Sunday Notice 26 April 2026

സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.

അറിയിപ്പുകൾ

26/04/2026

1) സെന്റ് തോമസ് യൂത്തിന്റെ പ്രതിമാസ മീറ്റിങ്ങ് ഇന്ന് വൈകുന്നേരം 06:30 ന് Christ CBSE സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ യുവജനങ്ങളെയും മീറ്റിങ്ങിലേക്കു സ്വാഗതം ചെയ്യന്നു.

2) മെയ് 14 ന് കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ ആണ് കടമുള്ള ദിവസമായതിനാൽ എല്ലാവരും അന്നേദിവസം വിശുദ്ധ കുർബാനയിൽ സംബന്ധിക്കണമെന്ന് ഓർമിപ്പിക്കുന്നു.

3) മെയ് മാസം മാതാവിന്റെ വണക്കമാസമാണല്ലോ. നമ്മുടെ എല്ലാ കുടുംബങ്ങളിലും കുടുംബ പ്രാർത്ഥനയ്ക്ക് ശേഷം മാതാവിൻറെ വണക്കമാസ പ്രാർത്ഥനയും കൂടി ചേർത്ത് പ്രാർത്ഥിച്ച് മാതാവിന്റെ മധ്യസ്ഥം തേടുക.

4) അവധിക്കാലമായതിനാൽ ഏപ്രിൽ മാസത്തിലെ പാരിഷ് കൗൺസിൽ മീറ്റിങ്ങ് ഉണ്ടായിരിക്കുന്നതല്ല.

5) അടുത്ത അദ്ധ്യയന വര്‍ഷം വേദപാഠ ക്ലാസ്സുകളിലേക്ക് പുതിയതായി പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് പാരീഷ് ഓഫീസില്‍ നിന്ന് അപേക്ഷാ ഫോം ലഭിക്കുന്നതാണ്. പൂരിപ്പിച്ച ഫോം മെയ് 24 ന് മുന്‍പായി ഓഫീസില്‍ തിരിച്ചേല്‍പ്പിക്കേണ്ടതാണ്. ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷിക്കുന്നവര്‍ സ്കൂളിൽ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയിരിക്കണം. കൊച്ചുകുട്ടികളെ ബൈബിള്‍ നേഴ്സറി ക്ലാസുകളിലേക്ക് ചേര്‍ക്കുവാൻ ആഗ്രഹിക്കുന്നവര്‍ പാരീഷ് ഓഫീസിൽ നിന്ന് ഫോം വാങ്ങേണ്ടതാണ്. മറ്റേതെങ്കിലും ക്ലാസ്സുകളിലേക്ക് പ്രവേശനത്തിന് വരുന്നവര്‍ അവർ പഠിച്ചിരുന്ന ഇടവകയിൽ നിന്നുള്ള Transfer Certificate കൊണ്ടുവരേണ്ടതാണ്.

6) രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ പുതിയ നിയമം ബൈബിൾ പകർത്തി എഴുതുവാൻ ഒരു അവസരം കൂടി. പുതിയ നിയമം ബൈബിൾ പകർത്തി എഴുതുവാൻ താല്പര്യമുള്ള നമ്മുടെ ഇടവകയിലെ എല്ലാ അമ്മമാരും ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എഴുതി പൂർത്തിയാക്കേണ്ട ലാസ്റ്റ് ഡേറ്റ് 2026 ഡിസംബർ ആണ്. പങ്കെടുക്കുന്നവർ പാരിഷ് ഓഫീസിൽ പേര് കൊടുക്കുവാൻ ശ്രദ്ധിക്കുക.

7) STARTT-ൻ്റെ നേതൃത്വത്തിൽ നമ്മുടെ ദേവാലയത്തിൽ മാത്രമായി, 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി നടത്തിക്കൊണ്ടിരിക്കുന്ന ലീഡർഷിപ്പ് ഡെവലപ്മെൻ്റ് ക്ലാസ്സുകളിൽ ചേരുവാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ പേരുകൾ ഇന്നുമുതൽ പാരീഷ് ഓഫീസിൽ രജിസ്റ്റർ ചെയ്യുവാൻ അറിയിക്കുന്നു.

8) ഉപയോഗിച്ചതും പുനരുപയോഗിക്കാൻ സാധിക്കുന്നതുമായ വസ്ത്രങ്ങൾ അലക്കി തേച്ച് പാരിഷ് ഓഫീസിന് സമീപം പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കാവുന്നതാണ്.

9) നമ്മുടെ ഇടവകയിൽ എല്ലാ ശനിയാഴ്ച്ചകളിലും വൈകുന്നേരം 07:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം യുവതിയുവാക്കന്മാർക്കും യുവദമ്പതികൾക്കുമായി പ്രത്യേക ദിവ്യകാരുണ്യ ആരാധന നടത്തിവരുന്നു. എല്ലാ യുവതിയുവാക്കന്മാരെയും യുവദമ്പതിമാരെയും പ്രത്യേകം ക്ഷണിക്കുന്നു.

10) Eucharist Volunteer ആയി ശുശ്രുഷകൾ ചെയ്യാൻ താത്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഓർമിപ്പിക്കുന്നു.

11) സാന്തോം കിൻഡറിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. Play Group, Pre KG, LKG, UKG, കൂടാതെ Day Care ഉം പുതുതായി തുടങ്ങുകയാണ്. കൂടുതൽ വിവരങ്ങൾക്ക് സാന്തോം കിൻഡർ ഓഫീസുമായി ബന്ധപ്പെടുക.

12) പിതൃവേദിയുടെ ചിരട്ട ശേഖരണം നടന്നുവരുന്നു. സിമിത്തേരിയുടെ സമീപമുള്ള ഗേറ്റിനടുത്ത്  പെട്ടിയിൽ ചിരട്ടകൾ നിക്ഷേപിക്കാൻ ഇടവകാംഗങ്ങളോട് വിനീതമായി അഭ്യർത്ഥിക്കുന്നു.

13) ഈ വർഷത്തെ അവധിക്കാല മലയാള പഠന ക്ലാസ് മെയ് മാസം 1 മുതൽ 16 വരെ നടത്തപ്പെടുന്നു. മലയാളം ക്ലാസ്സിൽ പങ്കെടുക്കുവാൻ ആഗ്രഹമുള്ള കുട്ടികൾ പാരിഷ് ഓഫീസിൽ പേര് നൽകുക.

14) സാന്തോം പ്രൊഫെഷണൽ ഫോറത്തിന്റെ (SPF)-ന്റെ ആഭിമുഖ്യത്തിൽ (St. Josephs Day) മെയ്ദിനത്തോടനുബന്ധിച്ച് നേഴ്സറി കുട്ടികൾക്കായി ഒരു ഫാൻസി ഡ്രസ്സ് കോമ്പറ്റീഷൻ നടത്തപ്പെടുന്നുണ്ട്. 4 മുതൽ 6 വയസ്സ് വരെയുള്ളവർക്ക് വേണ്ടി നടത്തപ്പെടുന്ന ഈ പ്രോഗ്രാമിൽ ഏതെങ്കിലും ഒരു വിശുദ്ധനെയോ വിശുദ്ധയെയോ അനുകരിച്ചാണ് ചെയ്യേണ്ടത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിഖിലച്ചന്റെ കയ്യിൽ പേര് കൊടുക്കാൻ ശ്രദ്ധിക്കുമല്ലോ.

15) 6 മാസത്തിൽ അധികമായി ഇടവകാതിര്‍ത്തിയിൽ താമസിക്കുന്ന, ഇടവകയില്‍ ചേര്‍ന്നിട്ടില്ലാത്ത കുടുംബങ്ങള്‍ എത്രയും വേഗം ഇടവക ചേരുകയും, വാര്‍ഡുകള്‍ മാറിയിട്ടുള്ളവര്‍ പളളിയിലെ ഫാമിലി റെക്കോർഡിൽ വിവരം രേഖപ്പെടുത്തുകയും വാര്‍ഡ് കൗണ്‍സിലേഴ്സിന്‍റെ കയ്യില്‍ പേരുവിവരം കൊടുക്കേണ്ടതുമാണ്. വാര്‍ഷിക വരിസംഖ്യ കുടിശികയുളള ഭവനങ്ങള്‍ അടച്ച് തീര്‍ക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.

16) സ്വന്തം ഇടവകയുടെ പുറത്തും ഈ ഇടവകാതിർത്തിയിൽ താമസിക്കുന്ന, എല്ലായുവതി-യുവാക്കളും അവരുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്ത് Youth Identity Card എടുക്കുകയും. SPF (Santhome Professional Forum) ത്തിൽ അംഗത്വം എടുക്കേണ്ടതുമാണ് വിവാഹത്തിനാവശ്യമായ Free State Certificate ലഭിക്കാൻ ഇത് നിർബന്ധമാണ്.

17) സ്കൂൾ അവധിക്കാലം അടുത്തു വരുന്ന ഈ അവസരത്തിൽ നമ്മുടെ കുട്ടികൾ ഉപയോഗിച്ച പഴയ പുസ്തകങ്ങളും നോട്ട് ബുക്കുകളും ബൈബിൾ നിർമ്മാണത്തിനായി ഫിയാത്ത് മിഷന് നല്കണമെന്ന് എല്ലാവരോടും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. പേപ്പറുകൾ പള്ളിയിൽ വെച്ചിരിക്കുന്ന ഫിയാത്ത് മിഷൻ്റെപെട്ടികളിൽനിഷേപിക്കാവുന്നതാണ്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

18) ജൂൺ മാസത്തിൽ Catechism Class പുനരാംഭിക്കുന്നതുവരെ 10:50 ന്റെ വി. കുർബാന ഇംഗ്ലീഷിൽ ആയിരിക്കും.

19) കഴിഞ്ഞ ഞായറാഴ്ച്ച St. Vincent de Paul സംഘടനക്കു ലഭിച്ച സംഭാവന 29740/- നിങ്ങളുടെ ഉദാരമായ സഹകരണത്തിന് നന്ദി.