Sunday Notice 08 March 2026

1) ഇന്ന് രാവിലെ 10:50 ന്റെ വി. കുർബാന ഉണ്ടായിരിക്കുന്നതല്ല.

2) SPF ന്റെ Executive Committee Members ന്റ തിരഞ്ഞെടുപ്പും, General Body മീറ്റിങ്ങും ഇന്ന് രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം Mini Hall-ൽ നടത്തപ്പെടുന്നു. എല്ലാ യുവജനങ്ങളെയും ഈ മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.

3) 2025-26 വർഷത്തിൽ സ്‌തുത്യർഹമായ സേവനം അനുഷ്‌ഠിച്ച ബഹുമാനപ്പെട്ട അരുൺ ഇയ്യാലിലച്ചൻ സെൻറ് തോമസ് ഇടവകയിലെ ശുശ്രൂഷ പൂർത്തിയാക്കി തന്റെ മാതൃപ്രവശ്യയായ ഉത്തരപ്രദേശിലെ ബിജിനോറിലേക്ക് പോകുകയാണ്. ഇന്ന് രാവിലെ 9 മണിയുടെ വിശുദ്ധ കുർബാനയ്ക്കു ശേഷം യാത്രയയപ്പും, പ്രാർത്ഥനാശംസകളും നൽകുന്നു നിങ്ങളുടെ പ്രാർത്ഥനയും സാന്നിധ്യവും പ്രതീക്ഷിക്കുന്നു.

4) ദേവാലയ നവീകരണ പ്രവർത്തനങ്ങളിൽ സഹകരിച്ചവരെ, അടുത്ത ഞായറഴ്ച്ച (15-03-2026), വൈകുന്നേരം 6 മണിയുടെ വി. കുർബാനയ്ക്കു ശേഷം ദേവാലയത്തിൽ വച്ച് ആദരിക്കുന്നതായിരിക്കും. ഈ ആദരവുചടങ്ങിൽ എല്ലാവരും പങ്കെടുക്കണമെന്ന് താത്പര്യപ്പെടുന്നു.

5) വി. യൗസേപ്പിതാവിന്റെ ബഹുമാനാർത്ഥം എല്ലാ വർഷവും നടത്തിവരുന്ന ഊട്ടുതിരുനാൾ ഈ വർഷം മാർച്ച് 15-ആം തിയതി ഞായറാഴ്ച്ച വൈകിട്ട് 06:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം നടത്തപ്പെടുന്നു. ഊട്ടുനേർച്ചയുടെ വിജയത്തിനായി ഇടവക സമൂഹത്തിന്റെ എല്ലാവിധ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു. ഊട്ടുനേർച്ചക്കു സംഭാവനകൾ നല്കാൻ ആഗ്രഹിക്കുന്നവർ ദേവാലയത്തിന് പുറത്തുള്ള കൗണ്ടറിലോ പാരിഷ് ഓഫീസിലോ നൽകണമെന്ന് അഭ്യർത്തിക്കുന്നു. ഊട്ടുനേർച്ച തിരുനാളിന്റെ നോട്ടീസ് ദേവാലയത്തിന്റെ പുറത്ത് ലഭ്യമാണ്. വീടുകളിൽ നിന്നുള്ള ചിരട്ടകൾ പാരിഷ് ഹാളിന്റെ സൈഡിലുള്ള കിച്ചൻ ഏരിയായിൽ നിക്ഷേപിക്കണമെന്നും ഓർമ്മപ്പെടുത്തുന്നു. അന്നേ ദിവസത്തെ പാർക്കിംഗ് ക്രൈസ്റ്റ് ICSE സ്കൂൾ ഗ്രൗണ്ടിലായിരിക്കും, വോളണ്ടിയേഴ്സിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് എല്ലാവരുടെയും സഹായ സഹകരങ്ങൾ പ്രതീക്ഷിക്കുന്നു.

6) സ്കൂൾ അവധിക്കാലം അടുത്തു വരുന്ന ഈ അവസരത്തിൽ നമ്മുടെ കുട്ടികൾ ഉപയോഗിച്ച പഴയ പുസ്തകങ്ങളും നോട്ട് ബുക്കുകളും ബൈബിൾ നിർമ്മാണത്തിനായി ഫിയാത്ത് മിഷന് നല്കണമെന്ന് എല്ലാവരോടും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. പേപ്പറുകൾ പള്ളിയിൽ വെച്ചിരിക്കുന്ന ഫിയാത്ത് മിഷൻ്റെപെട്ടികളിൽനിഷേപിക്കാവുന്നതാണ്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

7) ഈ വർഷത്തെ ബാംഗ്ലൂർ ബൈബിൾ കൺവെൻഷൻ മാർച്ച് 20-ആം തിയതി വെള്ളിയാഴ്ച്ചമുതൽ 22-ആം തിയതി ശനിയാഴ്ച്ച വരെ Christ CBSE School ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.

8) Jesus Youth-ന്റെ നേതൃത്വത്തിൽ 8-ആം ക്ലാസ്സ് മുതൽ 12-ആം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കായുള്ള ധ്യാനം “RJ – Road to Jesus” April 9-ആം തിയതി മുതൽ 12-ആം തിയതി വരെ ജാലഹള്ളി St. Claret College-ൽ വച്ച് നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കായി നോട്ടീസ് ബോർഡ് സന്ദർശിക്കുക.

9) സാന്തോം മെസഞ്ചറിലേക്കുള്ള ലേഖനങ്ങളും, വാർഡുകളിൽ നിന്നുള്ള വാർത്തകളും അതുപോലെതന്നെ ജന്മദിനം, വിവാഹം, മരണ വാർഷികം തുടങ്ങിയ പരസ്യങ്ങളും March 28-ആം തീയതി ശനിയാഴ്ച്ചയ്ക്കു മുമ്പ് ഓഫീസിൽ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

10) തിരുനാൾ ദിനങ്ങളിൽ ആരുടെയെങ്കിലും സ്വർണ്ണ ബ്രേസ്‌ലെറ്റ് (പാദസ്വരം) കളഞ്ഞുപോയിട്ടുണ്ടെങ്കിൽ അവർ തെളിവ് സഹിതം ജോണച്ചനെ സമീപിക്കുക.

11) St. Vincent De Paul സംഘടനയിലെ ഭാരവാഹികൾ വിശുദ്ധ കുർബാനയ്ക്കു ശേഷം പുറത്ത് സംഭാവനകൾ സ്വീകരിക്കുന്നു. നിങ്ങളുടെ ഉദാരമായ സംഭാവനകൾ നൽകി അവരുടെ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുക.

12) ജൂൺ മാസത്തിൽ Catechism Class പുനരാംഭിക്കുന്നതുവരെ 10:50 ന്റെ വി. കുർബാന ഇംഗ്ലീഷിൽ ആയിരിക്കും.

13) പള്ളിയിലെ നീലേഴ്‌സുകളിൽ സ്ഥാപിച്ചിരിക്കുന്ന മുട്ടുകുത്തുന്നതിനുള്ള കുഷ്യനുകൾ മുട്ട് കുത്തുവാനുള്ള സൗകര്യത്തിനു വേണ്ടിയുള്ളതാണ്. ചെരിപ്പോടെയോ അല്ലാതെയോ കുഷ്യനുകളിൽ ചവിട്ടുകയോ കാൽ വെക്കുകയോ ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. പുണ്യസ്ഥലത്തിന്റെ ഗൗരവവും ശുചിത്വവും, സംരക്ഷിക്കുന്നതിനായി എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

14) CMI സഭയുടെ 39-ആം പൊതുസഘം നടക്കുന്നതിനാൽ മാർച്ച് 13 മുതൽ 21 വരെ വികാരിയച്ചൻ ഇവിടെ ഉണ്ടായിരിക്കുന്നതല്ല. പള്ളിയിൽ നിന്നുള്ള കത്തുകളോ, സർട്ടിഫിക്കറ്റുകളോ മറ്റുകാര്യങ്ങളോ ആവശ്യമുണ്ടെങ്കിൽ 13-ആം തിയതിക്ക് മുൻപ് തന്നെ വികാരിയച്ചനെ കാണുവാൻ ഓർമിപ്പിക്കുന്നു.

Prayer Meeting

1) St. Chavara Ward 06:00 മണിക്ക് Nixon Thomas ന്റെ ഭവനത്തിൽ വച്ച്.

2) St. Paul’s Ward 06:00 മണിക്ക് George K M ന്റെ ഭവനത്തിൽ വച്ച്.

3) St. Thomas Ward 05:00 മണിക്ക് സെന്റ് ചാവറ ഹാളിൽ വച്ച്.