1) ഇന്നു Catechism പരീക്ഷയ്ക്ക് ശേഷം STARTT ക്ലാസുകളിലെ കുട്ടികളെ Christ University Campus-ൽ കൊണ്ടുപോകുന്നതായിരിക്കും. എല്ലാ STARTTites ഉം ഇതിൽ പങ്കെടുക്കേണ്ടതാണ്.
2) അടുത്ത ഞായറാഴ്ച്ച രാവിലെ 07:15 ന്റെ വി. കുർബാനയ്ക്കു ശേഷം സെന്റ് ചാവറ ഹാളിൽ വച്ച് ഡോണേഴ്സ് മീറ്റിങ്ങ് ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഡോണർ മെമ്പേഴ്‌സും ഇതിൽ പങ്കെടുക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.
3) അടുത്ത ഞായറാഴ്ച്ച Rectors Day ആയതിനാൽ വൈകുന്നേരം 6 മണിക്ക് ധർമ്മാരാം BJTM Auditorium വച്ച് “പകരക്കാരൻ Your Life is His Sacrifice” എന്ന മലയാളം ഡ്രാമ ഉണ്ടായിരിക്കും. എല്ലാവരെയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നു.
4) അടുത്ത ഞായറാഴ്ച്ച രാവിലെ 9 മണിയുടെ വി. കുർബാനയ്‌ക്കുശേഷം സെന്റ് തോമസ് യൂത്തിന്റെ മീറ്റിങ്ങ് സെന്റ് ചവറ ഹാളിൽ വച്ച് നടുത്തപ്പെടുന്നതാണ്.
5) “Remembering with Love… Caring for Their Resting Place”
സകല മരിച്ചവരേയും പ്രത്യേകമായി ഓർമ്മിക്കുന്ന നവംബർ മാസത്തിൽ, നമ്മുടെ പ്രിയപ്പെട്ടവരേ നമുക്ക് പ്രത്യേകം ഓർമ്മിക്കാം. അതോടൊപ്പം അവർ അന്ത്യവിശ്രമം കൊള്ളുന്ന വോൾട് സിമിത്തേരിയുടെ മുന്നോട്ടുള്ള maintenance ന് സാധിക്കുന്ന എല്ലാവരും സാമ്പത്തികമായി സഹായിക്കുക എന്ന് അപേക്ഷിക്കുന്നു. നവംബർ പതിനാറാം തിയതയിലെ മുഴുവൻ ഞായറാഴ്ച്ച കളക്ഷനും വോൾട് സിമിത്തേരിയുടെ Maintenance-ന് ഉപയോഗിക്കുന്നതാണ്. പാരിഷ് ഓഫീസിലോ പുറത്ത് കളക്ഷൻ ഡെസ്കിലോ നിങ്ങൾക്കു സംഭാവനകൾ നൽകാവുന്നതാണ്.
6) നവംബർ മാസത്തെ പാരിഷ് കൗൺസിൽ മീറ്റിംഗ് ഇരുപത്തിമൂന്നാം തിയതി രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം AC Hall-ൽ വച്ച് നടത്തപെടുന്നതായിരുക്കും.
7) സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് എല്ലാ ഞയറാഴ്ച്ചകളിലും സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തപ്പെടുന്നുണ്ട് ഓരോ ഞായറാഴ്ച്ചകളിലും വിവിധ രോഗങ്ങൾക്കുവേണ്ടിയുള്ള ചെക്കപ്പുകൾ ഉണ്ടായിരിക്കുന്നതാണ്. ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ഓർമ്മപ്പെടുത്തുന്നു.
8) ഈ മാസം പതിനഞ്ചാം തിയതി ശനിയാഴ്ച്ച രാവിലെ 09:30-ന് സെന്റ് ജോസഫ് ഹാളിൽ വച്ച് Wise & Warm Forum ത്തിന്റെ നേതൃത്വത്തിൽ നമ്മുടെ ഇടവകയിലെ Senior Citizen നായി Brain Health എന്ന വിഷയവുമായി ബന്ധപ്പെടുത്തി ഒരു Workshop സംഘടിപ്പിക്കുന്നു. Senior Citizens എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
9) അടിയന്തര സാഹചര്യങ്ങളിൽ ചികിത്സാർത്ഥം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ചികിത്സിക്കായുള്ള സാമ്പത്തിക ചിലവുകൾ നേരിടാൻ ബുദ്ധിമുട്ടുള്ള ഇടവകാംഗങ്ങളെ സഹായിക്കുവാൻ വേണ്ടി ഒരു എമർജൻസി മെഡിക്കൽ എയ്ഡ് ഫണ്ട് റൈസിംഗ് പ്രോഗ്രാം ആരംഭിക്കുകയാണ്, friends of Simon & Veronica എന്ന ജീവകാരുണ്യ കൂട്ടായ്മയിലൂടെ. ഈ കൂട്ടായ്മയിലെ വാട്സ്ആപ്പ് അംഗത്വത്തിലൂടെ 500 രൂപയോ അതിൽ കൂടുതലോ ഇത്തരം ഘട്ടങ്ങളിൽ സഹായമായി നൽകുവാൻ സാധിക്കുന്നവരും സാമ്പത്തികസഹായമല്ലാതെ ഹോസ്പിറ്റലിലും മറ്റും ബൈസ്റ്റാൻഡറായി സഹായിക്കുവാനായിട്ട് സാധിക്കുന്നവരും Parish Office-ൽ പേരു നൽകുക.
10) “നമ്മുടെ ഇടവക – നമ്മുടെ ഇരിപ്പിടം, നമ്മുടെ പങ്കാളിത്തം!”
ദേവാലയത്തിലെ പഴയ ബെഞ്ചുകളും നീലറുകളും മാറ്റി, പുതുതായി തേക്ക് തടിയിൽ ഇരിപ്പിടങ്ങൾ ഒരുക്കുന്ന പ്രവൃത്തികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഒരു ബെഞ്ചും നീലറും പൂർണമായോ ഭാഗികമായോ, അല്ലെങ്കിൽ “ഒരു ഭവനം – ഒരു ഇരിപ്പിടം” (₹8750) എന്ന മാതൃകയിൽ, ഈ ഉദ്യമത്തിന്റെ സാമ്പത്തിക ചെലവുകളിലേക്ക് എല്ലാ കുടുംബങ്ങളും സഹകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
11) Christ Kindergarten-ൽ അടുത്ത അധ്യയന വർഷത്തേക്കുള്ള Admission ആരംഭിച്ചിരിക്കുന്നു.
12) സാന്തോംമെസ്സഞ്ചറിലേക്കുള്ള ലേഖനങ്ങളും, സംഘടന, വാർഡ് വാർത്തകളും വിവാഹവാർഷികം, ചരമദിനം, ജന്മദിനം, ഉൾപ്പെടുത്താൻ താല്പര്യപ്പെടുന്നവർ November 30ന് തന്നെ Parish Office ൽ എത്തിക്കേണ്ടതാണ്.
13) HPL Hongasandra Premier League Cricket ൽ Tournament ൽ നമ്മുടെ ഇടവകയുടെ STY Warriors ഒന്നാം സ്ഥാനം കരസ്ഥമാക്കി. Cricket ടീമിന് ഇടവകയുടെ പേരിൽ അഭിനന്ദനങ്ങൾ.
14) St. Vincent De Paul സംഘടനയിലെ ഭാരവാഹികൾ വിശുദ്ധ കുർബാനയ്ക്കു ശേഷം പുറത്ത് സംഭാവനകൾ സ്വീകരിക്കുന്നു. നിങ്ങളുടെ ഉദാരമായ സംഭാവനകൾ നൽകി അവരുടെ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുക.
15) കർണാടക സർക്കാർ, ക്രിസ്ത്യൻ സമൂഹത്തിനായി പ്രത്യേകിച്ച് Karnataka Christian Community Development Corporation Limited മുഖേന നിരവധി ക്ഷേമപദ്ധതികൾ ആരംഭിച്ചിരിക്കുന്നു. ക്രിസ്ത്യൻ സമൂഹത്തിന്റെ പുരോഗതിക്കായി മൊത്തം ₹250 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതികൾ വിദ്യാഭ്യാസം, തൊഴിൽ, സ്കിൽ ട്രെയിനിംഗ്, പ്രൊഫഷണൽ കോഴ്സുകൾ, വിദേശ പഠനം എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ വായ്പകളും സബ്സിഡികളും നൽകുന്നതാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇടവകയുടെ WhatsApp ഗ്രൂപ്പുകളിൽ ലഭ്യമാണ്.
Prayer Meeting
1) Holy family ward 06:00 മണിക്ക് Siby KP യുടെ ഭവനത്തിൽ.
2) St. Sebastian Ward 06:30 ന്Thomachan MA യുടെ ഭവനത്തിൽ.
3) Holy Trinity Ward 06:00 മണിക്ക് Gilna Jeeson ന്റെ ഭവനത്തിൽ.
4) St. Mariyam Thresia Ward 06:00 മണിക്ക് Antony Pothalil ന്റെ ഭവനത്തിൽ.
5) St. Xavier’s Ward 06:00 മണിക്ക് Shajan P R ന്റെ ഭവനത്തിൽ.
6) St. Francis Assisi Ward 06:00 മണിക്ക് Nishad Simon ന്റെ ഭവനത്തിൽ.
7) St. Paul’s Ward 06:00 മണിക്ക് Jineesh Jose ന്റെ ഭവനത്തിൽ.
8) St. Thomas Ward 06:00 മണിക്ക് K J Vincent ന്റെ ഭവനത്തിൽ.