Sunday Notice 15 February 2026

1) Catechism Annual Day ഇന്ന്Christ CBSE സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 8 മണിയുടെ വി. കുർബനയോടുകൂടി ആരംഭിക്കുന്നതാണ്. കുട്ടികളുടെ Annual Day Celebration നിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

2) ഇന്ന്അർദ്ധരാത്രി മുതൽ 50 നോമ്പ് ആരംഭിക്കുന്നു. നാളെ February 16 ആം തീയതി തിങ്കളാഴ്ച്ച വിഭൂതിത്തിരുനാളാണ്. ഉപവാസത്തിന്റെയും മാംസവർജനത്തിന്റെന്റെയും ദിവസമായ അന്ന് കടമുള്ള ദിവസമാണ്. അന്ന് രാവിലെ 6 മണിക്കും വൈകുന്നേരം 06:30 നും വിഭൂതി തിരുനാൾ കർമ്മങ്ങളോടുകൂടെയുള്ള ആഘോഷമായ വിശുദ്ധ കുർബാനയും കുരിശുവരയും ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം രാവിലെ 11 മണിയുടെ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. വൈകുന്നേരം 06:30 ന് വി. Carlo Acutis ന്റെ തിരുശേഷിപ്പ് സ്വീകരണത്തോടു കൂടിയായിരിക്കും വൈകുന്നേരത്തെ വി. കുർബാന ആരംഭിക്കുന്നത്. 07:00 മണിയുടെയും 8:30 ന്റെയും വി. കുർബാന ഉണ്ടായിരിക്കുന്നതല്ല.

3) ഇന്ന് മുതൽ ജൂൺ മാസത്തിൽ Catechism Class പുനരാംഭിക്കുന്നതു വരെ 10:50 ന്റെ വി. കുർബാന ഇംഗ്ലീഷിൽ ആയിരിക്കും.

4) ഈ മാസത്തെ Parish Council Meeting അടുത്ത ഞായറാഴ്ച്ച രാവിലെ 9 മണിയുടെ വി. കുർബാനക്ക്  ശേഷം AC Hall-ൽ വച്ച് നടത്തുന്നു. എല്ലാ Parish Council  Members ഈ മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതാണ്.

5) അടുത്ത ഞായറാഴ്ച്ച രാവിലെ 7.15-ന്റെ വിശുദ്ധ കുർബാനയ്ക്കു ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാർത്ഥന പിത്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്നു. February മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

6) St. Thomas Youth ന്റെ പുതിയ Executive Committee Members ന്റ തിരഞ്ഞെടുപ്പും, General Bordy മീറ്റിങ്ങും മാർച്ച് 1-ആം തിയതി ഞായറാഴ്ച്ച 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം നടത്തപ്പെടുന്നു. എല്ലാ യുവജനങ്ങളെയും മീറ്റിങ്ങിലേക്ക് ക്ഷണിക്കുന്നു.

7) Jesus Youth-ന്റെ നേതൃത്വത്തിൽ 8-ആം ക്ലാസ്സ് മുതൽ 12-ആം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കായി April 9-ആം തിയതി മുതൽ 12-ആം തിയതി വരെ ജാലഹള്ളി St. Claret College-ൽ വച്ച് നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കായി നോട്ടീസ് ബോർഡ് സന്ദർശിക്കുക.

8) ഈ വർഷത്തെ ബാംഗ്ലൂർ ബൈബിൾ കൺവെൻഷൻ മാർച്ച് 20-ആം തിയതി മുതൽ 22-ആം തിയതി വരെ Christ CBSE School ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.

9) 6 മാസത്തിൽ അധികമായി ഇടവകാതിര്‍ത്തിയിൽ താമസിക്കുന്ന, ഇടവകയില്‍ ചേര്‍ന്നിട്ടില്ലാത്ത കുടുംബങ്ങള്‍ എത്രയും വേഗം ഇടവക ചേരുകയും, വാര്‍ഡുകള്‍ മാറിയിട്ടുള്ളവര്‍ പളളിയിലെ ഫാമിലി റെക്കോർഡിൽ വിവരം രേഖപ്പെടുത്തുകയും വാര്‍ഡ് കൗണ്‍സിലേഴ്സിന്‍റെ കയ്യില്‍ പേരുവിവരം കൊടുക്കേണ്ടതുമാണ്. വാര്‍ഷിക വരിസംഖ്യ കുടിശികയുളള ഭവനങ്ങള്‍ അടച്ച് തീര്‍ക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.

10) സ്വന്തം ഇടവകയുടെ പുറത്തും ഈ ഇടവകാതിർത്തിയിൽ താമസിക്കുന്ന, എല്ലായുവതി-യുവാക്കളും അവരുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്ത് Youth Identity Card എടുക്കുകയും. SPF (Santhome Professional Forum) ത്തിൽ അംഗത്വം എടുക്കേണ്ടതുമാണ് വിവാഹത്തിനാവശ്യമായ Free State Certificate ലഭിക്കാൻ ഇത് നിർബന്ധമാണ്.

11) പള്ളിയിലെ നീലേഴ്‌സുകളിൽ സ്ഥാപിച്ചിരിക്കുന്ന മുട്ടുകുത്തുന്നതിനുള്ള കുഷ്യനുകൾ മുട്ട് കുത്തുവാനുള്ള സൗകര്യത്തിനു വേണ്ടിയുള്ളതാണ്. ചെരിപ്പോടെയോ അല്ലാതെയോ കുഷ്യനുകളിൽ ചവിട്ടുകയോ കാൽ വെക്കുകയോ ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. പുണ്യസ്ഥലത്തിന്റെ ഗൗരവവും ശുചിത്വവും, സംരക്ഷിക്കുന്നതിനായി എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

12) St. Vincent De Paul സംഘടനയിലെ ഭാരവാഹികൾ വിശുദ്ധ കുർബാനയ്ക്കു ശേഷം പുറത്ത് സംഭാവനകൾ സ്വീകരിക്കുന്നു. നിങ്ങളുടെ ഉദാരമായ സംഭാവനകൾ നൽകി അവരുടെ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുക.

Prayer Meeting

1) Holy Trinity Ward 06:00 മണിക്ക് Lince Davis ന്റെ ഭവനത്തിൽ വച്ച്.

2) St. Chavara Ward 06:00 മണിക്ക് Joy Kadavelil ന്റെ ഭവനത്തിൽ വച്ച്.

3) Holy Family Ward 06:00 മണിക്ക് Adharsh Jose ന്റെ ഭവനത്തിൽ വച്ച്.

4) St. Sebastian Ward 06:00 മണിക്ക് Preetha Antony യുടെ ഭവനത്തിൽ വച്ച്.