Sunday Notice 11 January 2026

1) എല്ലാ വാർഡ് Councilors ന്റെയും, Pious Association President മാരുടെയും, തിരുനാൾ Volunteers ന്റെയും ഒരു Meeting ജനുവരി 12-ന് തിങ്കളാഴ്ച്ച വൈകുന്നേരം 7 മണിക്ക് AC Hall-ൽ വച്ച് നടത്തപ്പെടുന്നു. എല്ലാ ഭാരവാഹികളും ഈ Meeting-ൽ പങ്കെടുക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.

2) മണ്ഡ്യ രൂപതയുടെ Catechism Department 2026 ജനുവരി 04-ന് നടത്തിയ Students Bible Quiz-ൽ നമ്മുടെ ഇടവക Overall ചാംപ്യൻഷിപ് കരസ്ഥമാക്കി. ഈ Quiz-ൽ പങ്കെടുത്തവർക്കും, സമ്മാനാർഹരായ കുട്ടികൾക്കും, ഇവരെ ഒരുക്കിയ ടീച്ചേഴ്സിനും, മാതാപിതാക്കൾക്കും ഇടവകയുടെ പ്രത്യേക അഭിനന്ദനങ്ങൾ.

3) സീറോ മലബാർ സഭയിൽ സമുദായ ശാക്തീകരണ വർഷം ആചരിക്കുമ്പോൾ നമ്മുടെ സമുദായസംഘടനയായ കത്തോലിക്കാ കോൺഗ്രസ് മാണ്ഡ്യ രൂപതയിലെ എല്ലാ ഇടവകകളിലും പാരിഷ് യൂണിറ്റുകൾ ആരംഭിക്കുന്നു. 18 വയസ്സിനു മുകളിലുള്ള എല്ലാ ഇടവകാംഗങ്ങൾക്കും ഇതിൽ ചേരാവുന്നതാണ്. അംഗത്വത്തിനായി ഞായറാഴ്ചകളിൽ 7 മണിയുടെയും 9 മണിയുടെയും വി. കുർബാനയ്ക്കു ശേഷം പുറത്തു കൗണ്ടറിൽ ഇരിക്കുന്ന ഭാരവാഹികളെ സമീപിക്കുക.

4) Santhome Sourdha Credit Co-Operative Society-യിൽ Accountant-നെ ആവശ്യമുണ്ട് താത്പര്യമുള്ളവർ ഓഫീസിൽ ബന്ധപ്പെടുക.

5) അടുത്ത ഞായറാഴ്ച്ച STARTT ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.

6) ഈ മാസത്തെ Parish Council Meeting 25-ആം തിയതി രാവിലെ 9 മണിയുടെ വി. കുർബാനക്ക്  ശേഷം AC Hall-ൽ വച്ച് നടത്തുന്നു. എല്ലാ Council  Members ഈ മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതാണ്.

6) പള്ളിയിലെ നീലേഴ്‌സുകളിൽ സ്ഥാപിച്ചിരിക്കുന്ന മുട്ടുകുത്തുന്നതിനുള്ള കുഷ്യനുകൾ പ്രാർത്ഥനയ്ക്കായി മാത്രം മുട്ട് കുത്തുവാനുള്ള സൗകര്യത്തിനു വേണ്ടിയുള്ളതാണ് ചെരിപ്പോടെയോ അല്ലാതെയോ കുഷ്യനുകളിൽ ചവിട്ടുകയോ കാൽ വെക്കുകയോ ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. പുണ്യസ്ഥലത്തിന്റെ ഗൗരവവും ശുചിത്വവും, സംരക്ഷിക്കുന്നതിനായി എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

7) St. Cristopher Association ന്റെ നേതൃത്വത്തിൽ AC VOLVO ബസിൽ ജനുവരി 16-ആം തീയതി വൈകിട്ട്‌ പുറപ്പെട്ടു 19-ആം തീയതി രാവിലെ തിരിച്ചെത്തുന്ന രീതിയിൽ ഗോവയിലെ പുണ്യ സ്ഥലങ്ങളും, മറ്റു പ്രധാന വിനോദ കേന്ദ്രങ്ങളും സന്ദർശിക്കുന്ന തരത്തിൽ ഒരു യാത്ര സംഘടിപ്പിക്കുന്നു, AC ROOMS, FOOD, മറ്റു ചിലവുകൾ എല്ലാം ഉൾപ്പെടെ 7500 രൂപ നിശ്ചയിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സംഘടന ഭാരവാഹികളുമായി ബന്ധപെടുക.

8) നമ്മുടെ ഇടവകയിലെ മാതൃവേദിയുടെ Annual Day മാതൃസംഗമം 2026” ഈ മാസം 24-ആം തിയതി ശനിയാഴ്ച്ച രാവിലെ 08:30-ന് ചാവറ ഹാളിൽ വച്ച് നടത്തപ്പെടുന്നു. മാതൃസംഗമത്തിലേക്കു ഇടവകയിലെ എല്ലാ അമ്മമാരെയും ക്ഷണിക്കുന്നു.

9) നമ്മുടെ ഇടവകയിലെ യുവജനങ്ങൾക്കായി നടത്തുന്ന Annual Retreat ആയ Moriah Meet 2026 – Epitome of Faith ഈ മാസം 17, 18 തീയതികളിൽ Christ CBSE സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. STY, SPF യുവജന സംഘടനകളായിരിക്കും Retreat-ന് നേതൃത്വം വഹിക്കുന്നത്. Retreat നയിക്കുന്നത് Europe Syro Malabar Eparchy SMYM ഡയറക്ടർ ആയ ബഹു. Fr. Binoj Mulavarickal അച്ചനാണ്. എല്ലാ യുവജനങ്ങളെയും സ്വാഗതം ചെയ്യുന്നു.

10) സാന്തോം മെസഞ്ചറിലേക്കുള്ള ലേഖനങ്ങളും, വാർഡുകളിൽ നിന്നുള്ള വാർത്തകളും അതുപോലെതന്നെ ജന്മദിനം, വിവാഹം, മരണ വാർഷികം തുടങ്ങിയ പരസ്യങ്ങളും January 26നകം തന്നെ Parish ഓഫീസിൽ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Prayer Meeting

1) St. Alphonsa Ward 06:30 ന് C P Joy യുടെ ഭവനത്തിൽ.