1) നമ്മുടെ ഇടവകയിലെ Senior Citizen നു വേണ്ടി ആരംഭിച്ച Wise and Warm Forum-ത്തിന്റെ മീറ്റിംഗ് ഇന്ന് രാവിലെ 07:15 ന്റെ വി. കുർബാനയ്ക്കു ശേഷം St. Joseph Hall-ൽ വച്ച് നടത്തപ്പെടുന്നു. ഇടവകയിലെ എല്ലാ Senior Citizen– നെയും മീറ്റിങ്ങിലേക്കു സ്വാഗതം ചെയ്യുന്നു.
2) Young Couples Apostolate (YCA) യുടെ ഒക്ടോബർ മാസത്തെ മീറ്റിംഗ് ഇന്ന് രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം സെന്റ് ജോസഫ് ഹാളിൽ വച്ച് നടത്തപ്പെടുന്നു.
3) ഇന്ന് 9 മണിയുടെ വി. കുർബാനക്ക് ശേഷം Catechism കുട്ടികളുടെ മാതാപിതാക്കളുടെ PTA General Body Meeting മിനി ഹാളിൽ വെച്ച് നടത്തപ്പെടുന്നു. November മാസത്തിൽ നടക്കുന്ന കുട്ടികളുടെ Retreat-നെക്കുറിച്ചു തീരുമാനങ്ങൾ എടുക്കുവാനായി കൂടുന്ന ഈ മീറ്റിംഗിൽ എല്ലാ മാതാപിതാക്കളും നിർബന്ധമായും പങ്കെടുക്കണം എന്ന് ഓർമ്മപ്പെടുത്തുന്നു.
4) സെന്റ് ക്രിസ്റ്റോഫർ അസോസിയേഷന്റെ നേതൃത്വത്തിൽ Norka പ്രവാസി/ NRK ID കാർഡ് ലഭിക്കുന്നതിനുള്ള “HELP DESK” ഇന്നും അടുത്ത ഞയറാഴ്ച്ചയും നടത്തുന്നു. ID കാർഡിനായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ദേവാലയത്തിന് പുറത്ത് ക്രമീകരിച്ചിരിക്കുന്ന സെന്റ് ക്രിസ്റ്റോഫർ അസോസിയേഷന്റെ “HELP DESK” മായി ബന്ധപെടുക.
5) അടിയന്തര സാഹചര്യങ്ങളിൽ ചികിത്സാർത്ഥം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ചികിത്സിക്കായുള്ള സാമ്പത്തിക ചിലവുകൾ നേരിടാൻ ബുദ്ധിമുട്ടുള്ള ഇടവകാംഗങ്ങളെ സഹായിക്കുവാൻ വേണ്ടി ഒരു എമർജൻസി മെഡിക്കൽ എയ്ഡ് ഫണ്ട് റൈസിംഗ് പ്രോഗ്രാം ആരംഭിക്കുകയാണ്, friends of Simon & Veronica എന്ന ജീവകാരുണ്യ കൂട്ടായ്മയിലൂടെ. ഈ കൂട്ടായ്മയിലെ വാട്സ്ആപ്പ് അംഗത്വത്തിലൂടെ 500 രൂപയോ അതിൽ കൂടുതലോ ഇത്തരം ഘട്ടങ്ങളിൽ സഹായമായി നൽകുവാൻ സാധിക്കുന്നവർ പള്ളിയുടെ പുറത്ത് friends of Simon & Veronica എന്നാ ഹെൽപ്പ് ഡെസ്കിൽ നിങ്ങളുടെ വാട്സ്ആപ്പ് മൊബൈൽ നമ്പർ നൽകി അംഗങ്ങളായി ഇത്തരം സാഹചര്യങ്ങളിൽ ജീവൻ രക്ഷ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. മറ്റൊരു വാട്സ്ആപ്പ് ഗ്രൂപ്പും ഇതിനുവേണ്ടി ക്രമീകരിക്കുന്നുണ്ട്, സാമ്പത്തികസഹായമല്ലാതെ ഹോസ്പിറ്റലിലും മറ്റും ബൈസ്റ്റാൻഡറായി സഹായിക്കുവാനായിട്ട് സാധിക്കുന്നവരുടെ ഒരു കൂട്ടായ്മയും ഇതോടൊപ്പം ക്രമീകരിക്കുന്നുണ്ട്. താത്പര്യമുള്ളവർ പേരു നൽകുക.
6) Mandya കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ 2025 നവംബർ 9-ആം തിയതി Dharmaram Christ School campus-ൽ വച്ച് യുവതിയുവാക്കന്മാർക്കു അനുയോജ്യരായ പങ്കാളികളെ കണ്ടെത്തുവാനായി വിവാഹാർത്ഥി സംഗമം നടത്തപ്പെടുന്നു. ഒക്ടോബർ 31 വരെ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
7) തിരുവോസ്തിയിൽ ഈശോയുടെ തിരുമുഖം പ്രത്യക്ഷമായ ദിവ്യകാരുണ്യ അത്ഭുതത്തിന് വത്തിക്കാൻ ഔദ്യോഗികമായി അംഗീകാരം നൽകിയ ഇന്ത്യയിലെ ആദ്യത്തെ ദേവാലയമായ കണ്ണൂരിലുള്ള വിളക്കന്നൂർ ദേവാലയത്തിലേക്കും മാഹി പള്ളിയിലേക്കും ഒരു തീർത്ഥാടനം പിതൃവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. നവംബർ 14 വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച് നവംബർ 16 ഞായറാഴ്ച രാവിലെ തിരിച്ചെത്തുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ഈ തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ എത്രയും വേഗം പിതൃവേദി ഭാരവാഹികളുടെ പക്കലോ ഓഫീസിലോ പേര് വിവരങ്ങൾ നൽകണമെന്ന് ഓർമ്മപ്പെടുത്തുന്നു.
8) St. Thomas Youth-ന്റെ ഒക്ടോബർ മാസത്തിലെ മീറ്റിംഗ് അടുത്ത ഞായറാഴ്ച്ച രാവിലെ 9 മണിയുടെ വി. കുർബാനയ്‌ക്കുശേഷം മിനി ഹാളിൽ വച്ച് നടക്കുന്നതായിരിക്കും.
9) Santhome Professional Forum-ത്തിന്റെ ഒക്ടോബർ മാസത്തിലെ മീറ്റിംഗ് അടുത്ത ഞായറാഴ്ച്ച രാവിലെ 9 മണിയുടെ വി. കുർബാനയ്‌ക്കുശേഷം Roof Top Hall-ൽ വച്ച് നടക്കുന്നതായിരിക്കും.
10) ഒക്ടോബർ മാസത്തെ 10 ദിവസത്തെ ആഘോഷപൂർവ്വമായ ജപമാല സമർപ്പണം ഒക്ടോബർ 12 വരെ ക്രമീകരിച്ചിരിക്കുന്നു. വൈകിട്ട് 6 മണിക്ക് വി. കുർബാനയോടുകൂടി ആരംഭിച്ച് നിശ്ചിത വാർഡുകളുടെ നേതൃത്വത്തിൽ ജപമാലയും നടത്തപ്പെടുന്നു. എല്ലാവരും ഇതിൽ പങ്കെടുക്കണമെന്ന് ഓർമപ്പെടുത്തുന്നു. ഈ ദിവസങ്ങളിൽ വൈകിട്ടുള്ള 7 മണിയുടെ വി. കുർബാന AC Hall-ൽ ആയിരിക്കും നടത്തപ്പെടുക.
11) “നമ്മുടെ ഇടവക – നമ്മുടെ ഇരിപ്പിടം, നമ്മുടെ പങ്കാളിത്തം!”
ദേവാലയത്തിലെ പഴയ ബെഞ്ചുകളും നീലറുകളും മാറ്റി, പുതുതായി തേക്ക് തടിയിൽ ഇരിപ്പിടങ്ങൾ ഒരുക്കുന്ന പ്രവൃത്തികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഒരു ബെഞ്ചും നീലറും പൂർണമായോ ഭാഗികമായോ, അല്ലെങ്കിൽ “ഒരു ഭവനം – ഒരു ഇരിപ്പിടം” (₹8750) എന്ന മാതൃകയിൽ, ഈ ഉദ്യമത്തിന്റെ സാമ്പത്തിക ചെലവുകളിലേക്ക് എല്ലാ കുടുംബങ്ങളും സഹകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
12) Mandya രൂപത മാതൃവേദി രൂപതാ തലത്തിൽ നടത്തിയ Evaluation-ൽ 3rd Best Unit ആയി നമ്മുടെ ഇടവകയുടെ മാതൃവേദി unit തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ മാതൃവേദി അംഗങ്ങൾക്കും ഇടവകയുടെ പേരിൽ ആശംസകൾ നേരുന്നു.
13) Christ Kindergarten-ൽ അടുത്ത അധ്യയന വർഷത്തേക്കുള്ള Admission ആരംഭിച്ചിരിക്കുന്നു.
14) St. Sebastian Church Anepalaya, നടത്തിയ എന്ന Inter Parish Cultural and Sports Day-ൽ നമ്മുടെ ഇടവകയുടെ St. Thomas youth champion മാരായി. St. Thomas Youth-ലെ എല്ലാ അംഗങ്ങൾക്കും ഇടവകയുടെ പേരിൽ അഭിനന്ദനങ്ങൾ.
15) മാർ വാലാഹ് Episode 2, ഈ മാസം 26-ആം തിയതി ഞായറാഴ്ച്ച രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം AC Hall-ൽ വച്ച് നടത്തപ്പെടുന്നു. Syro-Malabar Holy Qurbana, History, Signs & Symbols എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് ബഹു. ജിയോ പള്ളിക്കുന്നേൽ അച്ചനാണ്. ഏവരെയും സ്വാഗതം ചെയ്യുന്നു.
16) St. Thomas ഇടവകയുടെ ഉപവിയുടെ മുഖമായ സെന്റ് ചവറ കൃപലായയുടെ Benefactors ആകുവാൻ താത്പര്യമുള്ളവർക്ക് Parish Office-ൽ പേര് നൽകാവുന്നതാണ്.