സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.
അറിയിപ്പുകൾ
തിയതി: 19/07/2026
1) നമ്മുടെ ഇടവക മധ്യസ്ഥനായ മാർത്തോമാ ശ്ലീഹായുടെ തിരുനാളും ഇടവക ദിനവും ഇന്നാണ് ആഘോഷിക്കുന്നത്. ആഘോഷമായ തിരുനാൾ കുർബാന രാവിലെ 08:30-ന്, തുടർന്ന് ഇടവക ദിനാഘോഷങ്ങളും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഇന്നേ ദിവസം വൈകിട്ട് 06:00 മണിയുടെ വി. കുർബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ മറ്റു കുർബാനകൾ ഉണ്ടായിരിക്കുന്നതല്ല.
2) 2026–27 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റിമാരുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ 08:30-ന്റെ വി. കുർബാനയ്ക്കു ശേഷം ഉണ്ടായിരിക്കുന്നതാണ്. 2025–26 വർഷം ട്രസ്റ്റിമാരായി സ്തുത്യർഹമായി സേവനം അനുഷ്‌ടിച്ച ട്രസ്റ്റിമാരെ അന്നേ ദിവസം പ്രത്യേകം ആദരിക്കുന്നതായിരിക്കും.
3) ജൂലൈ 26-ന് 2026-27 വർഷത്തിലെ പാരിഷ് കൗൺസിൽ അംഗങ്ങൾ രാവിലെ 09:00 മണിയുടെ വി. കുർബാനമധ്യേ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുക്കുന്നതായിരിക്കും. തുടർന്ന് 10:30-നു പാരിഷ് കൗൺസിൽ മീറ്റിങ്ങും Orientation Program ഉണ്ടായിരിക്കുന്നതാണ്.
4) എല്ലാ ഞായറാഴ്ച്ചകളിലും രാവിലെ 07:15-ന്റെ വി. കുർബാനയ്ക്കു പങ്കെടുക്കുന്നവരുടെ ഫോർവീലേഴ്സ് പാർക്കിംഗ് പാരിഷ് ഹാളിന്റെ ബേസ്‌മെന്റിലായിരിക്കും.
5) 2026 ഓഗസ്റ്റ് 15, 16 തീയതികളിൽ നടക്കുന്ന കാറ്റിക്കിസം ധ്യാനത്തിനായുള്ള ചെലവുകൾക്കായി കാറ്റിക്കിസം പി. ടി. എ കൗൺസിൽ മെമ്പേഴ്സ് പുറത്ത് സംഭാവനകൾ സ്വീകരിക്കുന്നുണ്ട്. ഈ നല്ല ഉദ്യമത്തിലേക്ക് നിങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങൾ സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.
6) ഈ വർഷത്തെ നമ്മുടെ ഇടവകയിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നവംബർ 21-ന് ശനിയാഴ്ച്ച നടക്കുന്നതാണ്. കുട്ടികളെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ചേർക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ പാരിഷ് ഓഫീസിൽ നിന്നും രജിസ്ട്രേഷൻ ഫോം വാങ്ങി പൂരിപ്പിച്ച്, കുട്ടിയുടെ ബാപ്റ്റിസം സർട്ടിഫിക്കറ്റിന്റെ കോപ്പിയോടു കൂടെ 2026 ജൂലൈ 31-നകം സമർപ്പിക്കണമെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.
7) 2025-26 അധ്യയന വർഷത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ കാറ്റിക്കിസം സർട്ടിഫിക്കറ്റ് എത്രയും പെട്ടെന്ന് കാറ്റിക്കിസം ഓഫീസിൽ നിന്ന് കൈപ്പറ്റണമെന്ന് ഓർമ്മിപ്പിക്കുന്നു.
8) കേരള കാത്തലിക് ബൈബിൾ സൊസൈറ്റി വർഷം തോറും നടത്തിവരുന്ന ലോഗോസ് ബൈബിൾ ക്വിസ് ഈ വർഷം നടത്തപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ ലിങ്കും സിലബസും എല്ലാ വാർഡ് ഗ്രൂപ്പുകളിലേക്കും കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമുകളിലേക്കും അയച്ചിട്ടുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 19 ആണ്. ലോഗോസിൻ്റെ രജിസ്ട്രഷന് സഹായിക്കുന്നതിനായി ഒരു രജിസ്ട്രേഷൻ ഹെൽപ്ഡെസ്ക് പള്ളിക്കു മുൻപിൽ അറേഞ്ചു ചെയ്തിട്ടുണ്ട്. അവശ്യമുള്ളവർക്ക് ഇന്നത്തെ എല്ലാ കുർബാനകൾക്കും ശേഷം ഈ Helpdesk-ൻ്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. എല്ലാവരും ഇന്നു തന്നെ രജിസ്റ്റർ ചെയ്ത് സെപ്റ്റംബർ 27 നു നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
9) സാന്തോം സ്റ്റുഡൻസ് പ്രൊഫഷണൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന ജൂലൈ 25-ന് രാവിലെ 07:00 മണി മുതൽ വൈകീട്ട് 08:00 മണി വരെ Awake Bengaluru 2026 എന്ന പേരിൽ ബെംഗളൂരു നഗരത്തിലെ യുവജനങ്ങളുടെ ആത്മീയ നവീകരണത്തിനും ആധ്യാത്മിക പുരോഗതിക്കുമായി 13 മണിക്കൂർ ആരാധന, നമ്മുടെ ഇടവക നിത്യാരാധന ചാപ്പലിൽ നടത്തപ്പെടുന്നു. ഏവരെയും ആരാധനയിൽ പങ്കുചേരുവാൻ സാദരം ക്ഷണിക്കുന്നു.
10) St. Chavara Association – Senior Couple Apostolate – SCA-യുടെ പ്രവർത്തന വർഷ ഉൽഘാടനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജൂലൈ 25 ശനിയാഴ്ച്ച 05:00 മണിക്ക് AC Hall-ൽ വച്ച് നടത്തുന്നു. എല്ലാ SCA അംഗങ്ങളും ഇതിൽ പങ്കെടുക്കണം എന്ന് അറിയിക്കുന്നു.
11) Grandparents Day-യോടനുബന്ധിച്ച്, നമ്മുടെ ഇടവകയിലെ യുവജന സംഘടനയായ ‘SMYM സെന്റ് തോമസ് യൂത്ത്’, എല്ലാ ഇടവകാംഗങ്ങൾക്കായി ഒരു ഫോട്ടോ മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നതിനുള്ള ലിങ്കിന് വേണ്ടി നിങ്ങളുടെ വാർഡ് വാട്സാപ്പ് ഗ്രൂപ്പുകളോ പള്ളിയിലെ നോട്ടീസ് ബോർഡോ പരിശോധിക്കുക. പങ്കെടുക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 23 ആണ്. നിങ്ങളുടെ ആത്മാർത്ഥമായ പങ്കാളിത്തവും പ്രതീക്ഷിക്കുന്നു.
12) SMYM സെന്റ് തോമസ് യൂത്തിന്റെ പൊതുയോഗവും ‘ഗ്രാൻഡ്‌പേരന്റ്സ് ഡേ’ ആഘോഷവും ജൂലൈ 26-ന് രാവിലെ 9 മണിയുടെ വി. കുർബാനയ്ക്ക് ശേഷം റൂഫ് ടോപ്പ് ഹാളിൽ വെച്ച് നടത്തുന്നതാണ്. STY-യിലെ എല്ലാ അംഗങ്ങളും ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
13) സെന്റ് ക്രിസ്റ്റഫറിന്റെ തിരുനാളിനോടനുബന്ധിച്ച് 26-07-2026 ഞായറാഴ്ച്ച 07:15-ന്റെ വി. കുർബാനയ്ക്കു ശേഷം നേർച്ച വിതരണം ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം വൈകിട്ട് 06:00 മണിക്ക് സെന്റ് ചാവറ ഹാളിൽ വച്ച് എല്ലാ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും എത്തിച്ചേരേണ്ടതാണ്.
14) കേരള സർക്കാരിന്റെ മലയാളം മിഷൻ ആഭിമുഖ്യത്തിലുള്ള സൗജന്യ മലയാളം ക്ളാസുകൾ ജൂലൈ 26 (ഞായർ) മുതൽ റാണി മരിയ ഹാളിൽ വച്ച് 12:00 pm-ന് ആരംഭിക്കുകയാണ്. പ്രായപരിധിയില്ലാതെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പങ്കെടുക്കാവുന്ന ഈ സുവർണ്ണാവസരം എല്ലാവരും പ്രയോജനപ്പെടുത്തുമല്ലോ. താല്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
15) അടുത്ത ഞായറാഴ്ച്ച (26/07/26) 10:50-ന്റെ Catechism വി. കുർബാനയ്ക്കു ശേഷം 12:30-ന് STARTT ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.
16) ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള Special Intensive Revision (SIR) നടപടികൾ നടത്തിവരുന്നു. ഇതിന്റെ ഭാഗമായി Booth Level Officer (BLO) നിങ്ങളുടെ വീടുകൾ സന്ദർശിക്കുകയോ ആവശ്യമായ വിവരങ്ങളും രേഖകളും ആവശ്യപ്പെടുകയോ ചെയ്തേക്കാം. 18 വയസ്സ് പൂർത്തിയായവർ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും, പേര്, വിലാസം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകൾ തിരുത്തുന്നതിനും ആവശ്യമായ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനും എല്ലാവരും പരിശ്രമിക്കുമല്ലോ. ആർക്കെങ്കിലും ഇതിന് ആവശ്യമായ സഹായങ്ങൾ ആവശ്യമെങ്കിൽ ഇടവക തലത്തിലും ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കാവുന്നതാണ്.
17) സാന്തോം മെസഞ്ചറിലേക്കുള്ള ലേഖനങ്ങളും, വാർഡുകളിൽ നിന്നുള്ള വാർത്തകളും അതുപോലെ തന്നെ ജന്മദിനം, വിവാഹം, മരണ വാർഷികം തുടങ്ങിയ പരസ്യങ്ങളും ജൂലൈ 27 തിങ്കളാഴ്ചയ്ക്കു മുമ്പ് പാരിഷ് ഓഫീസിൽ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
18) Sunday’s Parish Notice-ൽ ചേർക്കുവാൻ താത്പര്യമുള്ള എല്ലാ അറിയിപ്പുകളും വെള്ളിയാഴ്ച്ച വൈകുന്നേരം 04:00 മണിക്കു മുൻപായി Parish Office ൽ അറിയിക്കണമെന്ന് ഓർമിപ്പിക്കുന്നു. അതിനുശേഷമുള്ള അറിയിപ്പുകൾ സ്വീകരിക്കുന്നതല്ല.
19) കഴിഞ്ഞ ഞായറാഴ്ച്ച St. Vincent de Paul സംഘടനക്കു ലഭിച്ച സംഭാവന 33991/- നിങ്ങളുടെ ഉദാരമായ സഹകരണത്തിന് നന്ദി.
Today’s Prayer Meeting
1) St. Mary’s Ward 05:00-ന് Shine Mathew-ന്റെ ഭവനത്തിൽ വെച്ച്.
2) St. Johns Ward 06:00 മണിക്ക് Sunny Kurian-ന്റെ ഭവനത്തിൽ വെച്ച്.
3) St. George Ward 06:00 മണിക്ക് Shabin Devasiaon-ന്റെ ഭവനത്തിൽ വെച്ച്.