Sunday Notice 2 November 2025

1) മതബോധന വിദ്യാർതഥികളുടെ Retreat നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാവരും ഇതിന്റെ വിജയത്തിനായി പ്രാർത്ഥിക്കുക. സാമ്പത്തികമായി സഹായിക്കുവാൻ ആഗ്രഹിക്കുന്നവർ പുറത്ത് PTA അംഗങ്ങളുടെ അടുത്ത് സംഭാവനകൾ നൽകണമെന്ന് ഓർമ്മപ്പെടുത്തുന്നു.

2) മതബോധന വിദ്യാർതഥികളുടെ മാതാപിതാക്കൾക്കുവേണ്ടിയുള്ള Talk ഇന്ന് വൈകിട്ട് 3 മണിക്ക് Roof Top Hall-ൽ വച്ച് നടത്തപ്പെടുന്നു. എല്ലാ മാതാപിതാക്കളും പങ്കെടുക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.

3) നമ്മുടെ ഇടവകയിൽ സകല മരിച്ചവരെയും അനുസ്മരിച്ചുകൊണ്ട് നടത്തപ്പെടുന്ന സമരണാഞ്ജലി 2025 നവംബർ മൂന്നാം തീയതി തിങ്കളാഴ്ചയാണ്. വൈകിട്ട് ആറുമണിക്ക് ആഘോഷ കുർബാന തുടർന്നു പ്രദക്ഷിണം വലിയപ്പീസ് റിഫ്രഷ്മെന്റും ഉണ്ടായിരിക്കുന്നതാണ്.

4) സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് എല്ലാ ഞയറാഴ്ച്ചകളിലും സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തപ്പെടുന്നുണ്ട് ഓരോ ഞായറാഴ്ച്ചകളിലും വിവിധ രോഗങ്ങൾക്കുവേണ്ടിയുള്ള ചെക്കപ്പുകൾ ഉണ്ടായിരിക്കുന്നതാണ്. ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ഓർമ്മപ്പെടുത്തുന്നു.

5) ഗവൺമെന്റിൽ നിന്നും മൈനോറിറ്റി കമ്മ്യൂണിറ്റിക്കു ലഭിക്കുന്ന ആനൂകൂല്യങ്ങളെയും സ്കീമുകളെകുറിച്ചും ഇപ്പോൾ ലഭ്യമായികൊണ്ടിരിക്കുന്ന സ്കോളർഷിപ്പുകളെകുറിച്ചും ഒരു വിശദീകരണം ഡോക്ടർ ഫിലിപ്പിന്റെ നേതൃത്വത്തിൽ നാളെ മരിച്ചവരുടെ ആഘോഷമായ പാട്ടു കുർബാനയ്ക്കും സെമിത്തേരിയിലെ കർമ്മങ്ങൾക്കും ശേഷം 8 മണിക്ക് സെന്റ് ചാവറ ഹാളിൽ വച്ച് നടത്തപ്പെടുന്നു എല്ലാവരും ഇതിൽ പങ്കെടുക്കാനായിട്ട് ശ്രമിക്കുക.

6) ഈ മാസം പതിനഞ്ചാം തിയതി ശനിയാഴ്ച്ച രാവിലെ 09:30-ന് സെന്റ് ജോസഫ് ഹാളിൽ വച്ച് Wise & Warm Forum ത്തിന്റെ നേതൃത്വത്തിൽ നമ്മുടെ ഇടവകയിലെ Senior Citizen നായി Brain Health എന്ന വിഷയവുമായി ബന്ധപ്പെടുത്തി ഒരു Workshop സംഘടിപ്പിക്കുന്നു. Senior Citizens എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

7) പിതൃവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിളക്കന്നൂർ ദേവാലയത്തിലേക്കുള്ള തീർത്ഥാടനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് പേര് രെജിസ്റ്റർ ചെയ്യണമെന്ന് ഓർമ്മപ്പെടുത്തുന്നു.

8) ഒക്ടോബർ 19, 26 തീയതികളിൽ നമ്മുടെ ഇടവകയിൽ നടത്തപ്പെട്ട മിഷൻ സൺ‌ഡേയിൽ സഹകരിച്ച മതബോധന അധ്യാപകർക്കും, വിദ്യാർത്ഥികളും, ഇടവകാംഗങ്ങൾക്കും പ്രത്യേകമായ നന്ദി പറയുന്നു. രുചികരമായ ഭക്ഷണപദാർത്ഥങ്ങളും, ഗെയിംസും, മറ്റു സ്റ്റാളുകളും ഒരുക്കിയ എല്ലാ ഭക്ത സംഘടന അംഗങ്ങൾക്കും എല്ലാ കോൺവെന്റിലെ സിസ്റ്റേഴ്സിനും നന്ദി അറിയിക്കുന്നു. വാർഡ് കൗൺസിലേഴ്സിന്റെ സഹകരണത്തോടെ വാർഡുകളിൽ നിന്നും മിഷൻ സൺഡേ ലേലത്തിനായി വസ്തുക്കൾ സമാഹരിക്കുവാൻ സഹകരിച്ച എല്ലാ വാർഡ് കൗൺസിലേഴ്സിനും പ്രത്യേകം ആയി ഭൂരിഭാഗം ലേല വസ്തുക്കൾ സമാഹരിച്ച ഡോൺ ബോസ്കോ വാർഡ് അംഗങ്ങൾക്കും കൗൺസിലർസിനും പ്രത്യേകം അഭിനന്ദനങ്ങൾ.

9) അടിയന്തര സാഹചര്യങ്ങളിൽ ചികിത്സാർത്ഥം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ചികിത്സിക്കായുള്ള സാമ്പത്തിക ചിലവുകൾ നേരിടാൻ ബുദ്ധിമുട്ടുള്ള ഇടവകാംഗങ്ങളെ സഹായിക്കുവാൻ വേണ്ടി ഒരു എമർജൻസി മെഡിക്കൽ എയ്ഡ് ഫണ്ട് റൈസിംഗ് പ്രോഗ്രാം ആരംഭിക്കുകയാണ്, friends of Simon & Veronica എന്ന ജീവകാരുണ്യ കൂട്ടായ്മയിലൂടെ. ഈ കൂട്ടായ്മയിലെ വാട്സ്ആപ്പ് അംഗത്വത്തിലൂടെ 500 രൂപയോ അതിൽ കൂടുതലോ ഇത്തരം ഘട്ടങ്ങളിൽ സഹായമായി നൽകുവാൻ സാധിക്കുന്നവർ പള്ളിയുടെ പുറത്ത് Friends of Simon & Veronica എന്ന ഹെൽപ്പ് ഡെസ്കിൽ നിങ്ങളുടെ വാട്സ്ആപ്പ് മൊബൈൽ നമ്പർ നൽകി അംഗങ്ങളായി ഇത്തരം സാഹചര്യങ്ങളിൽ ജീവൻ രക്ഷ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. മറ്റൊരു വാട്സ്ആപ്പ് ഗ്രൂപ്പും ഇതിനുവേണ്ടി ക്രമീകരിക്കുന്നുണ്ട്, സാമ്പത്തികസഹായമല്ലാതെ ഹോസ്പിറ്റലിലും മറ്റും ബൈസ്റ്റാൻഡറായി സഹായിക്കുവാനായിട്ട് സാധിക്കുന്നവരുടെ ഒരു കൂട്ടായ്മയും ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്. താത്പര്യമുള്ളവർ Parish Office-ൽ പേരു നൽകുക.

10) നമ്മുടെ ഇടവക – നമ്മുടെ ഇരിപ്പിടം, നമ്മുടെ പങ്കാളിത്തം!”

ദേവാലയത്തിലെ പഴയ ബെഞ്ചുകളും നീലറുകളും മാറ്റി, പുതുതായി തേക്ക് തടിയിൽ ഇരിപ്പിടങ്ങൾ ഒരുക്കുന്ന പ്രവൃത്തികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഒരു ബെഞ്ചും നീലറും പൂർണമായോ ഭാഗികമായോ, അല്ലെങ്കിൽ ഒരു ഭവനം – ഒരു ഇരിപ്പിടം” (₹8750) എന്ന മാതൃകയിൽ, ഈ ഉദ്യമത്തിന്റെ സാമ്പത്തിക ചെലവുകളിലേക്ക് എല്ലാ കുടുംബങ്ങളും സഹകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

11) Christ Kindergarten-ൽ അടുത്ത അധ്യയന വർഷത്തേക്കുള്ള Admission ആരംഭിച്ചിരിക്കുന്നു.

12) സെന്റ് സെബാസ്റ്റ്യൻ ചർച് മത്തിക്കരെ നടത്തിയ Yo Sports Inter Parish ടൂർണമെന്റിൽ നമ്മുടെ ഇടവകയുടെ STY യുടെയും SPF ന്റെ യും നേതൃത്വത്തിൽ ഫോം ചെയ്ത Girls Throw Ball ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും വടം വലിയിൽ നമ്മുടെ ഇടവകയുടെ വടംവലി Team രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. Throw Ball, വടംവലി ടീമികൾക്കു ഇടവകയുടെ പേരിൽ അഭിനന്ദനങ്ങൾ.