Sunday Notice 24-05-2026

സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.

അറിയിപ്പുകൾ

24/05/2026

1) ഈ മാസത്തെ പാരിഷ് കൌൺസിൽ മീറ്റിങ്ങ് ഇന്ന് രാവിലെ 10:30 ന് A C Hall-ൽ വച്ച് നടത്തപ്പെടുന്നു. എല്ലാ പാരിഷ് കൌൺസിൽ അംഗങ്ങളും മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.

2) ഇന്ന് പന്തക്കുസ്താദിനമായതിനാൽ രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം കുട്ടികളെ എഴുത്തിനിരുത്താനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

3) മാതാവിന്റെ വണക്കമാസത്തോടനുബന്ധിച്ച് മുപ്പതാംതീയതി ശനിയാഴ്ച്ച വരെ 10 ദിവസത്തേക്കു വൈകുന്നേരം 06:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം ഗ്രോട്ടോയുടെ മുമ്പിൽ വച്ച് ജപമാല ഉണ്ടായിരിക്കുന്നതാണ്. ആ ദിവസങ്ങളിൽ വൈകുന്നേരം 07:00 മണിയുടെ വി. കുർബാന ഉണ്ടായിരിക്കുന്നതല്ല.

4) ഡോണേഴ്സ് ട്രസ്റ്റീ ഇലക്ഷൻ ജൂൺ 14 തീയതി ഞായറാഴ്ച്ച രാവിലെ 07:15-ന്റെ വി. കുർബാനയ്ക്കു ശേഷം സെന്റ് ചാവറ ഹാളിൽ വച്ച് നടക്കുന്നതായിരിക്കും. അടുത്ത വർഷം ഇടവകയിൽ ട്രസ്റ്റിമാരായി നിസ്വാർത്ഥ സേവനമനുഷ്ഠിക്കുവാൻ താത്പര്യമുള്ളവർ നോമിനേഷൻ ഫോം പൂരിപ്പിച്ച് ജൂൺ 09 തിയതി ചൊവ്വാഴ്ച്ച വൈകുന്നേരം 07:00 മണിക്കു മുൻപായി ബഹുമാനപ്പെട്ട വികാരിയച്ചനെ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

5) രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ ക്യാൻസർ രോഗികൾക്കായി വിഗ് നിർമ്മിക്കുന്നതിന് ഹെയർ ഡൊണേഷൻ പദ്ധതി ആരംഭിച്ചിരിക്കുകയാണ്. നമ്മുടെ ഇടവകയിൽ മെയ് 31-ന് രാവിലെ 08:30 മുതൽ 12:30 വരെ ഹെയർ ഡൊണേഷൻ ചെയ്യുന്നതിന് വേണ്ടി ഒരു ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. മുടി ദാനം ചെയ്യാൻ താത്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേരുകൾ കൊടുക്കുവാൻ താല്പര്യപ്പെടുന്നു. (കൊടുക്കേണ്ട മുടിയുടെ നീളം ഏറ്റവും കുറഞ്ഞത് 10 ഇഞ്ചാണ്).

6) എല്ലാ വർഷത്തെപ്പോലെ ഈ വർഷവും ഉന്നത വിദ്യാഭ്യാസത്തിനായി സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന നമ്മുടെ ഇടവകയിലെ വിദ്യാർത്തികളെ സഹായിക്കുന്നതിനു വേണ്ടി നമ്മുടെ പള്ളിയുടെ മുന്നിൽ വച്ചിരിക്കുന്ന Educational Aid Box-ൽ നിങ്ങളാൽ കഴിയുന്ന സഹായം നൽകുകയാണെങ്കിൽ വിദ്യാഭ്യാസ സഹായനിധിയിലേക്ക് മാറ്റിവെച്ച് അവരെ സഹായിക്കാൻ സാധിക്കുന്നതാണ്. എല്ലാവരുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

7) STARTT-ൻ്റെ നേതൃത്വത്തിൽ നമ്മുടെ ദേവാലയത്തിൽ മാത്രമായി, 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി നടത്തിക്കൊണ്ടിരിക്കുന്ന ലീഡർഷിപ്പ് ഡെവലപ്മെൻ്റ് ക്ലാസ്സുകളിൽ ചേരുവാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ പേരുകൾ പാരീഷ് ഓഫീസിൽ രജിസ്റ്റർ ചെയ്യുവാൻ അറിയിക്കുന്നു.

8) ഞായറാഴ്ച്ചകളിൽ രാവിലെ 06:00 മണിയുടെയും 07:15-ന്റെയുംവി. കുർബാനയ്ക്ക് അൾത്താരയിൽ ശുശ്രുഷികളായി സഹായിക്കാൻ താത്പര്യമുള്ളവർ വികാരിയച്ചനെ സമീപിക്കുക.

9) Eucharist Volunteer ആയി ശുശ്രുഷകൾ ചെയ്യാൻ താത്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഓർമിപ്പിക്കുന്നു.

10) നമ്മുടെ ഇടവകയിൽ എല്ലാ ശനിയാഴ്ച്ചകളിലും വൈകുന്നേരം 07:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം പ്രത്യേക ദിവ്യകാരുണ്യ ആരാധന നടത്തിവരുന്നു. എല്ലാവരെയും പ്രത്യേകമായി യുവതിയുവാക്കന്മാരെയും യുവദമ്പതിമാരെയും ക്ഷണിക്കുന്നു.

11) സാന്തോം കിൻഡറിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. Play Group, Pre KG, LKG, UKG, കൂടാതെ Day Care ഉം പുതുതായി തുടങ്ങുകയാണ്. കൂടുതൽ വിവരങ്ങൾക്ക് സാന്തോം കിൻഡർ ഓഫീസുമായി ബന്ധപ്പെടുക.

12) അടുത്ത അദ്ധ്യയന വര്‍ഷം വേദപാഠ ക്ലാസ്സുകളിലേക്ക് പുതിയതായി പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് പാരീഷ് ഓഫീസില്‍ നിന്ന് അപേക്ഷാ ഫോം ലഭിക്കുന്നതാണ്. പൂരിപ്പിച്ച ഫോം ഇന്ന് ഓഫീസില്‍ തിരിച്ചേല്‍പ്പിക്കേണ്ടതാണ്. ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷിക്കുന്നവര്‍ സ്കൂളിൽ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയിരിക്കണം. കൊച്ചുകുട്ടികളെ ബൈബിള്‍ നേഴ്സറി ക്ലാസുകളിലേക്ക് ചേര്‍ക്കുവാൻ ആഗ്രഹിക്കുന്നവര്‍ പാരീഷ് ഓഫീസിൽ നിന്ന് ഫോം വാങ്ങേണ്ടതാണ്. മറ്റേതെങ്കിലും ക്ലാസ്സുകളിലേക്ക് പ്രവേശനത്തിന് വരുന്നവര്‍ അവർ പഠിച്ചിരുന്ന ഇടവകയിൽ നിന്നുള്ള Transfer Certificate കൊണ്ടുവരേണ്ടതാണ്.

13) ജൂൺ മാസത്തിൽ Catechism Class പുനരാംഭിക്കുന്നതുവരെ 10:50 ന്റെ വി. കുർബാന ഇംഗ്ലീഷിൽ ആയിരിക്കും.

14) ഞായറാഴ്ച്ചകളിൽ 10:50-നു Catechism Students-നു വേണ്ടി നടത്തപ്പെടുന്ന വി. കുർബാന മാസത്തിലെ ആദ്യ 2 ഞായറാഴ്ച്ചകളിൽ ഇംഗ്ലീഷിലും അതുകഴിഞ്ഞു വരുന്ന ഞായറാഴ്ച ഞായറാഴ്ച്ചകളിൽ മലയാളം ഭാഷയിലുമായിരിക്കും നടത്തപ്പെടുന്നത്.

15) സാന്തോം മെസഞ്ചറിലേക്കുള്ള ലേഖനങ്ങളും, വാർഡുകളിൽ നിന്നുള്ള വാർത്തകളും അതുപോലെ തന്നെ ജന്മദിനം, വിവാഹം, മരണ വാർഷികം തുടങ്ങിയ പരസ്യങ്ങളും May 25 തിങ്കളാഴ്ചക്ക് മുമ്പ് പാരിഷ് ഓഫീസിൽ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.