടുക്കാനോ അഥവാ പഴയ കാർഡ് പുതുക്കാനോ താല്പര്യമുള്ളവർ പുറത്തുനിൽക്കുന്ന SSPF ഭാരവാഹികളെ ബന്ധപ്പെടുക. ബാംഗ്ലൂരിൽ പഠിക്കാനോ ജോലിക്ക് വേണ്ടിയോ ഇവിടെ എത്തിച്ചേർന്ന യുവജനങ്ങൾക്ക് ഇടവകയുടെ പ്രവർത്തനങ്ങളിൽ ഭാഗമാകുവാൻ (SSPF) കാർഡ് അനിവാര്യമാണ്.

11) അടുത്ത ഞായറാഴ്ച്ച (23/08/’26) Catechism ദിവ്യ ബലിക്ക് ശേഷം 12.30-ന് STARTT ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.

12) അടുത്ത ഞായറാഴ്ച്ച, ആഗസ്റ്റ് 23 ന്, പിതൃവേദിയുടെ നേതൃത്വത്തിൽ Home Made പായസം വിതരണം ഉണ്ടായിരിക്കുന്നതാണ്. പായസം ആവശ്യമുള്ളവർക്ക് പിതൃവേദി ഒരുക്കിയിരിക്കുന്ന കൗണ്ടറിൽ നിന്ന് വാങ്ങാവുന്നതാണ്. പായസം മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി പിതൃവേദി ഭാരവാഹികളുമായി ബന്ധപ്പെടുക. എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു.

13) പിതൃവേദിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന (ചിരട്ട) Coconut Shell Collection നന്നായി പുരോഗമിക്കുന്നു. നിങ്ങളുടെ വീടുകളിലുള്ള ചിരട്ടകൾ കളക്ട് ചെയ്തു വച്ച് അത് വോൾട് സിമിത്തേരിയുടെ പാർക്കിങ്ങിന് സമീപം ക്രമീകരിച്ചിരിക്കുന്ന പ്രത്യേക ബോക്സിൽ നിക്ഷേപിക്കാൻ പരിശ്രമിക്കുക. ചിരട്ടകൾ വേസ്റ്റ് ആക്കാതെ പിതൃവേദിയുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഉപയോഗപ്പെടുത്തുമല്ലോ.

14) കർണ്ണാടക ഗവൺമെന്റിന്റെ Minority Welfare Department നൽകുന്ന “Arivu Education Loan”-ന്റെ പരിധി Undergraduate, Post Graduate, PHD, ITI & Diploma Courses-ലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ബോർഡ് കാണുക.

15) കഴിഞ്ഞ ഞായറാഴ്ച്ച St. Vincent De Paul സംഘടനക്കു ലഭിച്ച സംഭാവന 30,891/ നിങ്ങളുടെ ഉദാരമായ സഹകരണത്തിന് നന്ദി.