Sunday Notice 03 May 2026

സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.

അറിയിപ്പുകൾ

03/05/2026

1) ഇന്ന് 9 മണിയുടെ വി. കുർബ്ബാനയ്ക്ക് ശേഷം, St. Thomas Medical Forum -ന്റെ ആഭിമുഖ്യത്തിൽ. 10:30ന്, St. John’s Hospital-ലെ ജെറിയാട്രിക് വിഭാഗം HOD, Dr. Aravind Kasthuri-യുടെ നേതൃത്വത്തിൽ Healthy and Active Ageing എന്ന വിഷയത്തിൽ ഒരു സെമിനാർ നടത്തുന്നതാണ്. കുടാതെ 8:30 മുതൽ 12 മണി വരെ Basic Medical Check Up-ഉം ഉണ്ടായിരിക്കുന്നതാണ്. സാധിക്കുന്ന എല്ലാവരും ഈ അവസരം വിനിയോഗിക്കുവാൻ താൽപ്പര്യപ്പെടുന്നു.

2) സാന്തോം പ്രൊഫെഷണൽ ഫോറം (SPF)-ന്റെ ആഭിമുഖ്യത്തിൽ (St. Josephs Day) മെയ്ദിനത്തോടനുബന്ധിച്ച് നേഴ്സറി കുട്ടികൾക്കായി ഒരു ഫാൻസി ഡ്രസ്സ് കോമ്പറ്റീഷൻ ഇന്ന് 09:00 മണിയുടെ കുർബാനയ്ക്ക് ശേഷം നടത്തപ്പെടുന്നു. ഈ പ്രോഗ്രാമിൽ  ഏവരെയും ക്ഷണിക്കുന്നു.

3) ലോക തൊഴിലാളി ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ന് 9 രാവിലെ മണിയുടെ വിശുദ്ധ കുർബാനയ്ക്ക് ശേഷം നമ്മുടെ ബാംഗ്ലൂർ നഗരത്തിന്റെ ശുചിത്വം കാത്തുസൂക്ഷിക്കുന്ന BBMP പൗരകർമ്മികരെ ആദരിക്കുന്ന പ്രത്യേക ചടങ്ങിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

4) മെയ് 14 ന് കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ ആണ്. കടമുള്ള ദിവസമായതിനാൽ എല്ലാവരും അന്നേദിവസം വിശുദ്ധ കുർബാനയിൽ സംബന്ധിക്കണമെന്ന് ഓർമിപ്പിക്കുന്നു.

5) മെയ് മാസം മാതാവിന്റെ വണക്കമാസമാണല്ലോ. നമ്മുടെ എല്ലാ കുടുംബങ്ങളിലും കുടുംബ പ്രാർത്ഥനയ്ക്ക് ശേഷം മാതാവിൻറെ വണക്കമാസ പ്രാർത്ഥനയും കൂടി ചേർത്ത് പ്രാർത്ഥിച്ച് മാതാവിന്റെ മധ്യസ്ഥം തേടുക.

6) ഈ മാസത്തെ പാരിഷ് കൌൺസിൽ മീറ്റിങ്ങ് 24-ആം തിയതി ഞായറാഴ്ച്ച രാവിലെ 10:30 ന് A C Hall-ൽ വച്ച് നടത്തപ്പെടുന്നു എല്ലാ പാരിഷ് കൌൺസിൽ അംഗങ്ങളും മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.

7) എല്ലാ വർഷത്തെപ്പോലെ ഈ വർഷവും ഉന്നത വിദ്യാഭ്യാസത്തിനായി സാമ്പത്തിക ബിദ്ധിമുട്ടനുഭവിക്കുന്ന നമ്മുടെ ഇടവകയിലെ വിദ്യാർത്തികളെ സഹായിക്കുന്നതിനുവേണ്ടി നമ്മുടെ പള്ളിയുടെ മുന്നിൽ വച്ചിരിക്കുന്ന Educational Aid Box-ൽ നിങ്ങളാൽ കഴിയുന്ന സഹായം നൽകുകയാണെങ്കിൽ വിദ്യാഭ്യാസ സഹായനിധിയിലേക്ക് മാറ്റിവെച്ച് അവരെ സഹായിക്കാൻ സാധിക്കുന്നതാണ് എല്ലാവരുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

8) അടുത്ത അദ്ധ്യയന വര്‍ഷം വേദപാഠ ക്ലാസ്സുകളിലേക്ക് പുതിയതായി പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് പാരീഷ് ഓഫീസില്‍ നിന്ന് അപേക്ഷാ ഫോം ലഭിക്കുന്നതാണ്. പൂരിപ്പിച്ച ഫോം മെയ് 24 ന് മുന്‍പായി ഓഫീസില്‍ തിരിച്ചേല്‍പ്പിക്കേണ്ടതാണ്. ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷിക്കുന്നവര്‍ സ്കൂളിൽ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയിരിക്കണം. കൊച്ചുകുട്ടികളെ ബൈബിള്‍ നേഴ്സറി ക്ലാസുകളിലേക്ക് ചേര്‍ക്കുവാൻ ആഗ്രഹിക്കുന്നവര്‍ പാരീഷ് ഓഫീസിൽ നിന്ന് ഫോം വാങ്ങേണ്ടതാണ്. മറ്റേതെങ്കിലും ക്ലാസ്സുകളിലേക്ക് പ്രവേശനത്തിന് വരുന്നവര്‍ അവർ പഠിച്ചിരുന്ന ഇടവകയിൽ നിന്നുള്ള Transfer Certificate കൊണ്ടുവരേണ്ടതാണ്.

9) 2026-27 അധ്യയന വർഷത്തിലെ ആദ്യത്തെ കാറ്റക്കിസം സ്റ്റാഫ് മീറ്റിംഗ് 2026 മെയ് 10 ന് (അടുത്ത ഞായറാഴ്ച) രാവിലെ 9.00 മണിക്കുള്ള വിശുദ്ധ കുർബാനയ്ക്ക് ശേഷം ന് ചാവറ ഹാളിൽ ക്രമീകരിച്ചിരിക്കുന്നു. എല്ലാ കാറ്റക്കിസം സ്റ്റാഫുകളും ഈ മീറ്റിംഗിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.

10) രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ പുതിയ നിയമം ബൈബിൾ പകർത്തി എഴുതുവാൻ ഒരു അവസരം കൂടി. പുതിയ നിയമം ബൈബിൾ പകർത്തി എഴുതുവാൻ താല്പര്യമുള്ള നമ്മുടെ ഇടവകയിലെ എല്ലാ അമ്മമാരും ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എഴുതി പൂർത്തിയാക്കേണ്ട ലാസ്റ്റ് ഡേറ്റ് 2026 ഡിസംബർ ആണ്. പങ്കെടുക്കുന്നവർ പാരിഷ് ഓഫീസിൽ പേര് കൊടുക്കുവാൻ ശ്രദ്ധിക്കുക.

11) STARTT-ൻ്റെ നേതൃത്വത്തിൽ നമ്മുടെ ദേവാലയത്തിൽ മാത്രമായി, 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി നടത്തിക്കൊണ്ടിരിക്കുന്ന ലീഡർഷിപ്പ് ഡെവലപ്മെൻ്റ് ക്ലാസ്സുകളിൽ ചേരുവാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ പേരുകൾ പാരീഷ് ഓഫീസിൽ രജിസ്റ്റർ ചെയ്യുവാൻ അറിയിക്കുന്നു.

12) നമ്മുടെ ഇടവകയിൽ എല്ലാ ശനിയാഴ്ച്ചകളിലും വൈകുന്നേരം 07:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം പ്രത്യേക ദിവ്യകാരുണ്യ ആരാധന നടത്തിവരുന്നു. എല്ലാവരെയും പ്രത്യേകമായി യുവതിയുവാക്കന്മാരെയും യുവദമ്പതിമാരെയും ക്ഷണിക്കുന്നു.

13) Eucharist Volunteer ആയി ശുശ്രുഷകൾ ചെയ്യാൻ താത്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഓർമിപ്പിക്കുന്നു.

14) സാന്തോം കിൻഡറിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. Play Group, Pre KG, LKG, UKG, കൂടാതെ Day Care ഉം പുതുതായി തുടങ്ങുകയാണ്. കൂടുതൽ വിവരങ്ങൾക്ക് സാന്തോം കിൻഡർ ഓഫീസുമായി ബന്ധപ്പെടുക.

15) ഈ വർഷത്തെ അവധിക്കാല മലയാള പഠന ക്ലാസ് ആരംഭിച്ചിരിക്കുന്നു. മെയ് 16 വരെ നടത്തപ്പെടുന്നു. മലയാളം ക്ലാസ്സിൽ പങ്കെടുക്കുവാൻ ആഗ്രഹമുള്ള കുട്ടികൾ പാരിഷ് ഓഫീസിൽ പേര് നൽകുക.

16) ജൂൺ മാസത്തിൽ Catechism Class പുനരാംഭിക്കുന്നതുവരെ 10:50 ന്റെ വി. കുർബാന ഇംഗ്ലീഷിൽ ആയിരിക്കും.