Sunday Notice 26-07-2026

സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.

അറിയിപ്പുകൾ

തിയതി: 26/07/2026

1) ഇന്ന് 2026-27 വർഷത്തിലെ പാരിഷ് കൗൺസിൽ അംഗങ്ങൾ രാവിലെ 09:00 മണിയുടെ വി. കുർബാനമധ്യേ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുക്കുന്നതായിരിക്കും. തുടർന്ന് 10:30-നു പാരിഷ് കൗൺസിൽ മീറ്റിങ്ങും Orientation Program ഉണ്ടായിരിക്കുന്നതാണ്.

2) എല്ലാ ഞായറാഴ്ച്ചകളിലും രാവിലെ 07:15-ന്റെ വി. കുർബാനയ്ക്കു പങ്കെടുക്കുന്നവരുടെ ഫോർവീലേഴ്സ് പാർക്കിംഗ് പാരിഷ് ഹാളിന്റെ ബേസ്‌മെന്റിലായിരിക്കും.

3) 2026 ഓഗസ്റ്റ് 15, 16 തീയതികളിൽ നടക്കുന്ന കാറ്റിക്കിസം ധ്യാനത്തിനായുള്ള ചെലവുകൾക്കായി കാറ്റിക്കിസം പി. ടി. എ കൗൺസിൽ മെമ്പേഴ്സ് പുറത്ത് സംഭാവനകൾ സ്വീകരിക്കുന്നുണ്ട്. ഈ നല്ല ഉദ്യമത്തിലേക്ക് നിങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങൾ സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.

4) ഈ വർഷത്തെ നമ്മുടെ ഇടവകയിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നവംബർ 21-ന് ശനിയാഴ്ച്ച നടക്കുന്നതാണ്. കുട്ടികളെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ചേർക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ പാരിഷ് ഓഫീസിൽ നിന്നും രജിസ്ട്രേഷൻ ഫോം വാങ്ങി പൂരിപ്പിച്ച്, കുട്ടിയുടെ ബാപ്റ്റിസം സർട്ടിഫിക്കറ്റിന്റെ കോപ്പിയോടു കൂടെ 2026 ജൂലൈ 31-നകം സമർപ്പിക്കണമെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.

5) പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായുള്ള പി. ടി. എ (PTA) യോഗം August 2 രാവിലെ 9:00 മണിയുടെ വി. കുർബാനയ്ക്ക് ശേഷം Chavara Hall-ൽ വെച്ച് നടത്തുന്നതാണ്.

6) 2025-26 അധ്യയന വർഷത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ കാറ്റിക്കിസം സർട്ടിഫിക്കറ്റ് എത്രയും പെട്ടെന്ന് കാറ്റിക്കിസം ഓഫീസിൽ നിന്ന് കൈപ്പറ്റണമെന്ന് ഓർമ്മിപ്പിക്കുന്നു.

7) ഈ വർഷം ആദ്യകുർബാന സ്വീകരിക്കുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്കായി 2026 ഓഗസ്റ്റ് രണ്ടാം തീയതി രാവിലെ 9 മണിയുടെ വി. കുർബാനയ്ക്ക് ശേഷം ഒരു മീറ്റിംഗ് AC ഹാളിൽ വെച്ച് ഉണ്ടായിരിക്കുന്നതാണ്. ആ മീറ്റിംഗിൽ ആദ്യകുർബാന സ്വീകരിക്കുന്ന എല്ലാ കുഞ്ഞുങ്ങളുടെയും മാതാപിതാക്കൾ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.

8) SMYM സെന്റ് തോമസ് യൂത്തിന്റെ പൊതുയോഗവും ‘ഗ്രാൻഡ്‌പേരന്റ്സ് ഡേ’ ആഘോഷവും ഇന്ന് രാവിലെ 9 മണിയുടെ വി. കുർബാനയ്ക്ക് ശേഷം റൂഫ് ടോപ്പ് ഹാളിൽ വെച്ച് നടത്തുന്നതാണ്. STY-യിലെ എല്ലാ അംഗങ്ങളും ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

9) സെന്റ് ക്രിസ്റ്റഫറിന്റെ തിരുനാളിനോടനുബന്ധിച്ച് ഇന്ന് 07:15-ന്റെ വി. കുർബാനയ്ക്കു ശേഷം നേർച്ച വിതരണം ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം വൈകിട്ട് 06:00 മണിക്ക് സെന്റ് ചാവറ ഹാളിൽ വച്ച് എല്ലാ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും എത്തിച്ചേരേണ്ടതാണ്.

10) കേരള സർക്കാരിന്റെ മലയാളം മിഷന്റെ ആഭിമുഖ്യത്തിലുള്ള സൗജന്യ മലയാളം ക്ളാസുകൾ ഇന്ന് മുതൽ റാണി മരിയ ഹാളിൽ വച്ച് 12:00 pm-ന് ആരംഭിക്കുകയാണ്. പ്രായപരിധിയില്ലാതെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പങ്കെടുക്കാവുന്ന ഈ സുവർണ്ണാവസരം എല്ലാവരും പ്രയോജനപ്പെടുത്തുമല്ലോ. താല്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

11) ഇന്ന് 10:50-ന്റെ Catechism കുട്ടികളുടെ വി. കുർബാനയ്ക്കു ശേഷം 12:30-ന്  STARTT ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.

12) SCA യുടെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള ഓണാഘോഷവും വാർഡുകൾക്കായുള്ള മത്സരങ്ങളും, ഓണ പായസ വിതരണവും, നമ്മുടെ മാവേലി 2026 എന്ന പേരിൽ, ഓഗസ്റ്റ് മാസം 30 ആം തിയതി ഞായറാഴ്ച രാവിലെ മുതൽ പാരീഷ് Rooftop ഹാളിൽ വെച്ച് നടത്തപ്പെടുന്നു. ഓണപാട്ട്, ഉറിയടി, തിരുവാതിരക്കളി, പൂക്കളമത്സരം, വടം വലി, മാവേലി makeover,  spoon race തുടങ്ങിയ വിവിധ മൽസരങ്ങളിലേക്ക് എല്ലാ വാർഡുകളിൽ നിന്നും ഓഗസ്റ്റ് 10 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ബോർഡ്‌ നോക്കുക.

13) സെന്റ് തോമസ് മെഡിക്കൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 2-08-2026 ഞായറാഴ്ച്ച രാവിലെ 07:15-ന്റെയും 09:00 മണിയുടെയും വി. കുർബാനയ്ക്കു ശേഷം സെന്റ് ജോസഫ് ഹാളിൽ വച്ച് പ്രാഥമിക ആരോഗ്യ പരിശോധന ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും ഈ അവസരം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

14) കർണ്ണാടക ഗവൺമെന്റിന്റെ Minority Welfare Department നൽകുന്ന “Arivu Education Loan”-ന്റെ പരിധി Undergraduate, Post Graduate, PHD, ITI & Diploma Courses-ലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ബോർഡ് കാണുക.

15) സാന്തോം മെസഞ്ചറിലേക്കുള്ള ലേഖനങ്ങളും, വാർഡുകളിൽ നിന്നുള്ള വാർത്തകളും അതുപോലെ തന്നെ ജന്മദിനം, വിവാഹം, ചരമ വാർഷികം തുടങ്ങിയ പരസ്യങ്ങളും ജൂലൈ 27 തിങ്കളാഴ്ചയ്ക്കു മുമ്പ് പാരിഷ് ഓഫീസിൽ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

16) Sunday’s Parish Notice-ൽ ചേർക്കുവാൻ താത്പര്യമുള്ള എല്ലാ അറിയിപ്പുകളും വെള്ളിയാഴ്ച്ച വൈകുന്നേരം 04:00 മണിക്കു മുൻപായി Parish Office ൽ അറിയിക്കണമെന്ന് ഓർമിപ്പിക്കുന്നു. അതിനുശേഷമുള്ള അറിയിപ്പുകൾ സ്വീകരിക്കുന്നതല്ല.

Today’s Prayer Meeting

1) St. Chavara Ward 06:00 മണിക്ക് Stani Alumkal-ലിന്റെ ഭവനത്തിൽ വെച്ച്.

2) St. Jude Ward 05:00 മണിക്ക് Christopher Pereira-യുടെ ഭവനത്തിൽ വെച്ച്.

3) Don Bosco Ward 06:30-ന് Davis Thuruthel-ലിന്റെ ഭവനത്തിൽ വെച്ച്.

4) SH Ward Group 1, 05:30-ന് Reji Hansel-ലിന്റെ ഭവനത്തിൽ വെച്ച്.

5) SH Ward Group 2, 05:30-ന് Molly Philip-ന്റെ ഭവനത്തിൽ വെച്ച്.

6) SH Ward Group 3, 05:30-ന് Jobin Thomas-ന്റെ ഭവനത്തിൽ വെച്ച്.

7) St. Joseph Ward 07:00 മണിക്ക് Sunny CJ-യുടെ ഭവനത്തിൽ വെച്ച്.