സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.
അറിയിപ്പുകൾ
21/06/2026
1) ഇന്ന് രാവിലെ 09:00 മണിക്ക് Dharmaram ചാപ്പലിൽ ഈശോയുടെ തിരുഹൃദയ തിരുനാളിന്റെ ആഘോഷമായ വി. കുർബാനയും തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും ഉള്ളതിനാൽ ഇന്ന് നമ്മുടെ ഇടവകയിൽ രാവിലെ 09:00 മണിയുടെ വി. കുർബാന ഉണ്ടായിരിക്കുന്നതല്ല. തിരുഹൃദയ തിരുനാളിലേക്കു ബഹു. റെക്റ്റർ അച്ചന്റെ പേരിൽ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
2) അടുത്ത ഞായറാഴ്ച്ച 09:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം മിനി ഹാളിൽ വച്ച് പൊതുയോഗവും തുടർന്ന് Trustee Election-ഉം നടക്കുന്നതാണ്. അടുത്ത വർഷം ഇടവകയിൽ ട്രസ്റ്റിമാരായി നിസ്വാർത്ഥ സേവനമനുഷ്ഠിക്കുവാൻ താത്പര്യമുള്ളവർ നോമിനേഷൻ ഫോം പൂരിപ്പിച്ച് ജൂൺ 23-ന് ചൊവ്വാഴ്ച്ച വൈകുന്നേരം 7 മണിക്കു മുൻപായി ബഹു. വികാരിയച്ചനെ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
3) നമ്മുടെ ഇടവക മധ്യസ്ഥനായ മാർത്തോമാ ശ്ലീഹായുടെ തിരുനാളും ഇടവക ദിനവും ജൂലായ് 19 ഞായറാഴ്ച്ച ആഘോഷിക്കുന്നതാണ്. തിരുനാളിനോടനുബന്ധിച്ചുള്ള നൊവേന ജൂലൈ 10 വെള്ളിയാഴ്ച്ച കൊടിയേറ്റത്തോടു കൂടി ആരംഭിക്കുന്നതാണ്. ജൂലൈ 10 മുതൽ ജൂലൈ 18 വരെ തിരുനാളിനൊരുക്കമായുള്ള നവനാൾ ദിനങ്ങൾ ആയതിനാൽ വൈകിട്ട് 07:00 മണിയുടെയും 8:30 ന്റെയും വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കുന്നതല്ല. തിരുനാൾ ദിനമായ ജൂലൈ 19-)0 തീയതി ഞായറാഴ്ച ആഘോഷമായ തിരുനാൾ കുർബാന രാവിലെ 09:00-ന് ആയിരിക്കും, തുടർന്ന് ഇടവക ദിനാഘോഷങ്ങളും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം രാവിലെ 06:00 മണിക്കും 07:15-നും വൈകിട്ട് 06:00 മണിക്കും വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കുന്നതാണ്. മറ്റ് സമയങ്ങളിലെ വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കുന്നതല്ല. തിരുനാളിനൊരുക്കമായുള്ള നവനാൾ ദിനങ്ങളിൽ നേർച്ച നൽകുവാൻ ആഗ്രഹിക്കുന്നവർ ഓഫീസിൽ പേരുകൾ നൽകുക. തിരുനാളിന്റെ കൂടുതൽ വിവരങ്ങൾ വാട്സാപ്പിലൂടെ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.
4) ഇടവക ദിനത്തോടനുബന്ധിച്ച് ജൂലായ് 19-ന് നടക്കുന്ന ഇടവക ദിനാഘോഷത്തിൽ കഴിഞ്ഞ വർഷങ്ങളിലെപോലെ ഈ വർഷവും വ്യത്യസ്തങ്ങളായ മേഖലകളിൽ തങ്ങളുടെ പ്രതിഭ ശേഷിക്ക് അവാർഡിന് അർഹരായിട്ടുള്ളവരും, ഈ കഴിഞ്ഞ വർഷം MBBS-MD വിജയകരമായി പൂർത്തിയാക്കിയവരും, 80 വയസും അതിനു മുകളിലുള്ളവരുമായ ഇടവകാംഗങ്ങളെയും, 2025-ലെ ഇടവക ദിനത്തിന് ശേഷം 2025-26 വർഷത്തിൽ വിവാഹ ജീവിതത്തിന്റെ 25, 50 വാർഷികം ആഘോഷിക്കുന്നവരേയും ആദരിക്കുന്നതാണ്. അവരുടെ ഫോട്ടോ സഹിതം ജൂലൈ 6-നകം പാരിഷ് ഓഫീസിലോ വാർഡ് കൗൺസിലേഴ്‌സ് മുഖേനയോ അറിയിക്കണമെന്ന് ഓർമിപ്പിക്കുന്നു.
5) നമ്മുടെ ഇടവകയുടെ ഇടവക ദിനത്തോടനുബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുവേണ്ടി ഇടവകയിലെ എല്ലാ സംഘടനകളുടേയും പ്രസിഡന്റുമാരുടെ ഒരു സംയുക്ത മീറ്റിങ്ങ് നാളെ തിങ്കളാഴ്ച്ച വൈകിട്ട് 08:00 മണിക്ക് സെന്റ് ചാവറ ഹാളിൽ ക്രമീകരിച്ചിരിക്കുന്നു. എല്ലാ സംഘടനകളിലെയും പ്രസിഡന്റുമാരോ നിയോഗിക്കപ്പെട്ട വ്യക്തികളോ മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.
6) Young Couples Association-ന്റെ ജൂൺ മാസത്തിലെ മീറ്റിംഗ് അടുത്ത ഞായറാഴ്ച്ച രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം സെന്റ് ജോസഫ് ഹാളിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ Young Couples-നെയും മീറ്റിങ്ങിലേക്കു ക്ഷണിക്കുന്നു.
7) അടുത്ത ഞായറാഴ്ച്ച (28-06-2026) രാവിലെ 07:15-ന്റെ വി. കുർബാനയ്ക്കു ശേഷം വൈസ് & വാം ഫോറത്തിന്റെ നേതൃത്വത്തിൽ സീനിയർ സിറ്റിസൻസിനുവേണ്ടി ഡിമെൻഷ്യ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെഷൻ റാണി മരിയ ഹാളിൽ വച്ച് നടത്തപ്പെടുന്നു. ഈ സെഷനിലേക്കു എല്ലാ സീനിയർ സിറ്റിസൻസിനെയും സ്വാഗതം ചെയ്യുന്നു.
8) അടുത്ത ഞായറാഴ്ച്ച രാവിലെ 7.15-ന്റെ വിശുദ്ധ കുർബാനയ്ക്കു ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാർത്ഥന പിതൃവേദിയുടെ നേതൃത്വത്തിൽ നടത്തുന്നു. April, May, June മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
9) സെന്റ് ക്രിസ്റ്റഫർ അസോസിയേഷന്റെ പ്രതിമാസ യോഗവും, ഭാരവാഹി തിരഞ്ഞെടുപ്പും ജൂലൈ മാസം അഞ്ചാം തിയതി രാവിലെ 07:15-ന് റാണി മാറിയ ഹാളിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ അംഗങ്ങളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
10) ലഹരിവിമുക്ത നാളേക്കായുള്ള യുവതീയുവാക്കളുടെ നിലപാടും അവയ്‌ക്കെതിരെയുള്ള നമ്മുടെ ഉറച്ച പ്രഖ്യാപനവുമായി സാന്തോം പ്രൊഫഷണൽസ് ഫോറത്തിന്റെ നേതൃത്വത്തിൽ ലോക ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് ജൂൺ 28-ന് രാവിലെ 05:30-ന് Community Run സംഘടിപ്പിക്കുന്നു. തുടർന്ന് രാവിലെ 08:00 മണിക്ക് മെയിൻ ഹാളിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ, ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശം Dr. Gopakumar, IRS നൽകുന്നതാണ്. എല്ലാവർക്കും സ്വാഗതം.
11) സാന്തോം പ്രൊഫഷണൽ ഫോറം SPF-ൻ്റെ Inauguration-ഉം പുതിയ Core Committee oath taking ceremony-യും ഇന്ന് നടത്തപ്പെടുന്നു. SPF അംഗങ്ങൾക്കായി 02:00 മണിക്ക് പ്രത്യേക കുമ്പസാരവും തുടർന്ന് 03:00 മണിക്ക് വി. കുർബാനയും ഉണ്ടായിരിക്കുന്നതാണ്.
12) സ്വന്തം ഇടവകയുടെ പുറത്തും ഈ ഇടവകാതിർത്തിയിൽ താമസിക്കുന്ന, എല്ലായുവതി-യുവാക്കളും അവരുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്ത് Youth Identity Card എടുക്കുകയും. SPF (Santhome Professional Forum) ത്തിൽ അംഗത്വം എടുക്കേണ്ടതുമാണ്. വിവാഹത്തിനാവശ്യമായ Free State Certificate ലഭിക്കാൻ ഇത് നിർബന്ധമാണ്.
13) 6 മാസത്തിൽ അധികമായി ഇടവകാതിര്‍ത്തിയിൽ താമസിക്കുന്ന, ഇടവകയില്‍ ചേര്‍ന്നിട്ടില്ലാത്ത കുടുംബങ്ങള്‍ എത്രയും വേഗം ഇടവക ചേരുകയും, വാര്‍ഡുകള്‍ മാറിയിട്ടുള്ളവര്‍ പളളിയിലെ ഫാമിലി റെക്കോർഡിൽ വിവരം രേഖപ്പെടുത്തുകയും വാര്‍ഡ് കൗണ്‍സിലേഴ്സിന്‍റെ കയ്യില്‍ പേരുവിവരം കൊടുക്കേണ്ടതുമാണ്. വാര്‍ഷിക വരിസംഖ്യ കുടിശികയുളള ഭവനങ്ങള്‍ അടച്ച് തീര്‍ക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.
14) സഭയുടെ അൽമായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് നമ്മുടെ ഇടവക യൂണിറ്റിന്റെ ഉത്‌ഘാടനം 05-07-2026 ഞായറാഴ്ച്ച രാവിലെ 10:30 ന് എ.സി. ഹാളിൽ വച്ച് നടക്കുന്നു. 18 വയസിനു മുകളിൽ പ്രായമുള്ള എല്ലാ ഇടവകാംഗങ്ങൾക്കും ഈ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കാവുന്നതാണ്.
15) Santhome Choir-ൽ ഗായിക ഗായകന്മാരേയും വാദ്യോപകരണങ്ങൾ വായിക്കുന്നവരെയും ആവശ്യമുണ്ട്. താല്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് നൽകുക.
16) STARTT-ൻ്റെ നേതൃത്വത്തിൽ നമ്മുടെ ദേവാലയത്തിൽ, 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി നടത്തിക്കൊണ്ടിരിക്കുന്ന ലീഡർഷിപ്പ് ഡെവലപ്മെൻ്റ് ക്ലാസ്സുകളിൽ പുതിയതായി ചേരുവാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ പേരുകൾ പാരീഷ് ഓഫീസിൽ രജിസ്റ്റർ ചെയ്യുവാൻ അറിയിക്കുന്നു. സ്റ്റാർട്ട് ക്ലാസുകൾ വരുന്ന ഞായറാഴ്ച (ജൂൺ 28) 10:50-ൻ്റെ വിശുദ്ധ ബലിക്ക് ശേഷം A/C ഹാളിൽ ആരംഭിക്കുന്നതാണ്. സ്റ്റാർട്ടിൽ ചേർന്നിരിക്കുന്ന എല്ലാവരും അവരുടെ മാതാപിതാക്കളും A/C ഹാളിൽ എത്തേണ്ടതാണ്.
17) സാന്തോം കിൻഡറിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. Play Group, Pre KG, LKG, UKG, കൂടാതെ Day Care ഉം പുതുതായി തുടങ്ങുകയാണ്. കൂടുതൽ വിവരങ്ങൾക്ക് സാന്തോം കിൻഡർ ഓഫീസുമായി ബന്ധപ്പെടുക.
18) Sunday’s Parish Notice-ൽ ചേർക്കുവാൻ താത്പര്യമുള്ള എല്ലാ അറിയിപ്പുകളും വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്കു മുൻപായി Parish Office ൽ അറിയിക്കണമെന്ന് ഓർമിപ്പിക്കുന്നു. അതിനുശേഷമുള്ള അറിയിപ്പുകൾ സ്വീകരിക്കുന്നതല്ല.
19) കഴിഞ്ഞ ഞായറാഴ്ച്ച St. Vincent de Paul സംഘടനക്കു ലഭിച്ച സംഭാവന 28911/- നിങ്ങളുടെ ഉദാരമായ സഹകരണത്തിന് നന്ദി.
Today’s Prayer Meeting
1) St. Marys Ward 05:00 മണിക്ക് St. Joseph Hall-ൽ വെച്ച്.
2) St. Jude Ward 05:00 മണിക്ക് Balantyne-ന്റെ ഭവനത്തിൽ വച്ച്.
3) St. George Ward 06:00 മണിക്ക് Rossy Paul-ന്റെ ഭവനത്തിൽ വച്ച്.