1) SCA യുടെ Prayer മീറ്റിങ്ങും കുരിശിന്റ വഴിയും സംയുക്തമായി ഇന്ന് വൈകിട്ട് 06:00 മണിക്ക് പാരിഷ് Administrative ബ്ലോക്കിൽ വച്ചു നടത്തുന്നു. എല്ലാ SCA മെമ്പേഴ്സും ഇതിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
2) ഇന്ന് 9 മണിയുടെ വിശുദ്ധ കുർബാനയ്ക്കുശേഷം എസ് പി എഫി ന്റെ ജനറൽബോഡി മീറ്റിംഗ് സെന്റ് ചാവറ ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. എല്ലാ യുവജനങ്ങളെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
3) പെസഹാ വ്യാഴാഴ്ച്ച രാവിലെ 08:00 മുതൽ വൈകിട്ട് 06:00-വരെ വാർഡ് അടിസ്ഥാനത്തിൽ ഈ വർഷം ആരാധന ക്രമീകരിച്ചിട്ടുണ്ട്. സാധിക്കുന്ന എല്ലാവരും ഇതിൽ പങ്കെടുക്കുക. വൈകിട്ട് 06:00 മണി മുതൽ 06:30 വരെ പൊതു ആരാധനയാണ്, 06:30-ന് പെസഹാ കർമ്മങ്ങൾ ആരംഭിക്കുന്നു. സാധിക്കുന്നവർ ഭവനങ്ങളിൽ ഉണ്ടാക്കുന്ന പെസഹാ അപ്പം പള്ളിയിൽ കൊണ്ടുവരണമെന്ന് ഓർമിപ്പിക്കുന്നു.
4) കഴിഞ്ഞ വർഷത്തെപോലെ ഈ വർഷവും പെസഹാ ദിവസം 50 നോമ്പിലെ ഉപവാസത്തിലൂടെയും പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെലൂടെയും ഓരോ കുടുംബവും മാറ്റിവെച്ചിരിക്കുന്ന നിങ്ങളുടെ പരിത്യാഗത്തിന്റെ വിഹിതം പള്ളിയിൽ നിന്ന് നൽകുന്ന കവറിൽ നിക്ഷേപിച്ചു പെസഹാ വ്യാഴാഴ്ചയിലെ കുർബാന മധ്യേയുള്ള കാഴ്ചസമർപ്പണത്തിൽ കുടുംബത്തിലെ ഒരു പ്രതിനിധി അത് നിങ്ങളുടെ നോമ്പുകാല പരിത്യാഗം ആയിട്ട് സമർപ്പിക്കണമെന്ന് സ്നേഹപൂർവ്വം താല്പര്യപ്പെടുന്നു. അതിലൂടെ ലഭിക്കുന്ന തുക നമ്മുടെ ഇടവകയിലെ ക്യാൻസർ രോഗം മൂലം ക്ലേശമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി ഉപയോഗിക്കുന്നതാണ്.
5) ദുഃഖവെള്ളിയിലെ പീഡാനുഭവ ചരിത്ര വായന രാവിലെ 07:00 മണിക്കും, ആഘോഷമായ കുരിശിന്റെ വഴി ധർമാരാം ചാപ്പലിൽ നിന്ന് വൈകിട്ട് 04.00 ന് ആരംഭിക്കുന്നു.
6) ദുഃഖ ശനിയാഴ്ചയിലെ തിരുകർമ്മങ്ങൾ രാവിലെ 06:00 മണിക്ക് ആരംഭിക്കുന്നു.
7) ഈസ്റ്റർ വിജിൽ ശനിയാഴ്ച രാത്രി 09:00 മണിക്ക് ആരംഭിക്കുന്നു.
8) സ്കൂൾ അവധിക്കാലം അടുത്തു വരുന്ന ഈ അവസരത്തിൽ നമ്മുടെ കുട്ടികൾ ഉപയോഗിച്ച പഴയ പുസ്തകങ്ങളും നോട്ട് ബുക്കുകളും ബൈബിൾ നിർമ്മാണത്തിനായി ഫിയാത്ത് മിഷന് നല്കണമെന്ന് എല്ലാവരോടും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. പേപ്പറുകൾ പള്ളിയിൽ വെച്ചിരിക്കുന്ന ഫിയാത്ത് മിഷൻ്റെപെട്ടികളിൽനിഷേപിക്കാവുന്നതാണ്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
9) Jesus Youth-ന്റെ നേതൃത്വത്തിൽ 8-ആം ക്ലാസ്സ് മുതൽ 12-ആം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കായുള്ള ധ്യാനം “RJ – Road to Jesus” April 9-ആം തിയതി മുതൽ 12-ആം തിയതി വരെ ജാലഹള്ളി St. Claret College-ൽ വച്ച് നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കായി നോട്ടീസ് ബോർഡ് കാണുക.
10) ജൂൺ മാസത്തിൽ Catechism Class പുനരാംഭിക്കുന്നതുവരെ 10:50 ന്റെ വി. കുർബാന ഇംഗ്ലീഷിൽ ആയിരിക്കും.
11) വലിയ ആഴ്ചയിലെ ആണ്ടു കുമ്പസാരം March 30, 31, April 01, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കുന്നതായിരിക്കും. എല്ലാവരും ഈ അവസരം വിനയോഗിക്കുക.
12) സെന്റ് ക്രിസ്റ്റഫർ അസോസിയേഷന്റെ പ്രതിമാസ യോഗവും ഭാരവാഹി തിരഞ്ഞെടുപ്പും ഏപ്രിൽ മാസം 12-ആം തിയതി ഞായറാഴ്ച്ച റാണി മരിയ ഹാളിൽ രാവിലെ 09:00 മണിക്ക് നടത്തപ്പെടുന്നു. എല്ലാ അംഗങ്ങളും നിര്ബന്ധമായി പങ്കെടുക്കേണ്ടതാണ്.
12) സാന്തോം കിൻഡറിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
Prayer Meeting
1) St. Johns Ward 06:00 ന് Jincy Varghese (G31) ന്റെ ഭവനത്തിൽ വച്ച്.