1) ഇന്ന് രാവിലെ 08:30 മുതൽ 01:30 വരെ SPF ന്റെ നേതൃത്വത്തിൽ സെന്റ് ചാവറ ഹാളിൽ വെച്ച് ഒരു മെഗാ ബ്ലഡ് ഡോനെഷൻ ക്യാമ്പ് നടത്തപ്പെടുന്നു. എല്ലാവരെയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നു.
2) തിരുനാളിനോടനുബന്ധിച്ച് ഇന്ന് നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കുന്ന വാര്‍ഡുകളുടെയും സംഘടനകളുടെയും സമയക്രമം നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാവരും അനുവദിച്ചിരിക്കുന്ന സമയത്തിന് 30 മിനിറ്റ് മുന്‍പ് സ്റ്റേജിനടുത്ത് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കലാപരിപാടികൾ Roof Top Hall – ൽ വച്ചും, Mega Musical Night വൈകിട്ട് 06:30 ന് Main Hall -ൽ വച്ചും നടക്കുന്നതാണ്. എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
3) Vincent De Paul സംഘടനയുടെ മീറ്റിങ്ങ് ഫെബ്രുവരി 14 ശനിയാഴ്ച്ച വൈകിട്ട് 07:00 മണിക്ക് ബഹു. വികാരിയച്ചന്റെ അധ്യക്ഷതയിൽ ചേരുന്നതാണ്. എല്ലാ അംഗങ്ങളും നിർബന്ധമായും ഈ മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് അഭ്യർത്തിക്കുന്നു.
4) ക്രിസ്തീയ വിശ്വാസം ഊട്ടിഉറപ്പിക്കുന്നതിനായ് February 14 ആം തിയതി ശനിയാഴ്ച്ച ക്രൈസ്റ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കാമ്പസ് മെയിൻ ഓഡിറ്റോറിയത്തിൽ വച്ച് വൈകുന്നേരം 03:30 ന് ജെറാ എന്ന നാടകം ആസ്വദിക്കുന്നതിനായ് ഏവരെയും ഹാർദ്ദവമായി ക്ഷണിക്കുന്നു.
5) Catechism Annual Day ഫെബ്രുവരി 15-ന് Christ CBSE സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 8 മണിയുടെ വി. കുർബനയോടുകൂടി ആരംഭിക്കുന്നതാണ്. കുട്ടികളുടെ Annual Day Celebration നിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
6) February 15 ആം തിയതി അർദ്ധരാത്രി മുതൽ 50 നോമ്പ് ആരംഭിക്കുന്നു. February 16 ആം തീയതി തിങ്കളാഴ്ച്ച വിഭൂതിത്തിരുനാളാണ്. ഉപവാസത്തിന്റെയും മാംസവർജനത്തിന്റെന്റെയും ദിവസമായ അന്ന് കടമുള്ള ദിവസമാണ്. അന്ന് രാവിലെ 6 മണിക്കും വൈകുന്നേരം 06:30 നും വിഭൂതി തിരുനാൾ കർമ്മങ്ങളോടുകൂടെയുള്ള ആഘോഷമായ വിശുദ്ധ കുർബാനയും കുരിശുവരയും ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം രാവിലെ 11 മണിയുടെ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. വൈകുന്നേരം 06:30 ന് വി. Carlo Acutis ന്റെ തിരുശേഷിപ്പ് സ്വീകരണത്തോടു കൂടിയായിരിക്കും വൈകുന്നേരത്തെ വി. കുർബാന ആരംഭിക്കുന്നത്. 07:00 മണിയുടെയും 8:30 ന്റെയും വി. കുർബാന ഉണ്ടായിരിക്കുന്നതല്ല.
7) 6 മാസത്തിൽ അധികമായി ഇടവകാതിര്‍ത്തിയിൽ താമസിക്കുന്ന, ഇടവകയില്‍ ചേര്‍ന്നിട്ടില്ലാത്ത കുടുംബങ്ങള്‍ എത്രയും വേഗം ഇടവക ചേരുകയും, വാര്‍ഡുകള്‍ മാറിയിട്ടുള്ളവര്‍ പളളിയിലെ ഫാമിലി റെക്കോർഡിൽ വിവരം രേഖപ്പെടുത്തുകയും വാര്‍ഡ് കൗണ്‍സിലേഴ്സിന്‍റെ കയ്യില്‍ പേരുവിവരം കൊടുക്കേണ്ടതുമാണ്. വാര്‍ഷിക വരിസംഖ്യ കുടിശികയുളള ഭവനങ്ങള്‍ അടച്ച് തീര്‍ക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.
8) സ്വന്തം ഇടവകയുടെ പുറത്തും ഈ ഇടവകാതിർത്തിയിൽ താമസിക്കുന്ന, എല്ലായുവതി-യുവാക്കളും അവരുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്ത് Youth Identity Card എടുക്കുകയും. SPF (Santhome Professional Forum) ത്തിൽ അംഗത്വം എടുക്കേണ്ടതുമാണ് വിവാഹത്തിനാവശ്യമായ Free State Certificate ലഭിക്കാൻ ഇത് നിർബന്ധമാണ്.
9) ഇന്നത്തെ പാർക്കിംഗ് ക്രൈസ്റ്റ് ICSE സ്കൂൾ ഗ്രൗണ്ടിൽ ആയിരിക്കും.
10) പള്ളിയിലെ നീലേഴ്‌സുകളിൽ സ്ഥാപിച്ചിരിക്കുന്ന മുട്ടുകുത്തുന്നതിനുള്ള കുഷ്യനുകൾ മുട്ട് കുത്തുവാനുള്ള സൗകര്യത്തിനു വേണ്ടിയുള്ളതാണ്. ചെരിപ്പോടെയോ അല്ലാതെയോ കുഷ്യനുകളിൽ ചവിട്ടുകയോ കാൽ വെക്കുകയോ ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. പുണ്യസ്ഥലത്തിന്റെ ഗൗരവവും ശുചിത്വവും, സംരക്ഷിക്കുന്നതിനായി എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.