June 13, 2026

Sunday Notice 14 June 2026

സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.

അറിയിപ്പുകൾ

07/06/2026

1) ഡോണേഴ്സ് ട്രസ്റ്റീ ഇലക്ഷൻ ഇന്ന് രാവിലെ 07:15-ന്റെ വി. കുർബാനയ്ക്കു ശേഷം സെന്റ് ചാവറ ഹാളിൽ വച്ച് നടക്കുന്നതായിരിക്കും.

2) അടുത്ത ഞായറാഴ്ച്ച രാവിലെ 9 മണിക്ക് Dharmaram ചാപ്പലിൽ ഈശോയുടെ തിരുഹൃദയ തിരുനാളിന്റെ ആഘോഷമായ വി. കുർബാനയും തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും ഉള്ളതിനാൽ അന്നേദിവസം നമ്മുടെ ഇടവകയിൽ രാവിലെ 9 മണിയുടെ വി. കുർബാന ഉണ്ടായിരിക്കുന്നതല്ല. 09:00 മണിയുടെ വി. കുർബാന ധർമ്മാരാം ചാപ്പലിലായിരിക്കും വി. കുർബാന തുടർന്ന് ധർമ്മരാമിൽ നിന്നും ദിവ്യകാരുണ്യ പ്രദക്ഷിണം ഉണ്ടായിരിക്കും. ധർമ്മാരാം കോളേജ് തിരുഹൃദയ തിരുനാളിലേക്കു ബഹു. റെക്റ്റർ അച്ചന്റെ പേരിൽ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.  

3) ബൈബിൾ നഴ്സറിയുടെയും ഒന്നാം ക്ലാസിലെയും വിദ്യാർത്ഥികൾക്കായുള്ള ഉദ്ഘാടനച്ചടങ്ങ് ഇന്ന് രാവിലെ 08:45-ന് മിനി ഹാളിൽ വച്ച് നടക്കുന്നതാണ്.

4) Catechism PTA ജനറൽ ബോർഡി മീറ്റിങ്ങും അടുത്ത അധ്യയന വർഷത്തേക്കുള്ള PTA കൗൺസിലിന്റെ തിരഞ്ഞെടുപ്പും ഇന്ന് രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം മിനി ഹാളിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ Catechism വിദ്യാർത്ഥികളുളുടേയും മാതാപിതാക്കൾ നിർബന്ധമായും ഈ മീറ്റിംഗിൽ പങ്കെടുക്കണമെന്ന് സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു.

5) എല്ലാ വർഷത്തെപ്പോലെ ഈ വർഷവും ഉന്നത വിദ്യാഭ്യാസത്തിനായി സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന നമ്മുടെ ഇടവകയിലെ വിദ്യാർത്തികളെ സഹായിക്കുന്നതിനു വേണ്ടി നമ്മുടെ പള്ളിയുടെ മുന്നിൽ വച്ചിരിക്കുന്ന Educational Aid Box-ൽ നിങ്ങളാൽ കഴിയുന്ന സഹായം നൽകുകയാണെങ്കിൽ വിദ്യാഭ്യാസ സഹായനിധിയിലേക്ക് മാറ്റിവെച്ച് അവരെ സഹായിക്കാൻ സാധിക്കുന്നതാണ്. എല്ലാവരുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

6) St. Thomas Youth അസോസിയേഷനിൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ പുതിയ മെമ്പേഴ്സിനെ സ്വീകരിക്കുന്ന Event ആയ FIESTA – 2026 ഇന്ന് രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം റൂഫ് ടോപ് ഹാളിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ യുവജനങ്ങളെയും FIESTA – 2026 ലേക്ക് സ്വാഗതം ചെയ്യുന്നു.

7) ഞായറാഴ്ച്ചകളിൽ രാവിലെ 06:00 മണിയുടെയും 07:15-ന്റെയും 09:00 മണിയുടെയും വി. കുർബാനയ്ക്ക് അൾത്താരയിൽ ശുശ്രുഷികളായി സഹായിക്കാൻ താത്പര്യമുള്ള മുതിർന്നവർ വികാരിയച്ചനെ സമീപിക്കുക.

8) Eucharist Volunteer ആയി ശുശ്രുഷകൾ ചെയ്യാൻ താത്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഓർമിപ്പിക്കുന്നു. വി. കുർബാനയുമായി ബന്ധപ്പെട്ടു പടനപരമ്പര Eucharist Volunteer-നെ ഉൾപ്പെടുത്തി ആരംഭിക്കാനിരിക്കുന്നു. താത്പര്യമുള്ളവർ എത്രയും പെട്ടെന്ന് Eucharist Volunteer-ആയി പേര് നൽകണമെന്ന് ഓർമിപ്പിക്കുന്നു.

9) നമ്മുടെ ഇടവകയിൽ എല്ലാ ശനിയാഴ്ച്ചകളിലും വൈകുന്നേരം 07:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം പ്രത്യേക ദിവ്യകാരുണ്യ ആരാധന നടത്തിവരുന്നു. എല്ലാവരെയും പ്രത്യേകമായി യുവതിയുവാക്കന്മാരെയും യുവദമ്പതിമാരെയും ക്ഷണിക്കുന്നു.

10) Young Couples Association-ന്റെ ജൂൺ മാസത്തിലെ മീറ്റിംഗ് 28-ന് ഞായറാഴ്ച്ച 09:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം സെന്റ് ജോസഫ് ഹാളിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ Young Couples-നെയും മീറ്റിങ്ങിലേക്കു ക്ഷണിക്കുന്നു.

11) പ്രിയമുള്ളവരെ കഴിഞ്ഞയാഴച്ച അറിയിച്ചിരുന്നത് പോലെ സാന്തോം പ്രൊഫഷണൽ ഫോറം SPF-ന്റെ നേതൃത്വത്തിൽ ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് ഒരു കമ്മ്യൂണിറ്റി റൺ നടത്തപ്പെടുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ പള്ളിമുറ്റത്ത് നിൽക്കുന്ന SPF വോളന്റിയേഴ്സിനെ സമീപിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. ലഹരിക്കെതിരെയുള്ള, യുവതി യുവാക്കളുടെ ഈ ഉദ്യമത്തിലേക്ക് നിങ്ങളെ എല്ലാവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

12) സാന്തോം പ്രൊഫഷണൽ ഫോറത്തിന്റെ (SPF) ആനുവൽ inauguration ഡേയും പുതിയ കോർ കമ്മിറ്റിയുടെ ഓത്ത് ടേക്കിംഗും ഈ വരുന്ന ജൂൺ 21 ഞായറാഴ്ച നടത്തപ്പെടുന്നു. വൈകുന്നേരം 3 മണിക്ക് വി. കുർബാനയോട് കൂടെ ആരംഭിക്കുന്ന ഈ പ്രോഗ്രാമിലേക്ക് എല്ലാ യുവതി യുവാക്കളെയും ഏറെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. വിശുദ്ധ കുർബാനയ്ക്ക് മുമ്പായി SPF അംഗങ്ങൾക്കായി കുമ്പസാരിക്കാൻ ഉള്ള സൗകര്യം 2 മണിയോടു കൂടെ ഉണ്ടായിരിക്കുന്നതാണ്.

13) സഭയുടെ അൽമായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് നമ്മുടെ ഇടവക യൂണിറ്റിന്റെ ഉത്‌ഘാടനം 05/07/2026 ഞായറാഴ്ച്ച രാവിലെ 10:30 ന് എ.സി. ഹാളിൽ വച്ച് നടക്കുന്നു. 18 വയസിനു മുകളിൽ പ്രായമുള്ള എല്ലാ ഇടവകാംഗങ്ങൾക്കും ഈ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കാവുന്നതാണ്. എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നു.

14) Santhome Choir-ൽ ഗായിക ഗായകന്മാരേയും വാദ്യോപകരണങ്ങൾ വായിക്കുന്നവരെയും ആവശ്യമുണ്ട്. താല്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് നൽകുക.

15) STARTT-ൻ്റെ നേതൃത്വത്തിൽ നമ്മുടെ ദേവാലയത്തിൽ, 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി നടത്തിക്കൊണ്ടിരിക്കുന്ന ലീഡർഷിപ്പ് ഡെവലപ്മെൻ്റ് ക്ലാസ്സുകളിൽ പുതിയതായി ചേരുവാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ പേരുകൾ പാരീഷ് ഓഫീസിൽ രജിസ്റ്റർ ചെയ്യുവാൻ അറിയിക്കുന്നു. STARTT ക്ലാസുകൾ ജൂൺ 28 ന് ഞായറാഴ്ച്ച 10:50-ൻ്റെ Holy Mass ശേഷം AC Hall-ൽ ആരംഭിക്കുന്നതാണ്.

16) സാന്തോം കിൻഡറിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. Play Group, Pre KG, LKG, UKG, കൂടാതെ Day Care ഉം പുതുതായി തുടങ്ങുകയാണ്. കൂടുതൽ വിവരങ്ങൾക്ക് സാന്തോം കിൻഡർ ഓഫീസുമായി ബന്ധപ്പെടുക.

17) St. Vincent De Paul സംഘടനയിലെ ഭാരവാഹികൾ വിശുദ്ധ കുർബാനയ്ക്കു ശേഷം പുറത്ത് സംഭാവനകൾ സ്വീകരിക്കുന്നു. നിങ്ങളുടെ ഉദാരമായ സംഭാവനകൾ നൽകി അവരുടെ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുക.

Today’s Prayer Meeting

1) Holy Trinity Ward 06:00 മണിക്ക് Sebastian Francis-ൻ്റെ ഭവനത്തിൽ വെച്ച്.

2) Holy Family Ward 06:00 മണിക്ക് Jinu KC-യുടെ ഭവനത്തിൽ വെച്ച്.

3) St. Chavara Ward 05:00 മണിക്ക് Florence-ൻ്റെ ഭവനത്തിൽ വെച്ച്.

4) St. Mariam Thresia Ward 05:00 മണിക്ക് St. Chavara Hall-ൽ വച്ച്.

5) St. Francis Assisi Ward 05:00 മണിക്ക് Nibin Varghese-ൻ്റെ ഭവനത്തിൽ വെച്ച്.