Sunday Notice 07 June 2026

സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.

അറിയിപ്പുകൾ

07/06/2026

1) ഡോണേഴ്സ് ട്രസ്റ്റീ ഇലക്ഷൻ ജൂൺ 14 തീയതി ഞായറാഴ്ച്ച രാവിലെ 07:15-ന്റെ വി. കുർബാനയ്ക്കു ശേഷം സെന്റ് ചാവറ ഹാളിൽ വച്ച് നടക്കുന്നതായിരിക്കും. അടുത്ത വർഷം ഇടവകയിൽ ട്രസ്റ്റിമാരായി നിസ്വാർത്ഥ സേവനമനുഷ്ഠിക്കുവാൻ താത്പര്യമുള്ളവർ നോമിനേഷൻ ഫോം പൂരിപ്പിച്ച് ജൂൺ 09 തിയതി ചൊവ്വാഴ്ച്ച വൈകുന്നേരം 07:00 മണിക്കു മുൻപായി ബഹുമാനപ്പെട്ട വികാരിയച്ചനെ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

2) ജൂൺ 21 ന് ഞായറാഴ്ച്ച രാവിലെ 9 മണിക്ക് Dharmaram ചാപ്പലിൽ ഈശോയുടെ തിരുഹൃദയ തിരുനാളിന്റെ ആഘോഷമായ വി. കുർബാനയും തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും ഉള്ളതിനാൽ അന്നേദിവസം നമ്മുടെ ഇടവകയിൽ രാവിലെ 9 മണിയുടെ വി. കുർബാന ഉണ്ടായിരിക്കുന്നതല്ല. 09:00 മണിയുടെ വി. കുർബാന ധർമ്മാരാം ചാപ്പലിലായിരിക്കും വി. കുർബാന തുടർന്ന് ധർമ്മരാമിൽ നിന്നും ദിവ്യകാരുണ്യ പ്രദക്ഷിണം ഉണ്ടായിരിക്കും. ധർമ്മാരാം കോളേജ് തിരുഹൃദയ തിരുനാളിലേക്കു ബഹു. റെക്റ്റർ അച്ചന്റെ പേരിൽ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.  

3) നാളെ തിങ്കളാഴ്ച്ച വി. മറിയം ത്രേസ്യയുടെ തിരുനാളാണ് ആഘോഷമായ വി. കുർണനായും നേർച്ചയും ഉണ്ടായിരിക്കുന്നതാണ്.

4) 2026–27 അധ്യയന വർഷത്തേക്കുള്ള 2 മുതൽ 12 വരെ ക്ലാസുകളിലെ മതബോധനത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ഇന്ന് രാവിലെ 08:30-ന് ആരംഭിക്കും. 2 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുമായി രാവിലെ 8:20-ന് തന്നെ Christ CBSE School-ന്റെ ഓഡിറ്റോറിയത്തിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

5) മതബോധന വിദ്യാർത്ഥികൾക്കായുള്ള വി. കുർബാന ഇന്ന് മുതൽ പതിവുപോലെ രാവിലെ 10:50-ന് ഉണ്ടായിരിക്കുന്നതാണ്. മാതാപിതാക്കൾക്ക് ഉച്ചയ്ക്ക് 12:15-ന് ദേവാലയത്തിൽ നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടുപോകാവുന്നതാണ്. മാസത്തിലെ ആദ്യ 2 ഞായറാഴ്ച്ചകളിൽ ഇംഗ്ലീഷിലും അതുകഴിഞ്ഞു വരുന്ന ഞായറാഴ്ച്ചകളിൽ മലയാളം ഭാഷയിലുമായിരിക്കും നടത്തപ്പെടുന്നത്.

6) ബൈബിൾ നഴ്സറിയുടെയും ഒന്നാം ക്ലാസിലെയും വിദ്യാർത്ഥികൾക്കായുള്ള ഉദ്ഘാടനച്ചടങ്ങ് 2026 ജൂൺ 14 അടുത്ത ഞായറാഴ്ച്ച നടക്കുന്നതാണ്. അതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

7) എല്ലാ വർഷത്തെപ്പോലെ ഈ വർഷവും ഉന്നത വിദ്യാഭ്യാസത്തിനായി സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന നമ്മുടെ ഇടവകയിലെ വിദ്യാർത്തികളെ സഹായിക്കുന്നതിനു വേണ്ടി നമ്മുടെ പള്ളിയുടെ മുന്നിൽ വച്ചിരിക്കുന്ന Educational Aid Box-ൽ നിങ്ങളാൽ കഴിയുന്ന സഹായം നൽകുകയാണെങ്കിൽ വിദ്യാഭ്യാസ സഹായനിധിയിലേക്ക് മാറ്റിവെച്ച് അവരെ സഹായിക്കാൻ സാധിക്കുന്നതാണ്. എല്ലാവരുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

8) ഇന്ന് St. Thomas Youth-ന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് ഒരു Sapling Stall ദേവാലയ പരിസരത്ത് ഒരുക്കിയിട്ടുണ്ട്. Sapling Stall-ലേക്ക് ഏവരെയും സ്വാഗതം ചെയ്യന്നു.

9) ഇന്ന് രാവിലെ 07:15 ന്റെയും 09:00 മണിയുടേയും വി. കുർബ്ബാനയ്ക്ക് ശേഷം St. Thomas Medical Forum-ൻ്റെ ആഭിമുഖ്യത്തിൽ Free Basic Health-Check-up ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും ഈ അവസരം ഉപയോഗപ്പെടുത്തുവാൻ താൽപ്പര്യപ്പെടുന്നു.

10) SCA യുടെ പ്രതിമാസ യോഗം ഇന്ന് രാവിലെ, 10:30 ന് Parish Administrative ബ്ലോക്കിൽ വച്ചു നടത്തുന്നു. എല്ലാ അംഗങ്ങളും പങ്കെടുക്കണം എന്ന് അറിയിക്കുന്നു.

11) St. Thomas Youth അസോസിയേഷനിൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ പുതിയ മെമ്പേഴ്സിനെ സ്വീകരിക്കുന്ന Event ആയ FIESTA – 26 ഈ മാസം 14 ന് അടുത്ത ഞായറാഴ്ച്ച രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം റൂഫ് ടോപ് ഹാളിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ യുവജനങ്ങളെയും FIESTA – 26 ലേക്ക് സ്വാഗതം ചെയ്യുന്നു.

12) ഞായറാഴ്ച്ചകളിൽ രാവിലെ 06:00 മണിയുടെയും 07:15-ന്റെയും 09:00 മണിയുടെയും വി. കുർബാനയ്ക്ക് അൾത്താരയിൽ ശുശ്രുഷികളായി സഹായിക്കാൻ താത്പര്യമുള്ള മുതിർന്നവർ വികാരിയച്ചനെ സമീപിക്കുക.

13) Eucharist Volunteer ആയി ശുശ്രുഷകൾ ചെയ്യാൻ താത്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഓർമിപ്പിക്കുന്നു. വി. കുർബാനയുമായി ബന്ധപ്പെട്ടു പടനാപരമ്പര Eucharist Volunteer-നെ ഉൾപ്പെടുത്തി ആരംഭിക്കാനിരിക്കുന്നു. താത്പര്യമുള്ളവർ എത്രയും പെട്ടെന്ന് Eucharist Volunteer-ആയി പേര് നൽകണമെന്ന് ഓർമിപ്പിക്കുന്നു.

14) നമ്മുടെ ഇടവകയിൽ എല്ലാ ശനിയാഴ്ച്ചകളിലും വൈകുന്നേരം 07:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം പ്രത്യേക ദിവ്യകാരുണ്യ ആരാധന നടത്തിവരുന്നു. എല്ലാവരെയും പ്രത്യേകമായി യുവതിയുവാക്കന്മാരെയും യുവദമ്പതിമാരെയും ക്ഷണിക്കുന്നു.

15) കഴിഞ്ഞയാഴച്ച അറിയിച്ചിരുന്നതു പോലെ സാന്തോം പ്രൊഫഷണൽ ഫോറത്തിന്റെ നേതൃത്വത്തിൽ ജൂൺ 28-ന് ലോക ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് ഒരു കമ്മ്യൂണിറ്റി റൺ നടത്തപ്പെടുന്നു. ഈ റണ്ണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ കുർബാനയ്ക്കു ശേഷം പുറത്ത് കൊടിമരത്തിന് സമീപമുള്ള കൗണ്ടറിലുള്ള SPF വോളണ്ടിയേഴ്സിനെ ബന്ധപ്പെടുക. ലഹരി വിമുക്ത നാളേയ്ക്കായുള്ള യുവജനതയുടെ ശക്തമായ  നിലപാടിലേയ്ക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയുന്നു.

16) Sacred Heart Church Annual Feast നോടനുബന്ധിച്ച് ജൂൺ മാസം 12 ന് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് മലയാളം കുർബാനയുണ്ട് സാധിക്കുന്നവർ പങ്കെടുക്കുവാൻ ശ്രമിക്കുക.

17) ജൂൺ 13, 14 തീയതികളിൽ നടക്കുന്ന രണ്ട് ദിവസത്തെ കപ്പിൾസ് റിട്രീറ്റിലേക്ക് മിഷനറി ഫാമിലീസ് ഓഫ് ക്രൈസ്റ്റ് നിങ്ങളെ ക്ഷണിക്കുന്നു. ഇത് രണ്ട് സ്ഥലങ്ങളിൽ നടക്കും. സ്ഥലങ്ങളുടെയും ബന്ധപ്പെടാനുള്ള വിവരങ്ങളും നോട്ടീസ് ബോർഡ് കാണുക.

18) Santhome Choir ൽ ഗായിക ഗായകന്മാരേയും വാദ്യോപകരണങ്ങൾ വായിക്കുന്നവരെയും ആവശ്യമുണ്ട്. താല്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് നൽകുക.

19) STARTT-ൻ്റെ നേതൃത്വത്തിൽ നമ്മുടെ ദേവാലയത്തിൽ മാത്രമായി, 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി നടത്തിക്കൊണ്ടിരിക്കുന്ന ലീഡർഷിപ്പ് ഡെവലപ്മെൻ്റ് ക്ലാസ്സുകളിൽ ചേരുവാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ പേരുകൾ പാരീഷ് ഓഫീസിൽ രജിസ്റ്റർ ചെയ്യുവാൻ അറിയിക്കുന്നു.

20) സാന്തോം കിൻഡറിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. Play Group, Pre KG, LKG, UKG, കൂടാതെ Day Care ഉം പുതുതായി തുടങ്ങുകയാണ്. കൂടുതൽ വിവരങ്ങൾക്ക് സാന്തോം കിൻഡർ ഓഫീസുമായി ബന്ധപ്പെടുക.

Today’s Prayer Meeting

1) St. Sebastian Ward 06:00 മണിക്ക് Johnson Achandy-യുടെ ഭവനത്തിൽ വച്ച്.

2) St. Alphonsa Ward 06:00 മണിക്ക് M O Varghese-ന്റെ ഭവനത്തിൽ വച്ച്.

3) St. Xavier’s Ward 05:00 മണിക്ക് St. Chavara Hall-ൽ വച്ച്.

4) St. Antony’s Ward 10:30 ന് Rani Mariya Hall-ൽ വച്ച്.