1) ഈ മാസത്തെ Parish Council Meeting ഇന്ന് രാവിലെ 9 മണിയുടെ വി. കുർബാനക്ക് ശേഷം AC Hall-ൽ വച്ച് നടത്തുന്നു. എല്ലാ Parish Council Members ഈ മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതാണ്.
2) ഇന്ന് രാവിലെ 7.15-ന്റെ വിശുദ്ധ കുര്‍ബാനക്ക് ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാര്‍ത്ഥന പിത്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്നു. ഡിസംബർ, ജനുവരി മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
3) പിതൃവേദിയുടെ ഈ മാസത്തെ യോഗം ഇന്ന് രാവിലെ 07:15 ന്റെ വി. കുർബാനയ്ക്കു ശേഷം. സെന്റ് ചാവറ ഹാളിൽ വച്ച് നടത്തപ്പെടുന്നു.
4) Santhome Professionals Forum (SPF) ഈ മാസത്തെ മീറ്റിംഗ് ഇന്ന് രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം മിനി ഹാളിൽ വച്ച് നടക്കുന്നതാണ്. എല്ലാ SPF അംഗങ്ങളും ഇതിൽ പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.
5) ജനുവരി 30-ആം തിയതി വൈകിട്ട് 6 മണിക്ക് വി. തോമാസ്ലീഹായുടെയും, വി. സെബാസ്ത്യാനോസിന്റെയും, വി. ചാവറയച്ചന്റെയും തിരുനാൾ ആഘോഷമായ കൊടിയേറ്റത്തോട് കൂടി ആരംഭിക്കുകയാണ് തുടർന്ന് 9 ദിവസം ആഘോഷമായ വി. കുർബാനയും, നൊവേനയും ഉണ്ടായിരിക്കുന്നതാണ്. പ്രധാന തിരുനാൾ ദിവസങ്ങൾ February 7, 8 തീയതികളിൽ ആഘോഷിക്കുന്നതാണ്.
6) ഇടവക തിരുനാളിനോട് അനുബന്ധിച്ച് കലാപരിപാടികൾ അവതരിപ്പിക്കുവാൻ താല്പര്യമുള്ള വാർഡുകളും, അസോസിയേഷനുകളും ജനുവരി 30-ആം തീയതിക്ക് മുൻപായി പാരിഷ് ഓഫീസിൽ പേര് നൽകുകയും നിങ്ങളുടെ പ്രോഗ്രാം അടങ്ങിയിട്ടുള്ള പെൻഡ്രൈവ് Submit ചെയ്യേണ്ടതുമാണ്.
7) ഇടവക തിരുനാളിന്റെ Volunteer-ന് വേണ്ടി എല്ലാ വാർഡുകളിൽ നിന്നും 7 ആളുകളുടെ പേരുകൾ നൽകേണ്ടതാണ്. ഇന്ന്വൈകുന്നേരത്തിനുള്ളിൽ പേര് വിവരങ്ങൾ Parish ഓഫീസിലോ Coordinator-ക്കോ നൽകേണ്ടതാണെന്ന് അറിയിക്കുന്നു.
8) ഫെബ്രുവരി 1-ആം തിയതി അടുത്ത ഞായറാഴ്ച്ച Catechism കുട്ടികളുടെ വാർഷിക പരീക്ഷ ഉണ്ടായിരിക്കുന്നതാണ്. കുട്ടികളെ പരീക്ഷയ്ക്ക് ഒരുക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.
9) അടുത്ത ഞായറാഴ്ച്ച 1/2/26, STARTT ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.
10) അടുത്ത ഞായറാഴ്ച്ച ഫെബ്രുവരി 1-ആം തിയതി രാവിലെ 08:00 മണി മുതൽ 12:00 മണി വരെ മെഡിക്കൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഫ്രീ ബേസിക് മെഡിക്കൽ ചെക്കപ്പ് സെന്റ് ജോസഫ് ഹാളിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്. ഈ അവസരം ഏവരും ഉപയോഗപ്പെടുത്തുക.
11) Vincent De Paul സംഘടനയുടെ മീറ്റിങ്ങ് ഫെബ്രുവരി 14 ശനിയാഴ്ച്ച വൈകിട്ട് 07:00 മണിക്ക് ബഹു. വികാരിയച്ചന്റെ അധ്യക്ഷതയിൽ ചേരുന്നതാണ്. എല്ലാ അംഗങ്ങളും നിർബന്ധമായും ഈ മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് അഭ്യർത്തിക്കുന്നു.
12) സീറോ മലബാർ സഭയിൽ സമുദായ ശാക്തീകരണ വർഷം ആചരിക്കുമ്പോൾ നമ്മുടെ സമുദായസംഘടനയായ കത്തോലിക്കാ കോൺഗ്രസ് മാണ്ഡ്യ രൂപതയിലെ എല്ലാ ഇടവകകളിലും പാരിഷ് യൂണിറ്റുകൾ ആരംഭിക്കുന്നു. 18 വയസ്സിനു മുകളിലുള്ള എല്ലാ ഇടവകാംഗങ്ങൾക്കും ഇതിൽ ചേരാവുന്നതാണ്. അംഗത്വത്തിനായി ഞായറാഴ്ച്ചകളിൽ 7 മണിയുടെയും 9 മണിയുടെയും വി. കുർബാനയ്ക്കു ശേഷം പുറത്തു കൗണ്ടറിൽ ഇരിക്കുന്ന ഭാരവാഹികളെ സമീപിക്കുക.
13) പള്ളിയിലെ നീലേഴ്‌സുകളിൽ സ്ഥാപിച്ചിരിക്കുന്ന മുട്ടുകുത്തുന്നതിനുള്ള കുഷ്യനുകൾ മുട്ട് കുത്തുവാനുള്ള സൗകര്യത്തിനു വേണ്ടിയുള്ളതാണ്. ചെരിപ്പോടെയോ അല്ലാതെയോ കുഷ്യനുകളിൽ ചവിട്ടുകയോ കാൽ വെക്കുകയോ ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. പുണ്യസ്ഥലത്തിന്റെ ഗൗരവവും ശുചിത്വവും, സംരക്ഷിക്കുന്നതിനായി എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
14) സാന്തോം മെസഞ്ചറിലേക്കുള്ള ലേഖനങ്ങളും, വാർഡുകളിൽ നിന്നുള്ള വാർത്തകളും അതുപോലെതന്നെ ജന്മദിനം, വിവാഹം, മരണ വാർഷികം തുടങ്ങിയ പരസ്യങ്ങളും January 26 നകം തന്നെ Parish ഓഫീസിൽ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
15) ഫെബ്രുവരി 1-ആം തീയതി ഞായറാഴ്ച്ച രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം സെന്റ് ചാവറ ഹാളിൽ വച്ച് ഡോണേഴ്സ് മീറ്റിംഗ് നടത്തപ്പെടുന്നു. എല്ലാ ഡോണേഴ്സ് അംഗങ്ങളെയും ഈ മീറ്റിംഗിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
16) ഈ മാസം 11-ആം തിരുത്തി ഞായറാഴ്ച്ച Holy Family Forane Church Hongasandra നടത്തിയ Inter Parish Sports ടൂർണമെന്റിൽ നമ്മുടെ ഇടവകയുടെ യുവജന സഘടനയായ സെന്റ് തോമസ് യൂത്ത് ബാസ്കറ്റ് ബോൾ ടീം ഒന്നാം സ്ഥാനവും, Girls Throwball ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി, Basketball Throwball ടീം അംഗങ്ങൾക്ക് ഇടവകയുടെ അഭിനന്ദനങ്ങൾ.
Prayer Meeting
1) Holy Trinity Ward, Family Get Together രാവിലെ10:30 മണിക്ക് Christ Kindergarten (ICSE School) ൽ വച്ച്.
2) Holy Family Ward 04:30 ന് Mini Hall-ൽ വച്ച്.
3) Don Bosco Ward, Ward Day 06:00 മണിക്ക് SD convent ൽ വച്ച്.
4) Sacred Heart Ward രാവിലെ 10:30 ന് St. Joseph Hall ൽ വച്ച്.
5) St. Mariyam Thresia Ward 03:30 ന് Chavara Hall ൽ വച്ച്.