1) പള്ളിയിലെ നീലേഴ്‌സുകളിൽ സ്ഥാപിച്ചിരിക്കുന്ന മുട്ടുകുത്തുന്നതിനുള്ള കുഷ്യനുകൾ പ്രാർത്ഥനയ്ക്കായി മാത്രം മുട്ട് കുത്തുവാനുള്ള സൗകര്യത്തിനു വേണ്ടിയുള്ളതാണ് ചെരിപ്പോടെയോ അല്ലാതെയോ കുഷ്യനുകളിൽ ചവിട്ടുകയോ കാൽ വെക്കുകയോ ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. പുണ്യസ്ഥലത്തിന്റെ ഗൗരവവും ശുചിത്വവും, സംരക്ഷിക്കുന്നതിനായി എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
2) ജനുവരി 6-ആം തിയതി ചൊവ്വാഴ്ച്ച ദനഹാ തിരുനാളാണ്. കടം ഉള്ള ദിവസമാണ്. ജനുവരി 5-ആം തിയതി വൈകുന്നേരം 6 മണിക്ക് ആഘോഷമായ വിശുദ്ധ കുര്‍ബാനയും ദേവാലയത്തിനു പുറത്തു പിണ്ടിയിൽ തിരികൾ തെളിയിച്ച് ദനഹാ തിരുനാൾ ആചരിക്കുകയും ചെയുന്നു. എല്ലാവരേയും ഈ തിരു കർമ്മങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു. ജനുവരി 6-ആം തിയതി ചൊവ്വാഴ്ച്ച മുതൽ വൈകുന്നേരം 7 മണിക്കുള്ള English Qurbana പുനരാരംഭിക്കുന്നതാണ്.
3) ഇന്ന് STARTT ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.
4) ഇൻഫന്റ് ജീസസ് പ്രയർ മിനിസ്ട്രിയുടെ നേതൃത്വത്തിൽ അടുത്ത ശനിയാഴ്ച്ച 10-ആം തിയതി രാവിലെ 09:30 മുതൽ വൈകുന്നേരം 04:30 വരെ One Day ബൈബിൾ കൺവെൻഷൻ നമ്മുടെ പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. ഏവരേയും സ്നേഹപൂർവ്വം ഇതിലേക്ക് ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കു നോട്ടീസ് ബോർഡ് കാണുക.
5) St. Cristopher Association ന്റെ നേതൃത്വത്തിൽ AC VOLVO ബസിൽ ജനുവരി 16-ആം തീയതി വൈകിട്ട് പുറപ്പെട്ടു 19-ആം തീയതി രാവിലെ തിരിച്ചെത്തുന്ന രീതിയിൽ ഗോവയിലെ പുണ്യ സ്ഥലങ്ങളും, മറ്റു പ്രധാന വിനോദ കേന്ദ്രങ്ങളും സന്ദർശിക്കുന്ന തരത്തിൽ ഒരു യാത്ര സംഘടിപ്പിക്കുന്നു, AC ROOMS, FOOD, മറ്റു ചിലവുകൾ എല്ലാം ഉൾപ്പെടെ 7500 രൂപ നിശ്ചയിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സംഘടന ഭാരവാഹികളുമായി ബന്ധപെടുക.
6) നമ്മുടെ ഇടവകയിലെ മാതൃവേദിയുടെ Annual Day “മാതൃസംഗമം 2026” ഈ മാസം 24-ആം തിയതി ശനിയാഴ്ച്ച രാവിലെ 08:30-ന് ചാവറ ഹാളിൽ വച്ച് നടത്തപ്പെടുന്നു. മാതൃസംഗമത്തിലേക്കു ഇടവകയിലെ എല്ലാ അമ്മമാരെയും ക്ഷണിക്കുന്നു.
7) നമ്മുടെ ഇടവകയിലെ യുവജനങ്ങൾക്കായി നടത്തുന്ന Annual Retreat ആയ Moriah Meet 2026 – Epitome of Faith ഈ മാസം 17, 18 തീയതികളിൽ Christ CBSE സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. STY, SPF യുവജന സംഘടനകളായിരിക്കും Retreat-ന് നേതൃത്വം വഹിക്കുന്നത്. Retreat നയിക്കുന്നത് Syro Malabar Eparchy യൂറോപ്പിന്റെ SMYM ഡയറക്ടറും ആയ ബഹു. Fr. Binoj Mulavarickal അച്ചനാണ്. എല്ലാ യുവജനങ്ങളെയും സ്വാഗതം ചെയ്യുന്നു.
Prayer Meeting
1) Holy Trinity Ward 06:00 മണിക്ക് Antony J യുടെ ഭവനത്തിൽ വച്ച്.
2) St. Mariyam Thresia Ward 06:00 മണിക്ക് Rajoy Alfred ന്റെ ഭവനത്തിൽ വച്ച്.
3) St. Antonys Ward 09:00 മണിക്ക് St. Joseph Hall ൽ വച്ച്.
4) St. Xavier’s Ward 06:00 മണിക്ക് Jude. E V യുടെ ഭവനത്തിൽ വച്ച്.