Sunday Notice 12 July 2026

സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.

അറിയിപ്പുകൾ

തിയതി: 12/07/2026

1) നമ്മുടെ ഇടവക മധ്യസ്ഥനായ മാർത്തോമാ ശ്ലീഹായുടെ തിരുനാളും ഇടവക ദിനവും ജൂലൈ 19 ഞായറാഴ്ച്ചയാണ് ആഘോഷിക്കുന്നത്. ജൂലൈ 18 വരെ തിരുനാളിനൊരുക്കമായുള്ള നവനാൾ ദിനങ്ങൾ ആയതിനാൽ വൈകിട്ട് 07:00 മണിയുടെ വി. കുർബാന ഉണ്ടായിരിക്കുന്നതല്ല. വൈകിട്ട് 8:30-ൻ്റെ കുർബാന പതിവുപോലെ ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ ദിനമായ ജൂലൈ 19-ന് ഞായറാഴ്ച്ച ആഘോഷമായ തിരുനാൾ കുർബാന രാവിലെ 08:30-ന്, തുടർന്ന് ഇടവക ദിനാഘോഷങ്ങളും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. തിരുനാളിനൊരുക്കമായുള്ള നവനാൾ ദിനങ്ങളിൽ നേർച്ച നൽകുവാൻ ആഗ്രഹിക്കുന്നവർ ഓഫീസിൽ പേരുകൾ നൽകുക.

2) 2026–27 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റിമാരുടെ സത്യപ്രതിജ്ഞ ജൂലൈ 19-ന് ഞായറാഴ്ച്ച രാവിലെ 08:30-ന്റെ വി. കുർബാനയ്ക്കു ശേഷം ഉണ്ടായിരിക്കുന്നതാണ്. 2025– 26 വർഷം ട്രസ്റ്റിമാരായി സ്തുത്യർഹമായി സേവനം അനുഷ്‌ടിച്ച ട്രസ്റ്റിമാരെ അന്നേ ദിവസം പ്രത്യേകം ആദരിക്കുന്നതായിരിക്കും.

3) ജൂലൈ 26-ന് 2026-27 വർഷത്തിലെ പാരിഷ് കൗൺസിൽ അംഗങ്ങൾ രാവിലെ 09:00 മണിയുടെ വി. കുർബാനമധ്യേ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുക്കുന്നതായിരിക്കും. തുടർന്ന് 10:30-നു പാരിഷ് കൗൺസിൽ മീറ്റിങ്ങും Orientation Program ഉണ്ടായിരിക്കുന്നതാണ്.

4) എല്ലാ ഞായറാഴ്ച്ചകളിലും രാവിലെ 06:00 മണിയുടെ വി. കുർബാനയ്ക്കു പങ്കെടുക്കുന്നവരുടെ ഫോർവീലേഴ്സ് പാർക്കിംഗ് പാരിഷ് ഹാളിന്റെ ബേസ്‌മെന്റിലായിരിക്കും.

5) 2026 ഓഗസ്റ്റ് 15, 16 തീയതികളിൽ നടത്താനിരിക്കുന്ന കാറ്റിക്കിസം വിദ്യാർത്ഥികളുടെ ധ്യാനത്തിന്റെ ഒരുക്കങ്ങൾ തീരുമാനിക്കുന്നതിനായുള്ള പി. ടി. എ (PTA) ജനറൽ ബോഡി യോഗം ഇന്ന് രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്ക് ശേഷം Mini Hall-ൽ വെച്ച് നടത്തുന്നതാണ്.

6) ഈ വർഷത്തെ നമ്മുടെ ഇടവകയിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നവംബർ 21-ന് ശനിയാഴ്ച്ച നടക്കുന്നതാണ്. കുട്ടികളെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ചേർക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ പാരിഷ് ഓഫീസിൽ നിന്നും രജിസ്ട്രേഷൻ ഫോം വാങ്ങി പൂരിപ്പിച്ച്, കുട്ടിയുടെ ബാപ്റ്റിസം സർട്ടിഫിക്കറ്റിന്റെ കോപ്പിയോടു കൂടെ 2026 ജൂലൈ 31-നകം സമർപ്പിക്കണമെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.

7) കേരള കാത്തലിക് ബൈബിൾ സൊസൈറ്റി വർഷം തോറും നടത്തിവരുന്ന ലോഗോസ് ബൈബിൾ ക്വിസ് ഈ വർഷം സെപ്റ്റംബർ 27-ന് നടത്തപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ ലിങ്കും സിലബസും എല്ലാ വാർഡ് ഗ്രൂപ്പുകളിലേക്കും കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമുകളിലേക്കും അയച്ചിട്ടുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 19 ആണ്.

8) St. Chavara Association – Senior Couple Apostolate – SCA-യുടെ പ്രവർത്തന വർഷ ഉൽഘാടനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജൂലൈ 25 ശനിയാഴ്ച്ച 05:00 മണിക്ക് AC Hall-ൽ വച്ച് നടത്തുന്നു. എല്ലാ SCA അംഗങ്ങളും ഇതിൽ പങ്കെടുക്കണം എന്ന് അറിയിക്കുന്നു.

9) പിതൃവേദി യൂണിറ്റിന്റെ വാർഷിക പൊതുയോഗവും, 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇന്ന് രാവിലെ 7:15-ന്റെ വി. കുർബാനയ്ക്ക് ശേഷം റാണി മരിയ ഹാളിൽ വെച്ച് നടത്തപെടുന്നു.

10) Young Couples Apostolate-ന്റെ നേതൃത്വത്തിൽ നവദമ്പതികൾക്കും, മാതാപിതാകൾക്കും നവജാത ശിശുക്കൾ, കൈക്കുഞ്ഞുങ്ങൾ, കുഞ്ഞു മക്കൾ എന്നിവരെ സംബന്ധിക്കുന്ന ഒരു സെമിനാർ Infant & Toddler First Aid – What every young couple needs to know എന്ന പേരിൽ ഇന്ന് രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം സെന്റ് ചാവറ ഹാളിൽ വച്ച് നടത്തപെടുന്നു.

11) ഫിഫ ലോകകപ്പിനോടനുബന്ധിച്ച്, നമ്മുടെ ഇടവകയിലെ യുവജന സംഘടനയായ ‘SMYM സെന്റ് തോമസ് യൂത്ത്’, എല്ലാ വിശുദ്ധ കുർബാനകൾക്കും ശേഷം പള്ളിക്ക് പുറത്തുവെച്ച് ഇടവകാംഗങ്ങൾക്കായി ഒരു Penalty Shootout മത്സരം സംഘടിപ്പിക്കുന്നു. നിങ്ങളുടെ ആത്മാർത്ഥമായ സാന്നിധ്യവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു.

18) കേരള സർക്കാരിന്റെ മലയാളം മിഷൻ ആഭിമുഖ്യത്തിലുള്ള സൗജന്യ മലയാളം ക്ളാസുകൾ ജൂലൈ 26 (ഞായർ) മുതൽ റാണി മരിയ ഹാളിൽ വച്ച് 12:00 pm-ന് ആരംഭിക്കുകയാണ്. പ്രായപരിധിയില്ലാതെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പങ്കെടുക്കാവുന്ന ഈ സുവർണ്ണാവസരം എല്ലാവരും പ്രയോജനപ്പെടുത്തുമല്ലോ. താല്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

19) 2025–2026 അധ്യായന വർഷത്തിൽ വേദപാഠത്തിനും, ICSE, STATE, CBSE സിലബസുകളിലും പത്താം ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ അവരുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സെന്റ് വിൻസെന്റ് ഡി പോൾ സംഘടനയുടെ ഭാരവാഹികളുടെ പക്കലോ പാരിഷ് ഓഫീസിലോ ഇന്ന് തന്നെ സമർപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അർഹരായ വിദ്യാർത്ഥികൾക്ക് ഇടവകദിനത്തിൽ സ്കോളർഷിപ്പ് നൽകുന്നതായിരിക്കും.

20) ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള Special Intensive Revision (SIR) നടപടികൾ നടത്തിവരുന്നു. ഇതിന്റെ ഭാഗമായി Booth Level Officer (BLO) നിങ്ങളുടെ വീടുകൾ സന്ദർശിക്കുകയോ ആവശ്യമായ വിവരങ്ങളും രേഖകളും ആവശ്യപ്പെടുകയോ ചെയ്തേക്കാം. 18 വയസ്സ് പൂർത്തിയായവർ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും, പേര്, വിലാസം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകൾ തിരുത്തുന്നതിനും ആവശ്യമായ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനും എല്ലാവരും പരിശ്രമിക്കുമല്ലോ. ആർക്കെങ്കിലും ഇതിന് ആവശ്യമായ സഹായങ്ങൾ ആവശ്യമെങ്കിൽ ഇടവക തലത്തിലും ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കാവുന്നതാണ്.

21) സാന്തോം മെസഞ്ചറിലേക്കുള്ള ലേഖനങ്ങളും, വാർഡുകളിൽ നിന്നുള്ള വാർത്തകളും അതുപോലെ തന്നെ ജന്മദിനം, വിവാഹം, മരണ വാർഷികം തുടങ്ങിയ പരസ്യങ്ങളും ജൂലൈ 27 തിങ്കളാഴ്ചയ്ക്കു മുമ്പ് പാരിഷ് ഓഫീസിൽ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

22) St. Vincent De Paul സംഘടനയിലെ ഭാരവാഹികൾ വിശുദ്ധ കുർബാനയ്ക്കു ശേഷം പുറത്ത് സംഭാവനകൾ സ്വീകരിക്കുന്നു. നിങ്ങളുടെ ഉദാരമായ സംഭാവനകൾ നൽകി അവരുടെ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുക.

23) Sunday’s Parish Notice-ൽ ചേർക്കുവാൻ താത്പര്യമുള്ള എല്ലാ അറിയിപ്പുകളും വെള്ളിയാഴ്ച്ച വൈകുന്നേരം 04:00 മണിക്കു മുൻപായി Parish Office ൽ അറിയിക്കണമെന്ന് ഓർമിപ്പിക്കുന്നു. അതിനുശേഷമുള്ള അറിയിപ്പുകൾ സ്വീകരിക്കുന്നതല്ല.

Today’s Prayer Meeting

1) St. Thomas Ward 04:30-ന് St. Chavara Hall-ൽ വെച്ച്.

2) St. Pauls Ward 06:00 മണിക്ക് Shanti Dham Convent-ൽ വെച്ച്.

3) St. Sebastian Ward 06:30-ന് Gabriel CJ-യുടെ ഭവനത്തിൽ വച്ച്.

4) St. Francis Asisi Ward 06:00 മണിക്ക് ഗീനോ വർഗീസിൻ്റെ ഭവനത്തിൽ വച്ച്.

5) Holy Family Ward 06:00 മണിക്ക് PO Jacob-ന്റെ ഭവനത്തിൽ വച്ച്.