Sunday Notice 02 August 2026

സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.

അറിയിപ്പുകൾ

തിയതി: 02/08/2026

1) പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളിനോടനുബന്ധിച്ചുള്ള 15 നോമ്പ് ഓഗസ്റ്റ് 1-ആം തിയതി ഇന്നലെ ആരംഭിച്ചു. തിരുനാളിനൊരുക്കമായുള്ള ദിവസങ്ങളിൽ മുടങ്ങാതെ വി. കുർബാനയിൽ പങ്കുകൊള്ളുവാനും പ്രാർത്ഥിക്കുവാനും ഏവരെയും ഓർമ്മിപ്പിക്കുന്നു.

2) പാരിഷ് കൌൺസിലിന്റെ തീരുമാന പ്രകാരം ഈ മാസം 16-ആം തിയതി മുതൽ എല്ലാ ഞായറാഴ്ച്ചകളിലും 12:30-ന്റെ വി. കുർബാന ഇംഗ്ലീഷിലായിരിക്കും എന്ന് അറിയിക്കുന്നു.

3) പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായുള്ള പി. ടി. എ (PTA) യോഗം ഇന്ന് രാവിലെ 9:00 മണിയുടെ വി. കുർബാനയ്ക്ക് ശേഷം St. Chavara Hall-ൽ വെച്ച് നടത്തുന്നതാണ്.

4) പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായുള്ള പി. ടി. എ (PTA) യോഗം അടുത്ത ഞായറാഴ്ച്ച (August 9)-ന് രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്ക് ശേഷം Chavara Hall-ൽ വെച്ച് നടത്തുന്നതാണ്.

5) 2026 ഓഗസ്റ്റ് 15, 16 തീയതികളിൽ നടക്കുന്ന കാറ്റിക്കിസം ധ്യാനത്തിനായുള്ള ചെലവുകൾക്കായി കാറ്റിക്കിസം പി. ടി. എ കൗൺസിൽ മെമ്പേഴ്സ് പുറത്ത് സംഭാവനകൾ സ്വീകരിക്കുന്നുണ്ട്. ഈ നല്ല ഉദ്യമത്തിലേക്ക് നിങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങൾ സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.

6) 2025-26 അധ്യയന വർഷത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ കാറ്റിക്കിസം സർട്ടിഫിക്കറ്റ് എത്രയും വേഗം കാറ്റിക്കിസം ഓഫീസിൽ നിന്ന് കൈപ്പറ്റണമെന്ന് ഓർമ്മിപ്പിക്കുന്നു.

7) ഈ വർഷം ആദ്യകുർബാന സ്വീകരിക്കുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്കായി ഇന്ന് രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്ക് ശേഷം ഒരു മീറ്റിംഗ് AC Hall-ൽ വെച്ച് നടത്തപ്പെടുന്നു. ഈ മീറ്റിംഗിൽ ആദ്യകുർബാന സ്വീകരിക്കുന്ന എല്ലാ കുഞ്ഞുങ്ങളുടെയും മാതാപിതാക്കൾ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു. ആദ്യകുർബാന സ്വീകരണത്തിന് ഇനിയും കുട്ടികളെ ചേർക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ ഉണ്ടെങ്കിൽ, ഓഗസ്റ്റ് 9-ന് മുൻപായി ഓഫീസിൽ നിന്നും രജിസ്ട്രേഷൻ ഫോം വാങ്ങി പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

8) SCA-യുടെ നേതൃത്വത്തിൽ ഈ വർഷവും ഓണാഘോഷവും വാർഡുകൾക്കായുള്ള മത്സരങ്ങളും, ഓണ പായസ വിതരണവും, നമ്മുടെ മാവേലി 2026 എന്ന പേരിൽ, ഓഗസ്റ്റ് മാസം 30 ആം തിയതി ഞായറാഴ്ച രാവിലെ മുതൽ പാരീഷ് Rooftop ഹാളിൽ വെച്ച് നടത്തപ്പെടുന്നു. ഓണപാട്ട്, ഉറിയടി, തിരുവാതിരക്കളി, പൂക്കളമത്സരം, വടം വലി, മാവേലി makeover,  spoon race തുടങ്ങിയ വിവിധ മൽസരങ്ങളിലേക്ക് എല്ലാ വാർഡുകളിൽ നിന്നും ഓഗസ്റ്റ് 10 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ബോർഡ്‌ സന്ദർശിക്കുക.

9) SCA-യുടെ പ്രതിമാസ യോഗം ഇന്ന് രാവിലെ 10:30 ന് Parish Administrative ബ്ലോക്കിൽ വച്ചു നടത്തുന്നു. എല്ലാ അംഗങ്ങളും പങ്കെടുക്കണം എന്ന് അറിയിക്കുന്നു.

10) ഇന്ന് Catechism കുട്ടികളുടെ വി. കുർബാനയ്ക്കു ശേഷം 12:30-ന് STARTT ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്. STARTT-ൽ ചേർന്നിരിക്കുന്ന എല്ലാ STARTTites ഉം A/C ഹാളിൽ എത്തിച്ചേരേണ്ടതാണ്.

11) സെന്റ് തോമസ് മെഡിക്കൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 07:15-ന്റെയും 09:00 മണിയുടെയും വി. കുർബാനയ്ക്കു ശേഷം സെന്റ് ജോസഫ് ഹാളിൽ വച്ച് പ്രാഥമിക ആരോഗ്യ പരിശോധന ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും ഈ അവസരം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

12) ഈ വർഷവും ഓണാഘോഷത്തോടനുബന്ധിച്ച് നമ്മുടെ ഇടവകയിലെ എല്ലാ അമ്മമാർക്കുമായി മാതൃവേദി അംഗങ്ങൾ നടത്തുന്ന പായസ മത്സരം ഈ മാസം 16-ആം തിയതി ഞായറാഴ്ച്ച നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മാതൃവേദി ഭാരവാഹികളെ സമീപിക്കുക. കൂടുതൽ വിവരങ്ങൾക്കായി നോട്ടീസ് ബോർഡ് സന്ദർശിക്കുക.

13) ഇന്ന് രാവിലെ 07:15-ന്റെ വി. കുർബാനയ്ക്കു ശേഷം Wise & Warm Forum-ത്തിന്റെ നേതൃത്വത്തിൽ സീനിയർ സിറ്റിസൺസിനായി Brain Health കേന്ദ്രീകൃതമായി ഒരു Workshop സെന്റ് ചാവറ ഹാളിൽ വച്ച് നടത്തപ്പെടുന്നു. സീനിയർ സിറ്റിസൺസ് എല്ലാവരും പങ്കെടുക്കണമെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

14) ഈ വർഷം ഗോൾഡൻ, സിൽവർ ജൂബിലി ആഘോഷിക്കുന്ന ദമ്പതികൾക്കായി Mandya രൂപത ഫാമിലി അപ്പോസ്റ്റലേറ്റ് സംഘടിപ്പിക്കുന്ന Jubilarians Sangamam – 2026 ഈ മാസം 15-ന് സാന്തോം ഹുളിമാവ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. നമ്മുടെ ഇടവകയിൽ ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാർ ഇതിൽ പങ്കെടുക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. രജിസ്റ്റർ ചെയ്യുന്നതിനായി പാരിഷ് WhatsApp ഗ്രൂപ്പിൽ വന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.

15) Alter Angels അസോസിയേഷന്റെ Monthly Meeting ഇന്ന് ഉച്ചകഴിഞ്ഞ് 03:00 മണിക്ക് സെന്റ് ചാവറ ഹാളിൽ വച്ച് നടത്തപ്പെടുന്നു.

16) സാന്തോം സ്റ്റുഡൻസ് ആൻഡ് പ്രൊഫഷണൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 22 ആം തീയതി ശനിയാഴ്ച ഓണാഘോഷ പരിപാടി “ആർപ്പോ 2026” നടത്തപ്പെടുന്നു. പഠനത്തിനും ജോലി ആവശ്യങ്ങൾക്കുമായി ഇവിടെ എത്തിയ എല്ലാ യുവജനങ്ങളെയും ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ അറിയാനായി പുറത്തു നിൽക്കുന്ന (SSPF) അംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.

17) സന്തോം സ്റ്റുഡൻസ് ആൻഡ് പ്രൊഫഷണൽസ് ഫോറം (SSPF) ന്റെ ID കാർഡ് എടുക്കാനോ അഥവാ പഴയ കാർഡ് പുതുക്കാനോ താല്പര്യമുള്ളവർ പുറത്തുനിൽക്കുന്ന SSPF ഭാരവാഹികളെ ബന്ധപ്പെടുക. ബാംഗ്ലൂരിൽ പഠിക്കാനോ ജോലിക്ക് വേണ്ടിയോ ഇവിടെ എത്തിച്ചേർന്ന യുവജനങ്ങൾക്ക് ഇടവകയുടെ പ്രവർത്തനങ്ങളിൽ ഭാഗമാകുവാൻ (SSPF) കാർഡ് അനിവാര്യമാണ്.

18) കർണ്ണാടക ഗവൺമെന്റിന്റെ Minority Welfare Department നൽകുന്ന “Arivu Education Loan”-ന്റെ പരിധി Undergraduate, Post Graduate, PHD, ITI & Diploma Courses-ലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ബോർഡ് കാണുക.

19) അടുത്ത ഞായറാഴ്ച്ച രാവിലെ 7.15-ന്റെ വിശുദ്ധ കുർബാനയ്ക്കു ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാർത്ഥന പിത്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്നു. July, August മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

20) പിതൃവേദിയുടെ പ്രതിമാസ മീറ്റിംഗ് ആഗസ്റ്റ് മാസം 9-ആം തീയതി രാവിലെ 07:15-ൻ്റെ വി. കുർബാനയ്ക്കു ശേഷം Rani Maria Hall-ൽ വെച്ച് നടത്തപ്പെടുന്നു . എല്ലാ പിതൃവേദി അംഗങ്ങളും പിതൃവേദിയിൽ ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുള്ളവരും ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Today’s Prayer Meeting

1) St. Alphonsa Ward 06:00 മണിക്ക് Jipson T Thomas-ന്റെ ഭവനത്തിൽ വെച്ച്.

2) St. Mariam Thresia Ward 06:00 മണിക്ക് Renoy Alfred-ന്റെ ഭവനത്തിൽ വെച്ച്.

3) St. Xavier’s Ward 06:00 മണിക്ക് Alesh Babu-ന്റെ ഭവനത്തിൽ വെച്ച്.

4) St. Sebastian Ward 06:30 മണിക്ക് Sojan M C-ന്റെ ഭവനത്തിൽ വെച്ച്.

5) St. Antonys Ward രാവിലെ 10:30-ന് Rani Maria Hall-ൽ വച്ച്.