Sunday Notice December 28, 2025

1) ഇന്ന് രാവിലെ 09:00 മണിയുടെയും, 12:30 ന്റെയും വി. കുർബാന CHRIST CBSE School-ന്റെസെന്റ് ചവറ ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും നടത്തപ്പെടുക.

2) അടുത്ത ഞായറാഴ്ച്ച STARTT ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.

3) ഡിസംബർ 26 മുതൽ ജനുവരി 5-ആം തീയതി വരെ വൈകുന്നേരം 07:00 മണിയുടെ English വി. കുർബാന ഉണ്ടായിരിക്കുന്നതല്ല.

4) ഡിസംബർ 31-ആം തിയതി വൈകുന്നേരം 08:00 മണിക്ക് ആരാധനയും, വർഷാവസാന പ്രാർത്ഥനയും തുടർന്ന് 09:00 മണിക്ക് വർഷാരംഭ കർമ്മങ്ങളും, വി. കുർബാനയും ഉണ്ടായിരിക്കുന്നതാണ്.

5) ജനുവരി 1-ആം തിയതി New Year ദിനത്തിൽ രാവിലെ 06:00 മണിക്കും, 11:00 മണിക്കും, വൈകുന്നേരം 06:00 മണിക്കും, 08:30-നും വി. കുർബാന ഉണ്ടായിരിക്കുന്നതാണ്.

6) ഇടവകയുടെ പൊതു കാരുണ്യപ്രവർത്തിയിലേക്ക്, വിവാഹ സഹായം, ഭവനരഹിതരായവർക്ക് വേണ്ടി ഭവനങ്ങളുടെ ലീസ്, വിദ്യാഭാസ സഹായം എന്നീ മേഖലകളിൽ സാമ്പത്തികമായി ഒരു ഫണ്ട് ക്രമീകരിക്കുന്നതിനായി ആഗ്രഹിക്കുകയാണ്. Cake വില്പന പുരോഗമിക്കുകയാണ് ആയതിനാൽ ഈ വർഷം എല്ലാവരും തന്നെ പള്ളിയിൽ നിന്ന് തന്നെ കേക്കുകൾ വാങ്ങി ഈ കാരുണ്യ പദ്ധതിയിൽ പങ്കുകാരാകണമെന്ന് അപേക്ഷിക്കുന്നു. നിങ്ങൾക്ക് ആവശ്യമായ കേക്കുകൾ പ്രീ-ബുക്ക് ചെയ്യുകയാണെങ്കിൽ വളരെ ഉപകാരപ്രദമായിരിക്കും. ഈ വർഷം നാം രുചിക്കുന്ന കേക്കുകളും മറ്റുള്ളവർക്ക് സമ്മാനിക്കുന്ന കേക്കുകളും കാരുണ്യത്തിന്റെ സമ്മിശ്രമാക്കുവാൻ നമുക്ക് പരിശ്രമിക്കാം.

7) St. Cristopher Association ന്റെ നേതൃത്വത്തിൽ AC VOLVO ബസിൽ ജനുവരി 16-ആം തീയതി വൈകിട്ട്‌ പുറപ്പെട്ടു 19-ആം തീയതി രാവിലെ തിരിച്ചെത്തുന്ന രീതിയിൽ ഗോവയിലെ പുണ്യ സ്ഥലങ്ങളും, മറ്റു പ്രധാന വിനോദ കേന്ദ്രങ്ങളും സന്ദർശിക്കുന്ന തരത്തിൽ ഒരു യാത്ര സംഘടിപ്പിക്കുന്നു, AC ROOMS, FOOD, മറ്റു ചിലവുകൾ എല്ലാം ഉൾപ്പെടെ 7500 രൂപ നിശ്ചയിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സംഘടന ഭാരവാഹികളുമായി ബന്ധപെടുക.