Sunday Notice 19 October 2025

1) കാറ്റിക്കിസം കുട്ടികളുടെ മിഷൻ സൺ‌ഡേ ഇന്ന് നടത്തപ്പെടുന്നു. എല്ലാവരും കുട്ടികൾ നടത്തുന്ന സ്റ്റാളുകൾ സന്ദർശിച്ചു അവരെ പ്രോത്സാഹിപ്പിക്കണമെന്നു ഓർമപ്പെടുത്തുന്നു. ഇടവകയിലെ മിഷൻ സൺ‌ഡേ October 26 അടുത്ത ഞായറാഴ്ച്ച ആയിരിക്കും നടത്തപ്പെടുക. എല്ലാ ഇടവകാംഗങ്ങളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്തിക്കുന്നു. ലേലം ചെയ്യുവാനുള്ള വസ്തുക്കൾ Ward Councilors-ന്റെ പക്കൽ 24-ആം തീയതിക്ക്  മുമ്പായി എത്തിക്കണമെന്ന് ഓർമിപ്പിക്കുന്നു.

2) STARTT-ൻ്റെ ക്ലാസ്സുകൾ ഇന്ന്10:50-ൻ്റെ വിശുദ്ധ കുർബാനയ്ക്കു ശേഷം ഉണ്ടായിരിക്കുന്നതാണ്.

3) മിഷൻ ഞായറാഴ്ച്ച ആയതിനാൽ ഇന്നും അടുത്ത ഞായറാഴ്ച്ചയും ക്രൈസ്റ്റ് CBSE സ്കൂളിൽ ആയിരിക്കും Two-Wheeler പാർക്കിങ്ങ് സജ്ജമാക്കിയിരിക്കുന്നത്.

4) ഒക്ടോബർ മാസത്തെ പാരിഷ് കൗൺസിൽ മീറ്റിംഗ് ഇന്ന് രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം AC Hall-ൽ വച്ച് നടത്തപെടുന്നതായിരുക്കും.

5) Sacred Heart സിമിത്തേരിയിൽ കല്ലറയുള്ളവർക്കു അത് പുതുക്കുവാനുള്ള സമയം ആയിരിക്കുകയാണ്. Sacred Heart പള്ളിയിലെ ഓഫീസിൽ 300 രൂപ അടച്ചു കല്ലറകൾ എത്രയും വേഗം പുതുക്കണമെന്നു ഓർമ്മപ്പെടുത്തുന്നു.

6) സകല മരിച്ചവരുടെയും തിരുനാൾ ദിനമായ നവംബർ 2nd ഈ വർഷം ഞായറാഴ്ച്ച ആയതിനാൽ, നവംബർ ഒന്നാം തീയതി ശനിയാഴ്ച്ചയാണ് സകല മരിച്ചവരെയും അനുസ്മരിച്ചു പ്രാർത്ഥിക്കുന്നത്. അന്നേദിവസം St. Patrick’s, Sacred Heart സിമിത്തേരികളിൽ ഒപ്പീസ് നടത്തുവാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 25ന് മുമ്പ് പാരിഷ് ഓഫീസിൽ പേര് തരേണ്ടതും അതിനുള്ള ക്രമീകരണങ്ങൾ ചെയ്ത് സിമിത്തേരിയിൽ സന്നിഹിതരാകേണ്ടതുമാണ്. നമ്മുടെ ഇടവകയിൽ അന്നേദിവസം മതബോധന വിദ്യാർത്ഥികൾക്ക് വാർഷിക ധ്യാനം നടക്കുന്നതിനാൽ വോൾട്ട് സിമിത്തേരിയിലെ സ്മരണാഞ്ജലി നവംബർ മൂന്നാം തീയതി തിങ്കളാഴ്ച്ച വൈകുന്നേരം 6 മണിയുടെ വി. കുർബാനയ്‌ക്കുശേഷം ആയിരിക്കും. മരണം മൂലം വേർപെട്ടുപോയ നിങ്ങടെ പ്രിയപ്പെട്ടവരുടെ ഫോട്ടോ വെച്ച് പ്രാർത്ഥിക്കുവാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 24 നകം ഫോട്ടോയും 200 രൂപയും നൽകി തിരികൾ കൈപ്പറ്റേണ്ടതാണ്.

7) കാറ്റിക്കിസം കുട്ടികൾക്കായുള്ള ധ്യാനം നവംബർ മാസം 1, 2 തീയതികളിൽ നടത്തപ്പെടുന്നു. ധ്യാനത്തിന്റെ വിജയത്തിനായുള്ള മധ്യസ്ഥ പ്രാർത്ഥന ഇന്ന് 9 മണിയുടെ വി. കുർബന്ക്ക് ശേഷം Adoration Chapel-ൽ നടത്തപ്പെടുന്നു. സാധിക്കുന്ന എല്ലാ മാതാപിതാക്കളും ഇതിൽ സംബന്ധിക്കണമെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.  കുട്ടികളുടെ കൈവശം കൊടുത്തു വിടുന്ന പ്രാർത്ഥന എല്ലാദിവസവും കുടുംബ പ്രാർത്ഥനയ്ക്ക് ചെല്ലണമെന്നും സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു. ധ്യാനത്തിനായിട്ടുള്ള സംഭാവനകൾ സ്വീകരിക്കുന്നതിന് കാറ്റിക്കിസം പിടിഎ കൗൺസിൽ പുറത്ത് സൗകര്യം ഒരുക്കിയിട്ടുണ്ട് എല്ലാവരുടെയും സഹകരണം ഏറെ സ്നേഹത്തോടുകൂടെ പ്രതീക്ഷിക്കുന്നു.

8) അടിയന്തര സാഹചര്യങ്ങളിൽ ചികിത്സാർത്ഥം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ചികിത്സിക്കായുള്ള സാമ്പത്തിക ചിലവുകൾ നേരിടാൻ ബുദ്ധിമുട്ടുള്ള ഇടവകാംഗങ്ങളെ സഹായിക്കുവാൻ വേണ്ടി ഒരു എമർജൻസി മെഡിക്കൽ എയ്ഡ് ഫണ്ട് റൈസിംഗ് പ്രോഗ്രാം ആരംഭിക്കുകയാണ്, friends of Simon & Veronica എന്ന ജീവകാരുണ്യ കൂട്ടായ്മയിലൂടെ. ഈ കൂട്ടായ്മയിലെ വാട്സ്ആപ്പ് അംഗത്വത്തിലൂടെ 500 രൂപയോ അതിൽ കൂടുതലോ ഇത്തരം ഘട്ടങ്ങളിൽ സഹായമായി നൽകുവാൻ സാധിക്കുന്നവർ പള്ളിയുടെ പുറത്ത് Friends of Simon & Veronica എന്ന ഹെൽപ്പ് ഡെസ്കിൽ നിങ്ങളുടെ വാട്സ്ആപ്പ് മൊബൈൽ നമ്പർ നൽകി അംഗങ്ങളായി ഇത്തരം സാഹചര്യങ്ങളിൽ ജീവൻ രക്ഷ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. മറ്റൊരു വാട്സ്ആപ്പ് ഗ്രൂപ്പും ഇതിനുവേണ്ടി ക്രമീകരിക്കുന്നുണ്ട്, സാമ്പത്തികസഹായമല്ലാതെ ഹോസ്പിറ്റലിലും മറ്റും ബൈസ്റ്റാൻഡറായി സഹായിക്കുവാനായിട്ട് സാധിക്കുന്നവരുടെ ഒരു കൂട്ടായ്മയും ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്. താത്പര്യമുള്ളവർ പേരു നൽകുക.

9) Mandya രൂപത കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ 2025 നവംബർ 9-ആം തിയതി Dharmaram Christ School campus-ൽ വച്ച് യുവതിയുവാക്കന്മാർക്കു അനുയോജ്യരായ പങ്കാളികളെ കണ്ടെത്തുവാനായി വിവാഹാർത്ഥി സംഗമം നടത്തപ്പെടുന്നു. ഒക്ടോബർ 31 വരെ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

10) തിരുവോസ്തിയിൽ ഈശോയുടെ തിരുമുഖം പ്രത്യക്ഷമായ ദിവ്യകാരുണ്യ അത്ഭുതത്തിന് വത്തിക്കാൻ ഔദ്യോഗികമായി അംഗീകാരം നൽകിയ ഇന്ത്യയിലെ ആദ്യത്തെ ദേവാലയമായ കണ്ണൂരിലുള്ള വിളക്കന്നൂർ ദേവാലയത്തിലേക്കും മാഹി പള്ളിയിലേക്കും ഒരു തീർത്ഥാടനം പിതൃവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. നവംബർ 14 വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച് നവംബർ 16 ഞായറാഴ്ച രാവിലെ തിരിച്ചെത്തുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ഈ തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ പള്ളിയുടെ പുറത്ത് ക്രമീകരിച്ചിരിക്കുന്ന കൗണ്ടറിലോ ഓഫീസിലോ പേര് വിവരങ്ങൾ നൽകണമെന്ന് ഓർമ്മപ്പെടുത്തുന്നു.

11) നമ്മുടെ ഇടവക – നമ്മുടെ ഇരിപ്പിടം, നമ്മുടെ പങ്കാളിത്തം!”

ദേവാലയത്തിലെ പഴയ ബെഞ്ചുകളും നീലറുകളും മാറ്റി, പുതുതായി തേക്ക് തടിയിൽ ഇരിപ്പിടങ്ങൾ ഒരുക്കുന്ന പ്രവൃത്തികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഒരു ബെഞ്ചും നീലറും പൂർണമായോ ഭാഗികമായോ, അല്ലെങ്കിൽ ഒരു ഭവനം – ഒരു ഇരിപ്പിടം” (₹8750) എന്ന മാതൃകയിൽ, ഈ ഉദ്യമത്തിന്റെ സാമ്പത്തിക ചെലവുകളിലേക്ക് എല്ലാ കുടുംബങ്ങളും സഹകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

12) Christ Kindergarten-ൽ അടുത്ത അധ്യയന വർഷത്തേക്കുള്ള Admission ആരംഭിച്ചിരിക്കുന്നു.

13) മാർ വാലാഹ് Episode 2, ഈ മാസം 26-ആം തിയതി ഞായറാഴ്ച്ച രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം AC Hall-ൽ വച്ച് നടത്തപ്പെടുന്നു. Syro-Malabar Holy Qurbana, History, Signs & Symbols എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് ബഹു. ജിയോ പള്ളിക്കുന്നേൽ അച്ചനാണ്. ഏവരെയും   സ്വാഗതം ചെയ്യുന്നു.

14) St. Thomas ഇടവകയുടെ ഉപവിയുടെ മുഖമായ സെന്റ് ചവറ കൃപലായയുടെ Benefactors ആകുവാൻ താത്പര്യമുള്ളവർക്ക് Parish Office-ൽ പേര് നൽകാവുന്നതാണ്.

15) മലയാളം മിഷൻ ക്ലാസ്സിൽ ചേരാൻ ആഗ്രഹമുള്ളവർ മലയാളം മിഷൻ ഭാരവാഹികളുടെ പക്കലോ, പാരിഷ് ഓഫീസിലോ പേരുകൾ രെജിസ്റ്റർ ചെയ്യുക.

Prayer Meeting

  1. St. Jude Ward ലെ ദശദിന ജപമാല ഒക്ടോബർ 17 മുതൽ 26 വരെ നടത്തപ്പെടുന്നു എല്ലാ വാർഡ് അംഗങ്ങളും ഇതിൽ പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.