Sunday Notice 12 April 2026

സെന്റ് തോമസ് ഫൊറോന ദേവാലയം ധർമ്മാരാം, ബംഗളുരു.

അറിയിപ്പുകൾ

12/04/2026

1) എല്ലാവർക്കും പുതു ഞായറാഴ്ച്ചയുടെ ആശംസകൾ.

2) CMI സഭയുടെ Provincial Synaxis Bhopal-ൽ നടക്കുന്നതിനാൽ ഏപ്രിൽ 13 മുതൽ 20 വരെ വികാരിയച്ചൻ സ്ഥലത്തുണ്ടായിരിക്കുന്നതല്ല. നിങ്ങളുടെ ആവശ്യങ്ങൾക്കായി സഹവികാരിമാരെ സമീപിക്കാവുന്നതാണ്.

3) സെന്റ് ക്രിസ്റ്റഫർ അസോസിയേഷന്റെ പ്രതിമാസ യോഗവും ഭാരവാഹി തിരഞ്ഞെടുപ്പും ഇന്ന് റാണി മരിയ ഹാളിൽ രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം നടത്തപ്പെടുന്നു. എല്ലാ അംഗങ്ങളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

4) ഇന്ന് രാവിലെ 08:30 മുതൽ 12:30 വരെ മെഡിക്കൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ St. Chavara Hall-ൽ വച്ച് Basic Medical Check Up ഉണ്ടായിരിക്കുന്നതാണ്. ഈ സൗകര്യം എല്ലാവരും ഉപയോഗപ്പെടുത്തുക.

5) അവധിക്കാലമായതിനാൽ ഏപ്രിൽ മാസത്തിലെ പാരിഷ് കൗൺസിൽ മീറ്റിങ്ങ് ഉണ്ടായിരിക്കുന്നതല്ല.

6) Eucharist Volunteer ആയിശുശ്രുഷകൾ ചെയ്യാൻ താത്പര്യമുള്ളവർ പാരിഷ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഓർമിപ്പിക്കുന്നു.

7) നമ്മുടെ ഇടവകയിൽ എല്ലാ ശനിയാഴ്ച്ചകളിലും വൈകുന്നേരം 07:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം യുവതിയുവാക്കന്മാർക്കും നവദമ്പതികൾക്കുമായി പ്രത്യേക ദിവ്യകാരുണ്യ ആരാധന നടത്തിവരുന്നു. എല്ലാ യുവതിയുവാക്കന്മാരെയും നവദമ്പതിമാരെയും പ്രത്യേകം ക്ഷണിക്കുന്നു.

8) സാന്തോം കിൻഡറിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. Play Group, Pre KG, LKG, UKG, കൂടാതെ Day Care ഉം പുതുതായി തുടങ്ങുകയാണ്. കൂടുതൽ വിവരങ്ങൾക്ക് സാന്തോം കിൻഡർ ഓഫീസുമായി ബന്ധപ്പെടുക.

9) സെന്റ് തോമസ് യൂത്തിന്റെ ഏപ്രിൽ മാസത്തെ മീറ്റിങ്ങ് ഇരുപതാം തിയതി വൈകുന്നേരം 06:30 ന് Christ CBSE സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ യുവജനങ്ങളെയും മീറ്റിങ്ങിലേക്കു സ്വാഗതം ചെയ്യന്നു.

10) പിതൃവേദിയുടെ ചിരട്ട ശേഖരണം നടന്നുവരുന്നു. സിമിത്തേരിയുടെ സമീപമുള്ള ഗേറ്റിനടുത്ത്  പെട്ടിയിൽ ചിരട്ടകൾ നിക്ഷേപിക്കാൻ ഇടവകാംഗങ്ങളോട് വിനീതമായി അഭ്യർത്ഥിക്കുന്നു.

11) ഈ വർഷത്തെ അവധിക്കാല മലയാള പഠന ക്ലാസ് മെയ് മാസം 1 മുതൽ 16 വരെ നടത്തപ്പെടുന്നു. മലയാളം ക്ലാസ്സിൽ പങ്കെടുക്കുവാൻ ആഗ്രഹമുള്ള കുട്ടികൾ പാരിഷ് ഓഫീസിൽ പേര് നൽകുക.

12) St. Vincent De Paul സംഘടനയിലെ ഭാരവാഹികൾ വിശുദ്ധ കുർബാനയ്ക്കു ശേഷം പുറത്ത് സംഭാവനകൾ സ്വീകരിക്കുന്നു. നിങ്ങളുടെ ഉദാരമായ സംഭാവനകൾ നൽകി അവരുടെ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുക.

13) 6 മാസത്തിൽ അധികമായി ഇടവകാതിര്‍ത്തിയിൽ താമസിക്കുന്ന, ഇടവകയില്‍ ചേര്‍ന്നിട്ടില്ലാത്ത കുടുംബങ്ങള്‍ എത്രയും വേഗം ഇടവക ചേരുകയും, വാര്‍ഡുകള്‍ മാറിയിട്ടുള്ളവര്‍ പളളിയിലെ ഫാമിലി റെക്കോർഡിൽ വിവരം രേഖപ്പെടുത്തുകയും വാര്‍ഡ് കൗണ്‍സിലേഴ്സിന്‍റെ കയ്യില്‍ പേരുവിവരം കൊടുക്കേണ്ടതുമാണ്. വാര്‍ഷിക വരിസംഖ്യ കുടിശികയുളള ഭവനങ്ങള്‍ അടച്ച് തീര്‍ക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.

14) സ്വന്തം ഇടവകയുടെ പുറത്തും ഈ ഇടവകാതിർത്തിയിൽ താമസിക്കുന്ന, എല്ലായുവതി-യുവാക്കളും അവരുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്ത് Youth Identity Card എടുക്കുകയും. SPF (Santhome Professional Forum) ത്തിൽ അംഗത്വം എടുക്കേണ്ടതുമാണ് വിവാഹത്തിനാവശ്യമായ Free State Certificate ലഭിക്കാൻ ഇത് നിർബന്ധമാണ്.

15) സ്കൂൾ അവധിക്കാലം അടുത്തു വരുന്ന ഈ അവസരത്തിൽ നമ്മുടെ കുട്ടികൾ ഉപയോഗിച്ച പഴയ പുസ്തകങ്ങളും നോട്ട് ബുക്കുകളും ബൈബിൾ നിർമ്മാണത്തിനായി ഫിയാത്ത് മിഷന് നല്കണമെന്ന് എല്ലാവരോടും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. പേപ്പറുകൾ പള്ളിയിൽ വെച്ചിരിക്കുന്ന ഫിയാത്ത് മിഷൻ്റെപെട്ടികളിൽനിഷേപിക്കാവുന്നതാണ്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

16) ജൂൺ മാസത്തിൽ Catechism Class പുനരാംഭിക്കുന്നതുവരെ 10:50 ന്റെ വി. കുർബാന ഇംഗ്ലീഷിൽ ആയിരിക്കും.

17) പെസഹാ വ്യാഴാഴ്ച്ച നോമ്പുകാല പരിത്യാഗമായി ഇടവകയിലെ ക്യാൻസർ രോഗികളെ സഹായിക്കുവാൻ ലഭിച്ച പരിത്യാഗ തുക 4,75,921/-. നിങ്ങളുടെ നല്ല മനസിന് നന്ദി.

18) പെസഹാ വ്യാഴാഴ്ച്ചയിലെ സ്തോത്രകാഴ്ച്ച 51,807/-

19) ദുഃഖവെള്ളിയാഴ്ച്ചയിലെ സ്തോത്രക്കാഴ്ച്ച 1,00,293/-

20) ഈസ്റ്റർ ഞായറാഴ്ച്ചയിലെ സ്തോത്രക്കാഴ്ച്ച 1,28,864/-

നിങ്ങളുടെ ഉദാരമായ സഹകരണത്തിന് നന്ദി.