1) വി. യൗസേപ്പിതാവിന്റെ ബഹുമാനാർത്ഥം എല്ലാ വർഷവും നടത്തിവരുന്ന ഊട്ടുതിരുനാൾ ഇന്ന് വൈകിട്ട് 06:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം നടത്തപ്പെടുന്നു. ഊട്ടുനേർച്ചക്കു സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നവർ പാരിഷ് ഓഫീസിൽ നൽകണമെന്ന് അഭ്യർത്തിക്കുന്നു. 07:15ന്റെ വി. കുർബാനയ്ക്കു ശേഷം ഊട്ടുനേർച്ചക്കുള്ള ഭക്ഷണം ഒരുക്കുവാൻ സാധിക്കുന്ന എല്ലാ ഇടവകാംഗങ്ങലും സെന്റ് ചാവറ ഹാളിൽ എത്തിച്ചെർണമെന്നു അഭ്യർത്തിക്കുന്നു. ഇന്നത്തെ Two Wheeler പാർക്കിംഗ് Christ CBSE School-ലും Four Wheeler പാർക്കിംഗ് DVK റോഡിലും ആയിരിക്കും. വോളണ്ടിയേഴ്സിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് അഭ്യർത്തിക്കുന്നു.
2) ഈ മാസത്തെ പാരിഷ് കൌൺസിൽ മീറ്റിങ്ങ് അടുത്ത ഞായറാഴ്ച്ച 22-ആം തിയതി രാവിലെ 10:30 ന് A C Hall-ൽ വച്ച് നടത്തപ്പെടുന്നു എല്ലാ പാരിഷ് കൌൺസിൽ അംഗങ്ങളും മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.
3) അടിയന്തര സാഹചര്യങ്ങളിലും അപകടങ്ങളിലും പെട്ടെന്ന് സഹായം ലഭ്യമാക്കുന്നതിനായി മാണ്ഡ്യ രൂപത ‘സമാരിറ്റൻസ് ഓഫ് മാണ്ഡ്യ’ (Samaritans of Mandya) എന്ന പേരിൽ ഒരു എമർജൻസി ആപ്പ് വികസിപ്പിച്ചിരിക്കുന്നു. നമ്മുടെ രൂപതയിലെ 53 ഇടവകകളിൽ 46 ഇടവകകളിൽ ഇതിനകം തന്നെ ഈ ആപ്പ് അവതരിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ ആപ്പ് നമ്മുടെ ഇടവകയിൽ പരിചയപ്പെടുത്തുന്നതിനും ഇതിന്റെ സവിശേഷതകൾ വിശദീകരിക്കുന്നതിനുമായി മാർച്ച് 22 ഞായറാഴ്ച്ച വി. കുർബാനകൾക്കു ശേഷം ജോമോനച്ചൻ സംസാരിക്കുന്നതായിരിക്കും. ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതിനും അത് ഉപയോഗിക്കുന്ന വിധം മനസ്സിലാക്കുന്നതിനുമായി ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് വരുമ്പോൾ എല്ലാവരും തങ്ങളുടെ മൊബൈൽ ഫോണുകൾ കൂടെ കൊണ്ടുവരണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.
4) Eucharist Volunteer ആയിശുശ്രുഷകൾ ചെയ്യാൻ താത്പര്യമുള്ളവർക്കുവേണ്ടി ഒരു മീറ്റിങ്ങ് ഈ വരുന്ന 23-ആം തിയതി തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് St. Chavara Hall വച്ച് നടത്തപ്പെടുന്നു.
5) സ്കൂൾ അവധിക്കാലം അടുത്തു വരുന്ന ഈ അവസരത്തിൽ നമ്മുടെ കുട്ടികൾ ഉപയോഗിച്ച പഴയ പുസ്തകങ്ങളും നോട്ട് ബുക്കുകളും ബൈബിൾ നിർമ്മാണത്തിനായി ഫിയാത്ത് മിഷന് നല്കണമെന്ന് എല്ലാവരോടും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. പേപ്പറുകൾ പള്ളിയിൽ വെച്ചിരിക്കുന്ന ഫിയാത്ത് മിഷൻ്റെപെട്ടികളിൽനിഷേപിക്കാവുന്നതാണ്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
6) ഈ വർഷത്തെ ബാംഗ്ലൂർ ബൈബിൾ കൺവെൻഷൻ മാർച്ച് 20-ആം തിയതി വെള്ളിയാഴ്ച്ചമുതൽ 22-ആം തിയതി ഞായറാഴ്ച്ച വരെ Christ CBSE School ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.
7) Jesus Youth-ന്റെ നേതൃത്വത്തിൽ 8-ആം ക്ലാസ്സ് മുതൽ 12-ആം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കായുള്ള ധ്യാനം “RJ – Road to Jesus” April 9-ആം തിയതി മുതൽ 12-ആം തിയതി വരെ ജാലഹള്ളി St. Claret College-ൽ വച്ച് നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കായി നോട്ടീസ് ബോർഡ് കാണുക.
8) സാന്തോം മെസഞ്ചറിലേക്കുള്ള ലേഖനങ്ങളും, വാർഡുകളിൽ നിന്നുള്ള വാർത്തകളും അതുപോലെതന്നെ ജന്മദിനം, വിവാഹം, മരണ വാർഷികം തുടങ്ങിയ പരസ്യങ്ങളും March 28-ആം തീയതി ശനിയാഴ്ച്ചയ്ക്കു മുമ്പ് ഓഫീസിൽ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
9) ജൂൺ മാസത്തിൽ Catechism Class പുനരാംഭിക്കുന്നതുവരെ 10:50 ന്റെ വി. കുർബാന ഇംഗ്ലീഷിൽ ആയിരിക്കും.
10) കഴിഞ്ഞ ഞായറാഴ്ച്ച St. Vincent de Paul സംഘടനക്കു ലഭിച്ച സംഭാവന 27171/- നിങ്ങളുടെ ഉദാരമായ സഹകരണത്തിന് നന്ദി.