Sunday Notice 22 February 2026

1) ഈ മാസത്തെ Parish Council Meeting ഇന്ന് രാവിലെ 9 മണിയുടെ വി. കുർബാനക്ക്  ശേഷം AC Hall-ൽ വച്ച് നടത്തുന്നു. എല്ലാ Parish Council  Members ഈ മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതാണ്.

2) ഇന്ന് രാവിലെ 7.15-ന്റെ വിശുദ്ധ കുർബാനയ്ക്കു ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാർത്ഥന പിത്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്നു. February മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

3) വി. യൗസേപ്പിതാവിന്റെ ബഹുമാനാർത്ഥം എല്ലാ വർഷവും നടത്തിവരുന്ന ഊട്ടുനേർച്ച ഈ വർഷം മാർച്ച് 15-ആം തിയതി ഞായറാഴ്ച്ച വൈകിട്ട് 06:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം നടത്തപ്പെടുന്നു. ഊട്ടുനേർച്ചയുടെ വിജയത്തിനായി ഇടവക സമൂഹത്തിന്റെ എല്ലാവിധ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു. ഊട്ടുനേർച്ചക്കു സംഭാവനകൾ നല്കാൻ ആഗ്രഹിക്കുന്നവർ ദേവാലയത്തിന് പുറത്തുള്ള കൗണ്ടറിലോ പാരിഷ് ഓഫീസിലോ നൽകണമെന്ന് അഭ്യർത്തിക്കുന്നു. ഊട്ടുനേർച്ചയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി ഇന്ന് രാവിലെ 07:15 ന്റെ വി. കുർബാനയ്ക്കു ശേഷം എ സി ഹാളിൽ വച്ച് ഒരു ആലോചനയോഗം നടത്തുന്നു. ഏവർക്കും സ്വാഗതം.

4) മാർച്ച് 1-ന് രാവിലെ 07:30 ന്റെ വി. കുർബാനയ്ക്കു ശേഷം പിതൃവേദി മീറ്റിങ് സെന്റ് ചാവറ ഹാളിൽ വച്ച് നടത്തപ്പെടുന്നു. മാർച്ച് 7-ന് ശനിയാഴ്ച്ച വൈകുന്നേരം 06:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം പിതൃവേദി ദിനമായി ആചരിക്കുന്നു. എല്ലാ പിതൃവേദി അംഗങ്ങളേയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നു.

5) SPF ന്റെ ജനറൽ ബോഡി മീറ്റിംഗ് മാർച്ച് 8-ആം തിയതി രാവിലെ 09:00 മണിയുടെ വി. കുർബാനയ്ക്കു ശേഷം Mini Hall-ൽ നടത്തപ്പെടുന്നു. എല്ലാ യുവജനങ്ങളെയും ഈ മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.

6) March 1-ആം തീയതി അടുത്ത ഞായറാഴ്ച്ച രാവിലെ 08:30 മുതൽ 12:30 വരെ Medical Forum ത്തിൻ്റെ ആഭിമുഖ്യത്തിൽ Basic Medical Check Up-ഉം അതിനോട് അനുബന്ധിച്ച് Fr. Yesuraj ൻ്റെ നേതൃത്വത്തിൽ ഒരു Naturopathy Camp-ഉം ഉണ്ടായിരിക്കുന്നതാണ്. ഈ അവസരത്തിൽ നിങ്ങൾക്ക് Naturopathy യുടെ ചികിത്സാ സൗകര്യം ലഭിക്കുന്നതാണ്. ആവശൃം ഉള്ളവർ ഈ സൗകര്യം ഉപയോഗപ്പെടുത്തുക.

7) St. Thomas Youth ന്റെ പുതിയ Executive Committee Members ന്റ തിരഞ്ഞെടുപ്പും, General Body മീറ്റിങ്ങും മാർച്ച് 1-ആം തിയതി അടുത്ത ഞായറാഴ്ച്ച രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം നടത്തപ്പെടുന്നു. എല്ലാ യുവജനങ്ങളെയും മീറ്റിങ്ങിലേക്ക് ക്ഷണിക്കുന്നു.

8) മാർച്ച് 7-ആം തിയതി ശനിയാഴ്ച്ച രാവിലെ 09:30 ന് പിതൃവേദി, സംരംഭകരുടെ ഒരു ബിസിനസ് സംഗമം സെൻ്റ് പാട്രിക്സ് പള്ളിക്ക് സമീപമുള്ള കാത്തലിക് ക്ലബ്ബിൽ സംഘടിപ്പിക്കുന്നു. ഇതിൻ്റെ ലക്ഷ്യം രൂപത അംഗങ്ങളുടെ ബിസിനസ്സ് കൂടുതൽ പേരിലേക്ക് എത്തിക്കുകയും, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം ബിസിനസുകളെ പരസ്പരം സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. എല്ലാ സംരംഭകരും പിതൃവേദി ഓഫീസ് ഭാരവാഹികളുടെ പക്കൽ ഉടൻ തന്നെ തങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

9) ഈ വർഷത്തെ ബാംഗ്ലൂർ ബൈബിൾ കൺവെൻഷൻ മാർച്ച് 20-ആം തിയതി മുതൽ 22-ആം തിയതി വരെ Christ CBSE School ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.

10) Jesus Youth-ന്റെ നേതൃത്വത്തിൽ 8-ആം ക്ലാസ്സ് മുതൽ 12-ആം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കായുള്ള ധ്യാനം “RJ – Road to Jesus” April 9-ആം തിയതി മുതൽ 12-ആം തിയതി വരെ ജാലഹള്ളി St. Claret College-ൽ വച്ച് നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കായി നോട്ടീസ് ബോർഡ് സന്ദർശിക്കുക.

11) തിരുനാൾ ദിനങ്ങളിൽ ആർക്കെങ്കിലും സ്വർണ്ണ ബ്രേസ്‌ലെറ്റ് അല്ലെങ്കിൽ പാദസ്വരം കളഞ്ഞുപോയിട്ടുണ്ടെങ്കിൽ അവർ തെളിവ് സഹിതം ജോണച്ചനെ സമീപിക്കുക.

12) കഴിഞ്ഞ ഞായറാഴ്ച്ച St. Vincent de Paul സംഘടനക്കു ലഭിച്ച സംഭാവന 25110/- നിങ്ങളുടെ ഉദാരമായ സഹകരണത്തിന് നന്ദി.

13) ജൂൺ മാസത്തിൽ Catechism Class പുനരാംഭിക്കുന്നതുവരെ 10:50 ന്റെ വി. കുർബാന ഇംഗ്ലീഷിൽ ആയിരിക്കും.

14) 6 മാസത്തിൽ അധികമായി ഇടവകാതിര്‍ത്തിയിൽ താമസിക്കുന്ന, ഇടവകയില്‍ ചേര്‍ന്നിട്ടില്ലാത്ത കുടുംബങ്ങള്‍ എത്രയും വേഗം ഇടവക ചേരുകയും, വാര്‍ഡുകള്‍ മാറിയിട്ടുള്ളവര്‍ പളളിയിലെ ഫാമിലി റെക്കോർഡിൽ വിവരം രേഖപ്പെടുത്തുകയും വാര്‍ഡ് കൗണ്‍സിലേഴ്സിന്‍റെ കയ്യില്‍ പേരുവിവരം കൊടുക്കേണ്ടതുമാണ്. വാര്‍ഷിക വരിസംഖ്യ കുടിശികയുളള ഭവനങ്ങള്‍ അടച്ച് തീര്‍ക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.

15) സ്വന്തം ഇടവകയുടെ പുറത്തും ഈ ഇടവകാതിർത്തിയിൽ താമസിക്കുന്ന, എല്ലായുവതി-യുവാക്കളും അവരുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്ത് Youth Identity Card എടുക്കുകയും. SPF (Santhome Professional Forum) ത്തിൽ അംഗത്വം എടുക്കേണ്ടതുമാണ് വിവാഹത്തിനാവശ്യമായ Free State Certificate ലഭിക്കാൻ ഇത് നിർബന്ധമാണ്.

16) പള്ളിയിലെ നീലേഴ്‌സുകളിൽ സ്ഥാപിച്ചിരിക്കുന്ന മുട്ടുകുത്തുന്നതിനുള്ള കുഷ്യനുകൾ മുട്ട് കുത്തുവാനുള്ള സൗകര്യത്തിനു വേണ്ടിയുള്ളതാണ്. ചെരിപ്പോടെയോ അല്ലാതെയോ കുഷ്യനുകളിൽ ചവിട്ടുകയോ കാൽ വെക്കുകയോ ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. പുണ്യസ്ഥലത്തിന്റെ ഗൗരവവും ശുചിത്വവും, സംരക്ഷിക്കുന്നതിനായി എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

Prayer Meeting

1) Sacred Heart Ward (Group 1) 05:30 ന് Jacob Paiva യുടെ ഭവനത്തിൽ വച്ച്.

2) Sacred Heart Ward (Group 2) 05:30 ന് Joseph Cyriac ന്റെഭവനത്തിൽ വച്ച്.

3) Sacred Heart Ward (Group 3) 05:30 ന് N I Joy യുടെ ഭവനത്തിൽ വച്ച്.

4) St. Jude Ward 05:00 മണിക്ക് Wilson Cyriac ന്റെഭവനത്തിൽ വച്ച്.

5) St. Joseph’s Ward 07:00 മണിക്ക് Davis Mangan ന്റെഭവനത്തിൽ വച്ച്.

6) Don Bosco Ward 06:30 ന് Saji Mathew വിന്റെ ഭവനത്തിൽ വച്ച്.