സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.
അറിയിപ്പുകൾ
തിയതി: 09/08/2026
1) August 15–ആം തിയതി ശനിയാഴ്ച്ച മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ആണ്. അന്നേ ദിവസം രാവിലെ 07:15 നു വി. കുർബാനയും തുടർന്ന് Independence Day-യുടെ Flag Hosting-ഉം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ രാവിലെ 11:00 മണിക്കും, വൈകുന്നേരം 06:00 മണിക്കും 07:00 മണിക്കും 08:30-നും വി. കുർബാനകൾ ഉണ്ടായിരിക്കുന്നതാണ്.
2) പാരിഷ് കൌൺസിലിന്റെ തീരുമാന പ്രകാരം ഈ മാസം 16-ആം തിയതി മുതൽ എല്ലാ ഞായറാഴ്ച്ചകളിലും 12:30-ന്റെ വി. കുർബാന ഇംഗ്ലീഷിലായിരിക്കും എന്ന് അറിയിക്കുന്നു.
3) ഓഗസ്റ്റ് മാസത്തെ പാരിഷ് കൗൺസിൽ മീറ്റിംഗ് 16-ആം തിയതി രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം AC Hall-ൽ വച്ച് നടത്തപ്പെടുന്നതായിരിക്കും. എല്ലാ പാരിഷ് കൌൺസിൽ മെമ്പേഴ്‌സും മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.
4) പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായുള്ള പി. ടി. എ യോഗം ഇന്ന് രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്ക് ശേഷം St. Chavara Hall-ൽ വെച്ച് നടത്തുന്നതാണ്.
5) ഓഗസ്റ്റ് മാസം 15, 16, അടുത്ത ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന കാറ്റികിസം സ്റ്റുഡൻ്സിന്റെ ധ്യാനത്തെക്കുറിച്ചുള്ള, മാതാപിതാക്കൾക്കായുള്ള നിർദ്ദേശങ്ങൾ ഇന്ന് കുട്ടികളുടെ കൈവശം കൊടുത്തുവിട്ടിട്ടുണ്ട്. മാതാപിതാക്കൾ അത് വാങ്ങി ധ്യാനത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങളും ടൈമിംഗ്സും മനസിലാക്കി, അതനുസരിച്ച് കുഞ്ഞുങ്ങളെ ധ്യാനത്തിന് വിടുവാൻ ശ്രദ്ധിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.
6) ഈ വർഷം ആദ്യകുർബാന സ്വീകരണത്തിന് ഇനിയും കുട്ടികളെ ചേർക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ ഉണ്ടെങ്കിൽ, ഇന്നു തന്നെ ഓഫീസിൽ നിന്നും രജിസ്ട്രേഷൻ ഫോം വാങ്ങി പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
7) 2026 ഓഗസ്റ്റ് 15, 16 തീയതികളിൽ നടക്കുന്ന കാറ്റിക്കിസം ധ്യാനത്തിനായുള്ള ചെലവുകൾക്കായി കാറ്റിക്കിസം പി. ടി. എ കൗൺസിൽ മെമ്പേഴ്സ് പുറത്ത് സംഭാവനകൾ സ്വീകരിക്കുന്നുണ്ട്. ഈ നല്ല ഉദ്യമത്തിലേക്ക് നിങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങൾ സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.
8) SCA-യുടെ നേതൃത്വത്തിൽ ഈ വർഷവും ഓണാഘോഷവും വാർഡുകൾക്കായുള്ള മത്സരങ്ങളും, ഓണ പായസ വിതരണവും, നമ്മുടെ മാവേലി 2026 എന്ന പേരിൽ, ഓഗസ്റ്റ് മാസം 30 ആം തിയതി ഞായറാഴ്ച രാവിലെ മുതൽ പാരീഷ് Rooftop ഹാളിൽ വെച്ച് നടത്തപ്പെടുന്നു. ഓണപാട്ട്, ഉറിയടി, തിരുവാതിരക്കളി, പൂക്കളമത്സരം, വടം വലി, മാവേലി makeover, spoon race തുടങ്ങിയ വിവിധ മൽസരങ്ങളിലേക്ക് എല്ലാ വാർഡുകളിൽ നിന്നും ഓഗസ്റ്റ് 10 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ബോർഡ് സന്ദർശിക്കുക.
9) ഈ വർഷവും ഓണാഘോഷത്തോടനുബന്ധിച്ച് നമ്മുടെ ഇടവകയിലെ എല്ലാ അമ്മമാർക്കുമായി മാതൃവേദി അംഗങ്ങൾ നടത്തുന്ന പായസ മത്സരം ഈ മാസം 16-ആം തിയതി ഞായറാഴ്ച്ച നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മാതൃവേദി ഭാരവാഹികളെ സമീപിക്കുക. കൂടുതൽ വിവരങ്ങൾക്കായി നോട്ടീസ് ബോർഡ് സന്ദർശിക്കുക.
10) ഈ വർഷം ഗോൾഡൻ, സിൽവർ ജൂബിലി ആഘോഷിക്കുന്ന ദമ്പതികൾക്കായി Mandya രൂപത ഫാമിലി അപ്പോസ്റ്റലേറ്റ് സംഘടിപ്പിക്കുന്ന Jubilarians Sangamam – 2026 ഈ മാസം 15-ന് സാന്തോം ഹുളിമാവ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. നമ്മുടെ ഇടവകയിൽ ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാർ ഇതിൽ പങ്കെടുക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. രജിസ്റ്റർ ചെയ്യുന്നതിനായി പാരിഷ് WhatsApp ഗ്രൂപ്പിൽ വന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
11) സാന്തോം സ്റ്റുഡൻസ് ആൻഡ് പ്രൊഫഷണൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 22-ആം തീയതി ശനിയാഴ്ച ഓണാഘോഷ പരിപാടി “ആർപ്പോ 2026” നടത്തപ്പെടുന്നു. പഠനത്തിനും ജോലി ആവശ്യങ്ങൾക്കുമായി ഇവിടെ എത്തിയ എല്ലാ യുവജനങ്ങളെയും ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ അറിയാനായി പുറത്തു നിൽക്കുന്ന (SSPF) അംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.
12) സന്തോം സ്റ്റുഡൻസ് ആൻഡ് പ്രൊഫഷണൽസ് ഫോറം (SSPF) ന്റെ ID കാർഡ് എടുക്കാനോ അഥവാ പഴയ കാർഡ് പുതുക്കാനോ താല്പര്യമുള്ളവർ പുറത്തുനിൽക്കുന്ന SSPF ഭാരവാഹികളെ ബന്ധപ്പെടുക. ബാംഗ്ലൂരിൽ പഠിക്കാനോ ജോലിക്ക് വേണ്ടിയോ ഇവിടെ എത്തിച്ചേർന്ന യുവജനങ്ങൾക്ക് ഇടവകയുടെ പ്രവർത്തനങ്ങളിൽ ഭാഗമാകുവാൻ (SSPF) കാർഡ് അനിവാര്യമാണ്.
14) ഇന്ന് രാവിലെ 7.15-ന്റെ വിശുദ്ധ കുർബാനയ്ക്കു ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാർത്ഥന പിത്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്നു. July, August മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
15) പിതൃവേദിയുടെ പ്രതിമാസ മീറ്റിംഗ് ഇന്ന് രാവിലെ 07:15-ൻ്റെ വി. കുർബാനയ്ക്കു ശേഷം Rani Maria Hall-ൽ വെച്ച് നടത്തപ്പെടുന്നു . എല്ലാ പിതൃവേദി അംഗങ്ങളും പിതൃവേദിയിൽ ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുള്ളവരും ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
13) കർണ്ണാടക ഗവൺമെന്റിന്റെ Minority Welfare Department നൽകുന്ന “Arivu Education Loan”-ന്റെ പരിധി Undergraduate, Post Graduate, PHD, ITI & Diploma Courses-ലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ബോർഡ് കാണുക.
Today’s Prayer Meeting
1) St. Pauls Ward 06:00 മണിക്ക് St. Joseph Hall-ൽ വെച്ച്.
2) Holy Trinity Ward 06:00 മണിക്ക് Denson-ന്റെ ഭവനത്തിൽ വച്ച്.
3) Holy Family Ward 06:00 മണിക്ക് Baby Joseph-ന്റെ ഭവനത്തിൽ വച്ച്.
4) St. Francis Assisi Ward 06:00 മണിക്ക് Manu Jose-ന്റെ ഭവനത്തിൽ വച്ച്.
5) St. Thomas Ward 06:00 മണിക്ക് Mejo John-ന്റെ ഭവനത്തിൽ വച്ച്.
6) St. Euphrasia Ward രാവിലെ 10:30-ന് Rani Maria Hall-ൽ വച്ച്.