1) ഇന്ന് രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം ഈ മാസത്തെ SPF ന്റെ മീറ്റിംഗ് Roof Top ഹാളിൽ വച്ച് നടക്കുന്നതായിരിക്കും. എല്ലാ SPF അംഗങ്ങളും ഈ മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.
2) ഇന്നു Catechism ക്ലാസുകൾക്ക് ശേഷം എല്ലാ STARTTites-ഉം 12:30-ന് St. Joseph ഹാളിൽ എത്തിച്ചേരേണ്ടതാണ്.
3) വാര്‍ഡുകള്‍ക്കായി St. Chavara Association-ന്‍റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പുല്‍ക്കൂടുമത്സരം പള്ളി അങ്കണത്തിൽ വെച്ച് രാവിലെ 9.00 മണിക്ക് ആരഭിക്കുന്നു. പേര് തന്നിട്ടുള്ള വാർഡുകൾ രാവിലെ 6.30ന് റിപ്പോർട്ട് ചെയ്‌യേണ്ടതാണ്.
4) ഡിസംബർ 24-ആം തിയതി രാവിലെ 6.10നും 11.00 മണിക്കും വൈകിട്ട് 7.00 മണിക്കും വി. കുര്‍ബാന ഉണ്ടായിരിക്കും. St. Chavara Association-ന്‍റെ നേതൃത്വത്തില്‍ Joyful Night എന്ന പേരിൽ കരോള്‍ ഗാനമത്സരവും ക്രിസ്തുമസ് ആഘോഷങ്ങളും 8 മണിക്ക് ആരംഭിക്കുന്നു. തുടർന്ന് 10:30 ന് തിരുപ്പിറവി തിരുക്കര്‍മങ്ങള്‍ ആരംഭിക്കുന്നു. തുടര്‍ന്ന് ആഘോഷമായ വി. കുര്‍ബ്ബാന.
5) 25-ആം തീയതി രാവിലെ 7.15-നും, 9 മണിയ്ക്കും വൈകുന്നേരം 6 മണിയ്ക്കും വി. കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതാണ്.
6) Judith forum ത്തിലുള്ള അമ്മമാർക്ക് വേണ്ടി ഒരു Half Day Seminar, Holy Family സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 20-ആം തീയതി ശനിയാഴ്ച 2 മണി മുതൽ 5 മണി വരെ Holy Family Bhavan-ൽ വെച്ച് നടത്തുന്നതാണ്. Judith Forum-ത്തിലുള്ള എല്ലാവരും അതിൽ പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു.
7) ഫിയാത്ത മിഷന്റെ ഈ വർഷത്തെ Scriptura Bible Writing Competition-ൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 20-ന് അകം ബൈബിൾ എഴുതി പൂർത്തിയാക്കി രജിസ്റ്റർ ചെയ്യേണ്ടതാണ്. എന്ന് അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾ WhatsApp Group-ൽ ലഭിക്കുന്നതാണ്.
8) ഈ മാസം 21-ആം തിയതി Christ PU കോളേജിൽ വച്ച് Young Couples of Apostolate-ന്റെ Christmas Gathering നടത്തെപ്പെടുന്നു. എല്ലാ Young Couples-നെയും ഈ പ്രോഗ്രാമിലേക്കു സുസ്വാഗതം ചെയ്യുന്നു.
9) ഉണ്ണീശോയ്ക്ക് ഒരു ഉടുപ്പ്
ഉപയോഗയോഗ്യമായതും പുതിയതുമായ നിങ്ങളുടെ വസ്ത്രങ്ങൾ നിർദ്ധരരായ മുതിർന്നവർക്കും കുഞ്ഞുങ്ങൾക്കും നൽകുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ഒരു പ്ലാസ്റ്റിക് കവറിൽ ഭംഗിയായി Gift Paper-ൽ പൊതിഞ്ഞ് ചെയ്ത് അതിനുമുകളിൽ വസ്ത്രത്തിന്റെ സൈസും Male/Female എന്ന് രേഖപ്പെടുത്തി നിങ്ങളുടെ ക്രിസ്മസ് സമ്മാനമായി വികാരിയച്ചന്റെ ഓഫീസിൽ ഏൽപ്പിക്കുക.
10) നമ്മുടെ ദേവാലയത്തിലെ ബെഞ്ചും നീലേഴ്സും നിർമ്മിക്കുന്ന വിവരം എല്ലാവർക്കും അറിയാവുന്നതാണല്ലോ. ഇതിലേക്കായി എല്ലാ ഇടവകാംഗങ്ങളുടെയും സഹകരണം ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ഒരു സീറ്റിനു 8750/- രൂപ എന്ന നിരക്കിൽ അറിയിച്ചത്, ഭൂരിഭാഗം ഇടവകാംഗങ്ങളും തെറ്റായി മനസിലാക്കിയ വിവരം പലരും അറിയിക്കുകയുണ്ടായി. ഇതിൽ ഖേദിക്കുന്നു. പുതിയ ബെഞ്ചും നീലേഴ്സും നിർമ്മിക്കുന്നതിനായി നമ്മുക്ക് 53-ലക്ഷം രൂപയാണ് ആവശ്യമായിട്ടുള്ളതാണ്. ഇതുവരെ നമ്മുക്ക് ലഭിച്ചിരിക്കുന്നത് ഏകദേശം 34,60,000/- രൂപ മാത്രമാണ്. ഒരു ബെഞ്ചിന്റെ നിർമ്മാണ ചിലവായ 43750/- രൂപ ബുദ്ധിമുട്ടില്ലാതെ തരുവാൻ കഴിവുള്ളവരും, തെറ്റായി മനസിലാക്കിയതുമൂലം 8750/- രൂപ മാത്രമാണ് തന്നിട്ടുള്ളത്. ആയതിനാൽ ഒരു ബെഞ്ചിന്റെ തുകയായ 43750/- രൂപ തരുവാൻ കഴിവുള്ള എല്ലാവരും 43750/- രൂപ തന്നു സഹായിക്കണമെന്ന് വിനീതമായി താത്പര്യപ്പെടുന്നു. 43750/- രൂപ തരുവാൻ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്കും ഇതിൽ പങ്കാളികളാകുവാൻ വേണ്ടിയാണ് ഒരു സീറ്റിന്റെ വില കണക്കാക്കി 8750/- രൂപ എന്നറിയിച്ചിരിക്കുന്നത്. എല്ലാവരുടെയും ആത്മാർത്തമായ സഹകരണം പ്രതീക്ഷിക്കുന്നു. ഈ ഒരു ആവശ്യത്തിനായി ട്രസ്റ്റിമാർ നിങ്ങളെ സമീപിക്കുമ്പോൾ ദയവായി സഹകരിക്കുക.
11) ക്രിസ്തുമസിനോട്ബന്ധിച്ച് നമ്മുടെ ഇടവകയിൽ എല്ലാ വർഷവും ക്രിസ്റ്റഫർ സംഘടനയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് കേക്കുകൾ വിൽക്കാറുണ്ടല്ലോ, ഈ വർഷം ക്രിസ്റ്റഫർ സംഘടനയുടെ സഹകരണത്തോടെ ഇടവകയുടെ പൊതു കാരുണ്യപ്രവർത്തിയിലേക്ക്, വിവാഹ സഹായം, ഭവനരഹിതരായവർക്ക് വേണ്ടി ഭവനങ്ങളുടെ ലീസ്, വിദ്യാഭാസ സഹായം എന്നീ മേഖലകളിൽ സാമ്പത്തികമായി ഒരു ഫണ്ട് ക്രമീകരിക്കുന്നതിനായി ആഗ്രഹിക്കുകയാണ്. ആയതിനാൽ ഈ വർഷം എല്ലാവരും തന്നെ പള്ളിയിൽ നിന്ന് തന്നെ കേക്കുകൾ വാങ്ങി ഈ കാരുണ്യ പദ്ധതിയിൽ പങ്കുകാരാകണമെന്ന് അപേക്ഷിക്കുന്നു. മിതമായ വിലക്ക് രുചികരമായ കേക്കുകൾ കേരളത്തിൽ തന്നെ famous ആയിട്ടുള്ള പോപ്പിൻസ് കേക്ക് ബേക്കേഴ്സിന്‍റെ സഹകരണത്തോടും കൂടിയാണ് ഈ പദ്ധതി ഒരുക്കുന്നത്. നിങ്ങൾക്ക് ആവശ്യമായ കേക്കുകൾ പ്രീ-ബുക്ക് ചെയ്യുകയാണെങ്കിൽ വളരെ ഉപകാരപ്രദമായിരിക്കും. വാർഡ് അടിസ്ഥാനത്തിൽ ഭാരവാഹികൾ ഓർഡർ എടുത്തു തരുകയാണെങ്കിൽ അത് കൂടുതൽ ഉപകാരപ്രദമായിരിക്കും. ഈ വർഷം നാം രുചിക്കുന്ന കേക്കുകളും മറ്റുള്ളവർക്ക് സമ്മാനിക്കുന്ന കേക്കുകളും കാരുണ്യത്തിന്റെ സമ്മിശ്രമാക്കുവാൻ നമുക്ക് പരിശ്രമിക്കാം.
12) പിതൃവേദിയുടെ ചിരട്ട ശേഖരണം നടന്നുവരുന്നു. സിമിത്തേരിയുടെ സമീപമുള്ള ഗേറ്റിനടുത്ത് പെട്ടിയിൽ ചിരട്ടകൾ നിക്ഷേപിക്കാൻ ഇടവകാംഗങ്ങളോട് വിനീതമായി അഭ്യർത്ഥിക്കുന്നു.
13) ക്രിസ്തുമസ് രാവിന്റെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ എല്ലാ വർഷത്തെയും പോലെ SCA യുടെ നേതൃത്വത്തിൽ ഡിസംബർ 24 ആം തിയതി ഇടവകയിലെ വാർഡ് അംഗങ്ങൾക്കായുള്ള Christmas Crib Making Competition, Carol singing Competition, Star Making Competition എന്നിവ നടത്തുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം SCA ഭാരവാഹികൾക്ക് പേര് നൽകുവാൻ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് Notice Board കാണുക.
14) St. Cristopher Association ന്റെ നേതൃ ത്തിൽ AC VOLVO ബസിൽ ജനുവരി 16-ആം തീയതി വൈകിട്ട് പുറപ്പെട്ടു 19-ആം തീയതി രാവിലെ തിരിച്ചെത്തുന്ന തരത്തിൽ ഗോവയിലെ പുണ്യ സ്ഥലങ്ങളും, മറ്റു പ്രധാന വിനോദ കേന്ദ്രങ്ങളും സന്ദർശിക്കുന്ന തരത്തിൽ ഒരു യാത്ര സംഘടിപ്പിക്കുന്നു, AC ROOMS, FOOD, മറ്റു ചിലവുകൾ എല്ലാം ഉൾപ്പെടെ 7500 രൂപ നിശ്ചയിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സംഘടന ഭാരവാഹികളുമായി ബന്ധപെടുക.
15) ക്രിസ്തുമസിനോടനുബന്ധിച്ചുള്ള വിവിധ തരത്തിലുള്ള സ്റ്റാറുകൾ, ക്രിബ്സെറ്റുകൾ, പുൽക്കൂടുകൾ, ക്രിസ്തുമസ് ട്രീകൾ, ഡെക്കറേഷൻ ഐറ്റംസ് തുടങ്ങിയവ സാന്തോം ബുക്സ്റാളിൽ ലഭ്യമാണ്.
Prayer Meeting
1) St. Sebastian Ward 06:30 ന് Jose PO യുടെഭവനത്തിൽ.
2) St. Thomas Ward 06:00 മണിക്ക് Williams K Francis ന്റെ ഭവനത്തിൽ.
3) Holy Trinity Ward 06:00 മണിക്ക് Babu Varghese ന്റെ ഭവനത്തിൽ.
4) Holy Family Ward 06:00 മണിക്ക് Joseph PP യുടെഭവനത്തിൽ.
5) St. Francis of Assisi 06:00 മണിക്ക് Jacob C L ൻ്റെ ഭവനത്തിൽ.