സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.
അറിയിപ്പുകൾ
10/05/2026
1) 2026-27 അധ്യയന വർഷത്തിലെ ആദ്യത്തെ കാറ്റക്കിസം സ്റ്റാഫ് മീറ്റിംഗ് ഇന്ന് രാവിലെ 09:00 മണിക്കുള്ള വി. കുർബാനയ്ക്ക് ശേഷം സെന്റ് ചാവറ ഹാളിൽ ക്രമീകരിച്ചിരിക്കുന്നു. എല്ലാ കാറ്റക്കിസം സ്റ്റാഫുകളും ഈ മീറ്റിംഗിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.
2) മെയ് 14 ന് കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ ആണ്. കടമുള്ള ദിവസമായതിനാൽ എല്ലാവരും അന്നേദിവസം വിശുദ്ധ കുർബാനയിൽ സംബന്ധിക്കണമെന്ന് ഓർമിപ്പിക്കുന്നു.
3) ഞായറാഴ്ച്ചകളിൽ രാവിലെ 06:00 മണിയുടെയും 07:15-ന്റെയുംവി. കുർബാനയ്ക്ക് അൾത്താരയിൽ ശുശ്രുഷികളായി സഹായിക്കാൻ താത്പര്യമുള്ളവർ വികാരിയച്ചനെ സമീപിക്കുക.
4) മാതാവിന്റെ വണക്കമാസത്തോടനുബന്ധിച്ച് മെയ് ഇരുപത്തിയൊന്നാം തീയതി വ്യാഴാഴ്ച്ച മുതൽ മുപ്പതാം തീയതി ശനിയാഴ്ച്ച വരെ 10 ദിവസത്തേക്കു വൈകുന്നേരം 06:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം ഗ്രോട്ടോയുടെ മുമ്പിൽ വച്ച് ജപമാല ഉണ്ടായിരിക്കുന്നതാണ്. ആ ദിവസങ്ങളിൽ വൈകുന്നേരം 07:00 മണിയുടെ വി. കുർബാന ഉണ്ടായിരിക്കുന്നതല്ല.
5) ഈ മാസത്തെ പാരിഷ് കൌൺസിൽ മീറ്റിങ്ങ് മെയ് 24-ന് ഞായറാഴ്ച്ച രാവിലെ 10:30 ന് A C Hall-ൽ വച്ച് നടത്തപ്പെടുന്നു. എല്ലാ പാരിഷ് കൌൺസിൽ അംഗങ്ങളും മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.
6) എല്ലാ വർഷത്തെപ്പോലെ ഈ വർഷവും ഉന്നത വിദ്യാഭ്യാസത്തിനായി സാമ്പത്തിക ബിദ്ധിമുട്ടനുഭവിക്കുന്ന നമ്മുടെ ഇടവകയിലെ വിദ്യാർത്തികളെ സഹായിക്കുന്നതിനു വേണ്ടി നമ്മുടെ പള്ളിയുടെ മുന്നിൽ വച്ചിരിക്കുന്ന Educational Aid Box-ൽ നിങ്ങളാൽ കഴിയുന്ന സഹായം നൽകുകയാണെങ്കിൽ വിദ്യാഭ്യാസ സഹായനിധിയിലേക്ക് മാറ്റിവെച്ച് അവരെ സഹായിക്കാൻ സാധിക്കുന്നതാണ്. എല്ലാവരുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
7) ഈ മാസം 17-ന് അടുത്ത ഞായറാഴ്ച്ച YCA യുടെ നേതൃത്വത്തിൽ രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം സെന്റ് ചാവറ ഹാളിൽ മാതാപിതാക്കന്മാർക്കായി “How to Overcome Parenting Challenges in the Current Times“ എന്ന വിഷയത്തെക്കുറിച്ച് Interactive Session നടത്തപ്പെടുന്നു. എല്ലാ Parents നെയും ഈ Session ലേക്ക് സ്വാഗതം ചെയ്യുന്നു.
8) അടുത്ത അദ്ധ്യയന വര്‍ഷം വേദപാഠ ക്ലാസ്സുകളിലേക്ക് പുതിയതായി പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് പാരീഷ് ഓഫീസില്‍ നിന്ന് അപേക്ഷാ ഫോം ലഭിക്കുന്നതാണ്. പൂരിപ്പിച്ച ഫോം മെയ് 24 ന് മുന്‍പായി ഓഫീസില്‍ തിരിച്ചേല്‍പ്പിക്കേണ്ടതാണ്. ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷിക്കുന്നവര്‍ സ്കൂളിൽ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയിരിക്കണം. കൊച്ചുകുട്ടികളെ ബൈബിള്‍ നേഴ്സറി ക്ലാസുകളിലേക്ക് ചേര്‍ക്കുവാൻ ആഗ്രഹിക്കുന്നവര്‍ പാരീഷ് ഓഫീസിൽ നിന്ന് ഫോം വാങ്ങേണ്ടതാണ്. മറ്റേതെങ്കിലും ക്ലാസ്സുകളിലേക്ക് പ്രവേശനത്തിന് വരുന്നവര്‍ അവർ പഠിച്ചിരുന്ന ഇടവകയിൽ നിന്നുള്ള Transfer Certificate കൊണ്ടുവരേണ്ടതാണ്.
9) രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ പുതിയ നിയമം ബൈബിൾ പകർത്തി എഴുതുവാൻ ഒരു അവസരം കൂടി. പുതിയ നിയമം ബൈബിൾ പകർത്തി എഴുതുവാൻ താല്പര്യമുള്ള നമ്മുടെ ഇടവകയിലെ എല്ലാ അമ്മമാരും ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എഴുതി പൂർത്തിയാക്കേണ്ട ലാസ്റ്റ് ഡേറ്റ് 2026 ഡിസംബർ ആണ്. പങ്കെടുക്കുന്നവർ പാരിഷ് ഓഫീസിൽ പേര് കൊടുക്കുവാൻ ശ്രദ്ധിക്കുക.
10) STARTT-ൻ്റെ നേതൃത്വത്തിൽ നമ്മുടെ ദേവാലയത്തിൽ മാത്രമായി, 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി നടത്തിക്കൊണ്ടിരിക്കുന്ന ലീഡർഷിപ്പ് ഡെവലപ്മെൻ്റ് ക്ലാസ്സുകളിൽ ചേരുവാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ പേരുകൾ പാരീഷ് ഓഫീസിൽ രജിസ്റ്റർ ചെയ്യുവാൻ അറിയിക്കുന്നു.
11) നമ്മുടെ ഇടവകയിൽ എല്ലാ ശനിയാഴ്ച്ചകളിലും വൈകുന്നേരം 07:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം പ്രത്യേക ദിവ്യകാരുണ്യ ആരാധന നടത്തിവരുന്നു. എല്ലാവരെയും പ്രത്യേകമായി യുവതിയുവാക്കന്മാരെയും യുവദമ്പതിമാരെയും ക്ഷണിക്കുന്നു.
12) Eucharist Volunteer ആയി ശുശ്രുഷകൾ ചെയ്യാൻ താത്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഓർമിപ്പിക്കുന്നു.
13) സാന്തോം കിൻഡറിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. Play Group, Pre KG, LKG, UKG, കൂടാതെ Day Care ഉം പുതുതായി തുടങ്ങുകയാണ്. കൂടുതൽ വിവരങ്ങൾക്ക് സാന്തോം കിൻഡർ ഓഫീസുമായി ബന്ധപ്പെടുക.
14) SPF സംഘടനയുടെ General Body Meeting 17 തീയതി St. Joseph Hall-ൽ നടത്തപെടുന്നതായിരിക്കും. SPF-ൽ അംഗത്വം ഉള്ളവരും അംഗത്വം എടുക്കാൻ താത്പര്യം ഉള്ളവരും ഈ മീറ്റിംഗിൽ പങ്കെടുക്കേണ്ടതാണ്.
15) മെയ് ദിനത്തോടനുബന്ധിച്ച് SPF ന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച “Little Saints Fancy Dress Competition” ൽ Kathleen Philo Mathew, Giyanna Alphonsa Biju, Rishvik Rishi 1, 2, 3 സ്ഥാനങ്ങൾ കരസ്ഥമാക്കി. വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കുമുള്ള സമ്മാന വിതരണം ഇന്ന് 9 മണിയ്ക്കുള്ള വിശുദ്ധ കുർബാനയ്ക്ക് ശേഷം ഉണ്ടായിരിക്കുന്നതാണ്. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുഞ്ഞുങ്ങൾക്കും, അവരെ മനോഹരമായി ഒരുക്കിയ മാതാപിതാക്കൾക്കും മത്സരം സംഘടിപ്പിച്ച SPF സംഘടനയ്ക്കും അനുമോദനങ്ങൾ.
16) മാതൃദിനത്തോടനുബന്ധിച്ച് SPF സംഘടനയുടെ ആഭിമുഖ്യത്തിൽ നമ്മുടെ ഇടവകയിലെ ആത്മീയ മാതൃസാന്നിധ്യമായ എല്ലാ മഠങ്ങളിലെയും സിസ്റ്റേഴ്സിനെ സന്ദർശിക്കാനും, അവരോടൊപ്പം സമയം ചിലവഴിക്കാനും, മാതൃദിനത്തിന്റെ പ്രാർത്ഥനാശംസകൾ നേരാനും ആഗ്രഹിക്കുന്നു. ഈ സ്നേഹസംഗമത്തിലേക്ക് എല്ലാ SPF അംഗങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
17) ജൂൺ മാസത്തിൽ Catechism Class പുനരാംഭിക്കുന്നതുവരെ 10:50 ന്റെ വി. കുർബാന ഇംഗ്ലീഷിൽ ആയിരിക്കും.
18) സാന്തോം മെസഞ്ചറിലേക്കുള്ള ലേഖനങ്ങളും, വാർഡുകളിൽ നിന്നുള്ള വാർത്തകളും അതുപോലെ തന്നെ ജന്മദിനം, വിവാഹം, മരണ വാർഷികം തുടങ്ങിയ പരസ്യങ്ങളും May 25 തിങ്കളാഴ്ചക്ക് മുമ്പ് പാരിഷ് ഓഫീസിൽ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
19) St. Vincent De Paul സംഘടനയിലെ ഭാരവാഹികൾ വിശുദ്ധ കുർബാനയ്ക്കു ശേഷം പുറത്ത് സംഭാവനകൾ സ്വീകരിക്കുന്നു. നിങ്ങളുടെ ഉദാരമായ സംഭാവനകൾ നൽകി അവരുടെ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുക.