സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.
അറിയിപ്പുകൾ
തിയതി: 28/06/2026
1) ഇന്ന് രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം മിനി ഹാളിൽ വച്ച് പൊതുയോഗവും തുടർന്ന് Trustee Election-ഉം നടക്കുന്നതാണ്.
2) ജൂലൈ 3-ന് ഭാരതത്തിന്റെ അപ്പസ്തോലനും വിശ്വാസത്തിൽ നമ്മുടെ പിതാവുമായ വി. മാർ തോമ ശ്ലീഹായുടെ ദുക്‌റാന തിരുനാൾ ആചരിക്കുന്നു. അന്നേ ദിവസം കടമുള്ള ദിവസമായതിനാൽ വൈകുന്നേരം ആഘോഷമായ റാസ കുർബാനയ്ക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
3) നമ്മുടെ ഇടവക മധ്യസ്ഥനായ മാർത്തോമാ ശ്ലീഹായുടെ തിരുനാളും ഇടവക ദിനവും ജൂലൈ 19 ഞായറാഴ്ച്ചയാണ് ആഘോഷിക്കുന്നതാണ്. തിരുനാളിനോടനുബന്ധിച്ചുള്ള നൊവേന ജൂലൈ 10 വെള്ളിയാഴ്ച്ച കൊടിയേറ്റത്തോടു കൂടി ആരംഭിക്കുന്നു. ജൂലൈ 10 മുതൽ ജൂലൈ 18 വരെ തിരുനാളിനൊരുക്കമായുള്ള നവനാൾ ദിനങ്ങൾ ആയതിനാൽ വൈകിട്ട് 07:00 മണിയുടെയും 8:30-ന്റെയും വി. കുർബാനകൾ ഉണ്ടായിരിക്കുന്നതല്ല. തിരുനാൾ ദിനമായ ജൂലൈ 19-ന് ഞായറാഴ്ച്ച ആഘോഷമായ തിരുനാൾ കുർബാന രാവിലെ 09:00-ന്, തുടർന്ന് ഇടവക ദിനാഘോഷങ്ങളും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. തിരുനാളിനൊരുക്കമായുള്ള നവനാൾ ദിനങ്ങളിൽ നേർച്ച നൽകുവാൻ ആഗ്രഹിക്കുന്നവർ ഓഫീസിൽ പേരുകൾ നൽകുക.
4) ഇടവക ദിനത്തോടനുബന്ധിച്ച് ജൂലൈ 19-ന് നടക്കുന്ന ഇടവക ദിനാഘോഷത്തിൽ വ്യത്യസ്തങ്ങളായ മേഖലകളിൽ തങ്ങളുടെ പ്രതിഭ ശേഷിക്ക് അവാർഡിന് അർഹരായിട്ടുള്ളവരും, ഈ കഴിഞ്ഞ വർഷം MBBS-MD വിജയകരമായി പൂർത്തിയാക്കിയവരും, 80 വയസും അതിനു മുകളിലുള്ളവരുമായ ഇടവകാംഗങ്ങളെയും, 2025-ലെ ഇടവക ദിനത്തിന് ശേഷം 2025-26 വർഷത്തിൽ വിവാഹ ജീവിതത്തിന്റെ 25, 50 വാർഷികം ആഘോഷിക്കുന്നവരേയും ആദരിക്കുന്നതാണ്. അവരുടെ ഫോട്ടോ സഹിതം ജൂലൈ 6-നകം പാരിഷ് ഓഫീസിലോ വാർഡ് കൗൺസിലേഴ്‌സ് മുഖേനയോ അറിയിക്കണമെന്ന് ഓർമിപ്പിക്കുന്നു.
5) 2026 ഓഗസ്റ്റ് 15, 16 തീയതികളിൽ നടത്താനിരിക്കുന്ന കാറ്റിക്കിസം വിദ്യാർത്ഥികളുടെ ധ്യാനത്തിന്റെ ഒരുക്കങ്ങൾ തീരുമാനിക്കുന്നതിനായുള്ള പി. ടി. എ (PTA) ജനറൽ ബോഡി യോഗം ജൂലൈ 12 ഞായറാഴ്ച്ച, രാവിലെ 09:00 മണിയിലെ വി. കുർബാനയ്ക്ക് ശേഷം പാരിഷ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ വെച്ച് നടത്തുന്നതാണ്.
6) ഒൻപതാം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായുള്ള ക്ലാസ് പി. ടി. എ (PTA) യോഗം ജൂലൈ 5 ഞായറാഴ്ച്ച, രാവിലെ 9:00 മണിയിലെ വി. കുർബാനയ്ക്ക് ശേഷം ചാവറ ഹാളിൽ വെച്ച് നടത്തുന്നതാണ്.
7) സെന്റ് ക്രിസ്റ്റഫർ അസോസിയേഷന്റെ പ്രതിമാസ യോഗവും, ഭാരവാഹി തിരഞ്ഞെടുപ്പും ജൂലൈ മാസം അഞ്ചാം തിയതി രാവിലെ 07:15-ന് റാണി മരിയ ഹാളിൽ വച്ച് നടത്തപ്പെടുന്നു.
8) പിതൃവേദി യൂണിറ്റിന്റെ വാർഷിക പൊതുയോഗവും, 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 2026 ജൂലൈ 12 ഞായറാഴ്ച രാവിലെ 7:15-ലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം സെന്റ് ചാവറ ഹാളിൽ വെച്ച് നടക്കുന്നു.
9) Young Couples Apostolate-ന്റെ നേതൃത്വത്തിൽ നവദമ്പത്തികൾക്കും, മാതാപിതാകൾക്കും നവജാത ശിശുക്കൾ, കൈക്കുഞ്ഞുങ്ങൾ, കുഞ്ഞു മക്കൾ എന്നിവരെ സംബന്ധിക്കുന്ന ഒരു സെമിനാർ Infant & Toddler First Aid – What every young couple needs to know എന്ന പേരിൽ July 12-ന് ഞായറാഴ്ച്ച രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം സെന്റ് Chavara ഹാളിൽ വച്ച് നടത്തപെടുന്നു.
10) 2025–2026 അധ്യായന വർഷത്തിൽ വേദപാഠത്തിനും, ICSE, STATE, CBSE സിലബസുകളിലും പത്താം ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ അവരുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സെന്റ് വിൻസെന്റ് ഡി പോൾ സംഘടനയുടെ ഭാരവാഹികളുടെ പക്കലോ പാരിഷ് ഓഫീസിലോ ജൂലൈ 12-ന് മുൻപായി സമർപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അർഹരായ വിദ്യാർത്ഥികൾക്ക് ഇടവകദിനത്തിൽ സ്കോളർഷിപ്പ് നൽകുന്നതായിരിക്കും.
11) ഫിഫ ലോകകപ്പിനോടനുബന്ധിച്ച് നമ്മുടെ പള്ളിയുടെ യുവജന സംഘടനയായ (SMYM)സെന്റ് തോമസ് യൂത്ത്, എല്ലാ ഇടവകാംഗങ്ങൾക്കുമായി ഒരു Online FIFA ലോകകപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നതിനുള്ള ലിങ്ക് വാർഡ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പള്ളി നോട്ടീസ് ബോർഡിലും ലഭ്യമാണ്. പങ്കെടുക്കാനുള്ള അവസാന തീയതി ജൂലൈ 3 വരെ ആയിരിക്കും.
12) CBC, Diocese of Mandya, നടത്തുന്ന ഫാമിലി ബൈബിൾ ക്വിസ് ആഗസ്റ്റ് 23-ന് നടത്തപ്പെടുന്നു. ഇതിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുടുംബങ്ങൾ തങ്ങളുടെ പേരുവിവരങ്ങൾ ജൂലൈ 19-നകം ഓഫീസിൽ നൽകേണ്ടതാണ്. ഓരോ ടീമിലും 4 മുതൽ 10 വരെയുള്ള ക്ലാസുകളിൽ നിന്നുള്ള കുറഞ്ഞത് ഒരു കാറ്റിക്കിസം വിദ്യാർത്ഥിയെങ്കിലും ഉണ്ടായിരിക്കണം, കൂടാതെ മാതാപിതാക്കൾ രണ്ടുപേരുടെയും പങ്കാളിത്തവും ഉണ്ടായിരിക്കണം.
13) കേരള കാത്തലിക് ബൈബിൾ സൊസൈറ്റി വർഷം തോറും നടത്തിവരുന്ന ലോഗോസ് ബൈബിൾ ക്വിസ് ഈ വർഷം സെപ്റ്റംബർ 27-ന് നടത്തപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ ലിങ്കും സിലബസും എല്ലാ വാർഡ് ഗ്രൂപ്പുകളിലേക്കും കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമുകളിലേക്കും അയച്ചിട്ടുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 12 ആണ്.
14) സഭയുടെ അൽമായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് നമ്മുടെ ഇടവക യൂണിറ്റിന്റെ ഉത്‌ഘാടനം 05-07-2026 ഞായറാഴ്ച്ച രാവിലെ 10:30-ന് എ. സി. ഹാളിൽ വച്ച് നടക്കുന്നു. 18 വയസിനു മുകളിൽ പ്രായമുള്ള എല്ലാ ഇടവകാംഗങ്ങൾക്കും ഈ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കാവുന്നതാണ്.
15) സെന്റ് തോമസ് മെഡിക്കൽ ഫോറവും ഹീലിങ് എർത്ത് മൾട്ടി സ്പെഷ്യാലിറ്റി ആയുർവേദ ആശുപത്രിയും സംയുക്തമായി 2026 ജൂലൈ 5 ഞായറഴ്ച്ച രാവിലെ 08:30 മുതൽ സെന്റ് ജോസഫ് ഹാളിൽ ഒരു ആയുർവേദ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇതോടൊപ്പം ബേസിക് മെഡിക്കൽ ചെക്കപ്പും ഉണ്ടായിരിക്കുന്നതാണ്.
16) Santhome Choir-ൽ ഗായിക ഗായകന്മാരേയും വാദ്യോപകരണങ്ങൾ വായിക്കുന്നവരെയും ആവശ്യമുണ്ട്. താല്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് നൽകുക.
17) STARTT-ൻ്റെ നേതൃത്വത്തിൽ നമ്മുടെ ദേവാലയത്തിൽ, 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി നടത്തിക്കൊണ്ടിരിക്കുന്ന ലീഡർഷിപ്പ് ഡെവലപ്മെൻ്റ് ക്ലാസ്സുകളിൽ പുതിയതായി ചേരുവാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ പേരുകൾ പാരീഷ് ഓഫീസിൽ രജിസ്റ്റർ ചെയ്യുവാൻ അറിയിക്കുന്നു. സ്റ്റാർട്ട് ക്ലാസുകൾ ഇന്ന് 10:50-ൻ്റെ വി. കുർബാനയ്ക്കു ശേഷം A/C ഹാളിൽ ആരംഭിക്കുന്നതാണ്. സ്റ്റാർട്ടിൽ ചേർന്നിരിക്കുന്ന എല്ലാവരും അവരുടെ മാതാപിതാക്കളും A/C ഹാളിൽ എത്തേണ്ടതാണ്. ഇനി ആരെങ്കിലും ചേരുവാൻ ആഗ്രഹിക്കുന്നെങ്കിൽ, അവർക്കായി Sport Registration AC ഹാളിൽ ഉണ്ടായിരിക്കുന്നതാണ്.
18) Sunday’s Parish Notice-ൽ ചേർക്കുവാൻ താത്പര്യമുള്ള എല്ലാ അറിയിപ്പുകളും വെള്ളിയാഴ്ച്ച വൈകുന്നേരം 04:00 മണിക്കു മുൻപായി Parish Office ൽ അറിയിക്കണമെന്ന് ഓർമിപ്പിക്കുന്നു. അതിനുശേഷമുള്ള അറിയിപ്പുകൾ സ്വീകരിക്കുന്നതല്ല.
Today’s Prayer Meeting
1) Sacred Heart Ward 12:00 മണിക്ക് St. Joseph Hall-ൽ വെച്ച്.
2) St. Joseph Ward Adugodi 05:00 മണിക്ക് Ajesh Antony-യുടെ ഭവനത്തിൽ വച്ച്.
3) Don Bosco Ward 06:30 മണിക്ക് Sibi George-ന്റെ ഭവനത്തിൽ വച്ച്.
4) Infant Jesus Ward 05:30 മണിക്ക് Rasil Raphael-ന്റെ ഭവനത്തിൽ വച്ച്.