1) ലോഗോസ് ക്വിസ് Exam ഇന്ന് രണ്ട് മണി മുതൽ ക്രൈസ്റ്റ് സിബിഎസ്ഇ സ്കൂളിൽ വച്ച് നടത്തപ്പെടുന്നതാണ്. രജിസ്റ്റർ ചെയ്‌ത എല്ലാവരും ഒന്നരയാകുമ്പോൾ സ്കൂളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഓർമ്മപ്പെടുത്തുന്നു. ലോഗോസ് ക്വിസിനോട് അനുബന്ധിച്ച് വേദപാഠം ഉണ്ടായിരിക്കുന്നതല്ല. അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ നിർബന്ധമായും ലോഗോസ് ക്വിസ്സിൽ പങ്കെടുക്കേണ്ടതിനാൽ അവരെ ഒന്നരയോടു കൂടി സ്‌കൂളിലേക്ക് പറഞ്ഞുവിടേണ്ടതാണ്. ലോഗോസ് ക്വിസിന് ശേഷം Catechism കുട്ടികൾക്കും, പങ്കെടുക്കുന്നവർക്കും വേണ്ടി നാലുമണിക്ക് Mini Hall-ൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്.
2) സെന്റ് തോമസ് മെഡിക്കൽ ഫോറത്തിന്റെ നേതൃത്വത്തിൽ സെന്റ് ജോൺസ് മെഡിക്കൽ കോളേജിലെ പ്രമുഖ Physicians-ന്റെ സഹകരണത്തോടെയുള്ള Medical Camp Basic Health Check Up ഇന്ന് രാവിലെ 8 മുതൽ 12 വരെ St. Joseph Hall-ൽ വച്ച് നടക്കുന്നതായിരിക്കും.
3) ഇന്ന് രാവിലെ 7.15-ന്റെ വിശുദ്ധ കുർബാനയ്ക്കു ശേഷം വിവാഹ വാഗ്ദാന നവീകരണ പ്രാർത്ഥന പിത്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്നു. സെപ്റ്റംബർ മാസത്തിൽ വിവാഹിതരായവർ ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പിതൃവേദിയുടെ സെപ്റ്റംബർ മാസത്തെ മീറ്റിംഗ് രാവിലെ ഇന്ന് 08:30-ന് സെന്റ് ചവറ ഹാളിൽ വച്ച് നടത്തപെടുന്നു.
4) ഇന്നേദിവസം St. Christopher Association-ന്റെ നേതൃത്വത്തിൽ എല്ലാ വിശുദ്ധ കുർബാനകൾക്കും ശേഷം അപകടരഹിത യാത്രയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയും വാഹന വെഞ്ചിരിപ്പുകർമ്മവും ബഹുമാനപ്പെട്ട വൈദികരും ഡീക്കന്മാരും ചേർന്ന് നടത്തുന്നു. എല്ലാവരും തങ്ങളുടെ വാഹനങ്ങൾ വെഞ്ചിരിച്ച് പോകുവാനായി അറിയിക്കുന്നു.
5) നമ്മുടെ ഇടവകയിലെ Senior Citizen നു വേണ്ടി ആരംഭിച്ച Wise and Warm Forum-ത്തിന്റെ മീറ്റിംഗ് അടുത്ത ഞായറാഴ്ച്ച രാവിലെ 07:15 ന്റെ വി. കുർബാനയ്ക്കു ശേഷം St. Joseph Hall-ൽ വച്ച് നടത്തപ്പെടുന്നു. ഇടവകയിലെ എല്ലാ Senior Citizen– നെയും മീറ്റിങ്ങിലേക്കു സ്വാഗതം ചെയ്യുന്നു.
6) Young Couples Apostolate (YCA) യുടെ ഒക്ടോബർ മാസത്തെ മീറ്റിംഗ് അടുത്ത് ഞായറാഴ്ച്ച 5-ആം തിയതി രാവിലെ 9 മണിയുടെ വി. കുർബാനയ്ക്കു ശേഷം സെന്റ് ജോസഫ് ഹാളിൽ വച്ച് നടത്തപ്പെടുന്നു.
7) St. Thomas Youth ന്റെ ഒക്ടോബർ മാസത്തിലെ മീറ്റിംഗ് ഒക്ടോബർ 12-ആം തിയതി ഞായറാഴ്ച്ച രാവിലെ 9 മണിയുടെ വി. കുർബാനയ്‌ക്കുശേഷം മിനി ഹാളിൽ വച്ച് നടക്കുന്നതായിരിക്കും.
8) മലയാളം പഠിക്കുവാൻ താത്പര്യമുള്ളവർക്ക് മലയാളം മിഷൻന്റെ നേതൃത്വത്തിൽ മലയാളം ക്ലാസ് നടത്തപ്പെടുന്നുണ്ട്. ക്ലാസ്സിൽ ചേരാൻ താത്പര്യമുള്ളവർ Parish Office ലോ ഭാരവാഹികളുടെ അടുത്തോ പേര് രെജിസ്റ്റർ ചെയ്യുക.
9) ഒക്ടോബർ മാസത്തെ 10 ദിവസത്തെ ആഘോഷപൂർവ്വമായ ജപമാല സമർപ്പണം ഒക്ടോബർ 3 മുതൽ 12 വരെ ക്രമീകരിച്ചിരിക്കുന്നു. വൈകിട്ട് 6 മണിക്ക് വി. കുർബാനയോടുകൂടി ആരംഭിച്ച് നിശ്ചിത വാർഡുകളുടെ നേതൃത്വത്തിൽ ജപമാലയും നടത്തപ്പെടുന്നു. എല്ലാവരും ഇതിൽ പങ്കെടുക്കണമെന്ന് ഓർമപ്പെടുത്തുന്നു. വാർഡുകളിലെ ജപമാല ആചരണം ഒക്ടോബർ 13 മുതൽ ആരംഭിക്കാവുന്നതാണ്.
10) സെന്റ് തോമസ് ഇടവകയുടെ ഉപവിയുടെ മുഖമായ St. Chavara Krupalaya-യെ കൂടുതൽ അറിയുവാനും അതിന്റെ ഭാഗഭാക്കുകളാകാനും ഇടവകാംഗങ്ങളെ ഓർമിപ്പിച്ചുകൊണ്ട്, എല്ലാ വർഷവും സെപ്റ്റംബർ മാസം Krupalaya Month ആയി നാം ആചരിക്കാറുണ്ടല്ലോ. അതിനാൽ തന്നെ സെപ്റ്റംബർ മാസം കുടുംബമായിട്ടോ, തനിച്ചോ കൃപാലയ സന്ദർശിക്കുവാനും, കൃപാലയയുടെ ഉപകാരികളാകുവാനും ഇടവകാംഗങ്ങളെ ഓർമിപ്പിക്കുന്നു. സെപ്റ്റംബർ മാസത്തിലെ എല്ലാ ഞായറാഴ്ചകളിലും വി. കുർബാനയ്ക്കു ശേഷം, ദൈവാലയത്തിന്റെ മുൻവശത്ത് Donation സ്വീകരിക്കുന്നതിന് ഒരു കൌണ്ടർ തയ്യാറാക്കിയിട്ടുണ്ട്. സാധിക്കുന്നവർക്കു തങ്ങളുടേതായ സംഭാവന നൽകാവുന്നതാണ്.
11) Holy Family sisters സംഘടിപ്പിക്കുന്ന ബേസിക് കൗൺസിലിംഗ് കോഴ്സിന്‍റെ പുതിയ ബാച്ച് ഒക്ടോബർ അഞ്ചാം തീയതി ആരംഭിക്കുന്നതാണ്. ഇതിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഹോളി ഫാമിലി സിസ്റ്റേഴ്സിന്റെ അടുത്ത് പേര് രജിസ്റ്റർ ചെയ്യുക.
12) സാന്തോം സൗഹാർദ ക്രെഡിറ്റ് കോർപറേറ്റിവ് ലിമിറ്റഡ് സെപ്റ്റംബർ മാസം മെമ്പർഷിപ് ക്യാമ്പയിൻ മാസമായി ആചരിക്കുന്നു. ഈ ഇടവകയിലെ എല്ലാ കുടുംബങ്ങളും ഈ സൊസൈറ്റിയിൽ അംഗത്വം എടുക്കുവാൻ താത്പര്യപ്പെടുന്നു മെമ്പർഷിപ്പിനായി ദൈവാലയത്തിനു പുറത്തുള്ള സൗഹാർദ കൗണ്ടറിലോ സൊസൈറ്റിയുടെ ഓഫീസിലോ ബന്ധപ്പെടുക. ഈ മാസം എല്ലാ ഞായറാഴ്ച്ചകളിലും 07:15 ന്റെ വി. കുർബാനയ്ക്കും തുടർന്നുള്ള എല്ലാ വി. കുർബാനകൾക്കു ശേഷവും സൗഹാർദ കൗണ്ടർ പ്രവർത്തിക്കുന്നതാണ്.
13) “നമ്മുടെ ഇടവക – നമ്മുടെ ഇരിപ്പിടം, നമ്മുടെ പങ്കാളിത്തം!”
ദേവാലയത്തിലെ പഴയ ബെഞ്ചുകളും നീലറുകളും മാറ്റി, പുതുതായി തേക്ക് തടിയിൽ ഇരിപ്പിടങ്ങൾ ഒരുക്കുന്ന പ്രവൃത്തികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഒരു ബെഞ്ചും നീലറും പൂർണമായോ ഭാഗികമായോ, അല്ലെങ്കിൽ “ഒരു ഭവനം – ഒരു ഇരിപ്പിടം” (₹8750) എന്ന മാതൃകയിൽ, ഈ ഉദ്യമത്തിന്റെ സാമ്പത്തിക ചെലവുകളിലേക്ക് എല്ലാ കുടുംബങ്ങളും സഹകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
14) കർണാടക ഗവണ്മെന്റിന്റെ നേതൃത്വത്തിൽ ഒക്‌ടോബർ 7 വരെ ഒരു സെൻസെസ് ആരംഭിച്ചിട്ടുണ്ട്. ഗവൺമെന്റ് നിയോഗിക്കുന്ന Officials നിങ്ങളുടെ ഭവനങ്ങളിൽ വരുമ്പോൾ അവരുമായി സഹകരിക്കുക. കൂടുതൽ വിവരങ്ങൾക്കായി WhatsApp Group-ൽ വന്നിട്ടുള്ള നിർദ്ദേശങ്ങൾ കാണുക.
15) St. Alphonsa Church Double Road Alpha Cup version 5 എന്ന Foot Ball Tournament-ൽ നമ്മുടെ St. Thomas Youth-ലെ Foot Ball Team Ever Rolling Trophy കരസ്ഥമാക്കി. St. Thomas Youth-ലെ Foot Ball Team-ലെ എല്ലാ അംഗങ്ങൾക്കും ഇടവകയുടെ പേരിൽ അഭിനന്ദനങ്ങൾ.
16) അടുത്ത ഞായറാഴ്ച്ച Oct 5 ന് 9 മണിയുടെ വി. കുർബാനക്ക് ശേഷം Catechism കുട്ടികളുടെ മാതാപിതാക്കളുടെ PTA General Body Meeting മിനി ഹാളിൽ വെച്ച് നടത്തപ്പെടുന്നു. November മാസത്തിൽ നടക്കുന്ന കുട്ടികളുടെ Retreat-നെക്കുറിച്ചു തീരുമാനങ്ങൾ എടുക്കുവാനായി കൂടുന്ന ഈ മീറ്റിംഗിൽ എല്ലാ മാതാപിതാക്കളും നിർബന്ധമായും പങ്കെടുക്കണം എന്ന് ഓർമ്മപ്പെടുത്തുന്നു.
Prayer Meeting
1) St. Chavara Ward 06:00 മണിക്ക് Thankachan-ന്റെ ഭവനത്തിൽ വച്ച്.
2) Don Bosco ward 06:30 ന് Binoy George-ന്റെ ഭവനത്തിൽ വച്ച്.
3) Infant Jesus ward 05:00 മണിക്ക് St. Chavara Hall-ൽ വച്ച്.