1) ജനുവരി 30-ആം തിയതി വൈകിട്ട് 6 മണിക്ക് തിരുനാൾ ആഘോഷമായ കൊടിയേറ്റത്തോട് കൂടി തിരുനാൾ കർമ്മങ്ങൾ ആരംഭിക്കുകയാണ് തുടർന്ന് 10 ദിവസം ആഘോഷമായ വി. കുർബാനയും, നൊവേനയും ഉണ്ടായിരിക്കുന്നതാണ്. ആഘോഷമായ പ്രധാന തിരുനാൾ ദിവസങ്ങൾ 7, 8 തീയതികളിൽ കൊണ്ടാടുന്നതാണ്.
2) ഇടവക തിരുനാളിന് പ്രസുദേന്തി ആകുവാനും, നൊവേന ഏറ്റെടുത്ത് നടത്തുവാനും ആഗ്രഹിക്കുന്നവര്‍ പാരീഷ് ഓഫീസിലോ, വാര്‍ഡ് കൗൺസിലേഴ്സിന്റെ പക്കലോ, ഇന്നു തന്നെ പേര് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
3) ഇടവക തിരുനാളിനോട് അനുബന്ധിച്ച് കലാപരിപാടികൾ അവതരിപ്പിക്കുവാൻ താല്പര്യമുള്ള വാർഡുകളും, അസോസിയേഷനുകളും ജനുവരി 30-ആം തീയതിക്ക് മുൻപായി പാരിഷ് ഓഫീസിൽ പേര് നൽകുകയും നിങ്ങളുടെ പ്രോഗ്രാം അടങ്ങിയിട്ടുള്ള പെൻഡ്രൈവ് Submit ചെയ്യേണ്ടതുമാണ്.
4) ഇടവക തിരുനാളിന്റെ Volunteer-ന് വേണ്ടി എല്ലാ വാർഡുകളിൽ നിന്നും 7 ആളുകളുടെ പേരുകൾ നൽകേണ്ടതാണ്. ജനുവരി 25-ന് മുൻപായി പേര് വിവരങ്ങൾ Parish ഓഫീസിലോ Coordinator-ക്കോ നൽകേണ്ടതാണെന്ന് അറിയിക്കുന്നു.
5) ഇന്ന് STARTT ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.
6) ഈ മാസത്തെ Parish Council Meeting 25-ആം തിയതി അടുത്ത ഞായറാഴ്ച്ച രാവിലെ 9 മണിയുടെ വി. കുർബാനക്ക് ശേഷം AC Hall-ൽ വച്ച് നടത്തുന്നു. എല്ലാ Council Members ഈ മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതാണ്.
7) അടുത്ത ഞായറാഴ്ച്ച 25-ആം തിയതി രാവിലെ 7.15-ന്റെ വിശുദ്ധ കുര്‍ബാനക്ക് ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാര്‍ത്ഥന പിത്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്നു. ഡിസംബർ, ജനുവരി മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
8) പിതൃവേദിയുടെ ഈ മാസത്തെ യോഗം അടുത്ത ഞായറാഴ്ച്ച 25-ആം തിയതി രാവിലെ 07:15 ന്റെ വി. കുർബാനയ്ക്കു ശേഷം. സെന്റ് ചാവറ ഹാളിൽ വച്ച് നടത്തപ്പെടുന്നു.
9) Santhome Professionals Forum (SPF) ഈ മാസത്തെ മീറ്റിംഗ് അടുത്ത ഞായറാഴ്ച്ച 25-ആം തിയതി രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം മിനി ഹാളിൽ വച്ച് നടക്കുന്നതാണ്. എല്ലാ SPF അംഗങ്ങളും ഇതിൽ പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.
10) സീറോ മലബാർ സഭയിൽ സമുദായ ശാക്തീകരണ വർഷം ആചരിക്കുമ്പോൾ നമ്മുടെ സമുദായസംഘടനയായ കത്തോലിക്കാ കോൺഗ്രസ് മാണ്ഡ്യ രൂപതയിലെ എല്ലാ ഇടവകകളിലും പാരിഷ് യൂണിറ്റുകൾ ആരംഭിക്കുന്നു. 18 വയസ്സിനു മുകളിലുള്ള എല്ലാ ഇടവകാംഗങ്ങൾക്കും ഇതിൽ ചേരാവുന്നതാണ്. അംഗത്വത്തിനായി ഞായറാഴ്ച്ചകളിൽ 7 മണിയുടെയും 9 മണിയുടെയും വി. കുർബാനയ്ക്കു ശേഷം പുറത്തു കൗണ്ടറിൽ ഇരിക്കുന്ന ഭാരവാഹികളെ സമീപിക്കുക.
11) പള്ളിയിലെ നീലേഴ്‌സുകളിൽ സ്ഥാപിച്ചിരിക്കുന്ന മുട്ടുകുത്തുന്നതിനുള്ള കുഷ്യനുകൾ പ്രാർത്ഥനയ്ക്കായി മാത്രം മുട്ട് കുത്തുവാനുള്ള സൗകര്യത്തിനു വേണ്ടിയുള്ളതാണ്. ചെരിപ്പോടെയോ അല്ലാതെയോ കുഷ്യനുകളിൽ ചവിട്ടുകയോ കാൽ വെക്കുകയോ ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. പുണ്യസ്ഥലത്തിന്റെ ഗൗരവവും ശുചിത്വവും, സംരക്ഷിക്കുന്നതിനായി എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
12) നമ്മുടെ ഇടവകയിലെ മാതൃവേദിയുടെ Annual Day “മാതൃസംഗമം 2026” ഈ മാസം 24-ആം തിയതി ശനിയാഴ്ച്ച രാവിലെ 08:30-ന് ചാവറ ഹാളിൽ വച്ച് നടത്തപ്പെടുന്നു. മാതൃസംഗമത്തിലേക്കു ഇടവകയിലെ എല്ലാ അമ്മമാരെയും ക്ഷണിക്കുന്നു.
13) സാന്തോം മെസഞ്ചറിലേക്കുള്ള ലേഖനങ്ങളും, വാർഡുകളിൽ നിന്നുള്ള വാർത്തകളും അതുപോലെതന്നെ ജന്മദിനം, വിവാഹം, മരണ വാർഷികം തുടങ്ങിയ പരസ്യങ്ങളും January 26 നകം തന്നെ Parish ഓഫീസിൽ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
14) St. Vincent De Paul സംഘടനയിലെ ഭാരവാഹികൾ വിശുദ്ധ കുർബാനയ്ക്കു ശേഷം പുറത്ത് സംഭാവനകൾ സ്വീകരിക്കുന്നു. നിങ്ങളുടെ ഉദാരമായ സംഭാവനകൾ നൽകി അവരുടെ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുക.
15) ഉണ്ണീശോയ്ക്ക് ഒരു ഉടുപ്പ് എന്ന പദ്ധതിയിലേക്ക് സംഭാവന ലഭിച്ച വസ്ത്രങ്ങൾ തമിഴ്‌നാട്ടിലെ Denkanikottai-ലെ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും വേണ്ടി Denkanikottai മിഷൻ ഡയറക്ടർ ഫാ. ജോൺ ബെനെറ്റിനു വികാരിയച്ചൻ കൈമാറി. ഈ എളിയ പരിശ്രമത്തിലേക്ക് വസ്ത്രങ്ങൾ സംഭാവന ചെയ്ത എല്ലാവര്ക്കും പ്രത്യേകമായി വികാരിയച്ചന്റെ നാമത്തിൽ നന്ദി പറയുന്നു.
16) ഫെബ്രുവരി 1-ആം തീയതി ഞായറാഴ്ച്ച രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം സെന്റ് ചാവറ ഹാളിൽ വച്ച് ഡോണേഴ്സ് മീറ്റിംഗ് നടത്തപ്പെടുന്നു. എല്ലാ ഡോണേഴ്സ് അംഗങ്ങളെയും ഈ മീറ്റിംഗിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
Prayer Meeting
1) St. Thomas Ward 06:00 മണിക്ക് Josebin Jose ന്റെ ഭവനത്തിൽ വച്ച്.
2) St. Pauls Ward 06:00 മണിക്ക് John Saju വിന്റെ ഭവനത്തിൽ വച്ച്.
3) St. Johns Ward 06:00 മണിക്ക് Tomy Antony യുടെ ഭവനത്തിൽ വച്ച്.
4) St. George Ward 06:00 മണിക്ക് Noel ന്റെ ഭവനത്തിൽ വച്ച്.