സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.
അറിയിപ്പുകൾ
തിയതി: 05/07/2026
1) നമ്മുടെ ഇടവക മധ്യസ്ഥനായ മാർത്തോമാ ശ്ലീഹായുടെ തിരുനാളും ഇടവക ദിനവും ജൂലൈ 19 ഞായറാഴ്ച്ചയാണ് ആഘോഷിക്കുന്നതാണ്. തിരുനാളിനോടനുബന്ധിച്ചുള്ള നൊവേന ജൂലൈ 10 വെള്ളിയാഴ്ച്ച കൊടിയേറ്റത്തോടു കൂടി ആരംഭിക്കുന്നു. ജൂലൈ 10 മുതൽ ജൂലൈ 18 വരെ തിരുനാളിനൊരുക്കമായുള്ള നവനാൾ ദിനങ്ങൾ ആയതിനാൽ വൈകിട്ട് 07:00 മണിയുടെയും 8:30-ന്റെയും വി. കുർബാനകൾ ഉണ്ടായിരിക്കുന്നതല്ല. തിരുനാൾ ദിനമായ ജൂലൈ 19-ന് ഞായറാഴ്ച്ച ആഘോഷമായ തിരുനാൾ കുർബാന രാവിലെ 08:30-ന്, തുടർന്ന് ഇടവക ദിനാഘോഷങ്ങളും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. തിരുനാളിനൊരുക്കമായുള്ള നവനാൾ ദിനങ്ങളിൽ നേർച്ച നൽകുവാൻ ആഗ്രഹിക്കുന്നവർ ഓഫീസിൽ പേരുകൾ നൽകുക.
2) ഇടവക ദിനത്തോടനുബന്ധിച്ച് ജൂലൈ 19-ന് നടക്കുന്ന ഇടവക ദിനാഘോഷത്തിൽ വ്യത്യസ്തങ്ങളായ മേഖലകളിൽ തങ്ങളുടെ പ്രതിഭ ശേഷിക്ക് അവാർഡിന് അർഹരായിട്ടുള്ളവരും, ഈ കഴിഞ്ഞ വർഷം MBBS-MD വിജയകരമായി പൂർത്തിയാക്കിയവരും, 80 വയസും അതിനു മുകളിലുള്ളവരുമായ ഇടവകാംഗങ്ങളെയും, 2025-ലെ ഇടവക ദിനത്തിന് ശേഷം 2025-26 വർഷത്തിൽ വിവാഹ ജീവിതത്തിന്റെ 25, 50 വാർഷികം ആഘോഷിക്കുന്നവരേയും ആദരിക്കുന്നതാണ്. അവരുടെ ഫോട്ടോ സഹിതം ജൂലൈ 6-നകം പാരിഷ് ഓഫീസിലോ വാർഡ് കൗൺസിലേഴ്‌സ് മുഖേനയോ അറിയിക്കണമെന്ന് ഓർമിപ്പിക്കുന്നു.
3) 2026–27 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റിമാരുടെ സത്യപ്രതിജ്ഞ ജൂലൈ 19-ന് ഞായറാഴ്ച്ച രാവിലെ 08:30-ന്റെ വി. കുർബാനയ്ക്കു ശേഷം ഉണ്ടായിരിക്കുന്നതാണ്. 2025– 26 വർഷം ട്രസ്റ്റിമാരായി സ്തുത്യർഹമായി സേവനം അനുഷ്‌ടിച്ച ട്രസ്റ്റിമാരെ അന്നേ ദിവസം പ്രത്യേകം ആദരിക്കുന്നതായിരിക്കും.
4) ജൂലൈ 26-ന് 2026-27 വർഷത്തിലെ പാരിഷ് കൗൺസിൽ അംഗങ്ങൾ രാവിലെ 09:00 മണിയുടെ വി. കുർബാനമധ്യേ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുക്കുന്നതായിരിക്കും. തുടർന്ന് 10:30-നു പാരിഷ് കൗൺസിൽ മീറ്റിങ്ങും Orientation Program ഉണ്ടായിരിക്കുന്നതാണ്.
5) ഒൻപതാം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായുള്ള ക്ലാസ് പി. ടി. എ (PTA) യോഗം ഇന്ന് രാവിലെ 9:00 മണിയുടെ വി. കുർബാനയ്ക്ക് ശേഷം Mini Hall-ൽ വെച്ച് നടത്തുന്നതാണ്.
6) 2026 ഓഗസ്റ്റ് 15, 16 തീയതികളിൽ നടത്താനിരിക്കുന്ന കാറ്റിക്കിസം വിദ്യാർത്ഥികളുടെ ധ്യാനത്തിന്റെ ഒരുക്കങ്ങൾ തീരുമാനിക്കുന്നതിനായുള്ള പി. ടി. എ (PTA) ജനറൽ ബോഡി യോഗം അടുത്ത ഞായറാഴ്ച്ച രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്ക് ശേഷം പാരിഷ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ വെച്ച് നടത്തുന്നതാണ്.
7) ഈ വർഷത്തെ നമ്മുടെ ഇടവകയിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നവംബർ 21-ന് ശനിയാഴ്ച്ച നടക്കുന്നതാണ്. കുട്ടികളെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ചേർക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ പാരിഷ് ഓഫീസിൽ നിന്നും രജിസ്ട്രേഷൻ ഫോം വാങ്ങി പൂരിപ്പിച്ച്, കുട്ടിയുടെ ബാപ്റ്റിസം സർട്ടിഫിക്കറ്റിന്റെ കോപ്പിയോടു കൂടെ 2026 ജൂലൈ 31-നകം സമർപ്പിക്കണമെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.
8) CBC, Diocese of Mandya, നടത്തുന്ന ഫാമിലി ബൈബിൾ ക്വിസ് ആഗസ്റ്റ് 23-ന് നടത്തപ്പെടുന്നു. ഇതിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുടുംബങ്ങൾ തങ്ങളുടെ പേരുവിവരങ്ങൾ ജൂലൈ 19-നകം ഓഫീസിൽ നൽകേണ്ടതാണ്. ഓരോ ടീമിലും 4 മുതൽ 10 വരെയുള്ള ക്ലാസുകളിൽ നിന്നുള്ള കുറഞ്ഞത് ഒരു കാറ്റിക്കിസം വിദ്യാർത്ഥിയെങ്കിലും ഉണ്ടായിരിക്കണം, കൂടാതെ മാതാപിതാക്കൾ രണ്ടുപേരുടെയും പങ്കാളിത്തവും ഉണ്ടായിരിക്കണം.
9) കേരള കാത്തലിക് ബൈബിൾ സൊസൈറ്റി വർഷം തോറും നടത്തിവരുന്ന ലോഗോസ് ബൈബിൾ ക്വിസ് ഈ വർഷം സെപ്റ്റംബർ 27-ന് നടത്തപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ ലിങ്കും സിലബസും എല്ലാ വാർഡ് ഗ്രൂപ്പുകളിലേക്കും കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമുകളിലേക്കും അയച്ചിട്ടുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 12 ആണ്.
10) ഇന്ന് 10:50-ന്റെ വി. കുർബാനയ്ക്കു ശേഷം STARTT ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്. STARTT-ൽ ചേർന്നിരിക്കുന്ന എല്ലാ STARTTites-ഉം AC Hall-ൽ എത്തിച്ചേരേണ്ടതാണ്.
11) സെന്റ് ക്രിസ്റ്റഫർ അസോസിയേഷന്റെ പ്രതിമാസ യോഗവും, ഭാരവാഹി തിരഞ്ഞെടുപ്പും ഇന്ന് രാവിലെ 07:15-ന് റാണി മരിയ ഹാളിൽ വച്ച് നടത്തപ്പെടുന്നു.
12) സഭയുടെ അൽമായ സംഘടനയായ കത്തോലിക്കാ കോൺഗ്രസ് നമ്മുടെ ഇടവക യൂണിറ്റിന്റെ ഉത്‌ഘാടനം ഇന്ന് 09:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം St. Chavara Hall-ൽ വച്ച് നടക്കുന്നു. സ്ത്രീപുരുഷ ഭേതമന്യേ 18 വയസ്സിനു മുകളിലുള്ള എല്ലാ ഇടവകാംഗങ്ങളെയും സ്വാഗതം ചെയ്യുന്നു.
13) സെന്റ് തോമസ് മെഡിക്കൽ ഫോറവും ഹീലിങ് എർത്ത് മൾട്ടി സ്പെഷ്യാലിറ്റി ആയുർവേദ ആശുപത്രിയും സംയുക്തമായി ഇന്ന് രാവിലെ 08:30 മുതൽ സെന്റ് ജോസഫ് ഹാളിൽ ഒരു ആയുർവേദ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇതോടൊപ്പം ബേസിക് മെഡിക്കൽ ചെക്കപ്പും ഉണ്ടായിരിക്കുന്നതാണ്.
14) SCA-യുടെ പ്രതിമാസ യോഗം ഇന്ന് രാവിലെ 10:30-ന് Parish Administrative ബ്ലോക്കിൽ വച്ചു നടത്തുന്നു. എല്ലാ അംഗങ്ങളും പങ്കെടുക്കണം എന്ന് അറിയിക്കുന്നു.
15) പിതൃവേദി യൂണിറ്റിന്റെ വാർഷിക പൊതുയോഗവും, 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 2026 ജൂലൈ 12 ഞായറാഴ്ച്ച രാവിലെ 7:15-ന്റെ വി. കുർബാനയ്ക്ക് ശേഷം സെന്റ് ചാവറ ഹാളിൽ വെച്ച് നടത്തപെടുന്നു.
16) Young Couples Apostolate-ന്റെ നേതൃത്വത്തിൽ നവദമ്പത്തികൾക്കും, മാതാപിതാകൾക്കും നവജാത ശിശുക്കൾ, കൈക്കുഞ്ഞുങ്ങൾ, കുഞ്ഞു മക്കൾ എന്നിവരെ സംബന്ധിക്കുന്ന ഒരു സെമിനാർ Infant & Toddler First Aid – What every young couple needs to know എന്ന പേരിൽ July 12-ന് ഞായറാഴ്ച്ച രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം സെന്റ് ചാവറ ഹാളിൽ വച്ച് നടത്തപെടുന്നു.
17) 2025–2026 അധ്യായന വർഷത്തിൽ വേദപാഠത്തിനും, ICSE, STATE, CBSE സിലബസുകളിലും പത്താം ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ അവരുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സെന്റ് വിൻസെന്റ് ഡി പോൾ സംഘടനയുടെ ഭാരവാഹികളുടെ പക്കലോ പാരിഷ് ഓഫീസിലോ ജൂലൈ 12-ന് മുൻപായി സമർപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അർഹരായ വിദ്യാർത്ഥികൾക്ക് ഇടവകദിനത്തിൽ സ്കോളർഷിപ്പ് നൽകുന്നതായിരിക്കും.
18) ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള Special Intensive Revision (SIR) നടപടികൾ നടത്തിവരുന്നു. ഇതിന്റെ ഭാഗമായി Booth Level Officer (BLO) നിങ്ങളുടെ വീടുകൾ സന്ദർശിക്കുകയോ ആവശ്യമായ വിവരങ്ങളും രേഖകളും ആവശ്യപ്പെടുകയോ ചെയ്തേക്കാം. 18 വയസ്സ് പൂർത്തിയായവർ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും, പേര്, വിലാസം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകൾ തിരുത്തുന്നതിനും ആവശ്യമായ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനും എല്ലാവരും പരിശ്രമിക്കുമല്ലോ. ആർക്കെങ്കിലും ഇതിന് ആവശ്യമായ സഹായങ്ങൾ ആവശ്യമെങ്കിൽ ഇടവക തലത്തിലും ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കാവുന്നതാണ്.
19) സാന്തോം മെസഞ്ചറിലേക്കുള്ള ലേഖനങ്ങളും, വാർഡുകളിൽ നിന്നുള്ള വാർത്തകളും അതുപോലെ തന്നെ ജന്മദിനം, വിവാഹം, മരണ വാർഷികം തുടങ്ങിയ പരസ്യങ്ങളും ജൂലൈ 27 തിങ്കളാഴ്ചയ്ക്കു മുമ്പ് പാരിഷ് ഓഫീസിൽ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
19) Sunday’s Parish Notice-ൽ ചേർക്കുവാൻ താത്പര്യമുള്ള എല്ലാ അറിയിപ്പുകളും വെള്ളിയാഴ്ച്ച വൈകുന്നേരം 04:00 മണിക്കു മുൻപായി Parish Office ൽ അറിയിക്കണമെന്ന് ഓർമിപ്പിക്കുന്നു. അതിനുശേഷമുള്ള അറിയിപ്പുകൾ സ്വീകരിക്കുന്നതല്ല.
Today’s Prayer Meeting
1) St. Antony’s Ward 10:30-ന് Rani Maria Hall-ൽ വെച്ച്.
2) Holy Trinity Ward 06:00 മണിക്ക് Sebastian K M-ന്റെ ഭവനത്തിൽ വച്ച്.
3) St. Xavier’s Ward 06:00 മണിക്ക് Jesmin Tom-ന്റെ ഭവനത്തിൽ വച്ച്.
4) St. Alphonsa ward 06:00 മണിക്ക് Francis Xavier-ന്റെ ഭവനത്തിൽ വച്ച്.
5) St. Mariyam Thresia Ward 06:00 മണിക്ക് Paul John– ന്റെ ഭവനത്തിൽ വച്ച്.