1) ഇന്ന് രാവിലെ 7:15 ന്റെവി. കുർബാനയ്ക്ക് ശേഷം പിതൃവേദിയുടെ പ്രതിമാസ മീറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്. എല്ലാ പിതൃവേദി അംഗങ്ങളും ഇതിൽ പങ്കെടുക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.
2) ഇന്ന് രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം സെന്റ് ചാവറ ഹാളിൽ വെച്ച് ഒരു ഫിസിയോതെറാപ്പി സെഷൻ നടത്തപ്പെടുന്നു. സെന്റ് ജോൺസ് മെഡിക്കൽ കോളേജിലെ ഫിസിയോതെറാപ്പിസ്റ്റ് ഡോ. ആന്റണി പോൾ ആണ് ഈ സെഷൻ നയിക്കുന്നതാണ്. എല്ലാവരും ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
3) ഇന്ന് രാവിലെ 7.15-ന്റെ വിശുദ്ധ കുർബാനയ്ക്കു ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാർത്ഥന പിത്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്നു. ഒക്‌ടോബർ, നവംബർ മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
4) ഇന്ന് മുതൽ എല്ലാദിവസവും തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 05:30 മുതൽ 06:00 മണിവരെയും, തുടർന്ന് 06:45 മുതൽ 07:30 വരെയും കുമ്പസാരം ഉണ്ടായിരിക്കുന്നതാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
5) ഇന്നുമുതൽ മംഗളവാർത്തക്കാലം ആരംഭിക്കുകയാണ് ഇന്ന് അർദ്ധരാത്രിയോട് കൂടി 25 നോമ്പ് ആരംഭിക്കുന്നു. ഈശോയുടെ പിറവി പ്രഘോഷിച്ചുകൊണ്ട് സാധിക്കുന്ന എല്ലാ ഭവനങ്ങളിൽ ഒന്നാം തീയതി മുതലേ നക്ഷത്രവിളക്കുകൾ പ്രകാശിപ്പിക്കുകയാണെങ്കിൽ അക്രൈസ്തവരായ സഹോദരങ്ങൾക്ക് ക്രിസ്തുമസ്സിന്റെ ഒരു അറിയിപ്പ് കൂടിയായിരിക്കും നമ്മളുടെ സാക്ഷ്യത്തിലൂടെ.
6) നമ്മുടെ ദേവാലയത്തിലെ ബെഞ്ചും നീലേഴ്സും നിർമ്മിക്കുന്ന വിവരം എല്ലാവർക്കും അറിയാവുന്നതാണല്ലോ. ഇതിലേക്കായി എല്ലാ ഇടവകാംഗങ്ങളുടെയും സഹകരണം ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ഒരു സീറ്റിനു 8750/- രൂപ എന്ന നിരക്കിൽ അറിയിച്ചത്, ഭൂരിഭാഗം ഇടവകാംഗങ്ങളും തെറ്റായി മനസിലാക്കിയ വിവരം പലരും അറിയിക്കുകയുണ്ടായി. ഇതിൽ ഖേദിക്കുന്നു. പുതിയ ബെഞ്ചും നീലേഴ്സും നിർമ്മിക്കുന്നതിനായി നമ്മുക്ക് 53-ലക്ഷം രൂപയാണ് ആവശ്യമായിട്ടുള്ളതാണ്. ഇതുവരെ നമ്മുക്ക് ലഭിച്ചിരിക്കുന്നത് ഏകദേശം 28 ലക്ഷം രൂപ മാത്രമാണ്. ഒരു ബെഞ്ചിന്റെ നിർമ്മാണ ചിലവായ 43750/- രൂപ ബുദ്ധിമുട്ടില്ലാതെ തരുവാൻ കഴിവുള്ളവരും, തെറ്റായി മനസിലാക്കിയതുമൂലം 8750/- രൂപ മാത്രമാണ് തന്നിട്ടുള്ളത്. ആയതിനാൽ ഒരു ബെഞ്ചിന്റെ തുകയായ 43750/- രൂപ തരുവാൻ കഴിവുള്ള എല്ലാവരും 43750/- രൂപ തന്നു സഹായിക്കണമെന്ന് വിനീതമായി താത്പര്യപ്പെടുന്നു. 43750/- രൂപ തരുവാൻ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്കും ഇതിൽ പങ്കാളികളാകുവാൻ വേണ്ടിയാണ് ഒരു സീറ്റിന്റെ വില കണക്കാക്കി 8750/- രൂപ എന്നറിയിച്ചിരിക്കുന്നത്. എല്ലാവരുടെയും ആത്മാർത്തമായ സഹകരണം പ്രതീക്ഷിക്കുന്നു. ഈ ഒരു ആവശ്യത്തിനായി ട്രസ്റ്റിമാർ നിങ്ങളെ സമീപിക്കുമ്പോൾ ദയവായി സഹകരിക്കുക.
7) ക്രിസ്തുമസിനോട്ബന്ധിച്ച് നമ്മുടെ ഇടവകയിൽ എല്ലാ വർഷവും ക്രിസ്റ്റഫർ സംഘടനയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് കേക്കുകൾ വിൽക്കാറുണ്ടല്ലോ, ഈ വർഷം ക്രിസ്റ്റഫർ സംഘടനയുടെ സഹകരണത്തോടെ ഇടവകയുടെ പൊതു കാരുണ്യപ്രവർത്തിയിലേക്ക്, വിവാഹ സഹായം, ഭവനരഹിതരായവർക്ക് വേണ്ടി ഭവനങ്ങളുടെ ലീസ്, വിദ്യാഭാസ സഹായം എന്നീ മേഖലകളിൽ സാമ്പത്തികമായി ഒരു ഫണ്ട് ക്രമീകരിക്കുന്നതിനായി ആഗ്രഹിക്കുകയാണ്. ആയതിനാൽ ഈ വർഷം എല്ലാവരും തന്നെ പള്ളിയിൽ നിന്ന് തന്നെ കേക്കുകൾ വാങ്ങി ഈ കാരുണ്യ പദ്ധതിയിൽ പങ്കുകാരാകണമെന്ന് അപേക്ഷിക്കുന്നു. മിതമായ വിലക്ക് രുചികരമായ കേക്കുകൾ കേരളത്തിൽ തന്നെ പോപ്പുലർ ബ്രാൻഡഡ് കേക്ക് ബേക്കേഴ്സിന്‍റെ സഹകരണത്തോടും കൂടിയാണ് ഈ പദ്ധതി ഒരുക്കുന്നത്. നിങ്ങൾക്ക് ആവശ്യമായ കേക്കുകൾ പ്രീ-ബുക്ക് ചെയ്യുകയാണെങ്കിൽ വളരെ ഉപകാരപ്രദമായിരിക്കും. നവംബർ 30 ആം തീയതി മുതൽ കേക്കുകൾ ലഭ്യമാണ്. വാർഡ് അടിസ്ഥാനത്തിൽ ഭാരവാഹികൾ ഓർഡർ എടുത്തു തരുകയാണെങ്കിൽ അത് കൂടുതൽ ഉപകാരപ്രദമായിരിക്കും. ഈ വർഷം നാം രുചിക്കുന്ന കേക്കുകളും മറ്റുള്ളവർക്ക് സമ്മാനിക്കുന്ന കേക്കുകളും കാരുണ്യത്തിന്റെ സമ്മിശ്രമാക്കുവാൻ നമുക്ക് പരിശ്രമിക്കാം.
8) പിതൃവേദിയുടെ ചിരട്ട ശേഖരണം നടന്നുവരുന്നു. പാരിഷ് ഹാളിനടുത്ത് സ്ഥാപിച്ചിട്ടുള്ള പെട്ടിയിൽ ചിരട്ടകൾ നിക്ഷേപിക്കാൻ ഇടവകാംഗങ്ങളോട് വിനീതമായി അഭ്യർത്ഥിക്കുന്നു.
9) ഡിസംബർ ഏഴാം തിയതി രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം മിനി ഹാളിൽ വച്ച് പൊതുയോഗം ഉണ്ടായിരിക്കുന്നതാണ്. ഒരു കുടുംബത്തിൽ നിന്ന് ഒരാളെങ്കിലും പങ്കെടുക്കുക.
10) സാന്തോംമെസ്സഞ്ചറിലേക്കുള്ള ലേഖനങ്ങളും, സംഘടന, വാർഡ് വാർത്തകളും വിവാഹവാർഷികം, ചരമദിനം, ജന്മദിനം, ഉൾപ്പെടുത്താൻ താല്പര്യപ്പെടുന്നവർ ഇന്ന് തന്നെ Parish Office ൽ എത്തിക്കേണ്ടതാണ്.
11) ക്രിസ്തുമസ് രാവിന്റെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ എല്ലാ വർഷത്തെയും പോലെ SCA യുടെ നേതൃത്വത്തിൽ ഡിസംബർ 24 ആം തിയതി ഇടവകയിലെ വാർഡ് അംഗങ്ങൾക്കായുള്ള Christmas Crib Making Competition, Carol singing Competition, Star Making Competition എന്നിവ നടത്തുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം SCA ഭാരവാഹികൾക്ക് പേര് നൽകുവാൻ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് Notice Board കാണുക.
12) St. Cristopher Association ന്റെ നേതൃ ത്തിൽ AC VOLVO ബസിൽ ജനുവരി 16-ആം തീയതി വൈകിട്ട് പുറപ്പെട്ടു 19-ആം തീയതി രാവിലെ തിരിച്ചെത്തുന്ന തരത്തിൽ ഗോവയിലെ പുണ്യ സ്ഥലങ്ങളും, മറ്റു പ്രധാന വിനോദ കേന്ദ്രങ്ങളും സന്ദർശിക്കുന്ന തരത്തിൽ ഒരു യാത്ര സംഘടിപ്പിക്കുന്നു, AC ROOMS, FOOD, മറ്റു ചിലവുകൾ എല്ലാം ഉൾപ്പെടെ 7500 രൂപ നിശ്ചയിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സംഘടന ഭാരവാഹികളുമായി ബന്ധപെടുക.
1) Don Bosco Ward 06:30 ന് Shindo Thomas ന്റെ ഭവനത്തിൽ.
2) Infant Jesus Ward Jayanagar 06:00 മണിക്ക് Benny Joseph ന്റെ ഭവനത്തിൽ.
3) St. Alphonsa Ward 06:00 മണിക്ക് Antony Paul ന്റെ ഭവനത്തിൽ.