Sunday Notice 31 May 2026

സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.

അറിയിപ്പുകൾ

31/05/2026

1) ഡോണേഴ്സ് ട്രസ്റ്റീ ഇലക്ഷൻ ജൂൺ 14 തീയതി ഞായറാഴ്ച്ച രാവിലെ 07:15-ന്റെ വി. കുർബാനയ്ക്കു ശേഷം സെന്റ് ചാവറ ഹാളിൽ വച്ച് നടക്കുന്നതായിരിക്കും. അടുത്ത വർഷം ഇടവകയിൽ ട്രസ്റ്റിമാരായി നിസ്വാർത്ഥ സേവനമനുഷ്ഠിക്കുവാൻ താത്പര്യമുള്ളവർ നോമിനേഷൻ ഫോം പൂരിപ്പിച്ച് ജൂൺ 09 തിയതി ചൊവ്വാഴ്ച്ച വൈകുന്നേരം 07:00 മണിക്കു മുൻപായി ബഹുമാനപ്പെട്ട വികാരിയച്ചനെ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

2) അടുത്ത അദ്ധ്യയന വര്‍ഷം വേദപാഠ ക്ലാസ്സുകളിലേക്ക് പുതിയതായി പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് പാരീഷ് ഓഫീസില്‍ നിന്ന് അപേക്ഷാ ഫോം ലഭിക്കുന്നതാണ്. പൂരിപ്പിച്ച ഫോം ഓഫീസില്‍ തിരിച്ചേല്‍പ്പിക്കേണ്ടതാണ്. ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷിക്കുന്നവര്‍ സ്കൂളിൽ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയിരിക്കണം. കൊച്ചുകുട്ടികളെ ബൈബിള്‍ നേഴ്സറി ക്ലാസുകളിലേക്ക് ചേര്‍ക്കുവാൻ ആഗ്രഹിക്കുന്നവര്‍ പാരീഷ് ഓഫീസിൽ നിന്ന് ഫോം വാങ്ങേണ്ടതാണ്. മറ്റേതെങ്കിലും ക്ലാസ്സുകളിലേക്ക് പ്രവേശനത്തിന് വരുന്നവര്‍ അവർ പഠിച്ചിരുന്ന ഇടവകയിൽ നിന്നുള്ള Transfer Certificate കൊണ്ടുവരേണ്ടതാണ്.

3) 2026–27 അധ്യയന വർഷത്തേക്കുള്ള 2 മുതൽ 12 വരെ ക്ലാസുകളിലെ മതബോധനത്തിന്റെ ഉദ്ഘാടനച്ചടങ്ങ് 2026 ജൂൺ 7 ന് ഞായറാഴ്ച്ച നടക്കുന്നതാണ്. പരിപാടി രാവിലെ 08:30-ന് ആരംഭിക്കും. 2 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുമായി രാവിലെ 8.20-ന് തന്നെ മെയിൻ ഹാളിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

4) മതബോധന വിദ്യാർത്ഥികൾക്കായുള്ള വിശുദ്ധ കുർബാന June 07:00 മുതൽ പതിവുപോലെ രാവിലെ 10:50-ന് ഉണ്ടായിരിക്കുന്നതാണ്. മാതാപിതാക്കൾക്ക് ഉച്ചയ്ക്ക് 12:15-ന് ദേവാലയത്തിൽ നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടുപോകാവുന്നതാണ്. മാസത്തിലെ ആദ്യ 2 ഞായറാഴ്ച്ചകളിൽ ഇംഗ്ലീഷിലും അതുകഴിഞ്ഞു വരുന്ന ഞായറാഴ്ച്ചകളിൽ മലയാളം ഭാഷയിലുമായിരിക്കും നടത്തപ്പെടുന്നത്.

5) ബൈബിൾ നഴ്സറിയുടെയും ഒന്നാം ക്ലാസിലെയും വിദ്യാർത്ഥികൾക്കായുള്ള ഉദ്ഘാടനച്ചടങ്ങ് 2026 ജൂൺ 14 ന് ഞായറാഴ്ച്ച നടക്കുന്നതാണ്. അതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

6) രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ ക്യാൻസർ രോഗികൾക്കായി വിഗ് നിർമ്മിക്കുന്നതിനുള്ള ഹെയർ ഡൊണേഷൻ പദ്ധതി ഇന്ന് രാവിലെ 08:30 മുതൽ 12:30 വരെ St. Joseph Hall-ൽ നടത്തപ്പെടുന്നു. മുടി ദാനം ചെയ്യാൻ താത്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേരുകൾ കൊടുക്കുവാൻ താല്പര്യപ്പെടുന്നു. (കൊടുക്കേണ്ട മുടിയുടെ നീളം ഏറ്റവും കുറഞ്ഞത് 10 ഇഞ്ചാണ്).

7) സാന്തോം സൗഹാർദ്ദ ക്രെഡിറ്റ് co-ഓപ്പറേറ്റീവ് സൊസൈറ്റി യുടെ ഓഫീസ് പള്ളിയുടെ മെയിൻ ഗേറ്റിനു സമീപമുള്ള കെട്ടിടത്തിലേക്ക് മാറുകയാണ്. ഇന്ന് രാവിലെ 07:15 ന്റെ വി. കുർബാനയ്ക്കു ശേഷം പുതിയ ഓഫീസിന്റെ വെഞ്ചിരിപ്പ് കർമം നടത്തുകയാണ്. എല്ലാവരെയും വെഞ്ചിരിപ്പ് കർമ്മത്തിലേക്കു ക്ഷണിക്കുന്നു.

8) എല്ലാ വർഷത്തെപ്പോലെ ഈ വർഷവും ഉന്നത വിദ്യാഭ്യാസത്തിനായി സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന നമ്മുടെ ഇടവകയിലെ വിദ്യാർത്തികളെ സഹായിക്കുന്നതിനു വേണ്ടി നമ്മുടെ പള്ളിയുടെ മുന്നിൽ വച്ചിരിക്കുന്ന Educational Aid Box-ൽ നിങ്ങളാൽ കഴിയുന്ന സഹായം നൽകുകയാണെങ്കിൽ വിദ്യാഭ്യാസ സഹായനിധിയിലേക്ക് മാറ്റിവെച്ച് അവരെ സഹായിക്കാൻ സാധിക്കുന്നതാണ്. എല്ലാവരുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

9) ജൂൺ 7-ന് ഞായറാഴ്ച്ച രാവിലെ 07:15 ന്റെയും 09:00 മണിയുടേയും വി. കുർബ്ബാനയ്ക്ക് ശേഷം St. Thomas Medical Forum-ൻ്റെ ആഭിമുഖ്യത്തിൽ Free Basic Health-Check-up ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും ഈ അവസരം ഉപയോഗപ്പെടുത്തുവാൻ താൽപ്പര്യപ്പെടുന്നു.

10) ഞായറാഴ്ച്ചകളിൽ രാവിലെ 06:00 മണിയുടെയും 07:15-ന്റെയും 09:00 മണിയുടെയും വി. കുർബാനയ്ക്ക് അൾത്താരയിൽ ശുശ്രുഷികളായി സഹായിക്കാൻ താത്പര്യമുള്ള മുതിർന്നവർ വികാരിയച്ചനെ സമീപിക്കുക.

11) Eucharist Volunteer ആയി ശുശ്രുഷകൾ ചെയ്യാൻ താത്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഓർമിപ്പിക്കുന്നു.

12) നമ്മുടെ ഇടവകയിൽ എല്ലാ ശനിയാഴ്ച്ചകളിലും വൈകുന്നേരം 07:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം പ്രത്യേക ദിവ്യകാരുണ്യ ആരാധന നടത്തിവരുന്നു. എല്ലാവരെയും പ്രത്യേകമായി യുവതിയുവാക്കന്മാരെയും യുവദമ്പതിമാരെയും ക്ഷണിക്കുന്നു.

13) ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി SMYM സെൻ്റ് തോമസ് യൂത്ത് എല്ലാ ഇടവകാംഗങ്ങൾക്കുമായി അടിക്കുറിപ്പ് മത്സരവും മതബോധന വിദ്യാർത്ഥികൾക്കായി Poster Making മത്സരവും നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് വാർഡ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ പരിശോധിക്കുകയും ആത്മാർത്ഥതയോടെ പങ്കെടുക്കുകയും ചെയ്യുക.

14) ആഗോള ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് സാന്തോം പ്രൊഫഷണൽ ഫോറം (SPF) ന്റെ നേതൃത്വത്തിൽ ഒരു കമ്മ്യൂണിറ്റി റൺ (June 28 ഞായറാഴ്ച്ച നടത്താൻ ആഗ്രഹിക്കുന്നു. താത്പര്യമുള്ളവർ നിഖിൽ അച്ഛനെയോ SPF ഭാരവാഹികളെയോ ബന്ധപ്പെടാൻ ശ്രദ്ധിക്കുമല്ലോ.

15) STARTT-ൻ്റെ നേതൃത്വത്തിൽ നമ്മുടെ ദേവാലയത്തിൽ മാത്രമായി, 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി നടത്തിക്കൊണ്ടിരിക്കുന്ന ലീഡർഷിപ്പ് ഡെവലപ്മെൻ്റ് ക്ലാസ്സുകളിൽ ചേരുവാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ പേരുകൾ പാരീഷ് ഓഫീസിൽ രജിസ്റ്റർ ചെയ്യുവാൻ അറിയിക്കുന്നു.

16) സാന്തോം കിൻഡറിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. Play Group, Pre KG, LKG, UKG, കൂടാതെ Day Care ഉം പുതുതായി തുടങ്ങുകയാണ്. കൂടുതൽ വിവരങ്ങൾക്ക് സാന്തോം കിൻഡർ ഓഫീസുമായി ബന്ധപ്പെടുക.